Category: Round Up Malayalam

സൗദിയില്‍ സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് ഗൈഡുകളാകാം

സൗദി അറേബ്യയിൽ സ്ത്രീകൾക്കു ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാൻ അനുമതി. ഇതിനായി സൗദി ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് കമ്മിഷന്‍റെ ലൈസൻസ് ഈ വർഷം മുതൽ അനുവദിക്കും. എണ്ണ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവൽകരണത്തിനുള്ള സൗദി ദർശനരേഖ 2030 പ്രകാരം ടൂറിസം മേഖലയിൽ വൻതോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളുമാണു ലക്ഷ്യമിടുന്നത്. ഇതിന്‍റെ ചുവടു പിടിച്ചാണു സ്ത്രീകൾക്കു തൊഴിൽ അനുമതിയും നൽകുന്നത്. എണ്ണായിരം യുവതീയുവാക്കൾക്ക് ഈ മേഖലയിൽ പ്രത്യേക പരിശീലനവും നൽകിക്കഴിഞ്ഞു. 400 വിദ്യാർഥികൾക്കു സ്കോളർഷിപ്പോടെ വിദേശത്തു പഠനസൗകര്യവും ലഭ്യമാക്കി.

അബുദാബിയില്‍ പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളുടെ അരികിലേക്ക്

അബുദാബിയില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ ഇനി വാഹനങ്ങള്‍ക്കരികില്‍ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്‌നോക് ആണ് പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്പനിയധികൃതര്‍ സൂചിപ്പിച്ചു. ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പായാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. അഡ്‌നോക് കമ്പനി വഴി കഴിഞ്ഞ വര്‍ഷം 998 ലിറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ 24 പെട്രോള്‍ പമ്പുകള്‍ തുറക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലായി 360 പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്‌നോക് കമ്പിനിയുടെ കീഴിലുണ്ട്.

സൗജന്യ 10 ജിബി ഡേറ്റ നല്‍കി ജിയോ

ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. ഈ സന്തോഷം ജിയോ വരിക്കാരുമായി പങ്കുവെച്ചത് 10 ജിബി ഡേറ്റ കൂടുതല്‍ നല്‍കിയാണ്‌. മികച്ച മൊബൈല്‍ വീഡിയോ കണ്ടന്‍റ് അവാര്‍ഡ് സ്വന്തമാക്കിയ ജിയോടിവി, ഇതിന്‍റെ വരിക്കാര്‍ക്കാണ് 10 ജിബി ഡേറ്റ അതികം നല്‍കിയത്. ഡേറ്റ സൗജന്യം ഈ മാസം 27ന് അവസാനിക്കും. ഡേറ്റ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് ഉറപ്പുവരുത്തണം. പ്രൈം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് അധിക സൗജന്യ ഡേറ്റ ലഭിക്കുക.

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ സവാരി

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ യാത്ര ചെയ്യാന്‍ തയ്യറാണോ? എങ്കില്‍ സൈക്കിള്‍ തയ്യാര്‍. സവാരിക്ക് ശേഷം സൈക്കിള്‍ യദാ സ്ഥാനത്ത് വെച്ചിട്ട് പോകുകയും ചെയ്യാം. കോയമ്പത്തൂര്‍ നഗരസഭ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓഫോ ബൈസിക്കിള്‍ ഷെയറിങ് കമ്പനിയുമായി ചേര്‍ന്നു തയ്യാറാക്കിയ സൈക്കിള്‍ ഷെയറിങ് പദ്ധതി പുതുമയാകുകയാണ്. പദ്ധതിയുടെ ആരംഭത്തില്‍ ആയിരം സൈക്കിളുകളൊരുക്കും. പദ്ധതിയുടെ ഭാഗമായി ആയിരം സൈക്കിള്‍ കൂടി എത്തും.വിജയമെന്ന് കണ്ടാല്‍ മറ്റു നഗരങ്ങളില്‍ കൂടി പദ്ധതിയെത്തും.തമിഴ്‌നാട് മന്ത്രി എസ് പി വേലമണിയാണ് സൈക്കിള്‍ പുറത്തിറക്കിയത്.പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലൂടെയുള്ള സൈക്കിള്‍ സവാരി വിപ്ലവരമായ മാറ്റത്തിന് വഴിയെരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. പെരിയ്യയ്യ പറഞ്ഞു. ജിപിഎസുമായി ബന്ധിപ്പിച്ചാണു സൈക്കിളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഉപയോക്താക്കള്‍ ഓഫോ മൊബൈല്‍ ആപ് ഡൗണ്‍ ലോഡ് ചെയ്യണം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സൈക്കിള്‍ തുറക്കാനുള്ള പാസ് കോഡ് ലഭിക്കും. സൈക്കിളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള നമ്പര്‍ ഉപയോഗിച്ചും പാസ്‌കോഡ് ലഭ്യമാക്കാം. നിരക്ക് യാത്രക്കാരുടെ അക്കൗണ്ടിലൂടെയോ ... Read more

ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി ഈ മാസം അവതരിപ്പിക്കും

ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്‍റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പിയുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കും. ഇവാന്‍ ബ്ലാസ് എന്ന ലീക്കറാണ് ട്വിറ്ററില്‍ ഈ വിവരം പുറത്തുവിട്ടത്.  മാര്‍ച്ച് പകുതിയോടെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിച്ചേക്കുമെന്നാണ് ഇവാന്‍ ബ്ലാസിന്‍റെ ട്വീറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്‍റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകല്‍പ്പനയാവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേതെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിളിന്‍ന്‍റെ പദ്ധതി. ഐഫോണ്‍ 10 മാതൃകയിലുള്ള ഡിസ്‌പ്ലേ അടക്കം വിവിധ ഡിസ്പ്ല ഡിസൈനുകളെ പിന്തുണയ്ക്കുന്ന ഒഎസ് ആവും ആന്‍ഡ്രോയിഡ് പി. വ്യത്യസ്തങ്ങളായ ഡിസ്‌പ്ലേ ഡിസൈനുകളില്‍ ഫോണുകള്‍ അവതരിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തിവരികയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് പിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തുന്നുണ്ട്. ഇതുവഴി മറ്റ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ അസിസ്റ്റന്‍റ് സേവനത്തിന്‍റെ ... Read more

ബാസനവാടി -മജസ്റ്റിക് ബി ടി എം മിനി ബസ് ഓടിത്തുടങ്ങി

അതിരാവിലെയും മറ്റും ബാസനവാടി റെയല്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം ബാസനവാടി-മജസ്റ്റിക്ക് ബി ടി എം മിനി ബസ് സര്‍വീസ് നിരത്തിലറക്കി. ബെംഗ്ലൂവിലേക്കുള്ള എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം വന്നതോടെ പുലര്‍ച്ച എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പുതിയ ബസ് വന്നതോടെ തുടര്‍ യാത്ര ദുരിതത്തിന് ഭാഗികമായി പരിഹാരമാകും. അതിരാവിലെ എത്തുന്ന സുരക്ഷിതത്വത്തിനെ സംബന്ധിച്ച് ആശങ്കകള്‍ ഒട്ടേറെ തുടരുന്ന സാഹചര്യവും, ഇരട്ടി തുക ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ബെംഗ്ലൂളൂരു വികസന മന്ത്രി കെ കെ ജോര്‍ജും ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയും ഇടപ്പെട്ടാണ് മിനി ബസ് സര്‍വീസിന് സൗകര്യം ഒരുക്കിയത്. അതി രാവിലെ ട്രെയിനെത്തിയതിന് ശേഷം സ്റ്റേഷനില്‍ യാത്രക്കാരുമായി പുറപ്പെടുന്ന ബസ് മജസ്റ്റിക്കിലെത്തിച്ചേരും. രാവിലെ നാലിനും മറ്റും ബാനസവാടിയില്‍ നിന്നു സര്‍വീസ് നടത്തേണ്ടതിനാല്‍ മറ്റു സ്ഥലങ്ങളിലേക്കുള്ള ബിഎംടിസി രാത്രി സര്‍വീസിന്റെ തുടര്‍ച്ചയായാണ്ഇതിനെ പരിഗണിക്കുന്ന. രാത്രി 12 മണിയോടെ ബസുകള്‍ സ്റ്റേഷനില്‍ എത്തി പാര്‍ക്ക് ചെയ്യുകയും തുടര്‍ന്ന് ... Read more

ശ്രീദേവിയേയും ശശി കപൂറിനേയും ഓര്‍മിച്ച് ഓസ്കര്‍ വേദി

ഇന്ത്യയുടെ പ്രിയതാരങ്ങളുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് ഓസ്കർ വേദിയും. ഓസ്കർ പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ചുള്ള ‘ഇൻ മെമ്മോറിയം’ വിഭാഗത്തിലാണ് അന്തരിച്ച മറ്റു ചലച്ചിത്ര പ്രതിഭകൾക്കൊപ്പം ശ്രീദേവിയെയും ശശി കപൂറിനെയും അനുസ്മരിച്ചത്. ബോളിവുഡിനു പുറമേ രാജ്യാന്തര ചലച്ചിത്രമേഖലയിലും പേരെടുത്ത നടനായിരുന്നു ശശി കപൂർ. ദ് ഹൗസ്ഹോൾഡർ, ഷെയ്ക്സ്പിയർ വാലാ, ദ് ഗുരു, ബോംബെ ടാക്കി, ഇൻ കസ്റ്റഡി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ശശി കപൂർ അഭിനയിച്ചിട്ടുണ്ട്. ജയിംസ് ബോണ്ട് താരം റോജർ മൂർ, മേരി ഗോൾഡ്ബർഗ്, ജോഹാൻ ജൊഹാൻസൺ, ജോൺ ഹേഡ്, സാം ഷെപാഡ്, ജോനഥൻ ഡെമി, ജോർജ് റൊമെറോ, തുടങ്ങിയവർക്കും ഓസ്കർ വേദി ആദരാഞ്ജലികൾ അർപ്പിച്ചു.

വീസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ എഴുപതാക്കി ഉയര്‍ത്തും

  എമ്‌റേറ്റില്‍ വിസ സേവനങ്ങള്‍ നല്‍കുന്ന അമര്‍ സെന്ററുകള്‍ ഈ വര്‍ഷം അവസാനത്തോടെ എഴുപതാക്കി ഉയര്‍ത്താന്‍ തീരുമാനമായെന്ന് താമസ കുടിയേറ്റ വകുപ്പ്. ദുബൈയില്‍ നിലവില്‍ 21 അമര്‍ സെന്ററുകളാണ് ഉള്ളതെന്ന് ദുബൈ ജനറല്‍ ഡയറക്ടര്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിന്റെ ഓഫീസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായി നടത്താനാകും എന്നതാണ് അമര്‍ കേന്ദ്രങ്ങളുടെ സേവനം. തുടക്കത്തില്‍ 15 അമര്‍ സെന്ററുകളായി ആരംഭിച്ചത് ഈ അടുത്തയിടെയാണ് ആറു പുതിയ കേന്ദ്രങ്ങള്‍ കൂടി തീരുമാനിച്ചത്. ഈ വര്‍ഷം അവസാനമാകുന്നതോടെ എഴുപതായി ഉയര്‍ത്തുമെന്ന് അറിയിച്ചു. പ്രതിദിനം ആറായിരം ഇടപാടുകളാണ് അമര്‍ സെന്ററുകള്‍ വഴി നടക്കുന്നത്.കേന്ദ്രങ്ങളുടെ കാര്യശേഷി വര്‍ധിപ്പിക്കാനുള്ള പരിഗണനയിലാണ്. പ്രവര്‍ത്തനശേഷി പര്‍ധിപ്പിച്ച് ദിനംപ്രതി ആയിരത്തോളം ആളുകള്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി പറഞ്ഞു.

വിമാനമിറങ്ങി നേരെ ട്രെയിനില്‍; താരമായി ശാര്‍ദുല്‍ താക്കൂര്‍

ഏകദിന, ട്വന്‍റി20 പരമ്പരകളിൽ ചരിത്രവിജയം സ്വന്തമാക്കിയശേഷം ദക്ഷിണാഫ്രിക്കയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയ ടീം ഇന്ത്യയിലെ ഒരു യുവതാരമാണ് ഇപ്പോൾ ചർച്ചാ വിഷയം. ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിൽ വിമാനമിറങ്ങിയശേഷം ലോക്കൽ ട്രെയിനില്‍ വീട്ടിലേക്കു പോയ ഈ ഈ യുവതാരത്തെ സഹയാത്രികർ തിരിച്ചറിഞ്ഞതോടെയാണ് സംഭവത്തിന് വൻ പ്രചാരം ലഭിച്ചത്. ഏകദിന, ട്വന്‍റി20 പരമ്പരകളിൽ മികച്ച പ്രകടനവുമായി തിളങ്ങിയ ശാർദുൽ താക്കൂറാണ് ഈ വാർത്താ താരം. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ശാർദുൽ താക്കൂര്‍ അന്ധേരിയിലെത്തി ലോക്കൽ ട്രെയിനിൽ കയറിയാണ് വീട്ടിലേക്കു പോയത്. എത്രയും വേഗം വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു. ട്രയിനിലെ കയറിയ ഉടനെ മറ്റു യാത്രക്കാര്‍ക്ക് സംശയമായി. ഇത് ശരിക്കും ശാർദുൽ താക്കൂർ തന്നെയാണോ എന്നായി യാത്രക്കാരുടെ സംശയം. സംശയം തീര്‍ക്കാന്‍ ഗൂഗിള്‍ ചെയ്തു നോക്കുന്നുണ്ടായിരുന്നു പലരും. ആളെ തിരിച്ചറിഞ്ഞതോടെ ചില യാത്രക്കാര്‍ കൂടെ സെൽഫിയെടുത്തു. പാൽഗർ സ്വദേശിയായ താക്കൂർ, നേരത്തെ മുതൽ ഒന്നര മണിക്കൂറോളം ദിനംപ്രതി യാത്ര ചെയ്താണ് മുംബൈയിലെത്തി ക്രിക്കറ്റ് പരിശീലിച്ചിരുന്നത്. ഇന്ത്യൻ താരമായി ... Read more

വെള്ളായണി കായൽ സംരക്ഷണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാൻ സിസ്സ 

തിരുവനന്തപുരം:മലിനപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളായണി കായൽ സംരക്ഷിക്കാൻ സമഗ്രപദ്ധതിയുമായി സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ്  സോഷ്യൽ ആക്ഷൻ  (സിസ്സ )  തീരുമാനിച്ചു . തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി സിസ്സയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച സംവാദത്തിലാണ് തീരുമാനം എടുത്തത് . സംസ്ഥാനത്തെ ആകെയുള്ള മൂന്നു ശുദ്ധ ജല തടാകങ്ങളും അപകട ഭീഷണിയിൽ ആണ് . അവയിൽ ഏറ്റവും തന്ത്ര പ്രധാനവും സുപ്രധാനവും ആയ വെള്ളായണി കായലാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തിൽ വെള്ളായണി കായലിന്റെ പാരിസ്ഥിക പ്രാധാന്യം , പൂർവ സ്ഥിതി , നിലവിലുള്ള വെല്ലുവിളി സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനവും ഡോക്ക്യൂമെന്റഷനും ആവശ്യമാണെന്നും , ആധികാരിക പഠനങ്ങളുടെ  അഭാവം ആണ് വെള്ളായണി കായലിന്റെ സംരക്ഷണത്തിനു സമഗ്രമായ രൂപരേഖ തയാറാക്കാൻ വിഘാതമായി നിൽക്കുന്നതെന്നും വിദഗ്ധർ വിലയിരുത്തി . വെള്ളായണി കായലിനെ സംബന്ധിച്ചു സമഗ്രമായ ഒരു ആധികാരിക രേഖ തയാറാക്കുന്നതിന് സിസ്സ യുടെ നേതൃത്തത്തിൽ വിവിധ ... Read more

ടൊയോട്ട യാരിസ് ബുക്കിങ് അടുത്ത മാസം

  വാഹനനിര്‍മ്മാതാക്കളില്‍ മുന്‍നിര താരമായ ടൊയോട്ട ബി ഹൈ സെഗ്മെന്റ് ഡെസാനായ യാരിസിന്റെ ഇന്ത്യിലെ ബുക്കിങ് ഏപ്രിലില്‍ ആരംഭിക്കും. ഏപ്രലില്‍ ബുക്ക് ചെയ്ത വാഹനം മേയ് മാസത്തില്‍ നിരത്തിലറങ്ങും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഡെപ്യൂട്ടി മാനേജര്‍ എന്‍ രാജ കൊച്ചിയില്‍ സംഘടിപ്പിച്ച യാരിസിന്റെ എക്‌സ്‌ക്ലൂസിവ് പ്രവ്യുവിനെത്തിയപ്പോഴായിരുന്നു ഇക്കാര്യം അറിയിച്ചത്. ടൊയോട്ട നിരയില്‍ എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമായിരിക്കും യാരിസ് വരുന്നത്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമുണ്ട്. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ് വേര്‍ഷന്‍ കൂടി വരുന്നുണ്ട്. ഏകദേശം എട്ട് ലക്ഷം മുതല്‍ 13.5 ലക്ഷം രൂപ വരെ വില വരുന്ന യാരിസിന് ഏഴ് എസ്.ആര്‍.എസ്. എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ടയര്‍ ... Read more

ഗോവന്‍ കടലോര കുടിലുകള്‍ക്കെതിരെ മന്ത്രി

കടലോരത്തെ അനധികൃത കുടിലുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഗോവന്‍ ടൂറിസം മന്ത്രി. ബാഗാ സ്വീന്‍ക്വറീം തീരപ്രദേശത്താണ് നിയമം ലംഘിച്ച് കൊണ്ട് കെട്ടിയ കുടിലുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. അനുവദിച്ച സമയത്തിന് ശേഷവും തീരത്ത് കച്ചവടം നടത്തുന്നത് ഗോവന്‍ തീരങ്ങളില്‍ നിയമ ലംഘനമാണ്.ഇങ്ങനെ കച്ചവടം നടത്തുന്നത് ഗോവന്‍ ടൂറിസത്തെ ബാധിക്കും അതു കൊണ്ട് തന്നെ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശ നിവാസികളെ പരാതിയെ തുടര്‍ന്നാണ് മന്ത്രി നടപടിയെടുക്കാന്‍ തീരുമാനിച്ചത്. നടപടിയെ എതിര്‍ത്ത് കൊണ്ട് കച്ചവടക്കാര്‍ നിയമലംഘനം തുടര്‍ന്നാല്‍ അവരുടെ ലൈസന്‍സ് നിര്‍ത്തലാക്കാന്‍ വിനോദ സഞ്ചാര വകുപ്പിന് അധികാരം നല്‍കി കഴിഞ്ഞു. തീര നിവാസികളുടെ പരാതിയെ തുടര്‍ന്ന് പരാതിക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍, ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി വടക്ക് പടിഞ്ഞാറന്‍ തീരത്ത് മാത്രമല്ല ഗോവയിലുടനീളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏഴു പുതിയ വിമാനങ്ങളുമായി ഇന്‍ഡിഗോ

  ടയര്‍2, ടയര്‍3  നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനകമ്പനി ഇന്‍ഡിഗോ ഏഴു പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഹൈദ്രബാദ്- നാഗ്പൂര്‍ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ദിവസവും രണ്ട് വിമാന സര്‍വീസുകള്‍ മാര്‍ച്ച് 25 മുതല്‍ തുടങ്ങും. ഹൈദ്രബാദ്- മംഗലാപുരം-ഹൈദരബാദ് മേഖലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന മൂന്ന് വിമാന സര്‍വീസുകളും,ചെന്നൈ-മംഗലൈാപുരം മേഖലകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് മെയ് 1 മുതല്‍ ആരംഭിക്കും. എ ടി ആര്‍ 72-600 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇന്‍ഡിഗോ എ ടി ആര്‍ പ്രവര്‍ത്തനം ശക്തിപെടും. നാഗ്പൂര്‍, മംഗലാപുരം എന്നീ സൗത്ത് മെട്രോകളെ ബന്ധിപ്പിക്കാന്‍ ഇന്‍ഡിഗോയ്ക്ക് അനയാസമിനി സാധിക്കും. ഇന്‍ഡിഗോയുടെ പുതിയ എ ടി ആര്‍ ഫ്‌ളീറ്റ് ഓപ്പറേഷനുകള്‍ കൊണ്ട് കൂടുതല്‍ ഇടങ്ങളെ ബന്ധിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിലൂടെ ടയര്‍ 2 ടയര്‍3 നഗരങ്ങളിലെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപെടുകയും നിരവധി ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് ഇന്‍ഡിഗോ വക്താവ് വോള്‍ഫ്ഗാങ് പ്രോക്ക് ഷൗര്‍ പറഞ്ഞു.

കീശ കാലിയാവാതെ മൂന്നാറിലേക്കും ചെന്നൈയിലേക്കും പോകാം

ചെന്നൈയില്‍ നിന്നു മൂന്നാറിലേക്കുള്ള യാത്രയ്ക്ക് ചെലവു കുറയും. തമിഴ്നാട് സര്‍ക്കാറിന്‍റെ സ്റ്റേറ്റ് എക്സ് പ്രസ് ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പറേഷന്‍ (എസ്.ഇ.ടി.സി) ചെന്നൈ- മൂന്നാര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിനൊപ്പം തമിഴ്നാട്ടിലെ വെല്ലൂരിനെ തിരുവനന്തപുരവുമായി ബന്ധിപ്പിച്ച് എസ്.ഇ.ടി.സിയുടെ സര്‍വീസും ഉടന്‍ തുടങ്ങും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന തമിഴ്നാട്- കേരള ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. നിലവില്‍ ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍ 900 രൂപ മുതല്‍ 1200 രൂപ വരെയാണ് നിരക്ക്. തിരക്കേറിയ സമയങ്ങളില്‍ ഇത് ഇരട്ടിയാകും. എസ്.ഇ.ടി.സി ബസ്സുകള്‍ വരുന്നതോടെ ഇതിന് ഒരു പരിധിവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. കരാര്‍ പ്രകാരം മൂന്നാര്‍-ചെന്നൈ, തിരുവനന്തപുരം-വെല്ലൂര്‍, കൊടൈക്കനാല്‍- തിരുവനന്തപുരം, അര്‍ത്തുങ്കല്‍-വേളാങ്കണ്ണി, തിരുവനന്തപുരം-ഊട്ടി, നിലമ്പൂര്‍-ഊട്ടി, കോട്ടയം-മധുര, തൃശൂര്‍-ഊട്ടി, കോട്ടയം-ഊട്ടി, എറണാകുളം-കമ്പം തുടങ്ങിയ പ്രധാന പാതകളിലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്. നിലവില്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ 33000 കിലോമീറ്റര്‍ ബസ്‌ സര്‍വീസുണ്ട്. പുതിയ കരാര്‍ പ്രകാരം ഇത് 8865 കിലോമീറ്റര്‍ കൂടിയായി ... Read more

സ്മാര്‍ട്ട് സുരക്ഷക്കായി 15 കേന്ദ്രങ്ങളില്‍ കൂടി സിഗ്നലുകള്‍

ആര്‍ ടി എ പരീക്ഷണാടിസ്ഥത്തില്‍ വഴിയാത്രക്കാര്‍ക്കാരുടെ സുരക്ഷയ്ക്കായി സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം 15 കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചു. അല്‍ സാദാ സ്ട്രീറ്റില്‍ തുടങ്ങിയ പുതിയ സംവിധാനം യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രധമായതിനാല്‍ ഇതര മേഖലകളിലും സജ്ജമാക്കും. സമാര്‍ട്ട് സെന്‍സറുകള്‍ ഉള്ള നൂതന സംവിധാനമാണ് റോട്ടില്‍ ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ സീബ്രാ ക്രോസിങ്ങിനു മുന്‍പായി നടപാതയിലും ചുവപ്പ്, പച്ച സിഗ്നലുകള്‍ തെളിയും.ചുവപ്പാണോ പച്ചയാണോ എന്നറിയാന്‍ കാല്‍നടയാത്രക്കാര്‍ക്ക് സിഗ്നല്‍ നോക്കേണ്ട ആവശ്യമില്ല. അല്‍ മുറഖാബാദ്, റിഗ്ഗ, മന്‍ഖൂര്‍, ബനിയാസ്, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, അല്‍ മക്തൂം,ഷെയ്ഖ് ഖലീഫ സ്ട്രീറ്റുകള്‍, അല്‍ ബര്‍ഷ, സിറ്റി വോക് ഡിസ്ട്രിക്ടുകള്‍ എന്നിവടങ്ങളിലാണ് സ്മാര്‍ട്ട് സിഗ്നലുകള്‍ സ്ഥാപിക്കുന്നത്. സുരക്ഷ കൂടുതല്‍ ഉറപ്പാക്കുമെന്നതാണ് സ്മാര്‍ട്ട് സിഗ്നലുകളുടെ ഏറ്റവും വലിയ പ്രത്യേകത. കാല്‍നടയാത്രക്കാര്‍ അലക്ഷ്യമായി റോഡ് കുറുകെ നടക്കുന്നത് തടയാന്‍ പുതിയ സിഗ്നല്‍ സംവിധാനം സഹായകമാകും. സ്മാര്‍ട്ട സിറ്റിയുടെ പദ്ധതികളുടെ ഭാഗമായിട്ടാണ് നൂതന സിഗ്നലുകള്‍ നടപ്പാക്കുന്നത്. റോഡ് മുറിച്ച് കടക്കാന്‍ ആളുകള്‍ ... Read more