Tag: google

Watch out! Google’s 3D animals are here

Now 3D animals are at your beck and call, via Google. Just a simple Google search will take you there. For example, to find a Lion in AR you will need to type “Lion” in the Google Chrome app, then go to the “View in 3D” option and just click on it. And whoa, you will have your 3D lion in your living space. Google’s 3D animals aren’t available on all devices yet. It’s only available on smartphones and not on the computer or laptop. Android smartphones or tablets running Android 7.0 or higher and iPhone or iPad running iOS ... Read more

എന്തും ചെയ്യും ഗൂഗിള്‍ അസിസ്റ്റന്റ്: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

തിരക്കനിടയില്‍ നാം പിന്നീടെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുന്ന എത്ര കാര്യങ്ങള്‍ പിന്നീട് നമുക്ക് തന്നെ വിനയായി വന്നിട്ടുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരവുമായി ഗൂഗിള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേന പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏത് വ്യക്തിയേ ആണോ വിളിക്കാന്‍ അസൗകര്യം അത് ഗൂഗിള്‍ അസിസ്റ്റന്റിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും. ഗൂഗിള്‍ ഡുപ്ലെക്സ് എന്ന പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാളെ ഗൂഗിള്‍ അസിസ്റ്റന്റ് തന്നെ വിളിച്ച് പൂര്‍ണമായി സംസാരിക്കുന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. ഇതു പ്രയോജനപ്പെടുത്തി ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്റ് നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഡുപ്ലെക്സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷിത ഡൊമെയ്നുകളിലേക്ക് ഡൂപ്ലെക്സുകളെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതു സംബന്ധിച്ച പ്രധാന ഗവേഷണങ്ങളില്‍ ഒന്ന്. സ്വാഭാവിക സംഭാഷണങ്ങള്‍ നടത്താന്‍ ഡുപ്ലെക്സിനെ ... Read more

പാസ്‌വേഡുകള്‍ മണ്‍മറയുമോ…?

സാങ്കേതിക വിദ്യകളുടെ യുഗത്തില്‍ എല്ലാ അക്കൌണ്ടുകളും താഴിട്ടു പൂട്ടുന്നത് പാസ്‌വേഡുകള്‍ കൊണ്ടാണ്. ഈ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പുതിയ വെബ് ഒതന്‍റിക്കേഷന്‍ സ്റ്റാന്‍റെര്‍ഡ്. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്‌ഫോണ്‍ ഫിങ്കര്‍പ്രിന്‍റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി. ഫിഡോ (FIDO), വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (WwwC) വെബ് സ്റ്റാന്‍റെര്‍ഡ് ബോഡികളാണ് പുതിയ പാസ്വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്. ഒന്നിലധികം പാസ്‌വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവ ഉപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റും. ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസമാണ്. അതായത് ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്‍റെ യൂസര്‍ നെയിം നല്‍കുമ്പോള്‍ ഫോണില്‍ അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്‍റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്‌സൈറ്റ് ലോഗിന്‍ ആവും. ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്‍റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും. ... Read more

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് അനുമതിയില്ല

360 ഡിഗ്രി പനോരമിക്ക് വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്റെ പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതി ഗൂഗിള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് ഗംഗാരം അഹിര്‍ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. സ്ട്രീറ്റ് വ്യൂ ആപ്പില്‍ 360 ഡിഗ്രി പനോരമിക് വ്യൂവില്‍ നഗരങ്ങളിലെ തെരുവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണുവാന്‍ സാധിക്കും. യു എസ്, കാനഡ, യൂറ്യോപന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ എല്ലാം സ്ട്രീറ്റ് വ്യൂവിന് അനുമതിയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വകുപ്പുമായി ചേര്‍ന്നാരംഭിച്ച് പദ്ധതിയില്‍ താജ്മഹല്‍, ചുവപ്പ് കോട്ട, കുത്തബ്മിനാര്‍, വാരണാസി, നളന്ദ യൂണിവേഴ്‌സിറ്റി, മൈസൂര്‍ കൊട്ടാരം, തഞ്ചാവൂര്‍ ക്ഷേത്രം, ചിന്നസ്വാമി സ്റ്റേഡിയം എന്നിവടങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ കാണാന്‍ സാധിക്കുമായിരുന്നു.

Google to tackle fake news

Internet giant Google is on a new mission to authenticate online news contents, through their new program named as ‘Google News Initiative’. “The new project worth $300 million would really help journalism in the digital age,” said Google in a statement. The main objective of Google News Initiative (GNI) are spread in three categories like providing accurate breaking news, strengthen quality journalism and empowering news companies via new technologies. In order to reach digital news to audience effortlessly, Google also announces ‘Subscribe with Google’ option, that directs users to choose contents of their choice. Google further is all set to ... Read more

ഹിന്ദി പറഞ്ഞ് ഗൂഗിള്‍ അസിസ്റ്റന്റ്

ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇനി മുതല്‍ ഹിന്ദി ഭാഷയിലും ലഭ്യമാവും. ആന്‍ഡ്രോയിഡ് മാര്‍ഷമെലേയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പുകളില്‍ ഇനി ഗൂഗിള്‍ അസിസ്റ്റന്റ ഹിന്ദിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്‍ എന്നിവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദി ഭാഷ സേവനം ലഭ്യമാകും. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പടെയുള്ള ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സേവനം ഗൂഗിള്‍ ആരംഭിച്ചത്. ഗൂഗിള്‍ അസിസ്റ്റന്റില്‍ ഹിന്ദി ലഭിക്കുന്നതിന് ഡിവൈസ് ലാങ്ക്വേജ് ഹിന്ദിയിലേക്ക് മാറ്റുക. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്റ് അപ്ഡേറ്റ് ചെയ്യുക. നിലവില്‍ എട്ട് ഭാഷകളാണ് ഗൂഗിള്‍ അസിസ്റ്റന്റിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 30 ഭാഷകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവും. അതോടെ രാജ്യത്തെ 95 ശതമാനം പേരും തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ സേവനം ഉപയോഗിക്കാനാവും.

മലയാളം പറഞ്ഞ് ഗൂഗിള്‍ മാപ്പ്

ഗൂഗിള്‍ മാപ്പിനി ഇംഗ്ലീഷ് മാത്രമല്ല മലയാളവും പറയും. മലയാളത്തിലും ശബ്ദ നിര്‍ദേശങ്ങള്‍ തരുന്ന ഗൂഗിള്‍ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്കു, മലയാളം, എന്നീ ഭാഷകള്‍ ശബ്ദ നിര്‍ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണ് എന്ന വിവരം ചൊവ്വാഴ്ച്ചയാണ് ഗൂഗിള്‍ അറിയിച്ചത്.   ഗൂഗിള്‍ ഡെക്‌സ്‌ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭിക്കുന്ന സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു.’200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കളിയുമ്പോള്‍ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്നും ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശം തരും. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ശ്രമിച്ചുവരികയാണ്. കൂടാതെ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടെത്താനുള്ള പുതിയ ... Read more

ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി ഈ മാസം അവതരിപ്പിക്കും

ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്‍റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പിയുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കും. ഇവാന്‍ ബ്ലാസ് എന്ന ലീക്കറാണ് ട്വിറ്ററില്‍ ഈ വിവരം പുറത്തുവിട്ടത്.  മാര്‍ച്ച് പകുതിയോടെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിച്ചേക്കുമെന്നാണ് ഇവാന്‍ ബ്ലാസിന്‍റെ ട്വീറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്‍റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകല്‍പ്പനയാവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേതെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിളിന്‍ന്‍റെ പദ്ധതി. ഐഫോണ്‍ 10 മാതൃകയിലുള്ള ഡിസ്‌പ്ലേ അടക്കം വിവിധ ഡിസ്പ്ല ഡിസൈനുകളെ പിന്തുണയ്ക്കുന്ന ഒഎസ് ആവും ആന്‍ഡ്രോയിഡ് പി. വ്യത്യസ്തങ്ങളായ ഡിസ്‌പ്ലേ ഡിസൈനുകളില്‍ ഫോണുകള്‍ അവതരിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തിവരികയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് പിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തുന്നുണ്ട്. ഇതുവഴി മറ്റ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ അസിസ്റ്റന്‍റ് സേവനത്തിന്‍റെ ... Read more

YouTube announces mobile real-time video segmentation

Google has announced a new video segmentation with real-time to the YouTube app that will be integrated to the latter’s stories feature designed specifically for YouTube creators on its beta version. The new on-device mobile video segmentation is a lightweight video format, which will allow creators to replace and modify the background, effortlessly increasing videos’ production value without specialised equipment. The new technology has been developed using machine learning to solve a semantic segmentation task using convolution neural networks. Video segmentation is a widely used technique that enables movie directors and video content creators to separate the foreground of a ... Read more