Tag: Coiambotore city

ചായപ്രേമികള്‍ക്കായി ബഡ്ഡീസ് കഫേ

ഒരു യുദ്ധം അവസാനിപ്പിക്കാന്‍ ഒരു കപ്പ് ചായയ്ക്ക് കഴിഞ്ഞിട്ടുണ്ട് അത്രയ്ക്ക് മഹത്തരമാണ് ചായയുടെ ശക്തി. ചായ ചൂടില്‍ നിന്നാണ് പല ചര്‍ച്ചകളും, പരിഹാരങ്ങളും വരെ ഉണ്ടകുന്നത്. അങ്ങനെയൊരു ചായ പ്രേമിയായ യുവാവിന്റെ കഥയാണ് ഇത്. ചായയോടുള്ള ഇഷ്ടത്തില്‍ ചായക്കട തുടങ്ങിയ വ്യക്തിയാണ് നിര്‍മല്‍ രാജ്. ഇന്ന് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഡ്ഡീസ് കഫെ എന്ന സ്വന്തം സ്ഥാപനത്തിലൂടെ 70 വ്യത്യസ്ത തരം ചായകളാണ് ഈ ഇരുപത്തിയെട്ടുകാരന്‍ വില്‍ക്കുന്നത്. അമ്മയ്‌ക്കൊപ്പം തേയില ഫാക്ടറിയില്‍ പോയ കാലം മുതല്‍ തുടങ്ങിയതാണ് നിര്‍മലിന്റെ ചായ സ്‌നേഹം.കൊളുന്ത് നുള്ളുന്ന അമ്മയ്‌ക്കൊപ്പം കുഞ്ഞ് നിര്‍മ്മല്‍ നടന്ന വഴികളൊന്നും മറന്നില്ല. ഊട്ടിയിലെ ഇന്‍ഡ്‌കോ 6 എന്ന സ്ഥാപനത്തില്‍ ടീ മേക്കറായിരുന്നു നിര്‍മ്മലിന്റെ അച്ഛന്‍. വളര്‍ന്ന് വലുതാകുമ്പോള്‍ ചായക്കട തുടങ്ങണമെന്നുള്ള ആശ എന്നാല്‍ അച്ഛന്റെ മരണത്തോടെ വിധി തട്ടിമാറ്റി. തുടര്‍ന്നുള്ള പഠനത്തിന് ശേഷം നിര്‍മ്മല്‍ കോര്‍പറേറ്റ് വിഭാഗത്തില്‍ ബിസിനസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവായി ജോലി ലഭിച്ചു. എന്നാല്‍ പഴയ ആഗ്രഹം പിന്നോട്ട് മാറ്റിവെച്ചില്ല ... Read more

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ സവാരി

കോയമ്പത്തൂര്‍ നഗരത്തിലൂടെയൊരു സൈക്കിള്‍ യാത്ര ചെയ്യാന്‍ തയ്യറാണോ? എങ്കില്‍ സൈക്കിള്‍ തയ്യാര്‍. സവാരിക്ക് ശേഷം സൈക്കിള്‍ യദാ സ്ഥാനത്ത് വെച്ചിട്ട് പോകുകയും ചെയ്യാം. കോയമ്പത്തൂര്‍ നഗരസഭ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓഫോ ബൈസിക്കിള്‍ ഷെയറിങ് കമ്പനിയുമായി ചേര്‍ന്നു തയ്യാറാക്കിയ സൈക്കിള്‍ ഷെയറിങ് പദ്ധതി പുതുമയാകുകയാണ്. പദ്ധതിയുടെ ആരംഭത്തില്‍ ആയിരം സൈക്കിളുകളൊരുക്കും. പദ്ധതിയുടെ ഭാഗമായി ആയിരം സൈക്കിള്‍ കൂടി എത്തും.വിജയമെന്ന് കണ്ടാല്‍ മറ്റു നഗരങ്ങളില്‍ കൂടി പദ്ധതിയെത്തും.തമിഴ്‌നാട് മന്ത്രി എസ് പി വേലമണിയാണ് സൈക്കിള്‍ പുറത്തിറക്കിയത്.പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.നഗരത്തിലൂടെയുള്ള സൈക്കിള്‍ സവാരി വിപ്ലവരമായ മാറ്റത്തിന് വഴിയെരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ. പെരിയ്യയ്യ പറഞ്ഞു. ജിപിഎസുമായി ബന്ധിപ്പിച്ചാണു സൈക്കിളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഉപയോക്താക്കള്‍ ഓഫോ മൊബൈല്‍ ആപ് ഡൗണ്‍ ലോഡ് ചെയ്യണം. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സൈക്കിള്‍ തുറക്കാനുള്ള പാസ് കോഡ് ലഭിക്കും. സൈക്കിളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള നമ്പര്‍ ഉപയോഗിച്ചും പാസ്‌കോഡ് ലഭ്യമാക്കാം. നിരക്ക് യാത്രക്കാരുടെ അക്കൗണ്ടിലൂടെയോ ... Read more