Tag: Adventure Tourism

ടൂറിസം സംയോജിപ്പിച്ച് കണ്ണൂരില്‍ സാഹസിക മാസം

കണ്ണൂരിലെ സംസ്ക്കാരവും ചരിത്രവും സമന്വയിപ്പിച്ച് ടൂറിസത്തിനു പ്രാധാന്യം നല്‍കി വേനക്കാല ടൂറിസം പദ്ധതി ഈ മാസം ആറിനു ആരംഭിക്കും. സാഹസിക മാസം (മന്ത് ഓഫ് അഡ്വഞ്ചര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ  പ്രഖ്യാപനം  മന്ത്രി കെകെ ശൈലജ  പ്രഖ്യാപിച്ചു. നാലു ഞായറാഴ്ചകളിലായി നാലു സാഹസിക പരിപാടികളാണ് സാഹസിക മാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   സൈക്കിള്‍യജ്ഞം, മാരത്തോണ്‍ ഓട്ടം, നീന്തല്‍, കയാക്കിംഗ് എന്നിവയാണ് സാഹസികര്‍ക്കും കായികപ്രേമികള്‍ക്കുമായി ഒരുക്കുന്നത്. ഈ മാസം 6,13,20,27 തിയ്യതികളിലാണ് സാഹസിക പരിപാടികള്‍ നടക്കുക. കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കം കുറിക്കുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍സവാരിയില്‍ പങ്കെടുക്കാം. മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നത്. രണ്ടാമത്തെ ഞായറാഴ്ച തലശേരി ഹെരിറ്റേജ് മാരത്തോണ്‍ നടക്കും.  10.5 കിലോമീറ്റര്‍ മാരത്തോണ്‍, ചരിത്രത്തെ അടുത്തറിയാനുള്ള ഒരു അവസരം കൂടിയാകും. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്‌സ് ചര്‍ച്ച് തുടങ്ങിയ ... Read more

Bengal plans trekking path survey

The state tourism department of West Bengal is planning to conduct a survey of existing trekking routes in north Bengal and explore new ones as part of a plan to encourage adventure tourism in the region. The department plans to engage firms which have experience in the field of trekking to conduct a comprehensive survey and to collect data on the trekking routes of the eastern Himalayan region. The firms would also have the task to explore prospective routes which can be promoted in due course among travelling enthusiast. The survey will be conducted in Darjeeling, Kalimpong, Jalpaiguri and Alipurduar. ... Read more

No plan to permanently ban trekking: Kerala min

The forest fire in the Theni – Kolukkumalai region has forced the state government of Kerala to order a ban on all trekking activities in the state. State Forest Minister K Raju clarifies that the government has no plans to permanently shut down the eco-tourism activities in the state. Following the forest fire at Theni in Tamil Nadu, there have been recent fire outbursts in Vazhachal and Pariyaram forest ranges in Thrissur and another one reported near Gavi. The tourism enthusiasts and the travel/tourism operators in the state were apprehensive about the ban on the trekking activities as they fear ... Read more

അതിരില്ലാ ആകാശത്തേക്ക്…വാഗമണ്‍ വഴി

ആകാശപ്പറവകളായി വാനിലൂടെ പറന്നുയരാന്‍ ഇഷ്ട്മുള്ളവരാണ് പലരും. ഒരിക്കലെങ്കിലും ആകാശം കീഴടക്കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം. വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിലെ ആകാശപ്പറവകളെ കാണാം… ചിത്രം: വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ അസോസിയേഷന്‍

ഹിമവാന്‍റെ മടിത്തട്ടിലെ ഓലി കാഴ്ച

ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. picture courtesy: uttarakhandtourism.gov.in സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി ട്രെക്കിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം മതവിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്. ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്കീയിംഗ് പ്രശസ്തമാണ്. ... Read more

ഡാര്‍ജിലിങ്… മഞ്ഞുമൂടിയ പര്‍വതങ്ങളുടെ നാട്

പശ്ചിമ ബംഗാളിലെ ഹിമാലയന്‍ താഴ്വരയോട് ചേര്‍ന്ന് മഞ്ഞുമൂടിയ മലകളുടെ നഗരമാണ് ഡാര്‍ജിലിങ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു തേയിലത്തോട്ടങ്ങളുടെ നാടായ ഡാര്‍ജിലിങ്. ടിബറ്റന്‍ സ്വാധീനമുള്ളതിനാല്‍ അവരുടെ ഭക്ഷണരീതിയും സംസ്കാരവും കരകൗശലങ്ങളും ഇവിടെയുണ്ട്. Pic: darjeeling.gov.in ലോകത്തിലെ മൂന്നാമത്തെ പര്‍വതനിരയായ ഡാര്‍ജിലിങ് മലനിരകള്‍ യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡാര്‍ജിലിങ്ങില്‍ നിന്ന് നോക്കിയാല്‍ കാഞ്ചന്‍ജംഗ കൊടുമുടി കാണാം. മഞ്ഞു കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. മഞ്ഞുപുതഞ്ഞ് ആകാശം മുട്ടെനില്‍ക്കുന്ന പര്‍വതങ്ങള്‍ വിസ്മയ കാഴ്ചതന്നെ. ടിനി ടോയ് ട്രെയിനില്‍ കയറി ഹിമാലയന്‍ താഴ്വര മൊത്തം ചുറ്റിയടിക്കാം. ഡാര്‍ജിലിങ് ഹിമാലയന്‍ റെയിൽവെ ഈ നഗരത്തെ സമതലങ്ങളുമായി ബന്ധിപ്പിക്കുന്നു. Pic: darjeeling.gov.in കൊളോണിയല്‍ വാസ്തുശൈലിയിലുള്ള ചര്‍ച്ചുകള്‍, കൊട്ടാരങ്ങള്‍ എന്നിവ ഈ കൊച്ചു നഗരത്തിലുണ്ട്. ഡാര്‍ജിലിങ്ങിലെ ടൈഗര്‍ കുന്നില്‍ കയറിയാല്‍ പര്‍വതങ്ങളെ ഉണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്ന സുര്യന്‍റെ മനോഹര കാഴ്ച കാണാം. സൂര്യന്‍റെ ആദ്യകിരണം പര്‍വതങ്ങളെ ഉണര്‍ത്തുന്നത് മനോഹര കാഴ്ചതന്നെ. ട്രെക്കിംഗ്, റിവര്‍ ... Read more

തേക്കിന്‍റെയും വെള്ളചാട്ടങ്ങളുടെയും നാട്ടിലേക്ക് ഒറ്റദിവസത്തെ യാത്ര

പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? സിനിമയില്‍ പറഞ്ഞതുപോലെ പച്ചപ്പും ഹരിതാഭയും ഇല്ലാതെ എന്തു യാത്ര. യാത്രികരെ മതിയാവോളം ആഹ്ലാദിപ്പിക്കുന്ന സഞ്ചാര കേന്ദ്രമാണ് നിലമ്പൂര്‍. തേക്കുകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ചാലിയാറിന്‍റെയും നാടുകാണിച്ചുരത്തിന്‍റെയും നാട്. ഷൊര്‍ണൂര്‍ മുതല്‍ നിലമ്പൂര്‍ വരെയുള്ള റെയില്‍പാത കാല്‍പ്പനികതയുടെ പ്രതീകമാണ്. ഏതൊക്കെയോ ഓര്‍മകളിലൂടെ സഞ്ചരിക്കുന്നതായി യാത്രക്കാര്‍ക്ക് തോന്നും. നിലമ്പൂര്‍ വരുന്നവര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന വഴിയും ഇതാണ്. നിലമ്പൂര്‍ ടൗണിൽ നിന്ന് നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കനോലീസ് പ്ലോട്ടിലെത്താം. 1842ല്‍ കനോലി സായിപ്പിന്‍റെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത തേക്കിന്‍ തോട്ടമാണിത്. 2.31 ഹെക്റ്ററില്‍ ചാലിയാര്‍ പുഴയോട് ചേര്‍ന്നാണ് തേക്കിന്‍മ്യുസിയം സ്ഥിതിചെയ്യുന്നത്. തേക്കിന്‍കാട് എന്ന് ഇവിടെ വിശേഷിപ്പിക്കാം. കനോലീസ് പ്ലോട്ട്    pic: keralatourism.org ആഢ്യൻപ്പാറ വെള്ളച്ചാട്ടം നിലമ്പൂരില്‍ നിന്ന് 15 കിലോമീറ്റെര്‍ സഞ്ചരിച്ചാല്‍ ആഢ്യൻപ്പാറ വെള്ളച്ചാട്ടത്തിലെത്താം. കുറുമ്പലങ്ങോടാണ് വെള്ളച്ചാട്ടമുള്ളത്. വേനല്‍ക്കാലമോഴികെയുള്ള സമയങ്ങള്‍ സീസണാണ്. പുഴയില്‍ കു ളിക്കാനുള്ള സൗകര്യമുണ്ട്. വളരെ അപകടം നിറഞ്ഞ സ്ഥലംകൂടിയാണിത്. വര്‍ഷം നിരവധി സഞ്ചാരികള്‍ ആഢ്യൻപ്പാറ അന്വേഷിച്ചെത്താറുണ്ട്. ആഢ്യൻപ്പാറ ... Read more

ചെമ്പ്രമല കയറ്റം കഠിനം… കഠിനം…

യാത്രചെയ്യാന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരെയും മോഹിപ്പിക്കുന്ന സ്ഥലമാണ് വയനാട്. താമരശ്ശേരി ചുരത്തിലെ ഒമ്പതു വളവുകള്‍ കയറി വയനാട് എത്തുമ്പോള്‍ മനസ്സിനും ശരീരത്തിനും ഒരേ കുളിരാണ്. വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണം  തണുപ്പും പച്ചപ്പുമാണ്. പൂക്കോട് തടാകം, എടക്കല്‍ഗുഹ, കാന്തൻപ്പാറ വെള്ളച്ചാട്ടം, ബാണാസുര സാഗര്‍ അണക്കെട്ട്, കുറുവാ ദ്വീപ്‌, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങി ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വയനാട് ജില്ലയിലുണ്ട്. എല്ലാം പ്രകൃതിയോട് വളരെ അടുത്തുനില്‍ക്കുന്ന സ്ഥലങ്ങളാണ്. വയനാട് എന്നാൽ പച്ചപ്പ്‌തന്നെയാണല്ലോ.  ചെമ്പ്ര മല   Pic: wayanadtourism.org സാഹസികത ഇഷ്ട്ടപ്പെടുന്ന യാത്രക്കാരേയും വേണ്ടുവോളം ആഹ്ലാദിപ്പിക്കാൻ വയനാടിനാവും. വയനാട്ടിലെ പ്രധാന സാഹസിക വിനോദകേന്ദ്രമാണ് ചെമ്പ്ര കൊടുമുടി. നീലഗിരി മലനിരകളുടെ ഭാഗമായ ചെമ്പ്ര (6730 അടി) കയറണമെങ്കിൽ വലിയൊരു സാഹസികത തന്നെ വേണ്ടിവരും. ലക്കിടിയിൽ നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാല്‍ ചൂണ്ടെല്‍ ടൌണിൽ എത്താം. അവിടെനിന്നും 10 കിലോമീറ്റർ പോയാൽ മേപ്പാടിയായി. അവിടുന്ന് നാലു കിലോമീറ്റെർ എസ്റ്റേറ്റ്‌ റോഡിലൂടെ സഞ്ചരിച്ചാൽ ചെമ്പ്ര കൊടുമുടി കയറാനുള്ള ... Read more

Skiing in Himalaya, an adventurous journey

6th edition of Winter Mountain Festival is about to start.