Category: Top Three Stories Malayalam

യാത്രക്കാര്‍ക്ക് ഔഷധസസ്യതൈകള്‍ സമ്മാനമായി നല്‍കി കൊച്ചി മെട്രോ

യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്കാണ് തൈകള്‍ സമ്മാനമായി ലഭിച്ചത്. അശോകം മന്താരം, നീര്‍മരുത് ഉള്‍പ്പെടെ അപൂര്‍വ ഓഷധസസ്യങ്ങളുടെ നാലായിരം തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. ആയുഷ് വകുപ്പ്, ജില്ലാ ദേശീയ ആയുഷ് മിഷന്‍ എന്നിവര്‍ കെ എം ആര്‍ എലുമായി കൈകോര്‍ത്താണ് പരിപാടി സംഘടിപ്പിച്ചത്. ആയുര്‍വേദത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകളും വിതരണം ചെയ്തു. ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്രയും തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുളള ദിനാചരണ പരിപാടികളും വരും ദിവസങ്ങളില്‍ നടക്കും.

മാറ്റങ്ങളോടെ നമ്പര്‍ പ്ലേറ്റുകള്‍; പൂജ്യത്തിന് ഇടം നല്‍കി മോട്ടാര്‍ വാഹന വകുപ്പ്

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ പൂജ്യത്തിന് ഇടം നല്‍കി. ഒന്നു മുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതു ഭാഗത്ത് ഇനി മുതല്‍ പൂജ്യം ഉപയോഗിക്കണം. സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്. ഡിസംബര്‍മുതല്‍ നല്‍കുന്ന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കും. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം. നിലവിലുള്ള ഓട്ടോറിക്ഷ ലൈസന്‍സുകള്‍ ഇ-റിക്ഷ ലൈസന്‍സുകളായി മാറും. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ സാരഥിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഡ്രൈവിങ് ലൈസന്‍സില്‍നിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗം ഒഴിവാകുകയാണ്. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ടെസ്റ്റും പൊതുവാഹനമായതിനാല്‍ ബാഡ്ജും വേണ്ടിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് ബാഡ്ജ് നേരത്തേ ഒഴിവാക്കി. സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് നമ്പറുകളും പുതിയ ശ്രേണിയിലേക്ക് മാറ്റും. സംസ്ഥാനത്തിന്റെ സൂചനയായ കെ.എല്‍. ... Read more

നവകേരളത്തിന്റെ പുതുപിറവിയില്‍ സംഗീത ആല്‍ബവുമായി ടൂറിസം വകുപ്പ്

മഹാ പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതുജീവന്‍ നല്‍കാന്‍ കേരളപ്പിറവി ദിനത്തില്‍ തകര്‍പ്പന്‍ വീഡിയോ ആല്‍ബം പുറത്തിറക്കി ടൂറിസം വകുപ്പ്. പരമ്പരാഗത വാദ്യോപകരണങ്ങളും നാടന്‍പാട്ടിന്റെ പശ്ചത്താലത്തില്‍ തയ്യാറാക്കിയ ആല്‍ബത്തിന് ‘ശബ്ദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടി’യെന്നാണ് പേര്. നിഖില്‍ കുറ്റിങ്ങല്‍ സംവിധാനം ചെയ്ത സംഗീത ആല്‍ബത്തിന്റെ ആശയം അലന്‍ ടോമിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ലിയോ ടോമിയാണ് രശ്മി സതീഷ് പാടിയ പാട്ടിന് നടിയും മോഡലുമായ കേതകി നാരയണനാണ് ശബദത്തെ പിന്‍തുടരുന്ന പെണ്‍കുട്ടിയായി അഭിനയിച്ചിരിക്കുന്നത്. കേരളത്തിന്റെ ശബ്ദങ്ങള്‍ എന്ന കാഴ്ചപാടില്‍ തയ്യാറാക്കിയിരിക്കുന്ന ആല്‍ബത്തില്‍ കേരള വിനോദസഞ്ചാരത്തിന്റെ ബ്രാന്റിങിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കാനുളള കരാറെടുത്തത് മീഡിയലാപ്സ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ഭാഗമായിരുന്നു നിഖിലും അലനും ലിയോയുമെല്ലാം. ജിഷ്ണു വെടിയൂരാണ് മീഡിയാലാപ്സിന്റെ ഉടമ. ഏപ്രില്‍-മെയ് മാസങ്ങളിലായിരുന്നു ഈ മ്യൂസിക് ആല്‍ബം ചിത്രീകരിച്ചത്. എന്നാല്‍ അതിന് ശേഷം പ്രളയം ടൂറിസം രംഗത്തെ വലിയ തോതില്‍ തകര്‍ത്തു. നവകേരള നിര്‍മ്മാണത്തില്‍ ടൂറിസം രംഗത്തെ പരിപോഷിപ്പിക്കാനാണ് ശ്രമം. ഇതിനായാണ് ... Read more

സഞ്ചാരികള്‍ക്ക് കാഴ്ചയുടെ മഞ്ഞു വസന്തമൊരുക്കി മണാലി

ശൈത്യകാലമെത്തുന്നതിന് മുമ്പേ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കി മണാലി. ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുളു ,മണാലി ,ഷിംല എന്നിവടങ്ങളില്‍ എല്ലാം സീസണിലെ ആദ്യ മഞ്ഞു വീഴ്ച ഇന്നലെ തുടങ്ങി. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രദേശത്തെ ചിത്രങ്ങള്‍ വൈറലായി. എന്നാല്‍ കനത്ത മഞ്ഞു വീഴ്ച വരും ദിനങ്ങളില്‍ നേരിടേണ്ടി വരുന്നതിനാല്‍ ചിലയിടങ്ങളിലേക്കുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

ഉത്തരമലബാറിലേക്കാണോ യാത്ര? എന്നാലിനി വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

ഉത്തര മലബാറിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെ വിരല്‍ത്തുമ്പിലൊതുക്കുന്ന ‘സ്‌മൈല്‍ വെര്‍ച്വല്‍ ടൂര്‍ ഗൈഡ്’ പുറത്തിറങ്ങി. ഈ പ്രദേശത്തെ ടൂറിസം വികസനം പരമവാധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരങ്ങള്‍ കഥാരുപേണ ലഭ്യമാക്കുകയും യാത്രികരുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിവരസാങ്കേതികവിദ്യയുടെ എല്ലാ നൂതന സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഈ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുന്നത്. യാത്രാമാര്‍ഗങ്ങള്‍, ടൂര്‍ പ്ലാനിങ്, ഓര്‍മ്മപ്പെടുത്തലിനുള്ള അലാറം നോട്ടിഫിക്കേഷന്‍, സുഹൃത്തുക്കളുമായി വിവരവിനിമയം, താമസ സൗകര്യങ്ങള്‍, റിസര്‍വേഷന്‍, സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈന്‍, ആംബുലന്‍സ് വിവരം തുടങ്ങി വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങള്‍ക്കും ഗൈഡ് ഉപയോഗിക്കാം. ടൂറിസം വകുപ്പിനു കീഴിലുള്ള ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പറേഷനാണ് (ബിആര്‍ഡിസി) പദ്ധതി നടപ്പിലാക്കിയത്. ടൂറിസ്റ്റുകള്‍, വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍, സേവന ദാതാക്കള്‍ എന്നീ മൂന്ന് ഘടകങ്ങളെ ബന്ധിപ്പിക്കുന്നതാണ് ടൂര്‍ ഗൈഡ്. ആമപ്പള്ളം, അറക്കല്‍ കൊട്ടാരം, ബേക്കല്‍ കോട്ട, ബ്രണ്ണന്‍ കോളേജ്, നീലേശ്വരം പാലസ്, മാടായിപ്പാറ, മടിയന്‍ കൂലം, മൂശാരിക്കൊവ്വല്‍, കണ്ണൂര്‍ ഫോര്‍ട്ട്, ഓവര്‍ബറിസ് ഫോളി, പൊസഡി ഗുംബെ, ... Read more

ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി കൊല്ലം ഡി ടി പി സി

പ്രളയത്തെതുടര്‍ന്ന് മന്ദഗതിയിലായ കൊല്ലം ജില്ലയിലെ ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഡിടിപിസി. സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവിലെ മനോഹാരിതയുടെ മടിത്തട്ടായ മൂന്നാറും സാഹസികത ഇഷ്ടടപ്പെടുന്ന സഞ്ചാരികള്‍ക്കായി ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമായ ജടായുവും ഉള്‍പ്പെടെ സന്ദര്‍ശിക്കാനും പുഴയും തോടും ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന മണ്‍റോതുരുത്തിന്റെ വശ്യതയു ആസ്വദിക്കാന്‍ പര്യാപ്തമാംവിധം ടൂര്‍ പാക്കേജ് ഒരുക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്. ഗ്രാമീണ ടൂറിസം രംഗത്ത് വന്‍ ചലനം സൃഷ്ടിക്കാനുതകുംവിധം ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ചടയമംഗലം ജടായു എര്‍ത് സെന്ററുമായി ബന്ധപ്പെടുത്തിയും കൊല്ലത്തുനിന്ന് മൂന്നാര്‍, ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കുള്ള പാക്കേജുകള്‍ക്കുമാണ് തുടക്കമായത്. സര്‍വീസ് എം മുകേഷ് എംഎല്‍എ ഫ്‌ലാഗ്ഓഫ് ചെയ്തു. വിവിധ വാഹന പാക്കേജുകളുടെ ബ്രോഷര്‍ ഡിടിപിസി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എക്‌സ് ഏണസ്റ്റിനും സാമ്പ്രാണിക്കോടി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ ബോട്ടിങ് പാക്കേജുകളുടെ ബ്രോഷര്‍ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ശങ്കരപ്പിള്ളയ്ക്കും നല്‍കി എംഎല്‍എ പ്രകാശനംചെയ്തു. ഡിടിപിസി സെക്രട്ടറി സി ... Read more

വാട്‌സ് ആപ്പില്‍ ഇനിമുതല്‍ പരസ്യവും പ്രത്യക്ഷപ്പെടും

വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്‌സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്റുകളില്‍ നിന്നും വാട്‌സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്‌സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്‌സ് ആപ്പ് സേവനം നല്‍കിയിരുന്നത്.

ഇത്തിരി കുഞ്ഞന്‍ പ്രിന്റര്‍ വിപണിയിലെത്തിച്ച് എച്ച് പി

എച്ച് പിയുടെ ഏറ്റവും പുതിയ പോര്‍ട്ടബിള്‍ ഫോട്ടോ പ്രിന്ററായ എച്ച് പി സ്പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു. കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് എച്ച് പി സ്പ്രോക്കറ്റ് പ്ലസ്. 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ പ്രിന്റു ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും പ്രവര്‍ത്തിക്കുന്ന സ്പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്ഗ്രേഡ് ചെയ്യാം. മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഫോട്ടോകള്‍ നേരിട്ട് പ്രിന്റ് ചെയ്യാനും സംവിധാനമുണ്ട്. സ്പ്രോക്കറ്റ് ആപ്പ് വഴി ഫോട്ടോകളില്‍ എഴുത്തുകള്‍ ബോര്‍ഡറുകള്‍ സ്റ്റിക്കറുകള്‍,ഇമോജികള്‍ എന്നിവ പതിപ്പിച്ച് ഫോട്ടോ കൂടുതല്‍ ജീവസ്സുറ്റതാക്കാന്‍ കഴിയും. എച്ച് പി സ്പ്രോക്കറ്റ് പ്രിന്റര്‍ മൊബൈല്‍ ഫോണുമായും ബ്ളൂട്ടൂത്ത് വഴി ബന്ധിപ്പിക്കാം. പ്രത്യേകമായി മഷിയോ മറ്റ് ഉത്പന്നങ്ങളൊ ഉപയോഗിക്കാതെ 2.3,3.4 ഇഞ്ച് ചിത്രങ്ങള്‍ സിങ്ക് ടെക്നോളജി വഴി പുറത്തെത്തിക്കാം. 8999 രൂപയാണ് ആമസോണില്‍ വില. എച്ച് പി സിങ്ക് പേപ്പറുകള്‍ 799 രൂപമുതലും ലഭ്യമാണ്. 10,20 എണ്ണമുള്ള പേപ്പര്‍ പാക്കുകളായും ലഭിക്കും. ... Read more

പട്ടേല്‍ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ എന്ന് ഖ്യാതി നേടാനൊരുങ്ങുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 182 അടിയാണ് പ്രതിമയുടെ ഉയരം. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിള്‍ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തില്‍ ഒന്നാമതായി തലയുയര്‍ത്തി നില്‍ക്കുന്നത്. 2389 കോടിയാണ് പ്രതിമാ നിര്‍മ്മാണത്തിന് വന്നിരിക്കുന്ന ചെലവ്. ഗുജറാത്തിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിമ. ഉദ്ഘാടനത്തിന്റെ ഭാഗമായി ദില്ലിയില്‍ ഇന്ന് രാവിലെ ‘യൂണിറ്റി മാരത്തോണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് പ്രതിമയുടെ അനാച്ഛാദനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്.

കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ഇന്ത്യ

തിരക്കേറിയ റൂട്ടുകളില്‍ കുറഞ്ഞ ചിലവില്‍ പറക്കാന്‍ റെഡ് ഐ വിമാനങ്ങളുമായി എയര്‍ ഇന്ത്യ. ഗോവയടക്കമുള്ള നഗരങ്ങളിലേക്കാണ് റെഡ് ഐ വിമാനങ്ങള്‍ വച്ച്  എയര്‍ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. തിരക്ക് കുറഞ്ഞ രാത്രിസമയങ്ങളിലാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വ്വീസ്. അര്‍ധരാത്രിയോടെ പുറപ്പെടുകയും അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നവയാണ് റെഡ്ഐ വിമാനങ്ങള്‍. തിരക്ക് കുറഞ്ഞ സമയത്താണ് സര്‍വ്വീസ് എന്നതിനാല്‍ ഈ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. അമേരിക്കയിലും യൂറോപ്യന്‍ വലിയ വിജയമാണ് റെഡ് ഐ സര്‍വ്വീസുകള്‍. ദില്ലി-ഗോവ-ദില്ലി, ദില്ലി-കോയന്പത്തൂര്‍-ദില്ലി, ബാംഗ്ലൂര്‍-ഹൈദരാബാദ്-ബാംഗ്ലൂര്‍ തുടങ്ങിയ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ എയര്‍ഇന്ത്യ റെഡ് ഐ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ഇന്നലെ മുതല്‍ എല്ലാ ദിവസവും ഈ പാതകളില്‍ റെഡ് ഐ സര്‍വ്വീസുണ്ടാവും.

നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ

പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര്‍ മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇപ്പോഴും കുറിഞ്ഞി പൂവിട്ട് നില്‍പ്പുണ്ട്.

ചെമ്പ്രമല സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു

ചെമ്പ്ര മലയിലേക്ക് ഒരു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ട്രെക്കിങ് പുനരാരംഭിച്ചു. കഴിഞ്ഞ വര്‍ഷം വേനലില്‍ കാട്ടുതീയില്‍ കത്തിയെരിഞ്ഞ ചെമ്പ്ര മലയിലേക്ക് പ്രവേശനം നിര്‍ത്തിവെച്ചിരുന്നു. പച്ചപ്പ് വീണ്ടുമെത്തിയതോടെ സഞ്ചാരികളെ വീണ്ടും ക്ഷണിച്ചു. ജൂണില്‍ കനത്ത മഴ വീണ്ടും വഴിമുടക്കിയായി. പ്രളയവും പിന്നാലെയെത്തി. പത്തുമാസത്തിന് ശേഷം പാതകളെല്ലാം താല്‍ക്കാലികമായെങ്കിലും ശരിയാക്കി ഹൃദയ തടാകത്തിലേക്ക് യാത്രക്കാരെ ക്ഷണിക്കുകയാണ് വയനാട് ടൂറിസം അധികൃതര്‍. മലമുകളിലെ ഹൃദയതടാകം കാണാന്‍ നിരവധി പേരെത്തുന്നുണ്ടെങ്കിലും പ്രവേശനം കര്‍ശന നിബന്ധനകളോടെ മാത്രമാണ്. ഒരു ദിവസം 20 ഗ്രൂപ്പുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. 200 പേരെ വരെ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെയാണ് സന്ദര്‍ശനകര്‍ക്ക് അനുമതി. ഉച്ചക്ക് 12 വരെ മാത്രമേ ട്രക്കിങിന് അനുമതിയുള്ളൂ. ഇവരെ സഹായിക്കാന്‍ പത്ത് സ്ഥിരം ഗൈഡുകളും 30 താല്‍ക്കാലിക സഹായികളും ഉണ്ടാകും. അടുത്ത മാസം മുതല്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാനാണ് അധികൃതരുടെ പദ്ധതി. മുമ്പ് ഒരു ദിവസം ആയിരം പേരോളം ഈ മലനിരയില്‍ സാഹസിക ... Read more

ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 23-ാം സീസണിന് നാളെ തുടക്കമാകും

ലോക സഞ്ചാരികള്‍ക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു. ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി മൂന്നാം സീസണിന് നാളെ തുടക്കമാവും. 159 ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര മേള ഏപ്രില്‍ ആറിന് സമാപിക്കും. ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങിലാണ് ഇരുപത്തിമൂന്നാം പതിപ്പിന്റെ പ്രഖ്യാപനം നടന്നത്. നാളെ മുതല്‍ 2019 ഏപ്രില്‍ ആറുവരെയായി 159 ദിവസം മേള നീണ്ടുനില്‍ക്കും. ഇന്ത്യയുള്‍പ്പെടെ 78 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കും. 1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ വേദിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ഉല്‍പന്നങ്ങളും അണിനിരക്കും. അറുപത് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഇക്കുറി ആഗോള ഗ്രാമത്തിലേക്കെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ലോക റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ‘വീല്‍ ഓഫ് ദ് വേള്‍ഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടന്‍ തുടങ്ങിയവ ഇത്തവണത്തെ പുതുമകളാണ്. അവതരണ രീതിയിലെ വ്യത്യസ്ഥത കൊണ്ട് സ്റ്റഡ് ഷോ ഇരുപത്തി മൂന്നാം പതിപ്പിലും വിസ്മയം തീര്‍ക്കും പവലിയനിലെ കലാപരിപാടികള്‍ക്കുപുറമെ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. ... Read more

ആലപ്പുഴ ബീച്ചില്‍ തുറമുഖ മ്യൂസിയം ഒരുങ്ങുന്നു

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ കഴിഞ്ഞ കാല പ്രൗഢിയും ശേഷിപ്പുകളും കോര്‍ത്തിണക്കി തുറമുഖ മ്യൂസിയം ആലപ്പുഴ ബീച്ചില്‍ ഒരുങ്ങും. മ്യൂസിയത്തിന്റെ രൂപകല്‍പനയെക്കുറിച്ചും നിര്‍മാണ പദ്ധതികളെക്കുറിച്ചുമുള്ള പ്രാഥമിക ചര്‍ച്ച ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ സംഘടിപ്പിച്ചു. ധന കാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനായിരുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്രപരിപാടിയുടെ ഭാഗമാണ് തുറമുഖ മ്യൂസിയം. പൈതൃകപദ്ധതിയില്‍ നഗരറോഡുകളും പാലങ്ങളും നവീകരിക്കും. കനാല്‍ക്കരകളിലൂടെ നടപ്പാതയും സൈക്കിള്‍ട്രാക്കും ഉള്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി. കേന്ദ്രീകരിച്ചുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബ്, കനാലുകളുടെ നവീകരണം, നഗരശുചിത്വം എന്നിവയും നടപ്പാക്കും. പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായി നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള 50 മന്ദിരങ്ങള്‍ സംരക്ഷിക്കും. ഈ മന്ദിരങ്ങള്‍ 20 എണ്ണം മ്യൂസിയങ്ങളാക്കി മാറ്റും. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളായിരിക്കും ഇവ. ഇതിനോടനുബന്ധിച്ച് സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തും. പൈതൃകപദ്ധതിയില്‍ ഒരുക്കുന്ന മ്യൂസിയങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായത് തുറമുഖ മ്യൂസിയമാണ്. ആലപ്പുഴ തുറമുഖത്തിന്റെ പശ്ചാത്തലവും ... Read more

മണ്ഡലകാലത്ത് മണിക്കൂറില്‍ 3750 പേരെ പമ്പയിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ടു കെ എസ് ആര്‍ ടി സി വസുകള്‍ വീതം സര്‍വീസ് നടത്തും. നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. 40 രൂപയാണ് ചാര്‍ജ്. ഇതിനുപുറമെ രണ്ടു മിനിറ്റ് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എ.സി. ബസും സര്‍വീസ് നടത്തും.   75 രൂപയാണ് ചാര്‍ജ്. സാധാരണ ടിക്കറ്റിന് പകരം ക്യു-ആര്‍ കോഡുള്ള കാര്‍ഡാണ് നല്‍കുക. പമ്പയിലേക്കും തിരികെ നിലയ്ക്കലേക്കും ഒറ്റ കാര്‍ഡ് ഉപയോഗിച്ചാല്‍ മതി.നിലയ്ക്കലില്‍ നിന്നാണ് കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായി കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന കിയോസ്‌ക്കുകളും ഏര്‍പ്പെടുത്തും. ഇതിനുപുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര നഷ്ടം സഹിച്ചാലും ആവശ്യാനുസരണം ബസുകള്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് കെ.എസ്.ആര്‍.ടി.സി. വിട്ടുനല്‍കുമെന്ന് എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പത്ത് ഇലക്ട്രിക് ബസുകളും ആദ്യഘട്ടത്തിലുണ്ടാകും. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ... Read more