Tag: രാജമല

പെരിയവര താല്‍ക്കാലിക പാലം തുറന്നു

പെരിയവര താല്‍ക്കാലിക പാലത്തിന്‍റെ പണികള്‍ അവസാനഘട്ടത്തില്‍. പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന്  പുനസ്ഥാപിക്കും. ഈ വഴിയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നത് മൂന്നാറിന് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. പാലം തകര്‍ന്നതോടെ മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം നിലച്ചത് വലിയ തിരിച്ചടി നേരിട്ടിരുന്നു. മൂന്നാറിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാജമലയിലേക്കുള്ള യാത്ര തടസ്സപ്പെട്ടത് വിനോദ സഞ്ചാരമേഖലയിലും വലിയ തിരിച്ചടിയായി. പെരിയവരയിലെത്തി താല്‍ക്കാലിക സംവിധാനത്തിലൂടെ പാലം കടന്ന് മറുവശത്തെത്തി മറ്റു വാഹനങ്ങളില്‍ സഞ്ചരിച്ചാണ് വിനോദസഞ്ചാരികള്‍ രാജമലയിലെത്തിയിരുന്നത്. കൂറ്റന്‍ കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഉപയോഗിച്ചാണ് താല്‍ക്കാലിക പാലത്തിന്‍റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. ഇതിനാവശ്യമായ 36 കോണ്‍ക്രീറ്റ് പൈപ്പുകള്‍ തമിഴ്നാട്ടില്‍ നിന്നുമാണ് എത്തിച്ചത്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് അതിനു മുകളില്‍ കരിങ്കല്ലുകള്‍ പാകിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കനത്ത മഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16ാം  തീയതിയാണ് പാലം തകര്‍ന്നത്. മഴ ശക്തമായാല്‍ വെള്ളം ഉയരുവാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് പാലത്തിന്‍റെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. അനുവദനീയമായതിലും അമിത ഭാരമുള്ള ... Read more

നീലക്കുറിഞ്ഞി വസന്തം; ടിക്കറ്റ് വില്‍പ്പനയിലൂടെ നേടിയത് 1.2 കോടി രൂപ

പ്രളയം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും രാജമലയില്‍ നീലക്കുറിഞ്ഞിക്കാലത്ത് ടിക്കറ്റ് വിറ്റുവരവിലൂടെ വനം വകുപ്പിന് ലഭിച്ചത് 1.2 കോടി രൂപ. എട്ട് ലക്ഷം വിനോദ സഞ്ചാരികളെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പ്രളയം കാരണം ഒരു ലക്ഷം പേര്‍ മാത്രമാണെത്തിയത്. സാധാരണ മൂന്ന് മാസമാണ് കുറിഞ്ഞിക്കാലമെങ്കിലും ഈ വര്‍ഷം ഒന്നര മാസം മാത്രമായിരുന്നു കുറിഞ്ഞി സജീവമായി പൂവിട്ട് നിന്നത്. സീസണിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിടേണ്ടി വന്നത് രണ്ട് കോടി രൂപയാണ്. കൊളുക്കുമലയിലും ഇരവികുളം ദേശീയ ഉദ്യാനത്തിലും കുറിഞ്ഞി ഉണങ്ങിപ്പൊഴിയാന്‍ തുടങ്ങിയെങ്കിലും മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇപ്പോഴും കുറിഞ്ഞി പൂവിട്ട് നില്‍പ്പുണ്ട്.

കുറിഞ്ഞി വസന്തം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

കുറുഞ്ഞി വസന്തം ഇനി രണ്ടാഴ്ച മാത്രം. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മൂന്നാര്‍ മലനിരകളില്‍ പൂത്തുലഞ്ഞ നീലവന്തം ഇനി രണ്ടാഴ്ച മാത്രമെ നീണ്ടുനില്‍ക്കുയുള്ളു. ഓഗസ്റ്റ് പകുതിയോടെയാണ് മൂന്നാറിലെ രാജമല, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മീശപ്പുലിമല എന്നിവിടങ്ങളിലെ മലനിരകളില്‍ നീലക്കുറുഞ്ഞികള്‍ വ്യാപകമായി മൊട്ടിട്ട് തുടങ്ങിയത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പൂവിരിയാന്‍ കാലതാമസം നേരിട്ടു. ഇതിനിടയില്‍ ചിലയിടങ്ങളില്‍ കുറുഞ്ഞിച്ചെടികള്‍ അഴുകിപ്പോവുകയും ചെയ്തു. എന്നാല്‍ കാവലര്‍ഷത്തിന്റെ ശക്തി കുറഞ്ഞതോടെ കാന്തല്ലൂര്‍, മറയൂര്‍, വട്ടവട മേഖലകളില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ പൂവിട്ടുതുടങ്ങിയത്. ഓഗസ്റ്റ് അവസാനത്തോടെ രാജമലയിലെ കുന്നിന്‍ ചെരിവുകളിലും കൊലുക്കുമലയിലെ മലകളിലും വ്യാപകമായി നീലവസന്തമെത്തി. എന്നാല്‍ തമിഴ്നാട് മഴ ശക്തിപ്രാപിച്ചതോടെയാണ് കൊളുക്കുമലയില്‍ കുറുഞ്ഞിച്ചെടികള്‍ വ്യാപകമായി ചീഞ്ഞു തുടങ്ങിയത്. മൂന്നാര്‍ രാജലമലയിലും കുറുഞ്ഞിപ്പൂക്കളുടെ എണ്ണത്തില്‍ കുറവുവന്നതായി അധികൃതര്‍ പറയുന്നു. മൂന്ന് മാസമാണ് കുറുഞ്ഞിച്ചെടികളുടെ കാലാവധി. ഇത് ഒക്ടോബര്‍ അവസാനത്തോടെ അവസാനിക്കുമെങ്കിലും വെയിലുണ്ടെങ്കില്‍ ഡിസംബര്‍ വരെ സീസന്‍ നീണ്ടു നില്‍ക്കുമായിരുന്നു. എന്നാല്‍ മഴ വില്ലനായതാണ് സീസന്‍ നേരത്തെ അവസാനിക്കാന്‍ കാരണമായത്.

കാണാം കൊളുക്കുമലയിലെ നീലക്കുറിഞ്ഞി കാഴ്ചകള്‍

ഒരു വ്യാഴവട്ടക്കാലത്തില്‍ വിരിയുന്ന വസന്തമാണ് നീലക്കുറിഞ്ഞിപ്പൂക്കാലം. സാധാരണ നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്നത് രാജമലയിലും വട്ടവടയിലുമാണ്. എന്നാല്‍ കാത്തിരുന്ന നീല വസന്തം ഇക്കൊല്ലം കൂടുതലായി കാണപ്പെടുന്നത് കൊളുക്കുമലയിലാണ്.  കൊളുക്ക് മലയിലേക്ക് അഡ്വ. ഹാറൂണ്‍ എസ് ജി  നടത്തിയ മനോഹര യാത്രയും ചിത്രങ്ങളും കൊളുക്കുമലയിലെത്തിയാല്‍ കോടമഞ്ഞില്‍ മനോഹരിയായി നില്‍ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാം. അങ്ങോട്ടെത്താനാവുക ജീപ്പിലാണെന്നും ഹാറൂണ്‍ എഴുതുന്നു. ജിപ്പ് വിളിക്കാവുന്ന നമ്പറും നല്‍കിയിട്ടുണ്ട്. കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍… കൊളുക്കുമല ടീ ഫാക്ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും, രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂത്തത് കൊളുക്കുമലയിലാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ ... Read more

നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം

മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും  ദിവസങ്ങളില്‍ കൂടുതല്‍ വെയില്‍ ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്‍ക്കും. സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്. രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളില്‍ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണു പെരിയവരൈ പാലം.ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.

ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിച്ചു

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി.ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

ജപ്പാന്റെ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു

ജപ്പാന്‍ ദേശീയ പുഷ്പമായ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു . പള്ളിവാസല്‍, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം പൂത്തത്. ഒരു മാസം മാത്രം ആയുസുള്ള ചെറി ബ്ലോസം മൂന്നാറില്‍ ഇതാദ്യമായാണ് പൂവിടുന്നത്. മാട്ടുപ്പെട്ടി കുണ്ടള ജലാശത്തിന് സമാപത്തായി പൂത്തു നില്‍ക്കുന്ന ചെറി ബ്ലോസത്തെ നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാള്‍, തായ്‌ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളും ചെറി ബ്ലോസത്തെ കാണാന്‍ കഴിയും. ജപ്പാനില്‍ ഇത് ജനുവരിയിലാണ് പൂക്കുന്നത്. മൂന്നാറിലെ തെയിലത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനെത്തിയ വിദേശികളാണ് ജലാശയത്തിന് സമീപങ്ങളിലും ദേശീയ പാതകളിലും മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ ഹൈഡല്‍ പാര്‍ക്കില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും പാര്‍ക്ക് വികസനത്തിന്റെ പേരില്‍ വെട്ടിനശിപ്പിച്ചിരുന്നു.