Tag: പത്തനംതിട്ട

ഇന്ത്യയാണ് ടൂറിസം മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത്:  അല്‍ഫോണ്‍സ് കണ്ണ ന്താനം

ഇന്ന് ലോകത്ത് ടൂറി സം മേഖല യില്‍ ഏറ്റവും കൂ ടുതല്‍ തൊഴില്‍ നല്‍കുന്നത് ഇന്ത്യയാണെന്നും ഇതില്‍ അധികവും ജോലി ലഭിക്കുന്നത് പാവങ്ങള്‍ക്കാണെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ കീഴില്‍ വികസിപ്പിച്ചെടുത്ത ‘എക്കോ ടൂറിസം സര്‍ക്യൂട്ട്: പത്തനംതിട്ട – ഗവി – വാഗമണ്‍ – തേക്കടി’ എന്ന പദ്ധതിയുടെ ഉദ്ഘാടനം വാഗമ ണിലെ പാരാഗ്ലൈഡിംഗ് പോയന്റില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയാ യിരുന്നു അ ദ്ദേഹം. ഇന്ത്യയിലെ 8.21 കോ ടി ആളുകള്‍ ടൂറിസം മേഖല യില്‍ ജോ ലി ചെയ്യുമ്പോള്‍ അ തില്‍ 7 കോ ടിയും പാവങ്ങ ളാണ്. ടൂ റിസം രംഗത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും  കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയാണ് മുന്നിലെന്നും അദ്ദേഹം പറഞ്ഞു. ച ടങ്ങില്‍ സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി  എം എം മണി അധ്യക്ഷനാ യിരുന്നു. അഡ്വ. ജോ യ്‌സ് ജോര്‍ ജ്ജ് ... Read more

മണ്ഡലകാലത്ത് മണിക്കൂറില്‍ 3750 പേരെ പമ്പയിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ടു കെ എസ് ആര്‍ ടി സി വസുകള്‍ വീതം സര്‍വീസ് നടത്തും. നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. 40 രൂപയാണ് ചാര്‍ജ്. ഇതിനുപുറമെ രണ്ടു മിനിറ്റ് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എ.സി. ബസും സര്‍വീസ് നടത്തും.   75 രൂപയാണ് ചാര്‍ജ്. സാധാരണ ടിക്കറ്റിന് പകരം ക്യു-ആര്‍ കോഡുള്ള കാര്‍ഡാണ് നല്‍കുക. പമ്പയിലേക്കും തിരികെ നിലയ്ക്കലേക്കും ഒറ്റ കാര്‍ഡ് ഉപയോഗിച്ചാല്‍ മതി.നിലയ്ക്കലില്‍ നിന്നാണ് കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായി കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന കിയോസ്‌ക്കുകളും ഏര്‍പ്പെടുത്തും. ഇതിനുപുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര നഷ്ടം സഹിച്ചാലും ആവശ്യാനുസരണം ബസുകള്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് കെ.എസ്.ആര്‍.ടി.സി. വിട്ടുനല്‍കുമെന്ന് എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പത്ത് ഇലക്ട്രിക് ബസുകളും ആദ്യഘട്ടത്തിലുണ്ടാകും. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ... Read more

കേരളത്തിന് കൈത്താങ്ങായി കെഎസ്ആര്‍ടിസി

പ്രളയക്കെടുതിയില്‍ കേരളം മുങ്ങിത്താഴുമ്പോഴും മുടങ്ങാതെ സര്‍വീസ് നടത്തി ഒരുനാടിന്റെ മുഴുവന്‍ പ്രിയപ്പെട്ട പൊതു ഗതാഗത സംവിധാനമായി മാറിയിരിക്കുകയാണ് കെ എസ് ആര്‍ ടി സി.വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി തിരുവല്ല റോഡുകള്‍ ഒരു തരത്തിലും ഉപയോഗിക്കാനാകാത്ത സ്ഥിതി വന്നപ്പോള്‍ മാത്രം നിര്‍ത്തിവച്ച സര്‍വ്വീസുകള്‍ ഇപ്പോള്‍ വീണ്ടും ഓടിത്തുടങ്ങുകയും ചെയ്തു. ഇതിനുപുറമേയാണ് രക്ഷാപ്രവര്‍ത്തകരെ യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ നടത്തിയ പ്രത്യേക സര്‍വീസുകള്‍. മഴ തുടങ്ങിയപ്പോള്‍ തന്നെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചിരുന്നത് ആലപ്പുഴയില്‍ യാത്രക്ലേശം വര്‍ധിപ്പിച്ചിരുന്നു. ഈ സ്ഥാനത്താണ് ലാഭേച്ഛയില്ലാതെ കെ എസ് ആര്‍ ടി സി പ്രശ്നബാധിത റൂട്ടുകളില്‍ സ്പെഷ്യല്‍ സര്‍വ്വീസുകളും നടത്തിയത്. വെള്ളം കയറിയതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ട റൂട്ടുകളില്‍ ജീവനക്കാര്‍ ഇപ്പോഴും വണ്ടിയോടിക്കുന്നതും ശ്രദ്ധേയം. നിലവില്‍ ജില്ലയിലെ ഏഴ് ഡിപ്പോകളിലെ വിവിധ റൂട്ടുകളിലായി 226 ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. ചേര്‍ത്തല,ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍ നിന്നായി 348 ബസുകളാണ് സര്‍വ്വീസ് നടത്തേണ്ടിയിരുന്നത്. ഇവയില്‍ 85 ബസുകള്‍ പൂര്‍ണമായും വെള്ളം കയറിയ ... Read more

കാലവര്‍ഷം ശക്തിയോടെ തുടരുന്നു; പന്ത്രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. Photo Courtesy: ANI മറ്റു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയ്ക്കിടെ ഇന്ന് എട്ട് പേര്‍ മരിച്ചു.

അടവി അണിഞ്ഞൊരുങ്ങുന്നു

സഞ്ചാരികളുടെ പറുദീസയാണ് അടവി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്. 2014 സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വിദേശികളുള്‍പ്പെടെ സഞ്ചാരികളുടെ മനം കവര്‍ന്ന് തുടങ്ങിയിരുന്നു. ഇപ്പോള്‍ പുതുതായി ക്യാന്റിന്‍ കം കഫറ്റീരിയ, ടോയ്‌ലെറ്റ് ഡ്രെസിങ് റൂം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടിക്കറ്റ് കൗണ്ടര്‍ എന്നിവയുടെ നിര്‍മാണവും കല്ലുപയോഗിച്ചുള്ള പന്ത്രണ്ട് ഇരിപ്പിടങ്ങളുടെ നിര്‍മാണവും നടന്ന് വരികയാണ്. ക്യാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനംസംരക്ഷണ സമിതിയാണ് ചുക്കാന്‍ പിടിക്കുക. ഓണത്തിന് പുതിയ കുട്ടവഞ്ചികളാകും ഇറക്കുക. ഇതിനായി ഹൊഗനക്കലില്‍ നിന്നുള്ള വിദഗ്ദ്ധരെ പരിശീലനത്തിനായി എത്തിക്കും. വൈവിധ്യമാര്‍ന്ന ചെടികളും, ഔഷധസസ്യങ്ങളും ഉള്‍പ്പെടുന്ന ... Read more