Tag: തോമസ് ഐസക്ക്

തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും

തിരുവനന്തപുരം-കാസര്‍കോട് സമാന്തര റെയില്‍പാത ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക്. 515 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടിയാണ് ചെലവ് വരിക. കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സി നിര്‍മിക്കുന്ന പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുമെന്ന് തോമസ് ഐസക്ക് അറിയിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്നത്.

ആലപ്പുഴ ബീച്ചില്‍ തുറമുഖ മ്യൂസിയം ഒരുങ്ങുന്നു

കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ കഴിഞ്ഞ കാല പ്രൗഢിയും ശേഷിപ്പുകളും കോര്‍ത്തിണക്കി തുറമുഖ മ്യൂസിയം ആലപ്പുഴ ബീച്ചില്‍ ഒരുങ്ങും. മ്യൂസിയത്തിന്റെ രൂപകല്‍പനയെക്കുറിച്ചും നിര്‍മാണ പദ്ധതികളെക്കുറിച്ചുമുള്ള പ്രാഥമിക ചര്‍ച്ച ആലപ്പുഴ പോര്‍ട്ട് ഓഫീസില്‍ സംഘടിപ്പിച്ചു. ധന കാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് അധ്യക്ഷനായിരുന്ന ചടങ്ങ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയെ പൈതൃക ടൂറിസം നഗരമായി പുനരുദ്ധരിക്കുന്നതിനുള്ള സമഗ്രപരിപാടിയുടെ ഭാഗമാണ് തുറമുഖ മ്യൂസിയം. പൈതൃകപദ്ധതിയില്‍ നഗരറോഡുകളും പാലങ്ങളും നവീകരിക്കും. കനാല്‍ക്കരകളിലൂടെ നടപ്പാതയും സൈക്കിള്‍ട്രാക്കും ഉള്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി. കേന്ദ്രീകരിച്ചുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബ്, കനാലുകളുടെ നവീകരണം, നഗരശുചിത്വം എന്നിവയും നടപ്പാക്കും. പൈതൃക സംരക്ഷണപദ്ധതിയുടെ ഭാഗമായി നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള 50 മന്ദിരങ്ങള്‍ സംരക്ഷിക്കും. ഈ മന്ദിരങ്ങള്‍ 20 എണ്ണം മ്യൂസിയങ്ങളാക്കി മാറ്റും. ഏതെങ്കിലും ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ചെറു മ്യൂസിയങ്ങളായിരിക്കും ഇവ. ഇതിനോടനുബന്ധിച്ച് സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങളും നടത്തും. പൈതൃകപദ്ധതിയില്‍ ഒരുക്കുന്ന മ്യൂസിയങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായത് തുറമുഖ മ്യൂസിയമാണ്. ആലപ്പുഴ തുറമുഖത്തിന്റെ പശ്ചാത്തലവും ... Read more