Category: Top Three Stories Malayalam

പെറുവിലെ നഗരത്തില്‍ കണ്ടെത്തിയ്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തു ശേഖരം

പുരാവസ്തു വിസ്മയങ്ങളുടെ കാഴ്ചകളാല്‍ നിറഞ്ഞയിടമാണ് പെറു. 15ാം നൂറ്റാണ്ടിലെ ഇന്‍കന്‍ സാമ്രാജ്യ ശേഷിപ്പുകളുള്ള മാക്ചുപിച്ചു, നാസ്‌ക വരകള്‍, ചാന്‍ചാന്‍ നഗരശേഷിപ്പുകള്‍ അടക്കമുള്ളവ അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ചരിത്രകാലത്തേക്ക് വഴിതുറക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടിയുണ്ടായിരിക്കുന്നു. വിചിത്രമായ 19 ശില്‍പങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പെറു സാംസ്‌കാരിക മന്ത്രി പാട്രിഷ്യ ബാല്‍ബുഏനയാണ് ഈ വിവരം പുറത്തുവിട്ടത്. 20 ശില്പങ്ങള്‍ കണ്ടെത്തിയെങ്കിലും ഒരെണ്ണം തകര്‍ന്നുപോയി.ഏകദേശം 750 വര്‍ഷം മുമ്പ് വടക്കന്‍ പെറുവില്‍ സ്ഥിതിചെയ്യുന്ന പുരാതനമായ ചാന്‍ ചാന്‍ നഗരത്തില്‍ അടക്കം ചെയ്തവയാവാം ഈ പ്രതിമകളെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു. എല്ലാ പ്രതിമകളുടെ കയ്യിലും ഒരു ദണ്ഡും പരിചയ്ക്ക് സമാനമായ വസ്തുവും ഉണ്ട്. 70 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത് മരത്തിലാണ്. കളിമണ്‍ നിര്‍മിതമായ മുഖം മൂടിയും അതിനുണ്ട്.കൊളംബിയന്‍ കാലഘട്ടത്തിനു മുന്‍പുണ്ടായിരുന്ന ചരിത്രകാലശേഷിപ്പുകളില്‍ ഏറ്റവും വലിയ നഗരമാണിത് യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഈ നഗരത്തില്‍ പെറൂവിയന്‍ പുരാവസ്തുഗവേഷകര്‍ ഉദ്ഖനനം നടത്തുന്നുണ്ട്.

കാന്തല്ലൂരിന് ഇത് ഓറഞ്ച് വിളവെടുപ്പ് കാലം

മറയൂര്‍ മലനിരകളില്‍ മധുരനാരകത്തിന്റെ (ഓറഞ്ച്) വിളവെടുപ്പ് കാലം. ആദ്യ ആഴ്ച വിളവെടുപ്പ് ആരംഭിച്ച കാന്തല്ലൂര്‍ ചീനിഹില്‍സിലെ ടി.സി. കുരുവിളയുടെ തോട്ടത്തില്‍ ഒരുകിലോ ഓറഞ്ചിന് 60 രൂപ വരെ വില ലഭിച്ച.പതിനായിരത്തോളം മരങ്ങളിലാണ് ഓറഞ്ച് പാകമായിരിക്കുന്നത്. കെ.ഡി.എച്ച്.പി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഗുവര ടോപ്പ്, ലോയര്‍ എന്നിവടങ്ങളിലും തലയാര്‍, ചട്ടമൂന്നാര്‍, ഭാഗങ്ങളിലും കാന്തല്ലൂര്‍, ഗുഹനാഥപുരം, തലചോര്‍ കടവ്, വട്ടവട എന്നിവടങ്ങളിലുമാണ് ഓറഞ്ച് വസന്തം ഒരുക്കിയിരിക്കുന്നത്.ഒക്ടോബര്‍ അവസാനം മുതല്‍ ജനുവരി ആദ്യ ആഴ്ച വരെയാണ് ഓറഞ്ചിന്റെ വിളവെടുപ്പ് കാലം. അധികം രോഗബാധയേല്‍ക്കാത്ത ലാഭകരമായ കൃഷി എന്നതിനാല്‍ ഒട്ടേറെ പേര്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. ജാഫ് ലില്‍, സാത്ഗുഡി ഇനത്തില്‍ പെട്ട ഓറഞ്ചുകളാണ് അഞ്ചുനാട്ടില്‍ കൃഷി ചെയ്തുവരുന്നത്.

വിപണയില്‍ തരംഗം തീര്‍ക്കാന്‍ ടാറ്റ ടിയാഗോ, ടിഗര്‍ ജെപിടി മോഡലുകള്‍

ടാറ്റ മോട്ടോഴ്സിന്റെയും ജേയം ഓട്ടോമോട്ടീവ്സിന്റെയും സംയുക്ത സംരംഭമായ ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സിന്റെ (ജെ ടി സ് വി) പെര്‍ഫോമന്‍സ് വാഹന മോഡലുകളായ ടിയാഗോ ജെ ടി പി, ടിഗോര്‍ ജെ ടി പി എന്നിവ വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റയും ജേയം ഓട്ടോമോട്ടീവ്‌സും തമ്മിലുള്ള 50:50 സഹകരണത്തിലാണ് ജെടി സ്‌പെഷ്യല്‍ വെഹിക്കിള്‍സ് പ്രവര്‍ത്തിക്കുന്നത്. ടിയാഗോ ജെടിപി 6.39 ലക്ഷം രൂപ മുതലും ടിഗോര്‍ ജെടിപി 7.49 ലക്ഷം രൂപ മുതലുമാണ് ദില്ലി എക്സ് ഷോറൂം വില. ടാറ്റയുടെ തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴി വാഹനങ്ങള്‍ 11,000രൂപ അടച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്യാം. വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജെടിപി മോഡലുകളുടെ അത്യാകര്‍ഷകമായ സ്‌പോട്ടി ഡിസൈന്‍, പെര്‍ഫോമന്‍സ് അധിഷ്ഠിത എന്‍ജിനുകള്‍ എന്നിവ ഈ വാഹനങ്ങളെ മികവുറ്റതാക്കുന്നു. രാജ്യത്തെ കൊച്ചി ഉള്‍പ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ഡീലര്‍ഷിപ്പുകള്‍ വഴിയാകും നവംബര്‍ ആദ്യവാരത്തോടെ ജെടിപി മോഡലുകള്‍ നിരത്തിലെത്തുക. ദിവസേനയുള്ള യാത്രയില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു മികച്ച ഡ്രൈവ് അനുഭവം വാഗ്ദാനം ചെയ്യാന്‍ ... Read more

കണ്ണൂരില്‍ ആദ്യ യാത്രക്കാരനായി അമിത് ഷാ ഇറങ്ങി

ഉദ്ഘാടനത്തിന് മുന്‍പേ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനിറങ്ങി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രത്യേക വിമാനത്തില്‍ രാവിലെ 11.30നു എത്തിയത്. ബിജെപി പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷായുടെ വരവ്. ഡല്‍ഹി ആസ്ഥാനമായ എ ആര്‍ എയര്‍വേയ്സാണ് അമിത് ഷായ്ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയത്.നോണ്‍ ഷെഡ്യൂള്‍ഡ്‌ വിമാനങ്ങള്‍ പറത്താന്‍ലൈസന്‍സുള്ള സ്ഥാപനമാണ്‌ ഇത്. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ പ്രത്യേക അനുമതിയോടു കൂടിയാണ് അമിത് ഷായുടെ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്‌. ഡിസംബര്‍ 9നു വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഹ്യുണ്ടായി നെക്‌സോ

യൂറോ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങും നേടി ഹ്യുണ്ടായ് നെക്സോ എസ്യുവി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് 94 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 87 ശതമാനം സുരക്ഷയുമാണ് വാഹനം ഉറപ്പുവരുത്തിയത്. ഹ്യുണ്ടായിയുടെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമാണ് നെക്സോ. ക്രാഷ് ടെസ്റ്റിനു ഹ്യുണ്ടായിയുടെ ‘സ്മാര്‍ട്ട് സെന്‍സ് ആക്ടീവ് സേഫ്റ്റി ആന്‍ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് ടെക്നോളജി’ ഉള്‍പ്പെടുത്തിയ നെക്സോ മോഡലാണ് ഉപയോഗിച്ചത്. വാഹനത്തിലുള്ള യാത്രക്കാര്‍ക്ക് പുറമേ കാല്‍നട യാത്രക്കാര്‍ക്ക് 67 ശതമാനം സുരക്ഷയും നെക്സോ നല്‍കും. യാത്രാമദ്ധ്യേ പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്ന എഇബി സംവിധാനം വഴിയാണ് കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുക. ലൈന്‍ ഫോളോയിങ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ് അസിസ്റ്റ്, ബ്ലൈന്റ് സ്പോര്‍ട്ട് വ്യൂ മോണിറ്റര്‍, റിമോര്‍ട്ട് സ്മാര്‍ട്ട് പാര്‍ക്കിങ്, എബിഎസ്, എഇബി, ഡ്യുവല്‍ ഫ്രണ്ട്-സൈഡ് എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ നെക്സോ. ... Read more

വൈദ്യുത വാഹനങ്ങള്‍ക്ക് 100 ചാര്‍ജിങ്ങ് സേറ്റേഷനുകള്‍ കൂടി അനുവദിച്ച് ദുബൈ

വൈദ്യുത വാഹനങ്ങള്‍ക്കായി ദുബൈയില്‍ 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി തയ്യാറായി. ഇതോടെ എമിറേറ്റിലെ ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ന്നു. ദുബൈയില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദുബൈ പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കോര്‍ട്‌സ്, എക്‌സ്‌പോ 2020 തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പുതിയ പ്രദേശങ്ങളില്‍ വൈദ്യുത ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും പെട്രോള്‍ സ്റ്റേഷനുകളിലും വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ്ങിന് സൗകര്യമൊരുങ്ങും.

നഗരത്തില്‍ ഇനി സൗജന്യ സൈക്കിള്‍ സവാരി ചെയ്യാം

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സൗജന്യമായി സൈക്കിള്‍ യാത്രകള്‍ ഒരുക്കുന്ന പദ്ധതി വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ആദിസ് ബൈസിക്കിള്‍ ക്ലബ്ബ് ആരംഭിച്ചു. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള സൈക്കിള്‍ റാക്കുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ ശംഖുംമുഖം ബീച്ചിന് സമീപം, സ്റ്റാച്യു ജങ്ഷനിലെ വൈ.എം.സി.എ. ഹാളിനു സമീപം, തമ്പാനൂര്‍, പാളയം, വഴുതക്കാട്, ബേക്കറി ജങ്ഷന്‍, കവടിയാര്‍ ഗോള്‍ഫ് ക്ലബ്ബിനു സമീപം എന്നിവിടങ്ങളിലാണ് സൈക്കിള്‍ റാക്കുകള്‍ ഒരുക്കിയിരിക്കുന്നത്. സൈക്കിളുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാവുകയാണ് ആദ്യംവേണ്ടത്. പിന്നീട് സൈക്കിള്‍ പാര്‍ക്കുകളിലെത്തി സൈക്കിളുകള്‍ വാടകയ്‌ക്കെടുക്കാം. ഉപയോഗശേഷം മറ്റേതെങ്കിലും സൈക്കിള്‍ പാര്‍ക്കില്‍ തിരിച്ചേല്‍പ്പിക്കണം. കൂടാതെ സൈക്കിള്‍ ക്ലബ്ബ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കും. സൈക്കിള്‍ ക്ലബ്ബില്‍ അംഗങ്ങളാകാന്‍ പേര്, വിലാസം, ഇ-മെയില്‍ ഐ.ഡി., തൊഴില്‍ എന്നിവ 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ച് രജിസ്റ്റര്‍ ചെയ്യണം. സൈക്കിളുകളുടെ ലോക്ക് മാറ്റാന്‍ റാക്കിന്റെ കോഡും സൈക്കിളിന്റെ ഐ.ഡി.യും (റാക്ക് കോഡ് സ്‌പേസ് സൈക്കിള്‍ ... Read more

ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ ബസ് പാസുകള്‍ ഇനി വീട്ടിലെത്തും

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസുകളിലെ യാത്രക്കാര്‍ക്ക് ഇനി ബസ് പാസുകള്‍ വീട്ടുപടിക്കലെത്തും. പാസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഡിടിസി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോത് നിര്‍വഹിച്ചു. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന പാസുകളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാകുക. dtcpass.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് പാസുകള്‍ ബുക്കുചെയ്യാം. അഞ്ച് ദിവസത്തിനുള്ളില്‍ പാസുകള്‍ വീട്ടിലെത്തും. പാസിന്റെ തുകയ്ക്കുപുറമേ അച്ചടി, തപാല്‍ ചെലവുകളായി 33 രൂപകൂടി ബുക്ക് ചെയ്യുമ്പോള്‍ നല്‍കണം. വര്‍ഷം 25 ലക്ഷം ബസ് പാസുകളാണ് ഡിടിസി നല്‍കുന്നത്. ഇതില്‍ ഒമ്പത് ലക്ഷം ജനറല്‍ വിഭാഗത്തിലുള്ളതാണ്. അടുത്തഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള കണ്‍സഷന്‍ പാസുകളും ബുക്ക് ചെയ്യാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ജനശതാബ്ദിക്ക് പകരം ഇനി എഞ്ചിനില്ലാത്തീവണ്ടികള്‍; ‘ട്രെയിന്‍ 18’മായി റെയില്‍വേ

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യത്തെ എഞ്ചിനില്ലാ ട്രെയിനായ ‘ട്രെയിന്‍ 18’ ഉടന്‍ ട്രാക്കിലിറങ്ങും. ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍സിറ്റി യാത്രകള്‍ക്കായി പുറത്തിറക്കിയ സെമിഹൈ സ്പീഡ് ട്രെയിനാണിത്. ചെന്നൈ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ട്രെയിന്‍ ഒരാഴ്ചക്കുള്ളില്‍ പരീക്ഷണഓട്ടംതുടങ്ങും. പരിശീലനഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 30 വര്‍ഷത്തിലേറെ പഴക്കമുള്ള ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമായി ഇവ സര്‍വീസ് നടത്താനാണ് തീരുമാനം. ഒക്ടോബര്‍ 29ന് ട്രെയിന്‍ 18 പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച് തുടങ്ങും. ആദ്യം ഫാക്ടറിക്കകത്തും പിന്നീടുള്ള മൂന്നോ നാലോ ദിവസം ഫാക്ടറിക്കു പുറത്തും പരീക്ഷണ ഓട്ടം നടത്തും. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ട്രെയിന്‍ ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക ഉപദേഷ്ടാക്കളായ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷന് (ആര്‍എസ്ഡിഒ) കൈമാറും. ട്രെയിന്‍ നിര്‍മ്മാതാക്കളായ ഇന്‍ഗ്രല്‍ കോച്ച് ഫാക്ടറി അധികൃതര്‍ അറിയിച്ചു. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ‘ട്രെയിന്‍ 18’ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നവയാണ്. ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായാണ് ‘ട്രെയിന്‍ 18’ ഉപയോഗിക്കുക. ഇത്തരത്തിലുള്ള ... Read more

റെയില്‍വേ ജനറല്‍ ടിക്കറ്റുകള്‍ ഇനി ആപ്പ് വഴി ബുക്ക് ചെയ്യാം

അത്യാവശ്യമായി എവിടേക്കെങ്കിലും യാത്ര ചെയ്യുന്നതിന് റെയില്‍വേ സ്റ്റേഷനിലെത്തുമ്പോഴാണ് ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ഒരു കിലോമീറ്ററോളം നീളത്തിലുള്ള ക്യൂ കാണുന്നത്. പലപ്പോഴും ക്യുവില്‍ മുന്നിലെത്തി വരുമ്പോള്‍ ട്രെയിന്‍ നഷ്ടമാവുകയോ, ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റുകള്‍ നിറയുകയോ ചെയ്യും. ട്രെയിന്‍ യാത്രക്കാരുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ യുടിഎസ്(അണ്‍റിസര്‍വ്ഡ് ടിക്കറ്റ് സിസ്റ്റം) ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. നവംബര്‍ ഒന്ന് മുതലാണ് ഈ സൗകര്യം രാജ്യവ്യാപകമാക്കുന്നത്. റെയില്‍വേ സ്റ്റേഷന് 20-25 കിലോമീറ്ററിന് മുമ്പ് ടിക്കറ്റെടുക്കുന്ന കാര്യം ഓര്‍മ്മ വേണമെന്ന് മാത്രം. നിലവില്‍ രാജ്യത്തെ 15 റെയില്‍വേ സോണുകളെ ഇതിനായി തിരഞ്ഞെടുത്തു കഴിഞ്ഞു. വെസ്റ്റ് സെന്‍ട്രല്‍ സോണ്‍ റെയില്‍വേയിലും, നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ സോണല്‍ റെയില്‍വേയിലും മാത്രമേ നടപ്പിലായിട്ടുള്ളൂ.ഓണ്‍ലൈന്‍ വഴിയുള്ള ജനറല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ നിലവില്‍ 45 ലക്ഷത്തോളം രൂപ പ്രതിദിനം ലഭിക്കുന്നുണ്ടന്നാണ് റെയില്‍വേയുടെ കണക്ക് ആന്‍ഡ്രോയിഡ് ഫോണിലും വിന്‍ഡോസിലും യുടിഎസ് ആപ്പ് പ്രവര്‍ത്തിക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. പേരും മൊബൈല്‍ ... Read more

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. മേളയില്‍ ആകെ 150 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. മത്സര വിഭാഗത്തില്‍ ആകെ 96 ചിത്രങ്ങള്‍ വന്നതില്‍ നിന്നാണ് 14 എണ്ണം തെരഞ്ഞെടുത്തത്. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, ഹ്യൂമന്‍സ് ഓഫ് സംവണ്‍, സ്ലീപ്പ് ലെസ് ലി യുവേഴ്‌സ്, അവ് മറിയ എന്നീ 12 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുക. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനം എന്ന പ്രത്യേക പാക്കേജും ഉണ്ടാകും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ ഒന്നിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 10-നുമാകും ആരംഭിക്കുക. അക്കാദമിയുടെ 5 സെന്റര്‍ മുഖേനയാകും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍. ഒരു സെന്ററില്‍ നിന്നും 500 പാസാകും നല്‍കുക. ഇതില്‍ 200 എണ്ണം മുതിര്‍ന്ന പൗരന്‍മാര്‍ക്കായിരിക്കും. 2,000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ നടത്തിപ്പിനായി ബാക്കി തുകയ്ക്കായി സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നടപടിയും അക്കാദമി ത്വരിതപ്പെടുത്തി. 23ാമത് രാജ്യാന്തര ചലച്ചിത്ര ... Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബുക്കിങ് ഈയാഴ്ച മുതല്‍

അടുത്ത മാസം ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ലൈന്‍ കമ്പനികള്‍. ഇതിന്റെ ഭാഗമായി കണ്ണൂരില്‍നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഈയാഴ്ച തുടങ്ങുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കണ്ണൂരില്‍നിന്ന് ഗള്‍ഫിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ സമയപട്ടികയ്ക്ക് രണ്ടുദിവസത്തിനകം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അംഗീകാരം ലഭിക്കുമെന്നാണ് എയര്‍ഇന്ത്യ അധികൃതരുടെ പ്രതീക്ഷ. ഇത് ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാനാകുമെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു. എയര്‍ഇന്ത്യയുടെ ആദ്യ സര്‍വീസ് ഡിസംബര്‍ ഒമ്പതിന് അബുദാബിയിലേക്ക് ആയിരിക്കുമെന്നാണ് സൂചന. സമയപട്ടികയില്‍ അംഗീകാരം ലഭിച്ചാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. അബുദാബിക്ക് പുറമെ ദുബായ്, ഷാര്‍ജ, റിയാദ്, മസ്‌ക്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് സര്‍വീസ് ഉണ്ടാകും. എയര്‍ ഇന്ത്യ എക്പ്രസ് കൂടാതെ സ്വകാര്യ വിമാന സര്‍വീസ് കമ്പനികളായ ഗോഎയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവരും കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ആഭ്യന്തരസര്‍വീസുകളാകും ഈ കമ്പനികള്‍ നടത്തുക. ഗോഎയര്‍ സര്‍വീസ് ഉദ്ഘാടന ദിവസം മുതല്‍ ഉണ്ടാകും. എന്നാല്‍ ... Read more

ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനയ്ക്ക്

അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തിന്. ലണ്ടന്‍ ആസ്ഥാനമായ ക്രിസ്റ്റീസ് എന്ന ലേല സ്ഥാപനമാണ് ഈ വിവരം പുറത്തുവിട്ടത്. 1965 ലെ പി.എച്ച്.ഡി തിസീസിന്റെ അഞ്ച് കോപ്പികള്‍ക്ക് പുറമേ, മറ്റ് ശാസ്ത്രസംബന്ധിയായ രേഖകളും വില്പനക്ക് വെച്ചിടുണ്ട്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം പൗണ്ടുവരെയാണ് ഇവക്ക് വില നിശ്ചയിച്ചിരിക്കുന്നത്. പി.എച്ച്.ഡി തിസീസില്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ കൈയൊപ്പുണ്ട്. അസുഖബാധിതനായ അദ്ദേഹം വിറക്കുന്ന കൈകള്‍ കൊണ്ട് ഇട്ട ഒപ്പ് വഴുതിപ്പോയതുപോലെയുണ്ട്. വീല്‍ചെയറിന് 10,000 – 150000 പൗണ്ടാണ് വിലയിട്ടിരിക്കുന്നതെന്നും ക്രിസ്റ്റീസ് അധികൃതര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതില്‍ നിന്നു കിട്ടുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഒക്ടോബര്‍ 31നാണ് ലേലം തുടങ്ങുക.

അമിതവേഗം നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ജി പി എസ് സംവിധാനം വരുന്നു

സ്‌കൂള്‍ ബസുകളിലെ ജി.പി.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം സ്വകാര്യ ബസുകളിലും ജി.പി.എസ്. നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. നഗരത്തിലൂടെയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജി.പി.എസ്. ഘടിപ്പിക്കുന്നത്. നഗരത്തിലൂടെ പാഞ്ഞെത്തുന്ന സ്വകാര്യ ബസുകള്‍ക്ക് വേഗം കുറയ്ക്കുന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും നിരത്തിലിറങ്ങുമ്പോള്‍ പാലിക്കാറില്ല. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളും നിരത്തിലുണ്ട്. ഇളകിയ സീറ്റുകള്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്ന നിലയിലും കാണാം. ഇവ കണ്ടുപിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയാതെപോകുന്നു. ചെറുവാഹനങ്ങളെ തട്ടിയിട്ട് പാഞ്ഞുപോകുന്നതും നഗരത്തില്‍ പതിവുകാഴ്ചയാണ്. ആളുകള്‍ കയറുന്നതിനുമുന്‍പ് വാഹനം എടുക്കുന്നതും സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും നിത്യസംഭവമായി. പലപ്പോഴും പ്രായമായ സ്ത്രീകളും കൈക്കുഞ്ഞുമായെത്തുന്നവരും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാറുണ്ട്. ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള മിനിറ്റുകളുടെ വ്യത്യാസം മറികടക്കുന്നതിനാണ് മരണപ്പാച്ചിലെന്ന് യാത്രക്കാര്‍ പറയുന്നു. ഇതുമൂലം കാല്‍ നടക്കാരെപ്പോലും വകവയ്ക്കാതെയാണ് മത്സരയോട്ടം. മത്സരയോട്ടത്തിനിടയില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ മടിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് സ്വകാര്യ ബസുകള്‍ക്ക് ജി.പി.എസ്.സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നതെന്ന് ... Read more

പാരച്യൂട്ടില്‍ മനുഷ്യന്‍ പറന്ന് തുടങ്ങിയിട്ട് ഇന്ന് 221 വര്‍ഷം

മനുഷ്യന്‍ പാരച്യൂട്ടില്‍ പറക്കാന്‍ തുടങ്ങിയിട്ട് 221 വര്‍ഷം തികയുകയാണ്. 1797 ഒക്ടോബര്‍ 22 നാണ് ഫ്രഞ്ചുകാരനായ ആന്ദ്രേ ജാക്വസ് ഗാര്‍നെറിന് ആദ്യമായി പാരച്യൂട്ടില്‍ പറന്നിറങ്ങിയത്. ഇന്ന് കാണുന്ന സാങ്കേതിക വിദ്യകളോടെയുള്ള പാരച്യൂട്ടല്ല. വായുവിനെതിരെ തടസം സൃഷ്ടിച്ച് അന്തരീക്ഷത്തില്‍ കൂടെ സഞ്ചരിക്കുന്ന ഒരു വസ്തു നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആദ്യ പാരച്യൂട്ടിന്റെ ഉത്ഭവം. ഫ്രഞ്ചുകാരനായ ആന്ദ്രേ ജാക്വസ് ഗാര്‍നെറിന്‍ ആയിരുന്നു ആദ്യ പാരച്യൂട്ട് ചാട്ടം നടത്തിയത്. ഫ്രെയിമില്ലാത്ത പാരച്യൂട്ടിന്റെ ഉപജ്ഞാതാവായ അദ്ദേഹം ബലൂണിസ്റ്റായിരുന്നു. പാരീസിലെ മൊന്‍കാവിലാണ് കുടയുടെ ആകൃതിയിലുള്ള സില്‍ക് പാരച്യൂട്ടില്‍ ഗാര്‍നെറിന്‍ പറന്നിറങ്ങിയത്. ഏഴ് മീറ്റര്‍ വ്യാസമുള്ളതായിരുന്നു പാരച്യൂട്ട്. ആദ്യ പാരച്യൂട്ട് പറക്കലിന്റെ ഓര്‍മ്മ പുതുക്കി പാരീസില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 22ന് വൈവിധ്യങ്ങളായ പാരച്യൂട്ടുകള്‍ പറത്താറുണ്ട്. പാരച്യൂട്ടിനെ അന്നും ഇന്നും കഠിന കായിക വിനോദമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അപകട സാധ്യതയും കൂടുതലാണ്. 1912ല്‍ ഈഫല്‍ ടവറില്‍ നിന്നും പാരച്യൂട്ട് ചാട്ടം നടത്തി ദാരുണാന്ത്യം സംഭവിച്ച ഫ്രാന്‍സ് റേഷല്‍സിന്റെ ദൃശ്യങ്ങളും ശ്രദ്ധേയമാണ്. ... Read more