വൈദ്യുത വാഹനങ്ങള്‍ക്ക് 100 ചാര്‍ജിങ്ങ് സേറ്റേഷനുകള്‍ കൂടി അനുവദിച്ച് ദുബൈ

വൈദ്യുത വാഹനങ്ങള്‍ക്കായി ദുബൈയില്‍ 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി തയ്യാറായി. ഇതോടെ എമിറേറ്റിലെ ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ന്നു. ദുബൈയില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദുബൈ പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കോര്‍ട്‌സ്, എക്‌സ്‌പോ 2020 തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പുതിയ പ്രദേശങ്ങളില്‍ വൈദ്യുത ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും പെട്രോള്‍ സ്റ്റേഷനുകളിലും വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ്ങിന് സൗകര്യമൊരുങ്ങും.