Tag: ഡി ടി പി സി

കോഴിക്കോട് ഡി ടി പി സി അക്വേറിയം ഉടന്‍ തുറക്കും

മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ഡി.ടി.പി.സി.യുടെ കാലിക്കറ്റ് അക്വേറിയം ഉടന്‍ പുനരാരംഭിക്കും. 24-നുശേഷം പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ലയണ്‍സ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള അക്വേറിയം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പ്രവര്‍ത്തനസമയം. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഒട്ടകപ്പക്ഷി അടക്കമുള്ള അപൂര്‍വ ഇനം പക്ഷികളും ഇവിടത്തെ പ്രത്യേകതകളായിരുന്നു. മുതിര്‍ന്നവര്‍ക്ക് 15-ഉം കുട്ടികള്‍ക്ക് അഞ്ചുമായിരുന്നു ടിക്കറ്റ് നിരക്ക്. ഡി.ടി.പി.സി.യില്‍നിന്ന് കരാറെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി അക്വേറിയം നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ സമയത്താണ് ഇത് അടച്ചിട്ടത്. വിനോദസഞ്ചാരികള്‍ കുറഞ്ഞതും ഇതിനുകാരണമായി. പിന്നീട് നടത്തിപ്പിന്റെ കരാര്‍ കാലാവധിയും കഴിഞ്ഞു. ഡി.ടി.പി.സി.യില്‍ സെക്രട്ടറിയില്ലാത്തതും തിരഞ്ഞെടുപ്പുചട്ടം വന്നതുമെല്ലാം പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് പിന്നെയും വൈകിപ്പിച്ചു. പത്തുമാസത്തോളം അടഞ്ഞുകിടന്ന കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിന്റെ ഗേറ്റിന്റെ പലകമ്പികളും അടര്‍ത്തിമാറ്റിയ നിലയിലാണ്. കൂടാതെ, കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്.

ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ജലവിനോദങ്ങള്‍ ആരംഭിച്ചു

അവധിക്കാലം ആഘോഷമാക്കാന്‍ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ പുതിയ ജലവിനോദങ്ങള്‍ ആരംഭിച്ചു. കയാക്കിങ്, ബനാന ബോട്ട് റൈഡ്, വാട്ടര്‍ സ്‌കീയിങ്, ബംബിറൈഡ്, വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് തുടങ്ങിയവയാണ് പുതുതായി ആരംഭിച്ച വിനോദങ്ങള്‍. അഷ്ടമുടിക്കായലിനെ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതില്‍ വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് കേരളത്തില്‍ ആദ്യമായാണ് ആരംഭിക്കുന്നത്. വേമ്പനാട് കായലില്‍നിന്ന് വ്യത്യസ്തമായി കനാലുകള്‍ കുറവുള്ളതും തുറന്നസ്ഥലം കൂടുതലുള്ളതുമായ അഷ്ടമുടിക്കായലില്‍ പുതുതായി തുടങ്ങിയ റൈഡുകള്‍ സുരക്ഷിതമായിരിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ പറഞ്ഞു. ആല്‍ഫാ അഡ്വഞ്ചേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് പുതിയ റൈഡുകള്‍ ആരംഭിച്ചിരിക്കുന്നത്. കയാക്കിങ്, വാട്ടര്‍ സ്‌കീയിങ് പാരാസെയിലിങ് തുടങ്ങിയവയില്‍ വിദഗ്ധപരിശീലനം നേടിയവരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. റൈഡുകളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും മറ്റും ആല്‍ഫാ അഡ്വഞ്ചേഴ്‌സിന്റെ ഉത്തരവാദിത്വമാണ്. റൈഡുകളുടെ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നതും വില്‍പ്പനയും ഡി.ടി.പി.സി. നേരിട്ടാണ് നടത്തുന്നത്. റൈഡുകള്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും ഡി.ടി.പി.സി.യാണ് നല്‍കുന്നത്. അവധിക്കാലം അടിസ്ഥാനമാക്കിയാണ് പുതിയ വിനോദങ്ങള്‍ ആരംഭിച്ചതെങ്കിലും അവധിക്കാലത്തിനുശേഷവും തുടരാനാണ് തീരുമാനം.

വയനാട്; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കും

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം എര്‍പ്പെടുത്താന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ എ.ആര്‍. അജയകുമാര്‍. ഹരിതകേരളം മിഷന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടാസ്‌ക്ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ബഹുജന പങ്കാളിത്തത്തോടെ മാലിന്യ പരിപാലനം എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന മിഷന്‍ ക്ലീന്‍ വയനാടിനായി മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പരിപാലന സേന രൂപവത്കരിച്ചു. സേനയിലുള്‍പ്പെട്ട കണ്‍വീനര്‍മാരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 18 തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ 21-നും 27-നുമിടയില്‍ ജില്ലാതലത്തില്‍ ശില്പശാല സംഘടിപ്പിക്കും. ഫെബ്രുവരിയില്‍ സംസ്ഥാന ശില്പശാല ‘ജലസംഗമം’ എന്ന പേരില്‍ സംഘടിപ്പിക്കും. ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങളും സന്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ ബോധവത്കരണ പ്രചാരണ വാഹനം ‘ഹരിതായനം’ 13 മുതല്‍ 16 വരെ ജില്ലയില്‍ പര്യടനം നടത്തും.

ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങി കൊല്ലം ഡി ടി പി സി

പ്രളയത്തെതുടര്‍ന്ന് മന്ദഗതിയിലായ കൊല്ലം ജില്ലയിലെ ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി ഡിടിപിസി. സഹ്യപര്‍വതത്തിന്റെ കിഴക്കന്‍ ചരിവിലെ മനോഹാരിതയുടെ മടിത്തട്ടായ മൂന്നാറും സാഹസികത ഇഷ്ടടപ്പെടുന്ന സഞ്ചാരികള്‍ക്കായി ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമായ ജടായുവും ഉള്‍പ്പെടെ സന്ദര്‍ശിക്കാനും പുഴയും തോടും ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന മണ്‍റോതുരുത്തിന്റെ വശ്യതയു ആസ്വദിക്കാന്‍ പര്യാപ്തമാംവിധം ടൂര്‍ പാക്കേജ് ഒരുക്കിയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്. ഗ്രാമീണ ടൂറിസം രംഗത്ത് വന്‍ ചലനം സൃഷ്ടിക്കാനുതകുംവിധം ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ചടയമംഗലം ജടായു എര്‍ത് സെന്ററുമായി ബന്ധപ്പെടുത്തിയും കൊല്ലത്തുനിന്ന് മൂന്നാര്‍, ഇരവികുളം ദേശീയ ഉദ്യാനത്തിലേക്കുള്ള പാക്കേജുകള്‍ക്കുമാണ് തുടക്കമായത്. സര്‍വീസ് എം മുകേഷ് എംഎല്‍എ ഫ്‌ലാഗ്ഓഫ് ചെയ്തു. വിവിധ വാഹന പാക്കേജുകളുടെ ബ്രോഷര്‍ ഡിടിപിസി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എക്‌സ് ഏണസ്റ്റിനും സാമ്പ്രാണിക്കോടി കേന്ദ്രീകരിച്ച് ആരംഭിക്കുന്ന വിവിധ ബോട്ടിങ് പാക്കേജുകളുടെ ബ്രോഷര്‍ ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ശങ്കരപ്പിള്ളയ്ക്കും നല്‍കി എംഎല്‍എ പ്രകാശനംചെയ്തു. ഡിടിപിസി സെക്രട്ടറി സി ... Read more

ആലപ്പുഴയ്ക്ക് കരുത്തേകാന്‍ ബോട്ട് റാലിയുമായി ഡി റ്റി പി സി

പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന കാമ്പ്യനുമായി ആലപ്പുഴ ഡി ടി പി സി ഒക്ടോബര്‍ അഞ്ചിന് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി ഫിനിഷിങ് പോയിന്‍ിലേക്ക് എത്തും  തുടര്‍ന്ന്  ആലപ്പുഴ പ്രളയത്തെ  അതിജീവിച്ചതെങ്ങനെ എന്ന് അറിയിക്കുന്ന ഒരു ഫോട്ടോ പ്രദര്‍ശനവും ഡി ടി പി സി സംഘടിപ്പിക്കുന്നുണ്ട്. ശേഷം  10.30ന് ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് ബോട്ട് റാലി ആരംഭിക്കും. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍,ചെറു വള്ളങ്ങളും കൂടിയാണ് റാലി നടത്തുന്നത്. റാലി നടക്കുന്ന  മൂന്ന് മണിക്കൂര്‍ കായല്‍ ഭംഗികള്‍ സൗജന്യമായി ആസ്വദിക്കാം. ആലപ്പുഴ സുരക്ഷിതമാണ് എന്ന് സന്ദേശമാണ് ബോട്ട് റാലിയിലൂടെ ഡി ടി പി സി മുന്നോട്ട് വെക്കുന്നത്. പ്രളയാനന്തരം കായല്‍ ഭംഗി ... Read more

മലനാടിന്റെ മനോഹാരിതയ്ക്ക് ഉണര്‍വേകി ഡിടിപിസി

മലനാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ വിനോദസഞ്ചാര വികസനത്തിന് വഴിതുറന്ന് ഡി ടി പി സി. കേരളത്തിലെ ഉയര്‍ന്ന മേഖലയിലുള്ള വിനോദ സഞ്ചാര പ്രദേശങ്ങളില്‍ വിപുലമായ പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിഗണയിലാണ്.  സ്വകാര്യസംരംഭകരെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് ടൂറിസം സര്‍ക്യൂട്ട് ലക്ഷ്യം വെയ്ക്കുന്നത്. റാണിപുരത്തേക്കും കോട്ടഞ്ചേരിയിലേക്കുമാണ് ഇതുവരെ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ നിരവധി കാഴ്ചകളാണ് മലപ്രദേശത്ത് കാഴ്ച്ചാക്കാര്‍ക്കായിട്ടുള്ളത്. ഇതില്‍ മണ്‍സൂണ്‍കാലത്തെ വെള്ളച്ചാട്ടങ്ങളാണ് പ്രധാനം. കോട്ടഞ്ചേരിയിലെ അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിന് പുറമേ മഞ്ചുച്ചാല്‍ കമ്മാടി വനാതിര്‍ത്തിയിലും ഇടക്കാനത്തും പടയങ്കല്ലിലുമെല്ലാം ഇത്തരം കാഴ്ച്ചകളാണ് ഉള്ളത്. ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഡി ടി പി സി അധികൃകര്‍ സന്ദര്‍ശിച്ചിരുന്നു. സഞ്ചാരികളുടെ സന്ദര്‍ശനത്തിരക്കേറുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ്. കേട്ടഞ്ചരിമല വനം വകുപ്പിന്റേതാണ് മതിലുകെട്ടി വേര്‍തിരിച്ചിട്ടുള്ള വനാതിര്‍ത്തിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വനാതിര്‍ത്തിക്ക് പുറത്ത് സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് സന്ദര്‍ശനത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ പങ്ക് വെച്ചത്. ഇടക്കാനം പടയങ്കല്ല് മലകളിലെ സ്ഥലങ്ങള്‍ സൗജന്യമായി നല്‍കാന്‍ താത്പര്യപ്പെട്ട് ചിലര്‍ രംഗത്ത് ... Read more

അഷ്ടമുടിയിലെ മഴക്കാഴ്ച്ചകള്‍

മഴയിലൂടെ അഷ്ടമുടി കായലിലൊരു ബോട്ട് യാത്ര തുരുത്തുകളും കൈവഴികളും ഗ്രാമീണഭംഗി ചൊരിയുന്ന കരകളും ഈറനണിഞ്ഞ് നില്‍ക്കുന്ന കാഴ്ച്ച കണ്ട് മഴയാസ്വദിക്കാന്‍ ഡി ടി പി സി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുകയാണ്. പ്രധാനമായും അഞ്ച് പാക്കേജുകളാണ് മഴക്കാല വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. കല്ലട-സാമ്പ്രാണിക്കോടി, സീ അഷ്ടമുടി, അഷ്ടമുടി-സമ്പ്രാണിക്കോടി ഐലന്‍ഡ്, കരുനാഗപ്പള്ളി-കന്നേറ്റി, കൊല്ലം-മണ്‍റോത്തുരുത്ത് എന്നീ പാക്കേജുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവയ്ക്കുപുറമേ ഡി.ടി.പി.സി. യുടെ ഹൗസ്‌ബോട്ട്, തോണി, സ്പീഡ് ബോട്ട് എന്നിവയും സജീവമാണ്. കൂടാതെ ഡി.ടി.പി.സി.യുടെ ജലകേളീകേന്ദ്രം മുഖംമിനുക്കി കുട്ടികള്‍ക്കുള്ള പാര്‍ക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.മഴയെന്നു വിചാരിച്ച് ഇനി യാത്രകള്‍ക്ക് മടിക്കേണ്ട… മഴക്കാലം മഴയോടൊപ്പം ആഘോഷിക്കാമെന്ന തരത്തിലാണ് സഞ്ചാരികള്‍ക്കായി യാത്രകളും കാഴ്ചകളും ക്രമീകരിച്ചിട്ടുള്ളത്. കല്ലടയാറിന്‍ തീരത്തൂടെ ഒരു യാത്ര മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമാണിത്. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ ഡി.ടി.പി.സി.യുടെ ബോട്ട് ജെട്ടിയിലെത്തി യാത്രയ്ക്ക് തയ്യാറെടുക്കാം. വള്ളത്തിലാണ് യാത്രയെങ്കിലോ? മഴയല്ലേ നനഞ്ഞുപോകുമോ എന്ന സംശയം ഉയര്‍ന്നേക്കാം. അതോര്‍ത്ത് പേടിക്കേണ്ട. ഡി.ടി.പി.സി.യുടെ വക ഓരോ കുടയും യാത്രികരെ മഴനനയ്ക്കാതെ കൊണ്ടുപോകും. കുറഞ്ഞത് ... Read more