Category: Top Stories Malayalam

വാട്‌സ്ആപ്പ് പുതിയ ‘ചെയ്ഞ്ച് നമ്പര്‍’ ഫീച്ചര്‍ അവതരിപ്പിച്ചു

ഉപയോക്താക്കള്‍ അവരുടെ വാട്‌സ്ആപ്പ് നമ്പര്‍ മാറ്റുമ്പോള്‍ ആ വിവരം മറ്റ് കോണ്‍ടാക്റ്റുകളെ അറിയിക്കുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ്  പുറത്തിറക്കി. ആന്‍ഡ്രോയിഡിലെ വാട്‌സ്ആപ്പ് ബീറ്റാ 2.18.97 പതിപ്പിലാണ് ഈ പുതിയ അപ്‌ഡേറ്റുള്ളത്. ഐ.ഓഎസ്, വിന്‍ഡോസ് പതിപ്പുകളില്‍ താമസിയാതെ ഈ ഫീച്ചര്‍ എത്തും. വാട്‌സ്ആപ്പ് സെറ്റിങ്‌സിലാണ് ‘ചെയ്ഞ്ച് നമ്പര്‍’ ഓപ്ഷനുണ്ടാവുക. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ ചാറ്റ് ഹിസ്റ്ററി സംരക്ഷിക്കപ്പെടും.നമ്പര്‍ മാറ്റുന്ന വിവരം കോണ്‍ടാക്റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും അറിയിപ്പായി ലഭിക്കും. ആരെക്കെയെല്ലാം നമ്പര്‍ മാറ്റുന്ന വിവരം അറിയിക്കണം എന്നത് ഉപയോക്താക്കള്‍ക്ക് തന്നെ തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. എല്ലാ കോണ്‍ടാക്റ്റുകളിലേക്ക്, ഞാന്‍ ചാറ്റ് ചെയ്ത കോണ്‍ടാക്റ്റുകളിലേക്ക്, തിരഞ്ഞെടുത്ത കോണ്‍ടാക്റ്റുകളിലേക്ക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ ചേയ്ഞ്ച് നമ്പര്‍ സംവിധാനത്തില്‍ ലഭ്യമാണ്. കോണ്‍ടാക്റ്റുകളിലേക്ക് അയക്കുന്നത് നിയന്ത്രിക്കാന്‍ മാത്രമേ ഉപയോക്താക്കള്‍ക്ക് സാധിക്കുകയുള്ളൂ. എന്നാല്‍ നമ്പര്‍ മാറ്റുമ്പോള്‍ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശമെത്തും. ഒരിക്കല്‍ നമ്പര്‍ മാറ്റുമ്പോള്‍ പഴയ ചാറ്റുകളെല്ലാം പുതിയതായി മാറുകയും നമ്പര്‍ മാറിയത് അറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം ചാറ്റ് വിന്‍ഡോയില്‍ കാണുകയും ചെയ്യും.

ചെന്നൈയില്‍ ഇ-ബസ് വരുന്നു

അന്തിരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവ തടയാന്‍ ചെന്നൈ നഗരത്തിനുള്ളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-ബസുകള്‍ കൊണ്ടുവരാന്‍ ആലോചന. പദ്ധതി യാഥാര്‍ഥ്യമായില്‍ ഇ-ബസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ നഗരമായി ചെന്നൈ മാറും. ഇ-ബസ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സി-40 അധികൃതരുമായി പ്രാഥമിക കരാര്‍ ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കരാര്‍ ഒപ്പുവച്ചതിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഇ-ബസ് മേളയില്‍ തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കര്‍ പങ്കെടുത്തിരുന്നു. സി-40 അധികൃതരുമായി ഒപ്പുവച്ച കരാര്‍ കുറഞ്ഞനിരക്കില്‍ ഇ-ബസുകള്‍ വാങ്ങാനും, സര്‍വീസുകള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സഹായിക്കുമെന്നു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി-40 അധികൃതരുടെ സഹകരണത്തോടെയാവും പദ്ധതിയുടെ കരട് രൂപരേഖ തയാറാക്കുക. ‘സി-40യുമായുള്ള പങ്കാളിത്തം കുറഞ്ഞ നിരക്കില്‍ ബസുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. എട്ടു മാസം മുന്‍പ് ഇ-ബസ് ഒന്നിന് രണ്ടുകോടി ... Read more

താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു

വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു. താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.

സൗദി അറേബ്യ ഫാഷന്‍ വീക്ക്‌ മാറ്റിവെച്ചു

ഈ മാസം 26 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന സൗദി അറേബ്യയുടെ അറബ് ഫാഷന്‍ വീക്ക്‌ റിയാദ് മാറ്റിവെച്ചു. കൂടുതല്‍ അന്താരാഷ്‌ട്ര അതിഥികളെ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് ഫാഷന്‍ വീക്ക് മാറ്റിവെച്ചതെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു. ഫാഷന്‍ വീക്ക്‌ പ്രഖ്യാപനം നടത്തിയതു മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പലരും പറയുകയുണ്ടായി. സൗദി അറേബ്യയുടെ ചരിത്രപരമായ നിമിഷത്തില്‍ പങ്കാളികളാകാന്‍ ഡിസൈനര്‍മാര്‍, മോഡലുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരിപാടി മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇതിനു കുറച്ച് സമയമെടുക്കുമെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ലൈല ഇസ അബുസൈദ്‌ പറഞ്ഞു. പുതുക്കിയ തിയ്യതി പ്രകാരം അറബ് ഫാഷന്‍ വീക്ക്‌ റിയാദ് ഏപ്രില്‍ 10 മുതല്‍ 14വരെ നടക്കും. അന്താരാഷ്‌ട്ര ഡിസൈനര്‍മാരായ റോബര്‍ട്ടോ കാവല്ലി, ജീന്‍ പോള്‍ ഗോള്‍ട്ടിയര്‍, യൂലിയ യാനീന, ബാസില്‍ സോദ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

നിര്‍ത്താതെ ട്രോളി ബജാജ് ഡോമിനോര്‍

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ പറയാതെ പറഞ്ഞ് കളിയാക്കി ഡോമിനാറിന്റെ പ്രചാരണാര്‍ഥം ബജാജ് പുറത്തിറക്കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഒന്നിന് പിറകെ ഒന്നായി ബുള്ളറ്റുകളെ ട്രോളി അഞ്ചു പരസ്യങ്ങളാണ് ബജാജ് പുറത്തിറക്കിയത്. എന്നാല്‍ ഈ കളിയാക്കല്‍ പരസ്യം നിര്‍ത്താന്‍ ബജാജിന് ഒരു ഉദ്ദേശ്യവുമില്ല. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ആറാമത്തെ പരസ്യവും ബജാജ് പുറത്തിറക്കി. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയ ബൈക്കല്ല എന്‍ഫീല്‍ഡ് എന്നതാണ് പുതിയ പരസ്യത്തിലെ ഇതിവൃത്തം. ബുള്ളറ്റിലെ യാത്ര റൈഡര്‍മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് പരസ്യത്തില്‍ പറയാതെ പറയുന്നു.   ബുള്ളറ്റുകളെ ആനയാക്കിയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ബുള്ളറ്റ് യാത്രയില്‍ നടുവേദനയും കൈ വേദനയും ഉറപ്പാണ്, ഈ തടസ്സങ്ങളൊന്നും ഇല്ലാതെ ഡോമിനാറില്‍ ആസ്വദിച്ച് യാത്ര ചെയ്യാമെന്നും പരസ്യത്തില്‍ ദൃശ്യമാക്കുന്നു. ഉപയോഗശൂന്യമായ ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ 400 വാങ്ങാനാണ് ആറ് പരസ്യങ്ങളിലും കമ്പനി പറയുന്നത്. കളിയാക്കുന്നത് ബുള്ളറ്റിനെയാണെന്ന് പറയാതെ പറയാന്‍ ബുള്ളറ്റുകളുടെ തനത് ... Read more

ജി. പി. എസും പാനിക് ബട്ടണും വാഹനങ്ങളില്‍ നിര്‍ബന്ധമാക്കി

പൊതു ഗതാഗത വാഹനങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജി. പി. എസും പാനിക് ബട്ടണും ഘടിപ്പിക്കണമെന്ന് കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷന്‍ ബി. ദയാനന്ദ. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണിത്. ആവശ്യഘട്ടത്തില്‍ അവര്‍ക്ക് പാനിക് ബട്ടണ്‍ അമര്‍ത്തി അലാം മുഴക്കാം ജി .പി .എസ് സംവിധാനത്തിലൂടെ വാഹനം എവിടെയെന്ന് കണ്ടെത്താനുമാകും. സ്‌കൂള്‍ ബസുകള്‍, ടാക്‌സികള്‍, വസുകള്‍ എന്നിവയിലെല്ലാം ഇവ ഘടിപ്പിക്കണം. വീഴ്ച്ച വരുത്തുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഓട്ടോറിക്ഷ, ഇ-റിക്ഷ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. ജി പി എസ് സംവിധാനമുള്ള മൊബൈല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിരവധി ഉണ്ട് എന്നാല്‍ അവര്‍ ഇത് പ്രായോഗികമായി ഉപയോഗിക്കുന്നില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വാഹന ഉടമകളില്‍ ഏറെപേര്‍ക്ക് ആധുനിക സംവിധാനത്തെക്കുറിച്ച് അറിവില്ലെന്നും നിയമം പൂര്‍ണമായും നടപ്പാക്കാന്‍ സമയമെടുക്കുമെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.

തിരികെ വരുമെന്ന് വാക്ക് നല്‍കി സുഡുമോന്‍ നൈജീരിയയിലേക്ക് മടങ്ങി

ദുനിയാവാകുന്ന കാല്‍പന്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് പന്തുരുട്ടി കയറിയ സുഡുമോന്‍ എന്ന സാമുവല്‍ റോബിന്‍സണ്‍ നൈജീരയ്ക്ക് മടങ്ങി. തന്റെ നാട്ടിലേക്ക് തിരികെ പോവുകയാണെന്ന് സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. I am on my way back to my country Nigeria. I leave a piece of my soul in Kerala, it is as if I have become half India. I will be back. മടങ്ങി പോകുന്നതിന് മുമ്പ് സാമുവല്‍ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളം ഇപ്പോള്‍ എന്റെ സ്വന്തം സ്ഥലം ആണ് ഇവിടേക്ക് ഞാന്‍ മടങ്ങി വരുമെന്ന് വാക്ക് നല്‍കിയാണ് സാമുവല്‍ മടങ്ങിയത്.തീയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളോടെ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്‌ സുഡാനി ഫ്രം നൈജീരിയ.

റാക് പൈതൃക ഗ്രാമം വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു

റാസല്‍ഖൈമയിലെ ഉപേക്ഷിക്കപ്പെട്ട പൈതൃക ഗ്രാമം ജസറീത് അല്‍ ഹംറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു.ജൂണ്‍ ആദ്യത്തോടെ 20 പൈതൃക ഭവനങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകും. ആറ് മാസത്തിനകം വിവരങ്ങള്‍ നല്‍കാനുള്ള ബോര്‍ഡുകള്‍, കാര്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍, ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 2023ഓടെ ഹോട്ടലും ഷോപ്പുകളും ആരംഭിക്കും.അല്‍ഐനില്‍ നടക്കുന്ന ആര്‍ക്കിയോളജി-18 സമ്മേളനത്തില്‍ പെങ്കടുക്കുന്ന പുരാവസ്തു ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 54 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ഗ്രാമത്തില്‍ ഒരിക്കല്‍ പ്രാധാന വാണിജ്യ മത്സ്യബന്ധന പവിഴ ശേഖരണ പ്രദേശമായിരുന്നുവെന്ന് ഗ്രാമത്തിന്റെ പുനരുദ്ധാരണ പദ്ധതി മാനേജറും റാക് പുരാവസ്തു വകുപ്പ് ഡയറക്ടറുമായ അഹമദ് ഹിലാല്‍ പറഞ്ഞു. ഗ്രാമത്തില്‍ ഒരു കോട്ടയും 11 പള്ളികളും ഒരു സൂഖും ഉണ്ട്. പൈതൃക സമ്പുഷ്ടമാണ് അവിടുത്തെ കെട്ടിടങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2023ഓടെ മ്യൂസിയം, വസ്ത്രശാല, ചന്ത, ഹോട്ടല്‍ എന്നിവ തുറക്കും. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന റെസ്‌റ്റോറന്റുകളും ആരംഭിക്കും. തദ്ദേശീയ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ നിലവില്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നതായും ... Read more

എയർ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നു

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. കടക്കെണിയിലായ സാഹചര്യത്തിലാണ് ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ എയര്‍ ഇന്ത്യ എത്തിയത്. 76 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനം. ഓഹരി വില്‍പ്പനയ്ക്കുള്ള താല്‍പ്പര്യപത്രം പുറപ്പെടുവിച്ച സര്‍ക്കാര്‍ ഓഹരി കൈമാറ്റ ഉപദേശക സ്ഥാനത്തേയ്ക്ക് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ എണ്‍സ്റ്റ് ആന്‍ഡ്‌ യങ്ങിനെ നിയമിച്ചു. തുറന്നതും മത്സരക്ഷമവുമായ നടപടികളിലൂടെ ഓഹരി കൈമാറാനാണ് സര്‍ക്കാറിന്‍റെ തീരുമാനം. ഓഹരികള്‍ വില്‍ക്കുന്ന പക്ഷം വിമാനക്കമ്പനികളുടെ നിയന്ത്രണവും ഉടമസ്ഥതയും കേന്ദ്രം കൈയ്യൊഴിയും. എയർ ഇന്ത്യയുടെ ഓഹരി കയ്യൊഴിയാൻ കഴിഞ്ഞ വർഷം ജൂണിലാണ് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ നടപടി പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിനു കാരണമായി. രാജ്യത്തിന്‍റെ രത്നമാണ് എയര്‍ ഇന്ത്യയെന്നും രാജ്യത്തെ വിറ്റുതുലയ്ക്കാന്‍ ഈ സര്‍ക്കാറിനെ അനുവദിക്കരുതെന്നുംബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

സൗദി വഴി ഇസ്രായേലിലേക്ക് വിമാനം:പരാതിയുമായി വിമാനക്കമ്പനി

സൗദിക്കു മുകളിലൂടെ ഇസ്രയേലിലേക്കു വിമാനം പറത്തി എയര്‍ ഇന്ത്യ ചരിത്രം കുറിച്ചതിനു പിന്നാലെ, പുതിയ സര്‍വീസിനെതിരെ പരാതിയുമായി ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനി എല്‍ അല്‍ എയര്‍ലൈന്‍സ്. ന്യൂഡല്‍ഹിയില്‍നിന്നു സൗദിയുടെ ആകാശത്തിലൂടെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ അല്‍ എയര്‍ലൈന്‍ ഇസ്രയേലിലെ പരമോന്നത കോടതിയെ സമീപിച്ചു. എയര്‍ ഇന്ത്യ, ഇസ്രയേല്‍ സര്‍ക്കാര്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഗതാഗതമന്ത്രി ഇസ്രയേല്‍ കാട്സ് എന്നിവര്‍ക്കെതിരേയാണ് നിയമനടപടി സ്വീകരിക്കുന്നത്. എയര്‍ ഇന്ത്യയ്ക്ക് സൗദി വ്യോമപാതയിലൂടെ പറക്കാന്‍ അനുവാദം നല്‍കുകയും തങ്ങളെ അതിനനുവദിക്കാതിരിക്കുകയും ചെയ്യുന്ന നടപടിയാണ് ഇസ്രയേല്‍ സര്‍ക്കാരിന്റേത്.ഇതിലൂടെ അവരുടെതന്നെ ദേശീയ വ്യോമയാന സര്‍വീസിനോടുള്ള ഉത്തരവാദിത്വം ഇസ്രയേല്‍ ലംഘിക്കുകയാണെന്ന് ഇസ്രയേല്‍ എയര്‍ലൈന്‍സ് സി.ഇ.ഒ. ഗൊനെന്‍ യൂസിഷ്‌കിന്‍ പറഞ്ഞു. മാര്‍ച്ച് 22-നാണ് സൗദിയുടെ വ്യോമപാതയിലൂടെ എയര്‍ ഇന്ത്യ ആദ്യ ന്യൂഡല്‍ഹി-ടെല്‍ അവീവ് സര്‍വീസ് നടത്തിയത്. ആദ്യമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുകൊടുക്കുന്നത്. ഇസ്രയേലിലേക്കുള്ള യാത്രാസമയം രണ്ടു മണിക്കൂറിലേറെ ലാഭിക്കാന്‍ കഴിയുന്നതാണ് സൗദിവഴിയുള്ള എയര്‍ ഇന്ത്യയുടെ ... Read more

ഷവോമി എംഐ മിക്‌സ് 2എസ് വിപണിയില്‍

ആപ്പിളിന് വെല്ലുവിളിയായി ഷവോമി എംഐ മിക്‌സ് 2എസ്. മുന്‍ഗാമിയായ എംഐ മിക്സ് 2 സ്മാര്‍ട് ഫോണിന്‍റെ അതേ രൂപകല്‍പനയാണെങ്കിലും ഐഫോണ്‍ ടെന്നിനോട് കിടപിടിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന. ചൈനീസ് വിപണിയിലാണ് ഫോണ്‍ അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും പുതിയ പ്രൊസസറുമായാണ് എംഐ മിക്സ് 2 എസ് എത്തുന്നത്. 5.99 ഇഞ്ച് എഡ്ജ് റ്റു എഡ്ജ് ഡിസ്പ്ലേയാണ് ഫോണിന് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ 2.8 ജി.എച്ച്. ഇസഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഫോണിന് കരുത്തു പകരുക. സോണിയുടെ ഏറ്റവും പുതിയ ഐ.എം.എക്‌സ് 363 1.4 മൈക്രോ പിക്‌സല്‍ വലിപ്പമുള്ള സെന്‍സറാണ് എംഐ മിക്‌സ 2എസില്‍ ഉപയോഗിച്ചിട്ടുള്ളത്. ടെലിഫോട്ടോ വൈഡ് ആംഗിള്‍ ലെന്‍സുകളാണ് 12 മെഗാപിക്‌സലിന്‍റെ ഡ്യുവല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ക്ക് വ്യക്തത പകരുക. ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ് സൗകര്യവും ഈ ക്യാമറയ്ക്കുണ്ടാവും. എംഐ മിക്‌സ് 2ലേത് പോലെ പുതിയ ഫോണിലും ഫോണിന്‍റെ താഴെയാണ് സെല്‍ഫി ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. 6 ജി.ബി റാം- 64 ജി.ബി സ്റ്റോറേജ്, ... Read more

അവധിക്കാലത്ത് വിമാന നിരക്ക് കൂട്ടി ചെന്നൈ

ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ ചെന്നൈയില്‍ നിന്ന് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് കൂട്ടി. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കൂട്ടിയതിനാല്‍ നാട്ടില്‍ വരുന്ന യാത്രക്കാരെ ഇത് ബാധിക്കും. നിരക്ക് വര്‍ധനയില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള ടിക്കറ്റിനാണ്. സാധാരണ ഗതിയില്‍ 4000-5000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ നാളെ പോര്‍ട്ട ബ്ലെയറിലേക്കുള്ള ടിക്കറ്റിന് 14,000 മുതല്‍ 24,000 വരെയാണ്. ഈസ്റ്റര്‍ പ്രമാണിച്ച് ഇവിടെ അവധി ആഘോഷിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയുണ്ടാവാന്‍ കാരണം. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ചെന്നൈയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതു തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള നിരക്കില്‍ 2,000 മുതല്‍ 3,500 രൂപവരെ വര്‍ധനയുണ്ടാക്കി. ഏപ്രില്‍ ഒന്നു വരെ തിരുവനന്തപുരത്തേക്കുള്ള കുറഞ്ഞ നിരക്ക് 5,000 രൂപയും കൂടിയ നിരക്ക് 7,000 രൂപയുമാണ്.കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 4,500 മുതല്‍ 10,900 രൂപവരെയാണ്. ... Read more

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാം; സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന്​ അ​നു​യോ​ജ്യ​മെ​ന്ന്​ സൗ​ദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​​ൻ (ഡി.​ജി.​സി.​എ) ആ​വ​ശ്യ​പ്പെ​ട്ട​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ക​രി​പ്പൂ​രി​ൽ സു​ര​ക്ഷാ വി​ല​യി​രു​ത്ത​ൽ പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. പ​ഠ​ന​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ക​രി​പ്പൂ​രി​ൽ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്ന്​ അ​തോ​റി​റ്റി​ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക​രി​പ്പൂ​രി​ലെ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂര്‍ത്തിയാക്കിയത്. വിമാന കമ്പനിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കാര്യാലയത്തില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഇവിടെ നിന്നും അന്തിമ അംഗീകാരത്തിനായി ഡി.ജി.സി.എക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചേക്കും.

രാജ്‌നഗര്‍- ഡല്‍ഹി ഹിന്‍ഡന്‍ മേല്‍പാത 30ന് തുറക്കും

ഡല്‍ഹി അതിര്‍ത്തിയിലുള്ള യുപി ഗേറ്റ് മുതല്‍ രാജ്‌നഗര്‍ എക്സ്റ്റന്‍ഷന്‍വരെയുള്ള ഹിന്‍ഡന്‍ മേല്‍പാത ഈ മാസം 30ന് ഗതാഗതത്തിനായി തുറക്കും. 10.3 കിലോമീറ്റര്‍ നീളമുള്ള പാത അന്തിമ പരിസ്ഥിതി അനുമതി ലഭിച്ചതോടെ ഗതാഗത അനുമതി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചു. കവിനഗറിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പാതയുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ മുന്‍പ് പൂര്‍ത്തിയായിരുന്നെങ്കിലും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള അന്തിമ അനുമതി നീണ്ടുപോയതിനെത്തുടര്‍ന്ന് ഉദ്ഘാടനം വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗാസിയാബാഗ് വികസന അതോറിറ്റി യോഗമാണു പാത തുറക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കിയത്. പാത തുറക്കുന്നതോടെ രാജ്‌നഗര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കു ഡല്‍ഹിയിലേക്കുള്ള യാത്ര സുഗമമാകും. ആറു വരി പാതയിലൂടെ സഞ്ചരിച്ചാല്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ രാജ്‌നഗറില്‍ നിന്നു ഡല്‍ഹിയിലേക്കു കടക്കാനാവുമെന്നാണു കണക്കൂകൂട്ടല്‍.

ഗള്‍ഫിലെ അതിസമ്പന്നര്‍ ഇന്ത്യക്കാര്‍

ഗള്‍ഫിലെ സ്വയംസംരംഭകരായ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുമ്പില്‍. ചൈനയിലെ ഹുറൂണ്‍ റിപ്പോര്‍ട്ടാണ് സമ്പന്നരുടെ പട്ടിക പുറത്തിറക്കിയത്. 36 പേരുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 13 കോടീശ്വരന്മാരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഗള്‍ഫിലെ വിദേശികളായ സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ഒന്നാംസ്ഥാനം മാജിദ് അല്‍ ഫുത്തൈം ഹോള്‍ഡിങ് മേധാവി മാജിദ് അല്‍ ഫുത്തൈം നേടി. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വയം സംരംഭകരായ കോടീശ്വരന്മാരുള്ളത് യു.എ.ഇ.യിലാണ്- 22 പേര്‍. ഇതില്‍ 16 പേര്‍ ദുബൈയില്‍ നിന്നുള്ളവരാണ്. കോടീശ്വരന്മാരുടെ പ്രവര്‍ത്തന മേഖലയില്‍ റീട്ടെയിലിനാണ് ഒന്നാംസ്ഥാനം. ലാന്‍ഡ്മാര്‍ക്ക്, ലുലു തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് ആരോഗ്യമേഖലയാണ്. പട്ടികയില്‍ അഞ്ചാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയാണ് (ആസ്തി- 32,425 കോടി രൂപ), എന്‍.എം.സി ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടി (22,699 കോടി രൂപ), ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (22,699 ... Read more