Tag: royal enfield

Royal Enfield is back

The Bullet Club and adventure travel go hand-in-hand. The Royal Enfield range of motorbikes have long served the inquisitive Indian traveller well, providing muscular support whether it’s a Himalayan expedition or North-Eastern sojourn. And after a lull thanks to the lockdown restrictions, Royal Enfield is back again. It has resumed operations at more than 90% of its retail network across India. As of today, more than 850 stores and 425 studio stores across India are operational for sales and service. While most of these stores are completely operational, the stores in certain cities are functioning partially or on alternate days as advised by local authority ... Read more

രാജകീയ വാഹനത്തിന്റെ ഉടമകള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പരസ്യ വെല്ലുവിളിയുമായി പലരും എത്തിയെങ്കിലും റോയലായി തന്നെ വാഴുകയാണ് ആനകള്‍.കാലം കഴിയുന്തോറും ആവശ്യക്കാര്‍ ഏറുന്നതല്ലാതെ കുറയുന്നില്ല. ദിനംപ്രതി ബുള്ളറ്റ് നിരത്തില്‍ വര്‍ധിച്ചിരിക്കുന്നു. നിരവധി പേരാണ് രാജകീയ വാഹനത്തിന്റെ ഉടമകളായി അനുദിനം മാറുന്നത്. കേവലമൊരു ബൈക്കാണ് ബുള്ളറ്റെന്നു കരുതിയെങ്കില്‍ തെറ്റി. സാധാരണ ബൈക്ക് പോലെയല്ല ബുള്ളറ്റ്. അതിന് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പുതിയ ബുള്ളറ്റിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനും യാത്ര കൂടുതല്‍ സുരക്ഷിതമാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. ഒരു ദിവസം ആദ്യമായി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കിക് സ്റ്റാര്‍ട്ട് മാത്രം ഉപയോഗിക്കുക. ഇത് ബാറ്ററിയുടെ ആയുസ് വര്‍ദ്ധിപ്പിക്കും. സ്റ്റാര്‍ട്ട് ചെയ്ത് 30 സെക്കന്‍ഡ് കാത്തുനിന്ന ശേഷം മാത്രം യാത്ര തുടങ്ങുക. ആദ്യത്തെ 500 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ താഴെ വേഗത്തില്‍ വേണം ഓടിക്കാന്‍ . എന്‍ജിന്‍ തണുക്കാനും ക്ലിയറന്‍സ് ശരിയാക്കുന്നതിനും വേണ്ടിയാണിത്. അമിത വേഗമെടുത്താല്‍ എന്‍ജിന്‍ അമിതമായി ചൂടാകും. പാര്‍ട്സുകള്‍ക്ക് ക്രമരഹിതമായ തേയ്മാനം ഉണ്ടാകുയും ചെയ്യും. ഓരോ മണിക്കൂര്‍ ഇടവിട്ട് അഞ്ച് ... Read more

നിര്‍ത്താതെ ട്രോളി ബജാജ് ഡോമിനോര്‍

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ പറയാതെ പറഞ്ഞ് കളിയാക്കി ഡോമിനാറിന്റെ പ്രചാരണാര്‍ഥം ബജാജ് പുറത്തിറക്കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഒന്നിന് പിറകെ ഒന്നായി ബുള്ളറ്റുകളെ ട്രോളി അഞ്ചു പരസ്യങ്ങളാണ് ബജാജ് പുറത്തിറക്കിയത്. എന്നാല്‍ ഈ കളിയാക്കല്‍ പരസ്യം നിര്‍ത്താന്‍ ബജാജിന് ഒരു ഉദ്ദേശ്യവുമില്ല. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ആറാമത്തെ പരസ്യവും ബജാജ് പുറത്തിറക്കി. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയ ബൈക്കല്ല എന്‍ഫീല്‍ഡ് എന്നതാണ് പുതിയ പരസ്യത്തിലെ ഇതിവൃത്തം. ബുള്ളറ്റിലെ യാത്ര റൈഡര്‍മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് പരസ്യത്തില്‍ പറയാതെ പറയുന്നു.   ബുള്ളറ്റുകളെ ആനയാക്കിയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ബുള്ളറ്റ് യാത്രയില്‍ നടുവേദനയും കൈ വേദനയും ഉറപ്പാണ്, ഈ തടസ്സങ്ങളൊന്നും ഇല്ലാതെ ഡോമിനാറില്‍ ആസ്വദിച്ച് യാത്ര ചെയ്യാമെന്നും പരസ്യത്തില്‍ ദൃശ്യമാക്കുന്നു. ഉപയോഗശൂന്യമായ ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ 400 വാങ്ങാനാണ് ആറ് പരസ്യങ്ങളിലും കമ്പനി പറയുന്നത്. കളിയാക്കുന്നത് ബുള്ളറ്റിനെയാണെന്ന് പറയാതെ പറയാന്‍ ബുള്ളറ്റുകളുടെ തനത് ... Read more

ട്രോള്‍ പരസ്യവുമായി വീണ്ടും ബജാജ് ഡോമിനാര്‍

റോയല്‍ എന്‍ഫീല്‍ഡുകളെ ട്രോളി വീണ്ടും ബജാജ് ഡോമിനാറിന്റെ പരസ്യം. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ബജാജ് പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്. ദുര്‍ഘട പാതയിലും ഡോമിനോറിന് എളുപ്പത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നും എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന് ഇതില്‍ പരാജയമാണെന്നും പുതിയ പരസ്യത്തില്‍ ബജാജ് പറയാതെ പറയുന്നു. ബുള്ളറ്റിനെ ആനയാക്കി ചിത്രീകരിച്ച് ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ വാങ്ങാനാണ് അഞ്ച് പരസ്യങ്ങളിലും കമ്പനി പറയുന്നത്. ബുള്ളറ്റുകളുടെ തനത് ശബ്ദവും അതിലെ റൈഡര്‍മാരുടെ ഹെല്‍മെറ്റും മറ്റ് ആക്‌സസറികളും ഉപയോഗിച്ച് ബുള്ളറ്റിനെയാണ് പറയാതെ പറയുന്നത് എന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. വെളിച്ചം വളരെ കുറവുള്ള വണ്ടി, ബ്രേക്ക് പിടിച്ചാല്‍ കിട്ടാത്ത വണ്ടി, പെട്ടെന്ന് സ്റ്റാര്‍ട്ടാകാത്ത വണ്ടി, കയറ്റം കയറാന്‍ പ്രയാസപ്പെടുന്ന വണ്ടി എന്നിങ്ങനെ ബുള്ളറ്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എടുത്തുകാട്ടിയുള്ള പരസ്യങ്ങളാണ് നേരത്തെ ബജാജ് പുറത്തുവിട്ടിരുന്നത്. പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും സജീവമായി പ്രതിഷേധം രേഖപ്പെടുത്തുണ്ട്. തലകുത്തി ... Read more

റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മിഡില്‍ വെയിറ്റ് ബൈക്കുകള്‍ ഇന്ത്യയില്‍ ഉടന്‍

മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലേയ്ക്ക് റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന ബൈക്കുകൾ ഈ വർഷം ഇന്ത്യയിലെത്തും. അടുത്തിടെ ഓസ്ട്രേലിയയിൽ പ്രദർശിപ്പിച്ച വാഹനത്തിന്‍റെ അവിടുത്തെ വില ഇന്‍റർസെപ്റ്ററിന് എകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്‍റൽ ജി.ടിക്ക് 4.5 ലക്ഷം രൂപയുമാണ്. എന്നാൽ ഇന്ത്യയിൽ പുറത്തിറങ്ങുമ്പോള്‍ ബൈക്കുകൾക്ക് വില കുറയും. റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പാരലൽ ട്വിൻ എൻജിനുമായാണ് ബൈക്കുകൾ വിപണിയിൽ എത്തുക. എൻഫീൽഡിന്‍റെ തന്നെ ഇന്‍റർസെപ്റ്റർ മാർക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്‍റർസെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013ൽ എൻഫീൽഡ് പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്‍റൽ ജി.ടിയുടെ രൂപവും ഭാവവുമാണ് പുതിയ ജി.ടിക്ക്. ഇരുബൈക്കുകൾക്കും പുതിയ എൻജിനാണ് ഉപയോഗിക്കുന്നത്. 648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർ.പി.എമ്മിൽ‌ 47 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 52 എൻ.എം ടോർക്കുമേകും. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്‍ററും ചെന്നൈയിലെ ടെക്നിക്കൽ സെന്‍ററും സംയുക്തമായാണ് പുതിയ എൻജിൻ വികസിപ്പിച്ചത്. 130–140 കിലോമീറ്റർ ... Read more

പുത്തന്‍ പരിഷ്ക്കാരവുമായി തണ്ടര്‍ബേര്‍ഡ് എത്തുന്നു

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കീഴടക്കാന്‍ പരിഷ്കാരങ്ങളുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എത്തുന്നു. അടിമുടി മാറ്റത്തോടെ തണ്ടര്‍ബേര്‍ഡ് 350x, 500x മോഡലുകള്‍ കമ്പനി പുറത്തിറക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയ്ക്ക് മുമ്പേ പുതിയ തണ്ടര്‍ബേര്‍ഡുകള്‍ കമ്പനി പുറത്തിറക്കുമെന്നാണ് സൂചന. ഇത്തവണ എക്സ്പോയില്‍ തണ്ടര്‍ബേര്‍ഡ് പങ്കെടുക്കുന്നില്ല. എന്‍ഫീല്‍ഡിന്‍റെ പരമ്പരാഗത രൂപത്തിനൊപ്പം സ്പോര്‍ട്ടി ലുക്കും കൈവശപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡിന്‍റെ വരവ്. പിന്നില്‍ ഉയര്‍ന്നു നിന്ന ബാക്ക് റെസ്റ്റ് ഇത്തവണയില്ല. ഹാന്‍ഡില്‍ ബാറിന്‍റെ ഉയരം വര്‍ധിപ്പിച്ചു. എന്‍ജിന്‍ പൂര്‍ണമായും കറുത്ത നിറത്തിലേക്ക് മാറി. ടാങ്ക് നിറത്തിന് സമാനമായി റിം സ്റ്റിക്കറും പുതിയ പതിപ്പിലുണ്ട്. ചുവപ്പ്, നീല, മഞ്ഞ നിറങ്ങളില്‍ തണ്ടര്‍ബേര്‍ഡ് എക്സ് നിര സ്വന്തമാക്കാം. 350x തണ്ടര്‍ബേര്‍ഡിന് 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കുള്‍ട് എന്‍ജിനാണ് കരുത്തേകുക. 5250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 27.2 ബിഎച്ച്പി പവറും 41.3 എന്‍എം ടോര്‍ക്കുള്ള ... Read more