Category: Second Headline Malayalam

പെയ്തൊഴിയാതെ ‘പേ’ മാരി; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം,ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു.

കേരളത്തിൽ ബുധനാഴ്‌ചവരെ കനത്തമഴപെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളിൽ 7 സെന്റീമീറ്റർ മുതൽ 10 സെൻറിമീറ്റർ വരെ ശക്‌തമായ മഴക്ക്‌ സാധ്യതയുണ്ട്‌. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. തിരുവനന്തപുരത്ത്‌ ഇന്നലെ തുടങ്ങിയ മഴ ഇപ്പോളും ശക്‌തമായി തുടരുകയാണ്. ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്‌ടർ അവധി പ്രഖ്യാപിച്ചു.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട്, എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിനുകൾ വൈകുന്നു. തലസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. കെടുതികൾ ഏറെ കോഴിക്കോട് കനത്ത മഴയിൽ കക്കയം – തലയാട് റോഡിൽ 26–ാം മൈൽ ഭാഗത്തു മലയിടിഞ്ഞു ഗതാഗതം മുടങ്ങി. ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുക്കിപ്പോയി. ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലമാണ് ഒഴുകിപ്പോയത്. ഇടുക്കിയിൽ ... Read more

കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ വിദേശയാത്ര; വമ്പന്‍ ഓഫറുമായി കേരള സര്‍ക്കാര്‍ സ്ഥാപനം

പ്രമുഖ ട്രാവല്‍ കമ്പനിയായ തോമസ്‌ കുക്കുമായി ചേര്‍ന്ന് കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡേപെക് അവസരമൊരുക്കുന്നു. യാത്രാവധി ബത്ത(എല്‍ടിസി)ലഭിക്കുന്നവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. എല്‍ടിസി  ലഭിക്കുന്നവര്‍ക്ക് പണം ലഭ്യമാകാന്‍ നിരവധി നൂലാമാലകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഒഡേപെക് വഴിയുള്ള യാത്രകള്‍ക്ക് മുന്‍കൂറായി പകുതി പണം നല്‍കിയാല്‍ മതി. ശേഷിക്കുന്ന തുകയ്ക്ക് ഗഡുക്കളായുള്ള ചെക്കുകള്‍ നല്‍കാം. ഒഡേപെക് വഴി യാത്ര പോകുന്ന മറ്റു സഞ്ചാരികള്‍ പണം പൂര്‍ണമായും ആദ്യം തന്നെ അടയ്ക്കണം. പദ്ധതിയുടെയും നവീകരിച്ച പോര്‍ട്ടലിന്റെയും ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ടിപി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാധ്യത പ്രയോജനപ്പെടുത്തി തൊഴില്‍ അന്വേഷകരെ ഇടനിലക്കാരുടെ തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയാണ് ഒഡേപെക്കിന്റെ ദൌത്യമെന്ന് മന്ത്രി പറഞ്ഞു. കുവൈറ്റും ഖത്തറും ഒഡേപെക് വഴി റിക്രൂട്ട്മെന്റ് നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ യുകെ, ജര്‍മനി, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും റിക്രൂട്മെന്റ്റ് നടത്തുന്നുണ്ട്. ഫീസ്‌ കുറവായിട്ടും പ്രതിവര്‍ഷം നാനൂറു പേരെ റിക്രൂട്ട് ചെയ്യാനേ ... Read more

നിസാൻ കേരളത്തിലേക്ക് വന്നവഴി; ഭിന്നത മറന്ന് കൈകോർത്താൽ കേരളം സ്വർഗമാക്കാം

ആഗോള വാഹന നിർമാതാക്കളായ നിസാൻ അവരുടെ ഡിജിറ്റൽ ഹബ്ബിനു കേരളത്തെ തെരഞ്ഞെടുത്തത് വെറുതെയല്ല. മൂവായിരം പേർക്ക് പ്രത്യക്ഷത്തിലും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന നിസാൻ ഡിജിറ്റൽ ഹബ്ബിനെ ഇവിടേയ്ക്ക് എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി ആഞ്ഞുപിടിച്ചപ്പോൾ അത് ചരിത്രമായി.ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി മിന്റ്’ ദിനപത്രമാണ് നിസാനെ കേരളത്തിലെത്തിച്ച സംഭവം വിവരിച്ചത്. എട്ടുമാസം, ആറ് മീറ്റിങ്ങുകൾ. വീട്ടിലുണ്ടാക്കിയ മീൻ കറി ജപ്പാൻ സംഘത്തിന് വിളമ്പി മുഖ്യമന്ത്രി പിണറായി വിജയൻ. അവരോട് മലയാളി മഹത്വം വിളമ്പി വാക്ചാതുരിയിൽ മയക്കി ശശി തരൂർ. ആഗോള മുൻനിര കാർ നിർമാതാക്കളായ നിസാന്റെ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്തു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളിൽ ചിലതു മാത്രമാണ് ഇത്. ശ്രമങ്ങൾക്കൊടുവിൽ പോയ വാരം നിസാൻ കരാറൊപ്പിട്ടു. നിസാനുമായുള്ള കരാർ വരാനിരിക്കുന്ന സംരംഭത്തിന്റെ വലുപ്പം കൊണ്ട് മാത്രമല്ല പ്രധാനമാകുന്നത്. മറ്റു ഘടകങ്ങൾ കൊണ്ട് കൂടിയാണ് . സമരങ്ങളുടെ പറുദീസയായ കേരളം നിക്ഷേപ സൗഹൃദമല്ലന്ന അപഖ്യാതി ... Read more

വരൂ..കാണൂ.. ഈ അത്ഭുത സ്ഥലങ്ങൾ! (എല്ലാം നമ്മുടെ ഇന്ത്യയിൽ)

ഇന്ത്യയിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ചില ഇടങ്ങളുണ്ട്. അവയാകട്ടെ ഒഴിവുകാല സഞ്ചാരികൾക്കു പ്രിയപ്പെട്ടതാവണമെന്നില്ല. എന്നാൽ സവിശേഷ സ്ഥലങ്ങൾ കാണാൻ കമ്പമുള്ളവർ കണ്ടിരിക്കേണ്ടതാണ്. അത്തരം ചില സ്ഥലങ്ങളെ ടൂറിസം ന്യൂസ് ലൈവ് പരിചയപ്പെടുത്തുന്നു. ഒഴുകും വീട്, ഒഴുകും ദ്വീപ് തടാകത്തിൽ ഒഴുകി നടക്കുന്ന ദ്വീപുകൾ. അവയിൽ കുടിൽകെട്ടിപ്പാർക്കുന്ന ജനങ്ങൾ. ഇന്ന് കുടിൽ കിഴക്കോട്ടെങ്കിൽ നാളെ അത്‌ പടിഞ്ഞാറോട്ടോ വടക്കോട്ടോ തെക്കോട്ടോ ആവാം. അനിമേഷൻ സാങ്കേതിക വിദ്യയിലൂടെ സിനിമയിൽ അനുഭവിക്കാവുന്ന കാഴ്ച്ചയല്ലിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 50 കിലോമീറ്റർ അകലെ ശുദ്ധജല തടാകമായ ലോക്ടക്കിലാണ്‌ പ്രകൃതി തീർത്ത ഈ അനിമേഷൻ. അകലെ നിന്ന് നോക്കിയാൽ പുൽക്കൂട്ടങ്ങൾ നിറഞ്ഞ ചതുപ്പ്‌ പോലെ തോന്നും.  അടുത്തെത്തുമ്പോൾ അവ പുൽക്കൂട്ടങ്ങൾ അല്ല ദ്വീപുകളാണെന്ന് മനസിലാകും.പല ദ്വീപുകളിലും ആൾപ്പാർപ്പുണ്ട്‌. വാഴയും കിഴങ്ങുകളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്‌. പശുവും ആടും കോഴിയും വളർത്തുന്നുമുണ്ട്‌. മണിപ്പൂരിൽ പോവുന്നവർ ലോക്ടക്‌ തടാകത്തിലെ വീടുകളിലൊന്നിൽ താമസിക്കണം. എങ്കിലേ ഈ അനുഭവം ബോധ്യമാവൂ. അസ്ഥികൾ പൂക്കുന്ന തടാകം ... Read more

ടൂറിസം ഭീഷണിയെന്ന് ആര് പറഞ്ഞു ; ഇവരുടെ സംരക്ഷണത്തിന് ടൂറിസം വരുമാനം

ദിനം പ്രതി നമ്മുടെ അശ്രദ്ധമായ ഇടപെടല്‍ മൂലം ചെറു പ്രാണികള്‍ മുതല്‍ വലിയ ജീവികള്‍ വരെ വംശനാശഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ അവശേഷിച്ച ഏക ആണ്‍വെള്ള കണ്ടാമൃഗമായ സുഡാനെ ഈ കഴിഞ്ഞ മാര്‍ച്ച് 19നാണ് ലോകം കണ്ണീരോടെ വിട നല്‍കിയത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനും ഇതിനെ പറ്റി കൂടുതല്‍ അറിവുകള്‍ നല്‍കാനും ടൂറിസത്തിന് കഴിയും. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനുള്ള സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ റെഡ് ലിസ്റ്റ് എന്ന പട്ടികയിലെ ചില മൃഗങ്ങളെ കുറിച്ച് ഈനാംപേച്ചി, നമീബിയ ചെറിയ ഉറുമ്പ് തീനിയായ ഈനാംപേച്ചിയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത്. ഈനാംപേച്ചിയുടെ ചെതുമ്പല്‍ ഉണക്കി മരുന്നായി വിപണിയില്‍ വില്‍ക്കുന്നുണ്ട്. കോട്ടിന്റെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കാറുണ്ട്. നമീബിയയിലെ ഒക്കോന്‍ജിമ നേച്ചര്‍ റിസേര്‍വ്വില്‍ നിങ്ങള്‍ക്ക് ഇവയെ കാണാം. എക്‌സ്‌പേര്‍ട്ട് ആഫ്രിക്ക (expertafrica.com)യുടെ 11 ദിവസത്തെ ഇംപാല സെല്‍ഫ് ഡ്രൈവ് സഫാരിയില്‍ നിങ്ങള്‍ക്ക് പങ്കെടുക്കാം. ഒക്കോന്‍ജിമയിലെ താമസം ... Read more

സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ യാത്രാ സ്ഥലങ്ങൾ ..നിങ്ങൾ ഇവിടെ പോയിട്ടുണ്ടോ?

സോഷ്യൽമീഡിയയുടെ കാലമാണിത്. കോവളം, കുമരകം, ആലപ്പുഴ ഹൗസ്ബോട്ട്.മൂന്നാർ,തേക്കടി എന്നിങ്ങനെ ‘ഠ’ വട്ടത്തിലൊതുങ്ങിയ കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടം സോഷ്യൽ മീഡിയയുടെ വരവോടെ വിസ്തൃതമായി. പുതിയ യാത്രാസ്ഥലങ്ങൾ പ്രചാരത്തിലായി. യാത്രാ ഗ്രൂപ്പുകളും വിവരണങ്ങളും കൂടുതൽ സഞ്ചാരികളെ ഇത്തരം സ്ഥലങ്ങളിലേക്ക് ആകർഷിച്ചു. ഇതാ സോഷ്യൽ മീഡിയ ഹിറ്റാക്കിയ കേരളത്തിലെ ചില സ്ഥലങ്ങൾ. ഇവിടേയ്ക്ക് നിങ്ങൾ പോയിട്ടുണ്ടോ?ഇല്ലങ്കിൽ ബാഗ് മുറുക്കിക്കോളൂ.. യാത്ര അനുഭവമാക്കി വരാം.   ഗവി ‘ഓര്‍ഡിനറി’ എന്ന ഒറ്റ സിനിമയോടെ എക്സ്ട്രാ ഓർഡിനറിയായ സ്ഥലമാണ് പത്തനംതിട്ടയിലെ ഗവി. കാടിനുള്ളിലെ ഈ സ്ഥലത്തേക്ക് എത്തിച്ചേരാൻ ആ സിനിമയിൽ കുഞ്ചാക്കോ ബോബനും ബിജു മേനോനും ജീവനക്കാരായ .കെഎസ്ആര്‍ടിസി സര്‍വ്വീസ് മാത്രം. അത്തരം വലിയ ബസും പ്രതീക്ഷിക്കേണ്ട, സിനിമ ചിത്രീകരിച്ചത് കുട്ടിക്കാനത്തും പീരുമേട്ടിലുമായതിനാൽ വലിയ ബസ് ഉപയോഗിക്കാനായി. ഗവിയിലേക്ക് കെഎസ്ആർടിസിയുടെ കുട്ടിബസ് മാത്രമാണുള്ളത്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഇവിടം. പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണ് ഗവിയിലേത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ ... Read more

സ്ത്രീ സുരക്ഷിത ഭാരതം: നയതന്ത്ര കാര്യാലയങ്ങൾക്കും വിദേശ ടൂർ ഓപ്പറേറ്റർമാർക്കും കത്തുമായി കേന്ദ്ര മന്ത്രാലയം

ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും അരക്ഷിതർ എന്ന തോംസൺ റോയിട്ടേഴ്‌സ് ഫൗണ്ടേഷൻ സർവേ ഫലം തള്ളി കേന്ദ്ര ടൂറിസം മന്ത്രാലയം. സ്ത്രീ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് വിദേശങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും ടൂർ ഓപ്പറേറ്റർമാർക്കും കേന്ദ്ര ടൂറിസം മന്ത്രാലയം കത്തയച്ചു. കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദീകരിച്ചു സ്ത്രീ സഞ്ചാരികൾക്കുള്ള ഭീതി അകറ്റാനും നിർദ്ദേശമുണ്ട്. സൊമാലിയ, അഫ്‌ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കാൾ താഴെയാണ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെന്നാണ് സർവേ അവകാശപ്പെട്ടത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ മുന്നിലാണ്. സർവേ ഫലമാകട്ടെ വസ്തുതകൾക്കും നിരക്കാത്തതും- കത്തിൽ ടൂറിസം സെക്രട്ടറി പറയുന്നു. കേരളമടക്കം പല സംസ്ഥാനങ്ങളിലും സഞ്ചാരികളുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ ടൂറിസം പൊലീസുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ ബ്ലോഗ് എക്സ്പ്രസിനെത്തിയ വിദേശ ബ്ലോഗ് എഴുത്തുകാരിൽ മിക്കവാറും സ്ത്രീകളായിരുന്നു. അവർ ഇന്ത്യയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചു വിശദമായി എഴുതിയിട്ടുണ്ടെന്നും കത്തിലുണ്ട്.

നീലക്കുറിഞ്ഞിക്കാലമായി; അറിയേണ്ടതെല്ലാം ടൂറിസം വകുപ്പ് മൈക്രോസൈറ്റിൽ

സഹ്യാദ്രിയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് മൈക്രോസൈറ്റ് തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ www.keralatourism.org/neelakurinji എന്ന സൈറ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെ രാജമല, ഇരവികുളം ദേശീയോദ്യാനം എന്നിവയടക്കം മൂന്നാര്‍ മലനിരകളെ നീല പരവതാനിയാക്കുന്ന ദൃശ്യത്തിന്റെ നിശ്ചല ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളുമടക്കമുള്ള വിശദമായ വിവരങ്ങളാണ് മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇരവികുളം ദേശീയോദ്യാനത്തിന്റെ മാര്‍ഗമധ്യേയുള്ള പ്രധാന ആകര്‍ഷണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞിയുടെ പ്രത്യേകതകളും അവ പൂക്കുന്ന സ്ഥലത്തെക്കുറിച്ചുമെല്ലാം വിശദമായി മനസിലാക്കാന്‍ സൈറ്റ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ സഹായിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിലും സംസ്ഥാനത്തിന്റെ പരിസ്ഥിതിക പ്രത്യേകതകള്‍ മനസിലാക്കുന്നതിനും സൈറ്റ് ഉപകരിക്കും. വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍, ശാസ്ത്രജ്ഞര്‍, പ്രകൃതിസ്‌നേഹികള്‍, യാത്രാ സ്‌നേഹികള്‍ എന്നിവരുടെ സംഭാവനകളിലൂടെയാണ് സൈറ്റ് പൂര്‍ണതയിലെത്തിച്ചത്. നീലക്കുറിഞ്ഞിയെക്കുറിച്ചുള്ള 21 പേജ് ഇ-ബ്രോഷറും സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇത് വാട്‌സ് ആപ്പിലൂടെയടക്കം കൈമാറാനാവും. ... Read more

ഏഷ്യയിൽ കണ്ടിരിക്കേണ്ട പത്തിടങ്ങളിൽ പശ്ചിമഘട്ടവും; ലോൺലി പ്ലാനറ്റ് പട്ടികയിൽ ഇന്ത്യയിലെ മറ്റിടങ്ങളില്ല; നീലക്കുറിഞ്ഞികാലവും വിവരണത്തിനൊപ്പം

ലോൺലി പ്ലാനറ്റ് പ്രഖ്യാപിച്ച ഏഷ്യയിലെ പത്തു മികച്ച സഞ്ചാരസ്ഥലങ്ങളുടെ പട്ടികയിൽ പശ്ചിമ ഘട്ടവും. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് പശ്ചിമഘട്ടം മാത്രമാണ്.വന്യ സൗന്ദര്യത്തിന്റെ മോഹിപ്പിക്കുന്ന ഇടമാണ് പശ്ചിമഘട്ടമെന്ന് ലോൺലി പ്ലാനറ്റ് പറയുന്നു. ലോകത്തിലെ ജൈവ വൈവിധ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ യുനെസ്‌കോ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആനകൾ,കടുവകൾ തുടങ്ങി പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ വരെ കേന്ദ്രമാണ് പശ്ചിമഘട്ട മലനിരകൾ. കാപ്പി, തേയില, സുഗന്ധവിള തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്. പശ്ചിമഘട്ടത്തെ ഏഷ്യൻ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ചേർത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ കടലും കുന്നുകളും അതിരിടുന്ന ബുസാനാണ് പട്ടികയിൽ ഒന്നാമത്. ഉസ്‌ബെകിസ്ഥാനാണ് രണ്ടാമത്. സഞ്ചാരികളെ ആകർഷിക്കാൻ വിസരഹിതമാക്കിയതും ഇ-വിസ നടപ്പാക്കിയതും ലോൺലി പ്ലാനറ്റ് എടുത്തു പറയുന്നുണ്ട്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി മൂന്നാമതും ജപ്പാനിലെ നാഗസാക്കി അഞ്ചാമതുമുണ്ട്. പത്തു സഞ്ചാരകേന്ദ്രങ്ങളിൽ ഇടം പിടിച്ച മറ്റു സ്ഥലങ്ങൾ ഇവയാണ് :തായ്‌ലൻഡിലെ ചിയാംഗ് മയ്, നേപ്പാളിലെ ലുംബിനി,ശ്രീലങ്കയിലെ അരുഗം ബേയ്, ചൈനയിലെ സിചുവാൻ പ്രവിശ്യ, ഇൻഡോനേഷ്യയിലെ  ... Read more

നിസാൻ തുടക്കം മാത്രം; മൈക്രോസോഫ്റ്റും ടെക് മഹീന്ദ്രയും ഇവിടേക്ക്; സ്ഥിരീകരണവുമായി മുഖ്യമന്ത്രി: കേരളം മറ്റൊരു സിലിക്കൺ വാലിയാകുന്നു

ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ നിസാൻ ഗ്ലോബൽ ടെക്‌നോളജി ഹബ് കേരളത്തിൽ തുറക്കുന്നതിനു പിന്നാലെ, ഐ ടി രംഗത്തെ ആഗോള ഭീമൻ കമ്പനിയായ മൈക്രോസോഫ്റ്റ് കേരളത്തിൽ പ്രവർത്തനം തുടങ്ങാൻ താല്പര്യം പ്രകടമാക്കി. ഇതിനു പുറമെ, ടെക്ക് മഹീന്ദ്രയും തിരുവനന്തപുരത്തു കാമ്പസ് തുറക്കാൻ താല്പര്യം കാണിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ഐ ടി മേഖലയുടെ പ്രതിച്ഛായ മാറുന്നതിന് ഇത് വഴി തുറക്കുമെന്ന് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മിന്റ്’ ബിസിനസ് ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി വെളിപ്പെടുത്തി .കൂടുതൽ ലോകോത്തര കമ്പനികൾ കേരളം തിരഞ്ഞെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്ക്, ആട്ടോമാറ്റിക് വാഹനങ്ങൾ സംബന്ധിച്ച നിസാൻ കമ്പനിയുടെ ആഗോള ഗവേഷണ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തെ ടെക്നോസിറ്റിയിലായിരിക്കും നടക്കുക. “ആറ് മാസം നീണ്ട ചർച്ചകൾക്കൊടുവിലാണ് നിസ്സാൻ കേരളം തിരഞ്ഞെടുത്തത്. ഗ്ലോബൽ ടെക്ക് ഹബിന് അവർ സ്ഥലം തേടുന്നതായി ഞങ്ങൾ മനസിലാക്കി. ഉടൻ അവരെ ബന്ധപ്പെട്ട് കേരളത്തിന്റെ സൗകര്യങ്ങളും സാധ്യതകളും ബോധ്യപ്പെടുത്തി. ... Read more

ടൂറിസം റഗുലേറ്ററി അതോറിറ്റി കരട് ബിൽ തയ്യാർ; പിഴ ചുമത്താനും നടപടിയെടുക്കാനും അധികാരം

കേരള ടൂറിസം രംഗത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ടൂറിസം റഗുലേറ്ററി അതോറിറ്റിയുടെ കരട് ബിൽ തയ്യാറായി. ടൂറിസം രംഗത്തു നിന്നടക്കം ബന്ധപ്പെട്ടവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ രൂപം തയ്യാറാക്കുകയെന്നു സംസ്ഥാന ടൂറിസം വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കരടു ബില്ലിന്റെ പകർപ്പ് ടൂറിസം ന്യൂസ് ലൈവിന് ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയോ നടപടി എടുക്കാൻ ടൂറിസം റഗുലേറ്ററി അതോറിറ്റിക്ക് അധികാരം ഉണ്ടാകും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനും അതോറിറ്റിക്ക് അധികാരം ഉണ്ട്. വീഴ്ച്ച വരുത്തിയത് കണ്ടെത്തുന്നത് ആദ്യ തവണയെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയും രണ്ടാം തവണയെങ്കിൽ മൂന്നു ലക്ഷം രൂപ വരെ പിഴയും വീണ്ടും തെറ്റ് ആവർത്തിച്ചാൽ അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താനും കരട് ബിൽ  നിർദ്ദേശിക്കുന്നു. തെറ്റായ വാഗ്ദാനം നൽകി സഞ്ചാരികളെ ആകർഷിക്കുന്നതും കുറ്റകരമാണ്. പരസ്യത്തിലോ പാക്കേജിലോ വിശദീകരിച്ച വാഗ്ദാനം ലഭ്യമായില്ലെങ്കിൽ പലിശ സഹിതം മുഴുവൻ തുകയും തിരിച്ചു കൊടുക്കേണ്ടി വരും. തുക അടയ്ക്കാൻ ... Read more

ലോകശ്രദ്ധ നേടി വിവിധ രാജ്യക്കാരുടെ യോഗ; കേരള ടൂറിസത്തിനും ഉണര്‍വ്

  ഇരുപത്തിമൂന്ന് രാജ്യക്കാര്‍ ഒത്തുകൂടി ഒരേ ചലന ക്രമത്തില്‍ യോഗ പ്രദര്‍ശിപ്പിച്ചു.അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) യോഗ അംബാസഡേഴ്സ് ടൂര്‍ അംഗങ്ങള്‍ പങ്കെടുത്ത വിശാല യോഗാ പ്രദര്‍ശനം കൊച്ചിയ്ക്കും പുതുമയായി. രാജ്യാന്തര യോഗാ ദിനമായ ഇന്ന് വേറിട്ട പരിപാടിയായി വ്യത്യസ്ഥ രാജ്യക്കാരുടെ യോഗ. കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച കോമണ്‍ യോഗാ പ്രോട്ടോക്കോള്‍ പ്രകാരമുള്ള യോഗാഭ്യാസമാണ് നടന്നത്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. അരുണ്‍ തേജസ്‌ നേതൃത്വം നല്‍കി. യോഗാ ദിനത്തോട് അനുബന്ധിച്ച് പല പരിപാടികളും നടന്നെങ്കിലും സവിശേഷത കൊണ്ടും പങ്കെടുത്തവരുടെ വൈവിധ്യം കൊണ്ടും ശ്രദ്ധയാകര്‍ഷിച്ചത് അറ്റോയ് സംഘടിപ്പിച്ച വിശാല യോഗാ പ്രദര്‍ശനമാണ്. ടൂറിസം മേഖലയിലുള്ളവരും സിനിമാ താരം നവ്യാ നായരും യോഗയില്‍ പങ്കാളിയായി.   യോഗ അംബാസഡേഴ്സ് ടൂര്‍ സംഘത്തോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവ്യ ടൂറിസം ന്യൂസ്‌ ലൈവിനോട് പറഞ്ഞു. തികച്ചും വ്യത്യസ്ഥ അനുഭവമെന്നും നവ്യ നായര്‍ പറഞ്ഞു. വിശാല യോഗാ പ്രദര്‍ശനം ഒരു മണിക്കൂറിലേറെ നീണ്ടു. ... Read more

യോഗാ ടൂറിന് തുടക്കം; ഇനി കേരളം യോഗാ തലസ്ഥാനം

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യോഗാ വിദഗ്ധരുടെ പര്യടനത്തിനും ശില്പശാലയ്ക്കും  ഗംഭീര തുടക്കം . കോവളം ലീല റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് പ്രഥമ യോഗാ അംബാസഡര്‍ ടൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗാ ടൂറിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി രാഹുല്‍, അയാട്ടോ സീനിയര്‍ വൈസ് പ്രസിഡന്റ് ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം,അറ്റോയ് വൈസ് പ്രസിഡന്റ് ശൈലേഷ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. 22 രാജ്യങ്ങളില്‍ നിന്നെത്തിയ അറുപതിലേറെ യോഗ വിദഗ്ധരാണ് ആദ്യ യോഗ അംബാസഡര്‍ ടൂറില്‍ പങ്കെടുക്കുന്നത്. നേരത്തെ മുഖ്യാതിഥികളെ ... Read more

ആഗോള യോഗാ വിദഗ്ധർ കേരളത്തിൽ; ദൈവത്തിന്റെ സ്വന്തം നാട് ഇനി യോഗയുടെയും

ലോകത്തിലെ ആദ്യ യോഗാ ടൂറിന് നാളെ തുടക്കം, വിവിധ രാജ്യങ്ങളിൽ നിന്ന് യോഗാ വിദഗ്ധർ കേരളത്തിൽ കേരളം ഇനി യോഗയുടെ തലസ്ഥാനം. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ( അറ്റോയ്) ആതിഥ്യമരുളുന്ന ആദ്യ യോഗാ അംബാസഡർ ടൂറിന് നാളെ തിരുവനന്തപുരത്തു തുടക്കം. 22 രാജ്യങ്ങളിൽ നിന്ന് അറുപതിലേറെ യോഗാ വിദഗ്ധർ 21 വരെ നീളുന്ന യോഗാ ടൂറിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് തിരുവനന്തപുരത്തിറങ്ങിയ യോഗാ വിദഗ്ധരെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു. അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ, ട്രഷറർ പിഎസ് ചന്ദ്രസേനൻ, സിഎസ് വിനോദ്, ജനീഷ് ജലാലുദ്ദീൻ, സഞ്ജീവ് കുമാർ, മനു എന്നിവർ ചേർന്നായിരുന്നു സ്വീകരിച്ചത്. വിദേശ പ്രതിനിധികൾ താമസിക്കുന്ന കോവളം ലീലാ റാവിസിലും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഹോട്ടൽ മാർക്കറ്റിങ് മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഹോട്ടൽ റിസപ്‌ഷൻ ലോബിയിൽ കഥകളിയോടെയോടെയാണ് യോഗാ വിദഗ്ധരെ വരവേറ്റത്. ജൂൺ 14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21 ... Read more

കേരളം ചരിത്രം കുറിക്കുന്നു; യോഗാ ടൂറിന് വ്യാഴാഴ്ച തുടക്കം. വിദേശ യോഗാ വിദഗ്ധർ വന്നു തുടങ്ങി

കേരളത്തെ  ആഗോള യോഗാ കേന്ദ്രമാകാൻ ലക്ഷ്യമിട്ട്  യോഗാ അംബാസഡർ ടൂറിന് വ്യാഴാഴ്ച തുടക്കം. വിവിധ വിദേശ രാജ്യങ്ങളിൽനിന്നും യോഗാ വിദഗ്ധർ  ഇതിൽ പങ്കാളിയാകും. അസോസിയേഷൻ ഓഫ് ടുറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗാ അംബാസഡർ ടൂറിൽ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്ന് അറുപതോളം യോഗാ വിദഗ്ധർ പങ്കെടുക്കും. അറ്റോയ് ക്കൊപ്പം കേന്ദ്ര ആയുഷ് മന്ത്രാലയവും കേരളം ടൂറിസവും യോഗാ ടൂറിൽ കൈകോർക്കുന്നുണ്ട്. യോഗാ ടൂറിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ വന്നു തുടങ്ങി. ലോകത്തെ തന്നെ ആദ്യ യോഗാ ടൂറിനാണ്  കേരളം ആതിഥ്യമരുളുന്നത്. യോഗയുടെ തുടക്കം കേരളത്തിൽ എന്ന് വിശ്വസിക്കുന്ന ചിലരെങ്കിലുമുണ്ട്. മറയൂരിലെ   മുനിയറകൾ ഇതിനു തെളിവെന്നും അവർ പറയുന്നു. നാലായിരം മുതൽ അയ്യായിരം വർഷത്തെ പഴക്കമുള്ള മുനിയറകൾ ശിലായുഗ സംസ്കാരത്തിൻറെ  ശേഷിപ്പുകൾ കൂടിയാണ്. മറയൂരിലേക്കും യോഗാ ടൂർ സംഘം പോകുന്നുണ്ട്. ജൂൺ  14 മുതൽ രാജ്യാന്തര യോഗാ ദിനമായ 21  വരെയാണ് യോഗാ ടൂർ. തെക്കൻ കേരളത്തിലെ പ്രധാന ... Read more