Tag: Lonely Planet magazine

ഏഷ്യയിൽ കണ്ടിരിക്കേണ്ട പത്തിടങ്ങളിൽ പശ്ചിമഘട്ടവും; ലോൺലി പ്ലാനറ്റ് പട്ടികയിൽ ഇന്ത്യയിലെ മറ്റിടങ്ങളില്ല; നീലക്കുറിഞ്ഞികാലവും വിവരണത്തിനൊപ്പം

ലോൺലി പ്ലാനറ്റ് പ്രഖ്യാപിച്ച ഏഷ്യയിലെ പത്തു മികച്ച സഞ്ചാരസ്ഥലങ്ങളുടെ പട്ടികയിൽ പശ്ചിമ ഘട്ടവും. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് പശ്ചിമഘട്ടം മാത്രമാണ്.വന്യ സൗന്ദര്യത്തിന്റെ മോഹിപ്പിക്കുന്ന ഇടമാണ് പശ്ചിമഘട്ടമെന്ന് ലോൺലി പ്ലാനറ്റ് പറയുന്നു. ലോകത്തിലെ ജൈവ വൈവിധ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ യുനെസ്‌കോ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആനകൾ,കടുവകൾ തുടങ്ങി പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ വരെ കേന്ദ്രമാണ് പശ്ചിമഘട്ട മലനിരകൾ. കാപ്പി, തേയില, സുഗന്ധവിള തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്. പശ്ചിമഘട്ടത്തെ ഏഷ്യൻ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ചേർത്തിരിക്കുന്നത്. ദക്ഷിണ കൊറിയയിൽ കടലും കുന്നുകളും അതിരിടുന്ന ബുസാനാണ് പട്ടികയിൽ ഒന്നാമത്. ഉസ്‌ബെകിസ്ഥാനാണ് രണ്ടാമത്. സഞ്ചാരികളെ ആകർഷിക്കാൻ വിസരഹിതമാക്കിയതും ഇ-വിസ നടപ്പാക്കിയതും ലോൺലി പ്ലാനറ്റ് എടുത്തു പറയുന്നുണ്ട്. വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി മൂന്നാമതും ജപ്പാനിലെ നാഗസാക്കി അഞ്ചാമതുമുണ്ട്. പത്തു സഞ്ചാരകേന്ദ്രങ്ങളിൽ ഇടം പിടിച്ച മറ്റു സ്ഥലങ്ങൾ ഇവയാണ് :തായ്‌ലൻഡിലെ ചിയാംഗ് മയ്, നേപ്പാളിലെ ലുംബിനി,ശ്രീലങ്കയിലെ അരുഗം ബേയ്, ചൈനയിലെ സിചുവാൻ പ്രവിശ്യ, ഇൻഡോനേഷ്യയിലെ  ... Read more

കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്‍റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്ക്കാരം

ലോൺലി പ്ലാനറ്റ് മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് പുരസ്കാരം കേരളം സ്വന്തമാക്കിയത്. മുംബൈ സെന്‍റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ പുരസ്ക്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ലോൺലി പ്ലാനറ്റിന്‍റെ  ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ റൊമാൻസ് അവാർഡ് നേടിയത് മൂന്നാർ ആയിരുന്നു. ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന രാജ്യാന്തര പ്രശസ്തിയും കേരളം കൈവരിച്ചിരിച്ചിട്ടുണ്ട്. മൺസൂൺ കാലത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന നീലക്കുറിഞ്ഞി സീസണും ജടായു എർത്ത് സെന്‍ററും കേരളം ലോകത്തിനു സമ്മാനിക്കുന്ന മൺസൂൺ സമ്മാനങ്ങളാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള ടൂറിസത്തിന്‍റെ ആത്മാർത്ഥമായ പരിശ്രമങ്ങളെ വ്യവസായ ലോകം അംഗീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. ഉന്നതമായ പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ഈ നിമിഷം കേരള ടൂറിസത്തെ സംബന്ധിച്ച് അങ്ങേയറ്റം അഭിമാനാർഹമാണ്. വർഷം മുഴുവനും ഹൃദ്യവും ... Read more

അഭിമാന നേട്ടവുമായി വീണ്ടും കേരളം

ഇന്ത്യയില്‍ കുടുംബസമേതം സന്ദര്‍ശിക്കാന്‍ യോജിച്ച ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡ് ബുക്ക് പ്രസാധകരായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് കേരളത്തിന്റെ ടൂറിസം രംഗത്തിന് അഭിമാനമായ പുതിയ നേട്ടം ലഭിച്ചത്. മുംബൈയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുമ്പും ഇതേ അവാര്‍ഡ് കേരളത്തിന് ലഭിച്ചിട്ടുണ്ട്.