Category: Second Headline Malayalam

‘കൈത്താങ്ങിനു കൂപ്പുകൈ’ – കാണാം ചിത്രങ്ങള്‍

പ്രളയക്കെടുതി നേരിടാന്‍ പ്രയത്നിച്ച ടൂറിസം മേഖലയിലുള്ളവരെ ആദരിക്കല്‍ ചടങ്ങ് തിരുവനന്തപുരത്ത് നടന്നു. ചിത്രങ്ങള്‍ കാണാം അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാറും വൈസ് പ്രസിഡന്റ് സിഎസ് വിനോദും സാക്ഷ്യപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും സ്വീകരിക്കുന്നു.   അയാട്ടോ പ്രതിനിധികള്‍ ദേശീയ വൈസ് പ്രസിഡന്റ് ഇ എം നജീബും വി ശ്രീകുമാര മേനോനും സാക്ഷ്യപത്രം സ്വീകരിക്കുന്നു   ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഡയറക്ടര്‍ രൂപേഷ് കുമാര്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷനെ ആദരിക്കുന്നു   ഷോക്കേസ് മൂന്നാര്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സാക്ഷ്യപത്രം സ്വീകരിക്കുന്നു   തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൌണ്‍സില്‍ സാക്ഷ്യപത്രം സ്വീകരിക്കുന്നു   കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം സാക്ഷ്യപത്രം സ്വീകരിക്കുന്നു

ടൂറിസം മേഖല തിരിച്ചുവരുന്നു; അതിജീവനശ്രമങ്ങളില്‍ ആദ്യം വിനോദസഞ്ചാര രംഗം

പ്രളയത്തില്‍ തകര്‍ന്ന കേരളീയ ജീവിതം അതിജീവന ശ്രമങ്ങളിലാണ്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദസഞ്ചാര രംഗം കെടുതികള്‍ ഏല്‍പ്പിച്ച ആഘാതം മറികടക്കാനുള്ള ശ്രമത്തിലാണ്. നിപ്പ, പ്രളയം എന്നിങ്ങനെ തുടരെ ഏറ്റ തിരിച്ചടികള്‍ മറികടക്കുകയാണ് ടൂറിസം മേഖല. ഉണരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍,തേക്കടി, ആലപ്പുഴ,കുമരകം എന്നിവയൊക്കെ സാധാരണ നിലയിലേക്ക് തിരിച്ചു വന്നു. നെഹ്‌റു ട്രോഫി മാറ്റിവെച്ചതും കുറിഞ്ഞികള്‍ ഇനിയും വ്യാപകമായി പൂക്കാത്തതും സന്ദര്‍ശകരുടെ വരവ് നന്നേ കുറച്ചിരുന്നു. പ്രളയത്തില്‍ ഇടുക്കി ഒറ്റപ്പെട്ടതും കുട്ടനാട് മുങ്ങിയതും ടൂറിസത്തെ സാരമായി ബാധിച്ചു. ഇതില്‍ നിന്ന് കരകയറി വരികയാണ് ടൂറിസം മേഖല. പരിക്കേല്‍ക്കാതെ ആയുര്‍വേദ, ബീച്ച് ടൂറിസങ്ങള്‍ മൂന്നാര്‍, തേക്കടി, ആലപ്പുഴ, കുമരകം, വയനാട് എന്നിവ പ്രളയക്കെടുതിയില്‍ പെട്ടപ്പോള്‍ കാര്യമായ പരിക്കേല്‍ക്കാതെ പിടിച്ചു നിന്ന മേഖലയാണ് ആയുര്‍വേദ ടൂറിസവും ബീച്ച് ടൂറിസവും. ഇവിടങ്ങളിലേക്ക്‌ കാര്യമായ ഒഴുക്കുണ്ടായില്ലങ്കിലും സീസണ്‍ അല്ലാത്ത ഘട്ടമായിട്ടും ആഭ്യന്തര-വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തീരെ കുറവുണ്ടായില്ല. കോവളം,വര്‍ക്കല, ചൊവ്വര ... Read more

ഇന്‍ഷുറന്‍സ് ഉള്ളവരും ബാങ്ക് വായ്പക്കാരും ശ്രദ്ധിക്കുക; പ്രളയക്കെടുതിക്ക് ചില ഇളവുകളുണ്ട്‌

പ്രളയക്കെടുതിയെ അതിജീവിക്കുന്ന മലയാളികള്‍ക്ക് ആശ്വാസവുമായി ഇന്‍ഷുറന്‍സ് കമ്പനികളും ബാങ്കുകളും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത് പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരത്തിന് ബന്ധപ്പെടാന്‍ നിരവധി ക്രമീകരണങ്ങള്‍ ചെയ്തു. ഹെല്‍പ്ലൈന്‍ നമ്പരുകള്‍,ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍,മൊബൈല്‍ ആപ്പ് എന്നിവ ഇതില്‍പെടുന്നു. നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ലളിതമാക്കി.നേരത്തെ നിരവധി രേഖകള്‍ വേണ്ട സ്ഥാനത്ത് ഇപ്പോള്‍ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് ബജാജ് അലയന്‍സ് ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ശശികുമാര്‍ ആദിദാമു പറഞ്ഞു. ആശുപത്രികളിലെ കാഷ് ലെസ് സൗകര്യത്തിനുള്ള അപേക്ഷകള്‍ അര മണിക്കൂറിനകം തീര്‍പ്പാക്കുമെന്നു മാക്സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സിഇഒ ആശിഷ് മേഹ്രോത്ര വ്യക്തമാക്കി.കേരളത്തില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്കുകായാനിപ്പോള്‍. വാഹന, ഭവന ഇന്‍ഷുറന്‍സ് ലഭ്യമാക്കാനുള്ള നടപടികളും ലളിതമാക്കിയിട്ടുണ്ട്‌. ബാങ്കുകള്‍ ചെയ്യുന്നത് പ്രളയബാധിതര്‍ക്ക് ആശ്വാസവുമായി ബാങ്കുകളും രംഗത്തുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകള്‍ ഓഗസ്റ്റ് മാസത്തെ വായ്പാ തിരിച്ചടവോ ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവോ വൈകിയാല്‍ പിഴ ഈടാക്കില്ല. ... Read more

ഇവരും ഹീറോകള്‍; നമിക്കാം ഇവരെയും

ഈ കുട്ടികള്‍ ചില്ലറക്കാരല്ല. പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന കേരളത്തിന്‌ ഇവരുടെ സംഭാവന വലുതാണ്‌. തമിഴ്നാട്ടിലെ ഒമ്പതാം ക്ലാസുകാരിയും കണ്ണൂരിലെ സഹോദരങ്ങളായ രണ്ടു വിദ്യാര്‍ഥികളുമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മക്കള്‍ സ്വാഹയും ബ്രഹ്മയും ഒരേക്കര്‍ സ്ഥലമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തങ്ങള്‍ക്കായി അച്ഛന്‍ കാത്തുസൂക്ഷിച്ച ഒരേക്കര്‍ സ്ഥലമാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി സ്വാഹയും അനിയന്‍ ഒമ്പതാം ക്ലാസുകാരന്‍ ബ്രഹ്മയും നല്‍കിയത്. സ്ഥലത്തിന് അമ്പത് ലക്ഷം രൂപ മതിപ്പ് വില വരും. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ എന്ന ഒമ്പതുവയസ്സുകാരി കേരളത്തിന്റെ ദുരിതത്തില്‍ മനമലിഞ്ഞ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സൈക്കിള്‍ വാങ്ങാനായിരുന്നു നാലു വര്‍ഷമായി പണം സ്വരുക്കൂട്ടിയത്‌. പ്രളയത്തില്‍ കേരളത്തിലെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിന്റെ വാര്‍ത്തയും ദൃശ്യങ്ങളും ടെലിവിഷനില്‍ കണ്ടതോടെ ആ ഒമ്പതു വയസ്സുകാരി തന്റെ തീരുമാനം മാറ്റി. തന്റെ പക്കലുള്ള 9000 രൂപ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അവള്‍ സംഭാവന ചെയ്തു. ... Read more

കേരളം ആശങ്കാനിഴലില്‍; കനത്ത മഴയ്ക്ക്‌ വീണ്ടും സാധ്യത

ഒറീസ പശ്ചിമബംഗാള്‍ തീരത്ത് ജരുപത്തിനാല് മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര മുന്നറിയിപ്പ്. 20 വരെ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴയാവും ന്യൂനമര്‍ദ്ദം കാരണം ഉണ്ടാവുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

മഴ കുറയുന്നു; പ്രളയക്കെടുതിയില്‍ കൈകോര്‍ത്ത് കേരളം

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതോടെ കേരളത്തിന് ആശ്വാസമാകുന്നു. കേരളത്തില്‍ കനത്ത മഴ ഉണ്ടാകില്ല. ഏന്നാല്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെക്കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രത കുറയുമെന്നാണു റിപ്പോര്‍ട്ട്. അതേസമയം തിരുവനന്തപുരവും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. .കോഴിക്കോട് ജില്ലയിൽ പ്രളയക്കെടുതിക്ക് ആശ്വാസം. ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഞ്ഞി, ചെറുപുഴ, പൂനൂർ പുഴകളിലെ ജലനിരപ്പു കുറഞ്ഞു. കക്കയം ഡാമിന്റെ ഷട്ടർ രണ്ടടിയാക്കി കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പും ചെറുതായി താഴ്ന്നു. പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. മല്‍സ്യബന്ധനബോട്ടുകളുമായി മല്‍സ്യത്തൊഴിലാളികളും പ്രളയമേഖലകളിലെത്തിയിട്ടുണ്ട്. പ്രളയമേഖലകളിലേക്ക് ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും കൂടുതല്‍ ഭക്ഷണമെത്തിച്ചു. ആലുവയിലും അങ്കമാലിയിലും അതിഗുരുതരമായ സ്ഥിതിവിശേഷം തുടരുകയാണ്. പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍നിന്ന് കൂടുതല്‍ ... Read more

സർക്കാർ ഓണാഘോഷം റദ്ദാക്കി; കെടുതി നേരിടാൻ ഒറ്റക്കെട്ടായവർക്കു നന്ദി പറഞ്ഞു മുഖ്യമന്ത്രി

കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഓണം വാരാഘോഷം ഒഴിവാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകൾക്കായി ഓണാഘോഷത്തിന് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. പ്രളയബാധിത പ്രദേശങ്ങളിൽ വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കാലാവസ്ഥ പരിഗണിച്ചു നെഹ്‌റു ട്രോഫിയുടെ കാര്യത്തിൽ തീരുമാനമെടുക്കും. കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 38 പേർ മരിച്ചെന്നു മുഖ്യമന്ത്രി. ദുരിതാശ്വാസ പ്രവർത്തനത്തിൽ കേരളം ഒറ്റക്കെട്ടായി പ്രവർത്തിച്ചു. എല്ലാവരോടും സർക്കാർ നന്ദി പറയുന്നു. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മികച്ച ഇടപെടൽ നടത്തി. കേരളാ ഗവർണർ നൽകിയ പിന്തുണയും വലുതാണ്. 8316കോടി രൂപയുടെ നഷ്ടമുണ്ടായി.അയൽ സംസ്ഥാനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒപ്പം നിന്നു. കെടുത്തി വിലയിരുത്താൻ വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണം. 27 ഡാമുകൾ തുറന്നു വിടേണ്ടി വന്നു. വ്യാപക കൃഷിനാശം ഉണ്ടായി. 215 ഇടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. വളർത്തു മൃഗങ്ങളെ നഷ്ടമായി. 10000 കിലോമീറ്റർ റോഡുകൾ തകർന്നു. 30000ത്തോളം പേർ ഇപ്പോഴും ക്യാംപിൽ തന്നെ. ജീവനോപാധികൾ പലർക്കും നഷ്ടമായി. ... Read more

ശ്രീലങ്കൻ ടൂറിസ്റ്റ് പൊലീസ് ഹിന്ദിയും ചൈനീസും സംസാരിക്കും

ശ്രീലങ്കയിലെത്തുന്ന ടൂറിസ്റ്റുകൾ ഇനി ഭാഷയറിയാതെ ബുദ്ധിമുട്ടേണ്ട. ഏറ്റവും അധികം സഞ്ചാരികൾ ശ്രീലങ്കയിൽ എത്തുന്നത് ഇന്ത്യ,ചൈന എന്നിവിടങ്ങളിൽ നിന്നാണ്. അതുകൊണ്ടു ടൂറിസ്റ്റ് പൊലീസിനെ ഹിന്ദി, മന്‍ഡാരിന്‍ ഭാഷകൾ പഠിപ്പിക്കുകയാണ് ശ്രീലങ്ക. ഇന്ത്യയില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളുമായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിനായാണ് ഹിന്ദി പഠനം. രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ 25 ഓളം പുതിയ പൊലീസ് പോസ്റ്റുകൾസ്ഥാപിക്കുമെന്നും ഇവിടങ്ങളിൽ ഹിന്ദി സംസാരിക്കാനറിയുന്നവരെ നിയമിക്കുമെന്നും ഐ ജി പൂജിത് ജയസുന്ദര പറഞ്ഞു. ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാനും ടൂറിസ്റ്റ് പൊലീസിനെ ശ്രീലങ്ക പരിശീലിപ്പിക്കുന്നുണ്ട്. നേരത്തെ ഇംഗ്ലീഷില്‍ മാത്രമാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.

നോവിൻ ‘പെരുമഴക്കാലം’… ആശങ്കയോടെ ടൂറിസം മേഖല

നിപ്പ വൈറസ് ഭീതി, വിദേശ ടൂറിസ്റ്റിന്റെ കൊലപാതകം എന്നിവ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കേരളത്തിലെ ടൂറിസം മേഖല കരകയറി വരികയായിരുന്നു. മൂന്നാറിലെ കുറിഞ്ഞിപ്പൂക്കാലം ടൂറിസം മേഖല പ്രതീക്ഷയോടെ ഉറ്റുനോക്കുകയും ചെയ്തു. എന്നാൽ തോരാമഴ സംസ്ഥാന ടൂറിസം മേഖലയ്ക്കും തിരിച്ചടിയായി. ടൂറിസ്റ്റുകൾ ഏറെ പോകുന്ന മൂന്നാർ, വയനാട് പ്രദേശങ്ങൾ കനത്ത മഴയിൽ പലേടത്തും റോഡുകൾ തകർന്ന് ഒറ്റപ്പെട്ടു. മഴ നീണ്ടത് കുറിഞ്ഞി വസന്തത്തെയും ബാധിച്ചു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ജൂലൈയിൽ നീല വിസ്മയം തീർക്കേണ്ടതാണ്. എന്നാൽ അങ്ങിങ്ങായി പൂത്തതല്ലാതെ രാജഗിരി മലനിരകൾ നീലപ്പുതപ്പ് അണിഞ്ഞില്ല. ഈ മാസം അവസാനത്തോടെ നീലക്കുറിഞ്ഞികൾ പൂക്കുമെന്നാണ് വനം വകുപ്പിന്റെ കണക്കു കൂട്ടൽ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാർക്ക് നിർദ്ദേശം കൊടുത്തതും വിനയായി. വൈകാതെ മഴയൊഴിഞ്ഞ് കേരളത്തിലെ ടൂറിസം മേഖലയുടെ മേലുള്ള ആശങ്കയുടെ കാർമേഘം നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവർ.

ഇടുക്കി ഡാം തുറന്നു; ചെറുതോണിയിൽ ഗതാഗത നിയന്ത്രണം .ഡാം തുറന്നത് 26 വർഷത്തിന് ശേഷം

ഇടുക്കി ഡാമിന്റെ ഷട്ടർ 26 വർഷത്തിന് ശേഷം വീണ്ടും തുറന്നു. ഡാം നിർമിച്ച ശേഷം ഇത് മൂന്നാം തവണ മാത്രമാണ് ഷട്ടർ തുറന്നത് . അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്തിയത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റി മീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം. നാലു മണിക്കൂറാണ് അണക്കെട്ട് തുറന്നത്. വൈദ്യുതമന്ത്രി എംഎം മാണി, ജില്ലാ കളക്ടർ ജീവൻ ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് അണക്കെട്ട് തുറന്നത്. ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ നിരവധിപേരും ഡാം പരിസരത്ത് എത്തിയിരുന്നു. വെള്ളത്തിൽ ഇറങ്ങരുത്, മീൻ പിടിക്കരുത്, സെൽഫി എടുക്കരുത് എന്നിങ്ങനെ നിർദേശങ്ങൾ ജില്ലാ ഭരണകൂടം നല്കിയിട്ടിട്ടുണ്ട്.കനത്ത സുരക്ഷയാണ് ഡാമിന് പരിസരത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. ഡാം തുറന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയല്‍ റണ്‍ എന്ന തീരുമാനത്തിലേക്കെത്തിയത്. ഇടമലയാര്‍ അണക്കെട്ട് രാവിലെ തുറന്നിരുന്നു. ... Read more

കണ്ണായ സ്ഥലങ്ങൾ; കൺകണ്ട നേതാക്കളുടെ അന്ത്യവിശ്രമ ഇടങ്ങൾ, പോകാം ഇവിടങ്ങളിലേക്ക്..

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ സംസ്കാരം എവിടെ നടത്തണമെന്ന് നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതിയുടെ തീർപ്പു വന്നിട്ട് മണിക്കൂറുകളായില്ല. മറീനാ ബീച്ചിൽ നടത്തണമെന്ന നിലപാടിലായിരുന്നു ഡിഎംകെ. ഇവിടെ സംസ്കാരം അനുവദിക്കില്ലന്നു തമിഴ്‌നാട് സർക്കാരും. ഒടുവിൽ മറീനാ ബീച്ച് കരുണാനിധിയുടെ സംസ്കാര സ്ഥലമായി ഹൈക്കോടതി അനുവദിച്ചു. അണ്ണാ സ്‌ക്വയർ എന്തുകൊണ്ട് മറീനാ ബീച്ച്? തമിഴ്‌നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചെന്നൈ നഗരത്തിലെ മറീനാ ബീച്ച്. ലോകത്തെ നഗരങ്ങളിൽ നീളം കൊണ്ട് രണ്ടാം സ്ഥാനമാണ് മറീന ബീച്ചിന്.സെന്റ് ജോർജ് കോട്ട മുതൽ ബസന്ത് നഗർ വരെ 12 കിലോമീറ്റർ നീളത്തിലാണ് ബീച്ച് വ്യാപിച്ചു കിടക്കുന്നത്. തീരത്തു നിരവധി ചരിത്ര സ്മാരകങ്ങൾ കാണാം. മുഖ്യമന്ത്രിമാരായിരുന്ന സി.എന്‍.അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ മൃതദേഹമാണ് മറീനാ ബീച്ചില്‍ സംസ്‌കരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിമാരായിരുന്ന സി. രാജഗോപാലാചാരി, കെ.കാമരാജ്, ഭക്തവത്സലം എന്നിവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്തത് ഗാന്ധി മണ്ഡപത്തിലായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന ജാനകി രാമചന്ദ്രനെ സംസ്കരിച്ചത് സ്വന്തം ... Read more

കുമരകത്തു ചുണ്ടൻ വള്ളം ശിക്കാരയിൽ ഇടിച്ചുകയറി; വീഡിയോ കാണാം

കുമരകത്ത് പരിശീലന തുഴച്ചിലിനിടെ ചുണ്ടൻ വള്ളം എതിരെ വന്ന ശിക്കാര വള്ളത്തിൽ ഇടിച്ചു കയറി. ചുണ്ടന്റെ അണിയത്തുണ്ടായിരുന്നവർ ചാടി നീന്തിയതിനാൽ ആളപായം ഒഴിവായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുമരകം നവധാര ബോട്ട് ക്ലബ് തുഴയുന്ന കരുവാറ്റ ശ്രീ വിനായകൻ എന്ന ചുണ്ടനാണ് ഹൗസ്ബോട്ടിന്റെ ചെറു പതിപ്പായ ശിക്കാരയിൽ ഇടിച്ചു കയറിയത്. കുമരകം മുത്തേരിമട തോട്ടിലായിരുന്നു സംഭവം. അഞ്ചു ചുണ്ടനുകളാണ് ഇവിടെ പരിശീലനം നടത്തിയിരുന്നത്.ഫിനിഷിംഗ് പോയിന്റിലേക്ക് അതിവേഗമെത്തിയ ശ്രീ വിനായകൻ സഞ്ചാരികളുമായി വന്ന ശിക്കാരയിൽ ഇടിക്കുകയായിരുന്നു. ചുണ്ടൻ വള്ളത്തിന്റെ പിത്തളയിൽ തീർത്ത മുൻഭാഗം ശിക്കാരയിൽ തുളഞ്ഞു കയറി. ഇടിയുടെ ആഘാതത്തിൽ ശിക്കാര ആടിയുലഞ്ഞു. എതിരെ ശിക്കാര വരുന്നത് കണ്ടു അണിയത്തു തുഴഞ്ഞവർ തോട്ടിലേക്ക് ചാടി. ചുണ്ടനുകൾ പരിശീലനം നടത്തുന്ന ഇവിടെ ചെറു വള്ളങ്ങൾക്കും ശിക്കാരകൾക്കും ഹൗസ്ബോട്ടുകൾക്കും നിയന്ത്രണങ്ങളില്ല. പലപ്പോഴും കഷ്ടിച്ചാണ് ഇവ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്. പരിശീലന തുഴച്ചിൽ കാണാൻ ആയിക്കണക്കിന് ആളുകളാണ് തോടിന്റെ ഇരു കരകളിലും വരുന്നത്. കുമരകത്തെ വള്ളങ്ങളുടെ കൂട്ടയിടിയുടെ ... Read more

മാലിന്യക്കടൽ എട്ടു കിലോമീറ്റർ; തലസ്ഥാനം തള്ളിയ മാലിന്യം കടലിനെ ശ്വാസം മുട്ടിക്കുന്നു

തിരുവനന്തപുരം നഗരത്തിന്റെ മാലിന്യം എട്ടു കിലോമീറ്റർ കടൽത്തീരത്ത് അടിഞ്ഞു കിടക്കുന്നു. നഗര മാലിന്യം കടൽ കരയിലേക്ക് തള്ളിയ കാര്യം കഴിഞ്ഞ ദിവസം ടൂറിസം ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിലാണ് ഗുരുതര പരിസ്ഥിതി പ്രശ്നത്തിന്റെ ആഴം വെളിപ്പെടുത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അടപ്പുള്ള പ്ലാസ്റ്റിക് കുപ്പികളും തുകല്‍, പ്ലാസ്റ്റിക് കവറുകളും ചെരിപ്പുകളും തെര്‍മോക്കോള്‍ പാളികകളുമടക്കം വന്‍ മാലിന്യമാണ് കിലോമീറ്ററുകളോളം ദൂരത്തില്‍ കരയ്ക്കടിഞ്ഞത്. കരയ്ക്കടിഞ്ഞത് മാത്രമല്ല അത്രത്തോളം മാലിന്യങ്ങൾ കടലിലേക്കും പോയിട്ടുണ്ട്. പെരുമാതുറമുതല്‍ വിഴിഞ്ഞംവരെയുള്ള ഭാഗത്താണ് കടലില്‍ സര്‍വേ നടത്തിയത്. പെരുമാതുറ, വേളി, പനത്തുറ പൊഴികള്‍ വഴിയാണ് ഈ ഭാഗത്ത് വെള്ളം കടലിലേക്കെത്തുന്നത്. ഇതില്‍ വേളി പൊഴി കനത്തമഴയെത്തുടര്‍ന്ന് തുറന്നുവിട്ടിരുന്നു. ഇവിടെ 700 ചതുരശ്രയടി തീരത്തുനിന്ന് 1173 പ്ലാസ്റ്റിക് കുപ്പികളും 874 മദ്യക്കുപ്പികളും 1538 ചെരിപ്പുകളും ഒരു ലോറി തെര്‍മോക്കോളുമാണ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തത്. നഗരത്തില്‍ നിന്നെത്തുന്ന മാലിന്യങ്ങളെല്ലാം വേളി ... Read more

ലിഗയുടെ കൊലപാതകം; സിബിഐ അന്വേഷണാവശ്യം തള്ളി. കൊലയാളികൾക്ക് ജാമ്യം ലഭിച്ചേക്കും.

കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ ജയിൽ മോചിതരായേക്കും. മൂന്നു മാസമായിട്ടും കുറ്റപത്രം നല്കാത്തതിനെത്തുടർന്നാണ് പ്രതികൾക്കു ജാമ്യം ലഭിക്കുകയെന്നാണ് സൂചന. കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതാണു കുറ്റപത്രം നല്‍കാന്‍ തടസമായതെന്നു പൊലീസ് അറിയിച്ചു. എന്നാൽ ഹർജി ഹൈക്കോടതി തള്ളിയിട്ടുണ്ട്.ഇതോടെ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കാനിടയായേക്കും. മേയ് അഞ്ചിനാണു വിദേശവനിത കൊല്ലപ്പെട്ട കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷും ഉദയനും അറസ്റ്റിലാകുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാവും. ഇരുവരെയും അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുമ്പോഴും പൊലീസ് കുറ്റപത്രം നല്‍കിയിട്ടില്ല. റിമാന്‍ഡില്‍ തുടരുന്ന പ്രതികള്‍ക്ക് ഇനി കോടതി മുഖേനെ ജാമ്യം ലഭിച്ചേക്കും. കുറ്റപത്രം പൂര്‍ത്തിയായെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ ഇതേ കേസിലെ രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുകയാണ്. അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടു വിദേശവനിതയുടെ ഭര്‍ത്താവ് നല്‍കിയതും ജാമ്യം തേടി പ്രതികള്‍ നല്‍കിയതും. ഇതിന്റെ ആവശ്യത്തിനു കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍ നല്‍കിയതിലുള്ള ... Read more

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് സർക്കാർ; സന്ദർശകർക്ക് വിലക്ക്, മലമ്പുഴ ഡാം തുറന്നു

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് 2395.84 അടിയില്‍ തുടരുകയാണ്. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് 29399ലെത്തിയാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ചെയ്യും. ഡാം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് മന്ത്രി എംഎം മണിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഘട്ടംഘട്ടമായിട്ടായിരിക്കും ഡാം തുറക്കുക. വെള്ളം ഒഴുകി പോകുന്ന പ്രദേശത്തുള്ളവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാകും ഡാം തുറക്കുക. ഷട്ടര്‍ തുറക്കുമ്പോഴുണ്ടായേക്കുന്ന ആഘാതങ്ങളെ ചെറുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എംഎം മണി വ്യക്തമാക്കി. ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്ന കാര്യത്തില്‍ വൈദ്യുതബോര്‍ഡിന് വേറിട്ട നിലപാടില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് ... Read more