Tag: cheruthoni dam

ഇടുക്കി ഡാം തുറന്നു; ചെറുതോണിയിൽ ഗതാഗത നിയന്ത്രണം .ഡാം തുറന്നത് 26 വർഷത്തിന് ശേഷം

ഇടുക്കി ഡാമിന്റെ ഷട്ടർ 26 വർഷത്തിന് ശേഷം വീണ്ടും തുറന്നു. ഡാം നിർമിച്ച ശേഷം ഇത് മൂന്നാം തവണ മാത്രമാണ് ഷട്ടർ തുറന്നത് . അണക്കെട്ടിലെ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിലാണ് ട്രയൽ റൺ നടത്തിയത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റി മീറ്ററാണ് ഉയർത്തിയത്. സെക്കൻഡിൽ 50 ഘന മീറ്റർ വെള്ളം. നാലു മണിക്കൂറാണ് അണക്കെട്ട് തുറന്നത്. വൈദ്യുതമന്ത്രി എംഎം മാണി, ജില്ലാ കളക്ടർ ജീവൻ ബാബു എന്നിവരുടെ സാന്നിധ്യത്തിലാണ് അണക്കെട്ട് തുറന്നത്. ചരിത്ര നിമിഷത്തിനു സാക്ഷിയാകാൻ നിരവധിപേരും ഡാം പരിസരത്ത് എത്തിയിരുന്നു. വെള്ളത്തിൽ ഇറങ്ങരുത്, മീൻ പിടിക്കരുത്, സെൽഫി എടുക്കരുത് എന്നിങ്ങനെ നിർദേശങ്ങൾ ജില്ലാ ഭരണകൂടം നല്കിയിട്ടിട്ടുണ്ട്.കനത്ത സുരക്ഷയാണ് ഡാമിന് പരിസരത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. ഡാം തുറന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതനം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ മഴ കനത്തതോടെ നീരൊഴുക്കും കൂടി. അതിനാലാണ് ട്രയല്‍ റണ്‍ എന്ന തീരുമാനത്തിലേക്കെത്തിയത്. ഇടമലയാര്‍ അണക്കെട്ട് രാവിലെ തുറന്നിരുന്നു. ... Read more