Category: Second Headline Malayalam

കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശക്തി ആർജ്ജിക്കണം : ഡോ. ബിനിത പരമേശ്വരൻ

കോവിട് 19 അഥവാ വൈറസ് മൂലം ലോകത്തകമാനം ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഒരുപക്ഷേ ലോകം നാളിതുവരെ പരിചിതമല്ലാത്ത ഒരു സ്ഥിതി വിശേഷമാണിന്ന്, ശാസ്ത്രലോകം പകച്ചു നിൽക്കുന്നു. എന്നാൽ നമ്മൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ട പല ഘടകങ്ങളും ഒരു പക്ഷേ സ്വന്തമായുള്ളത് ഇന്ത്യയാണ്. ഇവിടെ ശാസ്ത്രീയമായല്ലങ്കിൽ പോലും ആയുർവേദ ജീവിത ശൈലിയോടടുത്തു നിൽക്കുന്ന ഒത്തിരി ഘടകങ്ങൾ ഒരുമിച്ച് ചേർത്ത് വായിക്കേണ്ടതായുണ്ട്. നിത്യ ജീവിതത്തിൽ ഇന്ത്യൻ ജനത കാലാകാലങ്ങളായി നിത്യേന ഉപയോഗിച്ച് വരുന്ന മഞ്ഞളും ഇഞ്ചിയും കുരുമുളകും, വെളുത്തുള്ളിയും ആഹാരത്തിൽ ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ ആഹാര രീതി ഒക്കെ ആദികാലം മുതൽ ഇന്ത്യയിൽ പാലിച്ച് പോകുന്നുണ്ട്. എന്നാൽ യൂറോപ്പിലും അമേരിക്കയിലും നമ്മുടെ മഞ്ഞളിനും ഇഞ്ചിക്കും സവിശേഷ ഗുണമുണ്ടെന്ന് പറഞ്ഞപ്പോഴാണ് നമുക്ക് കാര്യം പിടികിട്ടുന്നത്. ഇത് ആമുഖമായി പറഞ്ഞതിന്റെ അർത്ഥം ആയുർവേദത്തിനും യോഗയ്ക്കും ഇത്തരം സാഹചര്യങ്ങളിലുള്ള അനിതര സാധാരണമായ പ്രസക്തി നാം കാണേണ്ടതുണ്ട്. ഏതൊരു വൈറസിനേയും അതിജീവിക്കാൻ മനുഷ്യശരീരത്തിന് വേണ്ടത് പ്രതിരോധ ശക്തി ആണെന്ന് എല്ലാ വൈദ്യ ശാഖകളും സുസമ്മതരാണ്. ... Read more

പ്രതിഷേധം ഫലം കണ്ടു; ടൂറിസത്തിനെ ബാധിക്കാത്ത ആദ്യ പണിമുടക്കില്‍ കേരളം

പോയ വര്‍ഷം ടൂറിസം രംഗം നേരിട്ട വെല്ലുവിളികള്‍ ധാരാളമായിരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ നിപ്പ വൈറസിന്റെ ഭീതിയില്‍ കേരളം പകച്ചപ്പോള്‍ ഒപ്പം തളര്‍ന്ന് പോയത് ടൂറിസം രംഗം കൂടിയായിരുന്നു. നിപ്പയ്ക്ക് ശേഷമെത്തിയ പ്രളയത്തില്‍ തളരാതെ കേരളത്തിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന ടൂറിസം മേഖലയ്ക്ക് കച്ചവട ലാഭത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ടൂറിസം രംഗത്തിന് പ്രഹരമായി ഏറ്റത് അപ്രതീക്ഷിത ഹര്‍ത്താലുകളായിരുന്നു. പ്രവര്‍ത്തി ദിനങ്ങളുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ 100ല്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ ഉണ്ടായി. ഈ ദിവസങ്ങളില്‍ എല്ലാം തന്നെ വലഞ്ഞത് നാട് കാണാനെത്തിയ സഞ്ചാരികളായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ തെരുവില്‍ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്ത് വന്നു. ഒടുവില്‍ ഇനിയുള്ള ഹര്‍ത്താലുകള്‍ ടൂറിസം രംഗത്തിനെ ബാധിക്കില്ല എന്ന പ്രഖ്യാപനവും വന്നു.  എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തിനെത്തുടര്‍ന്നുണ്ടായ ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിനോദ സഞ്ചാരികളെയാണ്. ഇനിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ടാണ് വിനോദ സഞ്ചാര മേഖല പ്രതിഷേധവുമായി മുന്നോട്ട് വന്നത്. സംസ്ഥാനത്തിന്റെ എല്ലാ ... Read more

അറ്റോയ് ആവശ്യം അംഗീകരിച്ചു: ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് സി പി എം

കേരളത്തിൽ അനാവശ്യ ഹർത്താലുകൾ നടത്തുന്നതിനെതിരെ മുന്നണികൾ. ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ സി പി എം തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.  എന്തിനും ഏതിനും ഹർത്താൽ നടത്തുന്ന സമീപനം മാറണമെന്നും മലയാള മനോരമ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വികസന ഉച്ചകോടിയിൽ കോടിയേരി വ്യക്തമാക്കി. ഏറ്റവും കൂടുതൽ ഹർത്താൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് എങ്ങനെ ഒഴിവാക്കാം എന്നാലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഹർത്താലാകാം .ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കുന്ന കാര്യത്തിൽ മറ്റു പാർട്ടികൾ സമന്വയത്തിലെത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. Procession organized by ATTOI in Thiruvananthapuram (ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ്) ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട് )

തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന്, വരുന്നത് വന്‍ വികസനം;സ്വാഗതം ചെയ്ത് ടൂറിസം മേഖല

മുംബൈ, ഡല്‍ഹി, ബംഗലൂരു വിമാനത്താവള വികസന മാതൃകയില്‍ തിരുവനന്തപുരം, മംഗലാപുരം വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നു. ഇവയടക്കം രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ പാട്ടത്തിനു നല്‍കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നടത്തിപ്പ്,വികസനം എന്നിവ പാട്ടമെടുക്കുന്ന കമ്പനി ഉത്തരവാദിത്വമാണ്. അഹമ്മദാബാദ്, ജയ്പൂര്‍,ലക്നോ,ഗുവാഹത്തി എന്നിവയാണ് മറ്റു വിമാനത്താവളങ്ങള്‍. വന്‍ വിദേശ നിക്ഷേപം ഈ തീരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നതായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിലൂടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വരുമാനം കൂടുമെന്നും തൊഴിലവസരങ്ങള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിലെ ടൂറിസം മേഖലയ്ക്കു പ്രയോജനം ചെയ്യുമെന്ന്  അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രതികരിച്ചു. തുടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോയ് പ്രസിഡന്റ് സി എസ് വിനോദും സെക്രട്ടറി പി വി മനുവും ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

രാഷ്ട്രീയ പിരിമുറുക്കത്തില്‍ ശ്രീലങ്ക; പ്രതിസന്ധിയില്‍ ടൂറിസം

രണ്ടു പ്രധാനമന്ത്രിമാര്‍ ബലാബലം പരീക്ഷിക്കുന്ന ശ്രീലങ്കയില്‍ തിരിച്ചടിയേറ്റു ടൂറിസം. പ്രധാനമന്ത്രി വിക്രമ സിംഗയോ രാജപക്സെയോ എന്ന് പാര്‍ലമെന്റ് ഉറപ്പു വരുത്താനിരിക്കെ വിവിധ വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകളാണ് ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയായത്‌. യാത്ര ചെയ്യേണ്ട മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് തെരഞ്ഞെടുത്ത് അധിക സമയമാകും മുന്‍പേ ശ്രീലങ്കയില്‍ പ്രതിസന്ധി ഉടലെടുത്തു. രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ സിംഹഭാഗവും ടൂറിസത്തില്‍ നിന്നുള്ള വരുമാനമായിരുന്നു. വരുംവര്‍ഷം സഞ്ചാരികളുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവ്‌ ഉണ്ടാവുമെന്നായിരുന്നു ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയുടെ കണക്കു കൂട്ടല്‍. എന്നാല്‍ പുതിയ സംഭവ വികാസം കണക്കു കൂട്ടല്‍ തെറ്റിച്ചു. ബുക്കിംഗുകള്‍ വ്യാപകമായി കാന്‍സല്‍ ചെയ്യുകയാണെന്ന് ടൂറിസം മേഖല ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ആളുകള്‍ ടൂര്‍ ആസൂത്രണം ചെയ്യുന്ന വേളയിലാണ് ഈ തിരിച്ചടിയെന്ന് കൊളംബോയിലെ ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ബുക്കിംഗുകളാണ് റദ്ദാക്കിയവയില്‍ ഏറെയും.  

ക്രിക്കറ്റ് കളി കാണാന്‍ ടിക്കറ്റ് മാത്രം പോരാ; ഇന്ത്യ- വിന്‍ഡീസ് മത്സരം കാണാന്‍ വരുന്നവര്‍ അറിയേണ്ടവ

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് വേദിയാവുകയാണ്.കളി കാണാന്‍ വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. മത്സരം കാണാന്‍ വരുന്നവര്‍ ഇ-ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു വരണം. പൊലീസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല. പ്ലാസ്റ്റിക് കുപ്പികള്‍,മദ്യക്കുപ്പി,വടി,കൊടി തോരണങ്ങള്‍,കറുത്ത കൊടി,പടക്കങ്ങള്‍,ബീഡി, സിഗരറ്റ്, തീപ്പെട്ടി എന്നിവ പ്രവേശിപ്പിക്കില്ല. കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം. മദ്യപിച്ചോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചോ വരുന്നവരെ പ്രവേശിപ്പിക്കില്ല. ഭക്ഷണ സാധനങ്ങളും വെള്ളവും പുറത്തു നിന്ന് കൊണ്ട് വരാന്‍ അനുവദിക്കില്ല. ഇവ സ്റ്റേഡിയത്തിന് ഉള്ളില്‍ ലഭിക്കും. ദേശീയ പാതയില്‍ നിന്നും സ്റ്റേഡിയം കവാടം വരെ ഉള്ളിലേക്ക് കാര്‍ പാസ് ഉള്ളവരുടെ വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ.മറ്റു ചെറു വാഹനങ്ങള്‍ കാര്യവട്ടം കാമ്പസ്,എല്‍എന്‍സിപിഇ മൈതാനം,കാര്യവട്ടം സര്‍ക്കാര്‍ കോളജ്, ബിഎഡ് സെന്‍റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങളും ബസുകളും കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ... Read more

സര്‍ക്കാര്‍ അറിയുന്നുണ്ടോ? നടുവൊടിഞ്ഞു കിടപ്പാണ് ടൂറിസം മേഖല

ഭയാനകമാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ സ്ഥിതി. ആളൊഴിഞ്ഞ ഹോട്ടലുകളും റിസോര്‍ട്ടുകളും, ബുക്കിംഗോ അന്വേഷണമോ ഇല്ലാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രളയശേഷം ശമ്പളം കിട്ടാതെ ആയിരക്കണക്കിന് ജീവനക്കാര്‍, തീരത്തു ഒരേ കിടപ്പ് കിടക്കുന്ന ഹൗസ് ബോട്ടുകള്‍, പ്രതിസന്ധിയിലായി ടാക്സി ഡ്രൈവര്‍മാര്‍, ജീപ്പ് ഡ്രൈവര്‍മാര്‍, അലക്കു തൊഴിലാളികള്‍.. അങ്ങനെ അനുബന്ധ തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍, വായ്പ തിരിച്ചടയ്ക്കാന്‍ പണമില്ലാതെ വലയുന്ന വിനോദ സഞ്ചാര സംരംഭകര്‍.. ഇങ്ങനെ വിവരണാതീതമായ ഭീതിദ അവസ്ഥയാണ് കേരളത്തിലെ ടൂറിസം രംഗത്ത്‌. കേരളത്തിന്‌ വന്‍ വരുമാനം നേടിത്തന്ന ടൂറിസം മേഖല  പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണെന്ന് പറയാം. മദ്യ നിരോധനം, നോട്ട് നിരോധനം, ജിഎസ്ടി, നിപ്പ വൈറസ് ബാധ എന്നിവയൊക്കെ തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗം മെല്ലെ തലയുയര്‍ത്തി വരുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് തലയ്ക്കേറ്റ അടിയായി പ്രളയവും തുടര്‍ന്നുള്ള അലര്‍ട്ടുകളും. പ്രളയാനന്തര കേരളത്തില്‍ നിശ്ചലമായത് ടൂറിസം മേഖല മാത്രമാണ്. വിനോദ സഞ്ചാര രംഗവുമായി ബന്ധപ്പെട്ട ചില സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് രണ്ടു ... Read more

മൂന്നാർ, തേക്കടി യാത്രാ നിരോധനം നീക്കി; ഇനി യാത്ര പോകാം ഇവിടേയ്ക്ക്

മഴ മുന്നറിയിപ്പിനെ തുടർന്ന്  മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ യാത്രാ നിരോധനം നീക്കി. ഇനി നീലക്കുറിഞ്ഞിയടക്കം തേക്കടി, മൂന്നാർ തുടങ്ങി ഇടുക്കിക്കാഴ്ചകൾ കാണേണ്ടവർക്ക് പോകാം. എന്നാൽ രാത്രിയാത്രാ നിരോധനം രണ്ടു ദിവസം കൂടി തുടരും. സംസ്ഥാന ടുറിസം സെക്രട്ടറി റാണി ജോർജിന്റെ ഇടപെടലാണ് മഴ മുന്നറിയിപ്പു മാറിയതോടെ യാത്രാ നിരോധനം നീക്കാൻ കാരണം. ആദ്യം അനിശ്ചിതകാല യാത്രാ നിരോധനമായിരുന്നു. പിന്നീടിത് ഒക്ടോബർ 9 മുതൽ പോകാമെന്നാക്കി ജില്ലാ ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിലാണ് പുതിയ ഭേദഗതി. പ്രളയം തീർത്ത പ്രതിസന്ധിയിൽ നിന്ന് മൂന്നാർ, തേക്കടി മേഖലകളിലെ ടൂറിസം കരകയറുന്നതിനിടെയാണ് തിരിച്ചടിയായി മഴ മുന്നറിയിപ്പ് എത്തിയത്. യാത്രാ നിരോധനം നീക്കിയത് ടൂറിസം മേഖലക്ക് ഉണർവേകിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ സഞ്ചാരികളെ വരവേല്‍ക്കുന്നത് കഥകളി ചിത്രം; കലാരൂപത്തിന്റെ നാടു തിരഞ്ഞ് ഓസ്ട്രേലിയക്കാര്‍:അറിയൂ ഈ ചിത്രകാരിയെ..

അങ്ങ് ഓസ്‌ട്രേലിയയിലെ ഒരു സ്ഥലത്ത് സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഥകളി ചിത്രം. ചിത്രം കണ്ടവരൊക്കെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെ കേരളത്തിനും അത് നേട്ടമായി. മെല്‍ബണിലെ ഡാംഡനോംഗിലെത്തുന്നവരെ സ്വീകരിക്കാനാണ്‌ കഥകളി വേഷത്തിലെ ശ്രീകൃഷ്ണനും രുഗ്മിണിയും പ്രധാന തൂണില്‍ ഉണ്ടാവുക. ഡാംഡനോംഗിലെ ഇന്ത്യന്‍ പ്രസിംക്ടിന്റെ തൂണുകളിലൊന്നില്‍ ചിത്രകാരി യോഗേശ്വരി ബിജു വരച്ചതാണ് ചിത്രം. സിറ്റി ഓഫ് ഗ്രെറ്റർ ഡാംഡനോംഗ് കൗൺസിൽ സംഘടിപ്പിക്കുന്ന പബ്ലിക് ആർട് പ്രൊജക്റ്റിന്റെ ഭാഗമായാണ് ലിറ്റിൽ ഇന്ത്യ പ്രസിംക്ടിന്റെ കവാടത്തിലുള്ള തൂണില്‍ യോഗേശ്വരിയുടെ ചുവര്‍ ചിത്ര രചന. ഡാംഡനോംഗിൽ നിരവധി മലയാളികളുമുണ്ട്. കേരളത്തെ പ്രതിനിധാനം ചെയ്യുന്നതിനാണ് കഥകളി ചിത്രം തെരഞ്ഞെടുത്തതെന്ന് യോഗേശ്വരി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ലിറ്റിൽ ഇന്ത്യ പ്രിസിംക്ടിനുവേണ്ടി ചിത്രങ്ങൾ ഒരുക്കുന്നതിനായി വിക്ടോറിയയിലെ കലാകാരന്മാരിൽ നിന്നും നഗരസഭ താത്പര്യ പത്രംക്ഷണിച്ചിരുന്നു. ഇതേത്തുടർന്നാണ് ഈ അവസരം തന്നെ തേടിയെത്തിയതെന്ന് യോഗേശ്വരി പറയുന്നു. പെയിന്റിംഗിന്റെ ഡിസൈൻ, പ്രമേയം എന്നിവ കണക്കിലെടുത്താണ് കൗൺസിൽ അപേക്ഷ പരിഗണിച്ചത് കേസി സിറ്റി കൗൺസിലിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന ... Read more

നെഹ്രുട്രോഫി വള്ളംകളി നവംബറില്‍; പ്രഖ്യാപനം അടുത്തയാഴ്ച്ച

പ്രളയത്തെ തുടർന്നു മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി നവംബറിൽ നടത്തും. ആർഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. പുതുക്കിയ തീയതി ഒൻപതിനു ചേരുന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ പ്രഖ്യാപിക്കുമെന്നു മന്ത്രി തോമസ് ഐസക് അറിയിച്ചു. കുട്ടനാടിന്റെയും ടൂറിസം മേഖലയുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണു വള്ളംകളി നടത്തുക. നാട്ടുകാരായ പ്രായോജകരെ കണ്ടെത്തും. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ട‌ാം ശനിയാഴ്ചയാണു നെഹ്റു ട്രോഫി നടക്കാറുള്ളത്. രണ്ടാം ശനിയിൽത്തന്നെ നടത്തണമെന്നാണു പൊതു അഭിപ്രായം. റജിസ്ട്രേഷൻ നേരത്തേ പൂർത്തീകരിച്ചതിനാൽ അത്തരം നടപടികൾക്കു താമസമില്ല. ചിത്രം: മോപ്പസാംഗ് വാലത്ത് വള്ളംകളി നടത്താതിരുന്നാൽ ബോട്ട് ക്ലബ്ബുകൾക്കു വൻ നഷ്ടമുണ്ടാകുമെന്നും ടൂറിസം മേഖലയ്ക്ക് ആഘാതമാകുമെന്നും ഹൗസ്ബോട്ട് അസോസിയേഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ബോട്ട് ക്ലബുകൾക്കു നഷ്ടപരിഹാരം നൽകാമെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.ഇക്ബാൽ പറഞ്ഞു

ശബരിമല; വിധിയിലുറച്ച് സര്‍ക്കാര്‍,റിവ്യൂ ഹര്‍ജി നല്‍കില്ല

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി ഒരു വിഷയത്തില്‍ ഒരു നിലപാട് എടുത്താല്‍ മറിച്ചൊരു നിലപാട് സര്‍ക്കാരിന് എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമവാഴ്ചയുള്ള നാടാണ് നമ്മുടേത്‌. അത്തരം ഒരു നാട്ടില്‍ സുപ്രീം കോടതി വിധിക്കെതിരെ എങ്ങനെയാണ് നിലപാട് എടുക്കാനാവുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി നല്‍കില്ല എന്നാണു മനസ്സിലാക്കിയിട്ടുള്ളത്. സ്ത്രീകള്‍ ശബരിമല പ്രവേശനം ആഗ്രഹിച്ചു വരുന്നെങ്കില്‍ അവരെ തടയാന്‍ ആവില്ല. ആരെങ്കിലും ക്ഷേത്രത്തില്‍ പോകണമെന്ന് ആഗ്രഹിച്ചാല്‍ എങ്ങനെയാണ് അവരെ തടയാന്‍ ആവുക. ശബരിമലയില്‍ കേരളത്തിലെ വനിതാ പോലീസിനു പുറമേ മറ്റു ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസിനെയും നിയോഗിക്കും. എല്ലാ വശങ്ങളും പരിശോധിച്ചാണ് സുപ്രീം കോടതി ശബരിമല വിഷയത്തില്‍ വിധി പറഞ്ഞത്. സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു മതത്തില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്. സര്‍ക്കാരിനെ ആക്ഷേപിക്കണം എന്നുള്ളവരാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരള ടൂറിസത്തിന് പ്രത്യേക പരിഗണന, യാത്രാനുകൂല്യത്തില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്കെഴുതി – കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എക്സ്ക്ലൂസീവ്

  പ്രളയത്തില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ കരകയറ്റാന്‍ സാധ്യമായ സഹായം നല്‍കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ ടൂറിസം ന്യൂസ് ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയില്‍ തുടങ്ങുന്ന ഇന്ത്യയുടെ ആദ്യ ടൂറിസം മാര്‍ട്ടില്‍ കേരളത്തിന്‌ സവിശേഷ പരിഗണന നല്‍കും. പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തിലെ ടൂറിസം മേഖല അതിശയിപ്പിക്കുന്ന വേഗത്തിലാണ് തിരിച്ചുവരുന്നത്. മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്ന സമയമാണ്. പരമാവധി വിദേശ ടൂറിസ്റ്റുകളെ ഈ സമയത്ത് കേരളത്തിലെത്തിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ശ്രമിക്കും. വിദേശ ടൂറിസ്റ്റുകള്‍ യാത്ര നേരത്തെ ആസൂത്രണം ചെയ്യുന്നവരാണ്. ഇവരില്‍ മിക്കവരും പ്രളയകാലത്ത് യാത്ര റദ്ദാക്കി. ഇത്തരം സഞ്ചാരികളെ തിരിച്ചെത്തിക്കുക എന്നത് വെല്ലുവിളിയാണെങ്കിലും കേന്ദ്ര ടൂറിസം മന്ത്രാലയം പരമാവധി ശ്രമം നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. യാത്രാനുകൂല്യത്തില്‍ കേരള വിനോദ യാത്രയും കേന്ദ്ര ജീവനക്കാരുടെ യാത്രാനുകൂല്യത്തില്‍ (എല്‍ ടി സി) കേരള വിനോദ യാത്രയും ഉള്‍പ്പെടുത്തിയേക്കും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ... Read more

ടൂറിസം കര്‍മപദ്ധതി പ്രഖ്യാപിച്ചു കേരളം; സര്‍വേ ഫലം 15ന്. ടൂറിസം പരിപാടികളില്‍ മാറ്റമില്ല

  പ്രളയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണ. നിയന്ത്രണങ്ങളുടെ പേരില്‍ ടൂറിസം മേഖലയിലെ പരിപാടികള്‍ ഒഴിവാക്കില്ലന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടികള്‍ ഒഴിവാക്കുന്നത് കേരളം തകര്‍ന്നെന്ന പ്രതീതിയുണ്ടാക്കും. ഇപ്പോഴും കേരളത്തില്‍ പ്രളയമെന്ന പ്രതീതീയാണ് രാജ്യത്തിനകത്തും പുറത്തും. ഇത് മാറ്റാനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വരും നാളുകളിലേക്കുള്ള ടൂറിസം വകുപ്പിന്‍റെ കര്‍മപദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. കര്‍മപദ്ധതികള്‍ ഇവ; തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ ദേശീയ പാതകള്‍, സംസ്ഥാന പാതകള്‍ എന്നിവയടക്കം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ നടത്തും. ടൂറിസം സര്‍വേ കേരളം ടൂറിസം സേവനങ്ങള്‍ക്ക് സജ്ജമോ എന്നാരായുന്ന സര്‍വേയുടെ ഫലം ഈ മാസം 15നു പുറത്തുവിടും. ടൂറിസം രംഗത്തെ 90ശതമാനം ഇടങ്ങളും കാര്യങ്ങളും സജ്ജമെന്നാണ് വിവരം.ശേഷിക്കുന്നവയില്‍ എട്ടു ശതമാനം ഒരു മാസത്തിനകവും രണ്ടു ശതമാനം ആറു മാസത്തിനകവും സജ്ജമാകും. കേരള ട്രാവല്‍ മാര്‍ട്ട് കൊച്ചിയില്‍ ... Read more

ഐആര്‍സിടിസി പേരുമാറ്റുന്നു.

ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ പേര് ആകർഷകമല്ലെന്ന നിഗമനത്തിൽ പേര് മാറ്റാൻ റെയിൽവേ നീക്കം തുടങ്ങി. ചുരുക്കപ്പേരായ ഐ.ആർ.സി.ടി.സി.ക്കും ആകര്‍ഷകത്വമില്ലന്ന കാരണംപറഞ്ഞാണ് പേര് മാറ്റാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയത്. ആകർഷകമായ പേര് കണ്ടെത്താൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ റെയിൽവേ ഉന്നതാധികാരികളോട് നിർദേശിച്ചു. ചെറുതും ആകർഷകവും സാധാരണക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതുമായ പുതിയ ബ്രാൻഡ് പേര് കണ്ടെത്താനാണ് നിർദേശം. റെയിൽവേയുടെ സേവനങ്ങൾക്ക് പുതിയ പേര് നിർദേശിക്കാനാവശ്യപ്പെട്ട് ജനുവരി അവസാനം കേന്ദ്രസർക്കാരിന്റെ വെബ്സൈറ്റിൽ ഓൺലൈൻ മത്സരം നടത്തിയിരുന്നു. ജൂലായ് വരെ 1852 പേർ പേരുകൾ നിർദേശിച്ചു. ഇതിൽനിന്ന് നല്ല പേര് കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്. തുടർന്നാണ് റെയിൽവേ മന്ത്രി ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്നൊഴിവാക്കിയെന്ന് കോൺഗ്രസ്

ഇന്ധന വില വര്‍ധനവിന് എതിരെ തിങ്കളാഴ്ച്ച കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത്‌ ബന്ദ് കേരളത്തിൽ ഹർത്താലാകും. ടൂറിസ്റ്റുകൾ , വിമാനത്താവളം , പാൽ, പത്രം ,ദുരിതാശ്വാസ വാഹനങ്ങൾ  എന്നിവയെ ഒഴിവാക്കിയതായി കെ പി സി സി  പ്രസിഡന്റ്  എം എം ഹസൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാകും ഹർത്താൽ . ടൂറിസം മേഖലയെ ഹർത്താലിൽ നിന്നൊഴിവാക്കാൻ നേരത്തെ സർവകക്ഷി യോഗം ധാരണയായിരുന്നു