Tag: Sports hub

ക്രിക്കറ്റ് കളി കാണാന്‍ ടിക്കറ്റ് മാത്രം പോരാ; ഇന്ത്യ- വിന്‍ഡീസ് മത്സരം കാണാന്‍ വരുന്നവര്‍ അറിയേണ്ടവ

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയം ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് വേദിയാവുകയാണ്.കളി കാണാന്‍ വരുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. മത്സരം കാണാന്‍ വരുന്നവര്‍ ഇ-ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു വരണം. പൊലീസ് ഉള്‍പ്പെടെ ഡ്യൂട്ടി പാസ് ഇല്ലാത്ത ആരെയും സ്റ്റേഡിയത്തിലോ പരിസരത്തോ പ്രവേശിപ്പിക്കില്ല. പ്ലാസ്റ്റിക് കുപ്പികള്‍,മദ്യക്കുപ്പി,വടി,കൊടി തോരണങ്ങള്‍,കറുത്ത കൊടി,പടക്കങ്ങള്‍,ബീഡി, സിഗരറ്റ്, തീപ്പെട്ടി എന്നിവ പ്രവേശിപ്പിക്കില്ല. കളി കാണാന്‍ വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം. മദ്യപിച്ചോ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചോ വരുന്നവരെ പ്രവേശിപ്പിക്കില്ല. ഭക്ഷണ സാധനങ്ങളും വെള്ളവും പുറത്തു നിന്ന് കൊണ്ട് വരാന്‍ അനുവദിക്കില്ല. ഇവ സ്റ്റേഡിയത്തിന് ഉള്ളില്‍ ലഭിക്കും. ദേശീയ പാതയില്‍ നിന്നും സ്റ്റേഡിയം കവാടം വരെ ഉള്ളിലേക്ക് കാര്‍ പാസ് ഉള്ളവരുടെ വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ.മറ്റു ചെറു വാഹനങ്ങള്‍ കാര്യവട്ടം കാമ്പസ്,എല്‍എന്‍സിപിഇ മൈതാനം,കാര്യവട്ടം സര്‍ക്കാര്‍ കോളജ്, ബിഎഡ് സെന്‍റര്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. മറ്റു വാഹനങ്ങളും ബസുകളും കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ... Read more

തിരുവനന്തപുരം ഏകദിനം: ടിക്കറ്റ് വില്‍പ്പന 17 മുതല്‍

നവംബര്‍ 1ന് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന. പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിങ്ങ് പാര്‍ട്ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ, പ്രിന്റൗട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാം 1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ പങ്ക് കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. 30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ ഇരു ടീമുകളും തിരുവനന്തപുരത്തെത്തും. 31 രാവിലെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ പരിശീലനം നടത്തും. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. മത്സരത്തിന്റെ ഒരുക്കങ്ങള്‍ ദൃുതഗതിയില്‍ നടന്ന് വരികയാണ്. കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ പുതുതായി കോര്‍പ്പറേറ്റ് ബോക്‌സുകള്‍ നിര്‍മിച്ചു. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. ... Read more