Tag: rain

റെഡ് അലര്‍ട്ട് നീക്കി ; ജാഗ്രതാ നിര്‍ദേശം മാത്രം

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന്‌ ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്‌ അലർട്ട്‌ മാറ്റി. ഈ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ മാത്രമാണുള്ളത്‌. അതേസമയം സംസ്‌ഥാനമാകെ അതീവ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ന്യൂനമർദ്ദത്തെ തുടർന്ന്‌ അതീതീവ്രമഴക്ക്‌ സാധ്തയുള്ളതിനാലാണ്‌ നേരത്തെ ഈ രണ്ട്‌ ജില്ലകളിൽ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌. ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട്‌ വടക്കുപടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിച്ച്‌ ഒമാൻ ‐ യമൻ തീരത്തേക്ക്‌ നീങ്ങുമെന്നാണ്‌ കാലാവസ്‌ഥാ വകുപ്പ്‌ അറിയിക്കുന്നത്‌.

Operation of Kochi International Airport suspended until 18th August

Kochi international airport has suspended its operations for four days. It was informed by the airport authorities in a notification issued. The notification states, “Kochi airport operations temporarily suspended till 18th Saturday 2 PM since the inflow of water is still on a raising trend. We are working hard to drain out the storm water. All are requested to co-operate.” All the suspended services of Kochi will be operated from Thiruvananthapuram Airport. An Emergency control room has opened in the airport to assist the passengers. Control room contact numbers are – 0484 3053500, 2610094. Red  alert has been declared in the ... Read more

പെയ്തൊഴിയാതെ ‘പേ’ മാരി; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം,ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു.

കേരളത്തിൽ ബുധനാഴ്‌ചവരെ കനത്തമഴപെയ്യുമെന്ന്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം. ചിലയിടങ്ങളിൽ 7 സെന്റീമീറ്റർ മുതൽ 10 സെൻറിമീറ്റർ വരെ ശക്‌തമായ മഴക്ക്‌ സാധ്യതയുണ്ട്‌. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. തിരുവനന്തപുരത്ത്‌ ഇന്നലെ തുടങ്ങിയ മഴ ഇപ്പോളും ശക്‌തമായി തുടരുകയാണ്. ജില്ലയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂരിലെ ചിലയിടങ്ങളിലും കലക്‌ടർ അവധി പ്രഖ്യാപിച്ചു.കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, കോഴിക്കോട്, എറണാകുളം ജില്ലകളിലും മഴ ശക്തമായി തുടരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് ട്രെയിനുകൾ വൈകുന്നു. തലസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. കെടുതികൾ ഏറെ കോഴിക്കോട് കനത്ത മഴയിൽ കക്കയം – തലയാട് റോഡിൽ 26–ാം മൈൽ ഭാഗത്തു മലയിടിഞ്ഞു ഗതാഗതം മുടങ്ങി. ആറളം ഫാം വളയംചാൽ തൂക്കുപാലം ഒഴുക്കിപ്പോയി. ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലമാണ് ഒഴുകിപ്പോയത്. ഇടുക്കിയിൽ ... Read more

കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്കിവരുന്ന ധനസഹായത്തിന് പുറമേ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കും. ഇപ്പോള്‍ നല്‍കിവരുന്ന തുക അടിയന്തരമായി വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പര്യാപ്തമല്ല. ധനസഹായം എത്രത്തോളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാമ്പുകളില്‍ താമസിക്കുന്നവരില്‍ ആരെങ്കിലും രോഗബാധിതരുണ്ടെങ്കില്‍ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും വേണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ക്യാമ്പുകള്‍ വൃത്തിയായി സൂക്ഷിക്കുകയും രോഗബാധകള്‍ക്ക് സാധ്യത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ആവശ്യമുള്ള ഇടങ്ങളില്‍ പ്രാദേശിക ഡോക്ടര്‍മാര്‍ക്കു പുറമേ സഹായ സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ സേവനം തേടാനും കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. ആദിവാസികള്‍ക്ക് നല്‍കി വരുന്ന സൗജന്യ റേഷന്‍ വീടുകളിലെത്തിക്കാന്‍ നടപടി ഉണ്ടാകണം. വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ കെ.എസ്.ഇ.ബി ... Read more

കലിതുള്ളി കാലവര്‍ഷം ; മുന്നറിയിപ്പുമായി സര്‍ക്കാര്‍

സംസ്‌ഥാനത്ത്‌ ശനിയാഴ്‌ വരെ ശക്‌തമായ മഴ തുടരുന്നതിനാൽ ആവശ്യമായ  നടപടിയെടുക്കാനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കലക്‌ടർമാർക്ക്‌ നിർദ്ദേശം.  അടുത്ത 24 മണിക്കുറിനുള്ളിൽ 7 മുതൽ 11 സെന്റിമീറ്റർ വര കനത്ത മഴ ചെയ്യാനാണ്‌ സാധ്യത .20 സെന്റീമീറ്റർ വരെ  കനത്ത അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്‌. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്‌, പാലക്കാട്‌ എന്നീ ജില്ലകളില്‍ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും  സാധ്യതയുള്ള പ്രദേശങ്ങളിൽ പൊതു അനൌണ്‍സ്‌മെന്റ്‌ നടത്തണം. പോലീസ് വാഹനം , പള്ളികള്‍, അമ്പലങ്ങള്‍ എന്നിവയിലെ മൈക്ക് എന്നിവ ഇതിനായി ഉപയോഗിക്കാം.  ജില്ലകളിലെ ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ട് എന്ന് ഉറപ്പ് വരുത്തുകയും വേണം. ഇടുക്കി, കോട്ടയം, ആലപ്പുഴ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു.  വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ദുരന്ത പ്രതികരണത്തിന് ആവശ്യമായ എല്ലാ വകുപ്പുകളുടെയും ... Read more

കേളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: എല്ലാ ജില്ലാ കല്കടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തമായിട്ടുള്ളതിനാല്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്.മലയോര മേഖലയിലോക്കുള്ള യാത്ര പരിമിതപ്പെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ സന്ദര്‍ശനം കര്‍ശനമായ നിയന്ത്രണത്തിലാവും അനുവദിക്കുക . ജൂണ്‍ പത്ത് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്‍ കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കിയതിനാല്‍പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴക്കും തിരമാലക്കും സാധ്യത

ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ സം​സ്​​ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും​ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇന്നലെ ഉ​ച്ച​വ​രെ പൊ​തു​വെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ ക​ന​ത്ത​മ​ഴ പെ​യ്​​തു. ഈ മാസം 30 വ​രെ ക​ന​ത്ത​മ​ഴ തു​ട​രു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. 28 വ​രെ ​വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ തീ​ര​ത്ത്​ വ​ൻ തി​ര​മാ​ല ഉ​ണ്ടാ​കു​മെ​ന്ന്​ ഇ​ൻ​കോ​യി​സ്​ മു​ന്ന​റി​യി​പ്പു​ ന​ൽ​കി. മൂ​ന്നു​മു​ത​ൽ മൂ​ന്ന​ര​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല അ​ടി​ക്കും. വ​ട​ക്ക്​-​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ കേ​ര​ള തീ​ര​ത്ത്​ ശ​ക്​​ത​മാ​യ കാ​റ്റി​നും സാ​ധ്യ​തയുണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്​​ത​മാ​യ കാ​റ്റും ക​ന​ത്ത​മ​ഴ​യും എ​ല്ലാ ജി​ല്ല​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​വ​ച​ന​മു​ണ്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​വും അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​ര​ള തീ​ര​ത്തെ​ത്തും.ഇന്ന് 12 സെന്‍റി മീ​റ്റ​റി​ന്​ മു​ക​ളി​ൽ മ​ഴ​യു​ണ്ടാ​കും. 29നും 30​നും ചി​ല​സ്​​ഥ​ല​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ​കേ​​ന്ദ്രം അ​റിയിച്ചു.

കേരളത്തില്‍ അതിശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പൊലീസിനു നിര്‍ദേശമുണ്ട്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. 25നു ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതല്‍ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. 26നു കേരളത്തില്‍ ചിലയിടങ്ങളില്‍ 20 സെ.മീ. വരെയുള്ള അതിശക്തമായ മഴയുണ്ടാകും. 27നു ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ഒന്നോ രണ്ടോയിടങ്ങളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. 28നും 29നും ഇതു തുടരും. ലക്ഷദ്വീപില്‍ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.

കേരളത്തില്‍ അടുത്തയാഴ്ച്ച മുതല്‍ കനത്ത മഴ: കാലവര്‍ഷം ഇക്കുറി നേരത്തെ

അടുത്ത ഒരാഴ്ച കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരിക്കു താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാന്‍ കാരണം. അതേസമയം, അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിനു മുന്‍പു മഴ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷ. ചൂടു ശമിപ്പിച്ചു േവനല്‍മഴ തകര്‍ത്തു പെയ്യുകയാണ്. കേരളത്തില്‍ 20 ശതമാനം അധികം മഴ കിട്ടി. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 56, 53 ശതമാനം വീതം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍മഴ. തൃശ്ശൂരും ആലപ്പുഴയിലും മാത്രമാണ് അല്‍പ്പമെങ്കിലും മഴക്കണക്കില്‍ കുറവുള്ളത്.

ന്യൂനമര്‍ദം വൈകിട്ടെത്തും: കാലവര്‍ഷത്തിന് ഒരാഴ്ച്

കാലവര്‍ഷം എത്താന്‍ ഒരാഴ്ച മാത്രമെന്നു കാലാവസ്ഥാ വകുപ്പ്. 29 ന് മഴ എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും 28 ന് എത്തുമെന്ന് സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ നാളെയോടെ മഴയെത്തുമെന്നാണു പ്രതീക്ഷ. ആന്‍ഡമാന്‍സില്‍ മേയ് 20 ന് എത്തേണ്ട മഴ 23 നേ എത്തുകയുള്ളൂ. ആന്‍ഡമാനും കേരളത്തിലെ മഴയുടെ തുടക്കവും തമ്മില്‍ വലിയ ബന്ധമില്ലെന്നു നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ ഇന്നു വൈകുന്നേരത്തോടെ കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമര്‍ദം ഈ വര്‍ഷത്തെ മണ്‍സൂണിന്റെ ഗതി തീരുമാനിക്കുന്ന സ്ഥിതിയാണ്. മേയ് പത്തിനു ശേഷം തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള പതിനാലോളം കാലാവസ്ഥാ മഴമാപിനികളില്‍ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി 2.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തുകയും തെക്കു പടിഞ്ഞാറന്‍ ദിശയില്‍നിന്നു കാറ്റു വീശുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ചട്ടം.

കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യത

കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ നാളെ  മുതല്‍ ഏഴുവരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം, പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒറീസ, കർണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റും മഴയും വരും ദിവസങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം ആളുകള്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കനത്ത മഴയും കാറ്റും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 കി.മീ മുതല്‍ 50 കി.മീ വരെ വേഗതയുളള കാറ്റ് വീശുവാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തെക്കന്‍ കേരളത്തില്‍ ഏഴു മുതല്‍ 11 സെന്‍റിമീറ്റര്‍ വരെ മഴ പെയ്യാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ (മേഖല) ജാഗ്രതാ നിര്‍ദേശം നല്‍കി.