Tag: kerala climate

ശക്തമായ മഴക്കും തിരമാലക്കും സാധ്യത

ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്ന്​ സം​സ്​​ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും​ ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. ഇന്നലെ ഉ​ച്ച​വ​രെ പൊ​തു​വെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ ക​ന​ത്ത​മ​ഴ പെ​യ്​​തു. ഈ മാസം 30 വ​രെ ക​ന​ത്ത​മ​ഴ തു​ട​രു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പ്. 28 വ​രെ ​വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ തീ​ര​ത്ത്​ വ​ൻ തി​ര​മാ​ല ഉ​ണ്ടാ​കു​മെ​ന്ന്​ ഇ​ൻ​കോ​യി​സ്​ മു​ന്ന​റി​യി​പ്പു​ ന​ൽ​കി. മൂ​ന്നു​മു​ത​ൽ മൂ​ന്ന​ര​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല അ​ടി​ക്കും. വ​ട​ക്ക്​-​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ കേ​ര​ള തീ​ര​ത്ത്​ ശ​ക്​​ത​മാ​യ കാ​റ്റി​നും സാ​ധ്യ​തയുണ്ട്. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ക്​​ത​മാ​യ കാ​റ്റും ക​ന​ത്ത​മ​ഴ​യും എ​ല്ലാ ജി​ല്ല​ക​ളി​ലും ഉ​ണ്ടാ​കു​മെ​ന്ന്​ പ്ര​വ​ച​ന​മു​ണ്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​വും അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം കേ​ര​ള തീ​ര​ത്തെ​ത്തും.ഇന്ന് 12 സെന്‍റി മീ​റ്റ​റി​ന്​ മു​ക​ളി​ൽ മ​ഴ​യു​ണ്ടാ​കും. 29നും 30​നും ചി​ല​സ്​​ഥ​ല​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ​കേ​​ന്ദ്രം അ​റിയിച്ചു.

കേരളം വറചട്ടിയിലേക്കോ? പാലക്കാട്ട് താപനില 40 ഡിഗ്രി; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ചൂടിന് കാഠിന്യമേറും. കൊടും വേനല്‍ വരും മുന്‍പേ പാലക്കാട്ട് താപനില നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസ് എത്തി. കഴിഞ്ഞവര്‍ഷം വേനലിന്‍റെ ഉച്ചസ്ഥായിയില്‍ പാലക്കാട്ട് താപനില 41.3 ഡിഗ്രിയെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള താപനില വര്‍ഷാവര്‍ഷം ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ചൂണ്ടിക്കാട്ടി. പോയവര്‍ഷം കേരളത്തില്‍ ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചത് സ്ഥിതി മെച്ചപ്പെടുത്തി. ഇക്കൊല്ലവും വേനല്‍ മഴ തുണച്ചേക്കും. രാജ്യത്തെ മറ്റിടങ്ങളിലെ താപനിലയുമായി തട്ടിച്ചു നോക്കിയാല്‍ തീര സംസ്ഥാനമായ കേരളത്തിലെ സ്ഥിതി മെച്ചമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതിനിടെ ചൂടുകാലത്ത് പാലിക്കേണ്ട  നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.. ഈ സമയത്ത് തുറസായ ഇടങ്ങളില്‍ തൊഴിലെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം സംസ്ഥാനം ... Read more