Tag: nissan digital hub

നിസാൻ കേരളത്തിലേക്ക് വന്നവഴി; ഭിന്നത മറന്ന് കൈകോർത്താൽ കേരളം സ്വർഗമാക്കാം

ആഗോള വാഹന നിർമാതാക്കളായ നിസാൻ അവരുടെ ഡിജിറ്റൽ ഹബ്ബിനു കേരളത്തെ തെരഞ്ഞെടുത്തത് വെറുതെയല്ല. മൂവായിരം പേർക്ക് പ്രത്യക്ഷത്തിലും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന നിസാൻ ഡിജിറ്റൽ ഹബ്ബിനെ ഇവിടേയ്ക്ക് എത്തിക്കാൻ കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി ആഞ്ഞുപിടിച്ചപ്പോൾ അത് ചരിത്രമായി.ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി മിന്റ്’ ദിനപത്രമാണ് നിസാനെ കേരളത്തിലെത്തിച്ച സംഭവം വിവരിച്ചത്. എട്ടുമാസം, ആറ് മീറ്റിങ്ങുകൾ. വീട്ടിലുണ്ടാക്കിയ മീൻ കറി ജപ്പാൻ സംഘത്തിന് വിളമ്പി മുഖ്യമന്ത്രി പിണറായി വിജയൻ. അവരോട് മലയാളി മഹത്വം വിളമ്പി വാക്ചാതുരിയിൽ മയക്കി ശശി തരൂർ. ആഗോള മുൻനിര കാർ നിർമാതാക്കളായ നിസാന്റെ ഡിജിറ്റൽ ഹബ് തിരുവനന്തപുരത്തു കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളിൽ ചിലതു മാത്രമാണ് ഇത്. ശ്രമങ്ങൾക്കൊടുവിൽ പോയ വാരം നിസാൻ കരാറൊപ്പിട്ടു. നിസാനുമായുള്ള കരാർ വരാനിരിക്കുന്ന സംരംഭത്തിന്റെ വലുപ്പം കൊണ്ട് മാത്രമല്ല പ്രധാനമാകുന്നത്. മറ്റു ഘടകങ്ങൾ കൊണ്ട് കൂടിയാണ് . സമരങ്ങളുടെ പറുദീസയായ കേരളം നിക്ഷേപ സൗഹൃദമല്ലന്ന അപഖ്യാതി ... Read more

നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് ധാരണാപത്രം ഒപ്പു വെച്ചു; കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ആഗോള വാഹനനിര്‍മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന് സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരം ഹോട്ടല്‍ ഹില്‍ഡന്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ആദ്യഘട്ടത്തിനായുള്ള 30 ഏക്കര്‍ ഭൂമി വിട്ടു നല്‍കുന്നതിനുള്ള ധാരണപത്രമാണ് കൈമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാർ ലക്ഷ്യം, സ്ഥാപനത്തിന് വേണ്ട എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കും. കേരളത്തിന്റെ വ്യവസായ അനുകൂല അന്തരീക്ഷം തിരിച്ചറിഞ്ഞ് വ്യവസായ പ്രമുഖര്‍ കേരളത്തിലെത്തുന്നത് ആശാവഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോ ജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്. ക്യാംപസിന്റെ നിര്‍മാണം പൂര്‍ത്തിയാകുംവരെ ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ 25,000 ചതുരശ്രയടിയിലും കോഡവലപ്പര്‍ ക്യാംപസിലുമായി ഡിജിറ്റല്‍ ഹബ് പ്രവര്‍ത്തിക്കും. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ സ്ഥാപിക്കുന്ന നിസാന്‍ ഡിജിറ്റല്‍ ടെക്‌നോളജി ഹബ് മൂന്നു വര്‍ഷത്തിനകം 3000 ഹൈടെക് സാങ്കേതിക ... Read more