Category: Round Up Malayalam

ജൂണ്‍ 24 മുതല്‍ സൗദിയിലെ നിരത്തുകളില്‍ വനിതകള്‍ വാഹനമോടിക്കും

സൗദി അറേബ്യയുടെ ചരിത്രം തിരുത്തി ജൂൺ 24ന്​ വനിതകള്‍ നിരത്തിലൂടെ വണ്ടിയോടിച്ചു തുടങ്ങും. ട്രാഫിക്​ ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്​ടർ ജനറൽ മുഹമ്മദ്​ അൽബസ്സാമിയാണ്​ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന തിയ്യതിയുടെ പ്രഖ്യാപനം നടത്തിയത്​. വനിതകളുടെ ഡ്രൈവിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.  2017 സെപ്​റ്റംബറിലാണ്​ വനിതകൾക്ക്​ വാഹനമോടിക്കുന്നതിനുള്ള ദശകങ്ങൾ പഴക്കമുള്ള വിലക്ക്​ എടുത്തുകളഞ്ഞ​ രാജകൽപന വന്നത്​. ഈ വർഷം പകുതിയോടെ വനിതകളുടെ ഡ്രൈവിങ്​ ആരംഭിക്കുമെന്ന്​ അറിയിച്ചിരുന്നെങ്കിലും കൃത്യമായ തിയതി നേരെത്ത പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടയിൽ ഡ്രൈവിങ്​ സ്​കൂളുകൾ ആരംഭിക്കുകയും മറ്റുപഠനങ്ങളും നടന്നുവരികയുമായിരുന്നു. അഞ്ചുനഗരങ്ങളിലാണ്​ പ്രാഥമികമായി ഡ്രൈവിങ്​ സ്​കൂളുകൾ തുടങ്ങിയത്​. വിദേശത്ത്​ നിന്ന്​ ​ലൈസൻസ്​ നേടിയ സൗദി വനിതകൾ ഉൾപ്പെടെ ഇവിടെ പരിശീലകരായുണ്ട്​.

വേനല്‍ തണുപ്പിക്കാന്‍ ദുബൈയില്‍ രണ്ട് പുതിയ വാട്ടര്‍പാര്‍ക്കുകള്‍

വേനല്‍ തണുപ്പിക്കാന്‍ ദുബൈയില്‍ പുതിയ രണ്ടു വാട്ടര്‍ തീം പാര്‍ക്കുകള്‍ തുറക്കുന്നു. ലഗുണ വാട്ടര്‍പാര്‍ക്കും സ്​പ്ലാഷേര്‍സ് ഐലന്‍ഡുമാണ് ഈ വാരാന്ത്യത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ലാ മെര്‍ ബീച്ചില്‍ കടലോരത്തിന്‍റെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയാണ് ലഗുണ വാട്ടര്‍ പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. മേഖലയില്‍ ഇതാദ്യമായി സര്‍ഫിങ്ങിന് പ്രത്യേക റൈഡ് സജ്ജമാക്കുന്ന ആദ്യ പാര്‍ക്കും ലഗുണയാകും. അക്വാ പ്ലേ, സ്​പ്ലാഷ് പോഡ് തുടങ്ങിയ രസകരമായ റൈഡുകള്‍ കുട്ടികളെയും ആകര്‍ഷിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി 99 ദിര്‍ഹത്തിന് വാങ്ങാം. അക്വാവെഞ്ചര്‍ പാര്‍ക്കില്‍ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയ പുതിയ വാട്ടര്‍ പാര്‍ക്കാണ് സ്​പ്ലാഷേര്‍സ് ഐലന്‍ഡ്. കുട്ടികള്‍ക്ക് ആസ്വദിക്കാനാവുന്ന ഏഴു റൈഡുകളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. 290 ദിര്‍ഹമാണ് ഒരു കുട്ടിക്ക് പ്രവേശനത്തിനുള്ള നിരക്ക്. രണ്ടു വാട്ടര്‍ പാര്‍ക്കുകളും ശനിയാഴ്ച തുറക്കും.

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ പൂർത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. കടല്‍പ്പാലത്തിന്‍റെ നീളം 55 കിലോമീറ്ററാണ്. 2000 കോടി ഡോളർ, ഏകദേശം 134.5 ലക്ഷം കോടി രൂപ ചെലവിലാണ് ആറുവരിപ്പാതയിൽ കടല്‍പ്പാലം നിര്‍മിച്ചത്. മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, തുരങ്കം എന്നിവ അടങ്ങുന്നതാണ് 2009ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്‍റെ പ്രത്യേകത. കടല്‍പ്പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഹോങ്കോങ്– മക്കാവു യാത്രാസമയം പകുതിയായി കുറയും.

ബ്രേക്ക് തകരാര്‍: മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു

മാരുതിയുടെ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് തിരികെ വിളിക്കുന്നത്. ബ്രേക്കിന്‍റെ വാക്വം ഹോസിൽ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാംപയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച് സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാംപയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഈ വാട്സ്ആപ്പ് സന്ദേശം ഫോണുകളെ നിശ്ചലമാക്കും

‘ഈ കറുത്ത അടയാളം തൊടരുത് തൊട്ടാല്‍ ഫോണ്‍ ഹാങ്ങ് ആവും’ എന്ന് പറഞ്ഞുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. സന്ദേശം കണ്ട് അതൊന്ന് പരീക്ഷിക്കാനായി കറുത്ത അടയാളത്തില്‍ സ്പര്‍ശിച്ച ഭൂരിഭാഗം ആളുകളുടെയും ഫോണ്‍ നിശ്ചലമാവുകയും ചെയ്തു. ടച്ച് സ്‌ക്രീനില്‍ എന്ത് ചെയ്താലും ഫോണ്‍ പ്രവര്‍ത്തിക്കുകയില്ല. വാട്‌സ്ആപ്പില്‍ നിന്നും പിന്നോട്ട് പോവാനോ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാനോ സാധിക്കില്ല. ആന്‍ഡ്രോയിഡ്, ഐഒഎസ് വ്യത്യാസമില്ലാതെയാണ് ഈ സന്ദേശം ഫോണുകളെ ബാധിച്ചിട്ടുള്ളത്. ഈ സന്ദേശങ്ങളിലുള്ള അദൃശ്യമായ അസംഖ്യം സ്‌പെഷ്യല്‍ കാരക്ടറുകളാണ് ഫോണിനെ ഹാങ്ങ് ആക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം സന്ദേശങ്ങളെ മെസേജ് ബോംബുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ എണ്ണമറ്റ സ്‌പെഷ്യല്‍ കാരക്ടറുകള്‍ ഒന്നിച്ചു തുറന്നുവരുന്നു. തെളിയിച്ചുപറഞ്ഞാല്‍ കാരക്ടറുകളുടെ ഒരു പൊട്ടിത്തെറിതന്നെ അവിടെ നടക്കുന്നു. അത് താങ്ങാന്‍ പറ്റാതെ വരുമ്പോഴാണ് ഫോണ്‍ നിശ്ചലമായി മാറുന്നത്. കഴിഞ്ഞ വര്‍ഷം നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഒരു സന്ദേശം വാട്‌സ്ആപ്പ് വഴി ... Read more

ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് ഒരുങ്ങുന്നു; പ്രവേശനം സൗജന്യം

ഖുര്‍ആനിലെ അദ്ഭുതങ്ങളും സസ്യങ്ങളും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ പാര്‍ക്ക് ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈ അല്‍ ഖവനീജില്‍ നിര്‍മിക്കുന്ന പാര്‍ക്കില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി പറഞ്ഞു. പാര്‍ക്ക് തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ക്കിലെ അദ്ഭുതങ്ങളുടെ ഗുഹയും ഗ്ലാസ് ഹൗസും കാണാന്‍ 10 ദിര്‍ഹം വീതം നല്‍കണം. സഹിഷ്ണുത, സ്‌നേഹം, സമാധാനം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് 60 ഹെക്ടറില്‍ പരന്നുകിടക്കുന്ന പാര്‍ക്കിന്‍റെ ഉദ്ദേശം. പാര്‍ക്കിലെ ഗ്ലാസ്ഹൗസില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മരുന്ന് ചെടികള്‍ പ്രത്യേക താപനിലയില്‍ സൂക്ഷിച്ചു വളര്‍ത്തും. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഏഴു അദ്ഭുതങ്ങളാണ് ‘കേവ് ഓഫ് മിറാക്കിള്‍സില്‍’ കാണാന്‍ സാധിക്കുക. വൈദ്യശാസ്ത്രത്തിന് പ്രയോജനപ്രദമെന്ന് തെളിയിക്കപ്പെട്ട, ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന സസ്യങ്ങളും പച്ചമരുന്നുകളും ഉള്‍പ്പെടുത്തി 12 ഉദ്യാനങ്ങളും പാര്‍ക്കിലുണ്ടാകും. സൗരോര്‍ജപാനലുകള്‍, വൈ-ഫൈ സംവിധാനം, ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുങ്ങും.

അടിമുടി മാറി മാരുതി എര്‍ട്ടിഗ

പുതിയ രൂപത്തിലും ഭാവത്തിലും മാരുതി എര്‍ട്ടിഗ ഇന്‍ഡോനീഷ്യന്‍ ഓട്ടോ ഷോയില്‍ പുറത്തിറക്കി. നിലവിലുള്ള മോഡലിനെക്കാള്‍ 99 മില്ലിമീറ്റര്‍ നീളവും 40 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും കൂട്ടിയാണ് പുതിയവന്‍ നിരത്തിലോടുക. ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലിമീറ്ററായി. വീല്‍ബേസില്‍ മാറ്റമില്ല. നീളവും വീതിയും കൂട്ടിയതോടെ മൂന്നാംനിരയില്‍ സൗകര്യം കൂടി. ഹെഡ്ലാമ്പുകളില്‍ പ്രൊജക്ടര്‍ ലെന്‍സുകള്‍ പുതുതായി ചേര്‍ത്തു. മുന്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ സി ആകൃതിയിലാണ്. ടെയില്‍ ലാമ്പുകളും എല്‍ഇഡിയായി. പിറകിലെ വിന്‍ഡ്സ്‌ക്രീന്‍ ഒരല്‍പ്പം ഉയര്‍ത്തി. ലൈസന്‍സ് പ്ലേറ്റിന് ക്രോംകൊണ്ട്‌ പൊതിഞ്ഞു. വീതി കൂടിയ അലോയ് വീലുകള്‍ വണ്ടിക്ക് കുറച്ചുകൂടി പക്വത വരുത്തിയിട്ടുണ്ട്. 15 ഇഞ്ചാണ് അലോയ് വീലുകള്‍. സ്വിഫ്റ്റിലും പുതിയ ഡിസയറിലുമുള്ള ഡാഷ്ബോര്‍ഡ് എര്‍ട്ടിഗയിലേക്കും കൊണ്ടുവന്നു. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനം എന്നിവയും സെന്‍റര്‍ കണ്‍സോളിലുള്ള സ്‌ക്രീനിലുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്‌ലാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഡ്രൈവര്‍ക്ക് പുതിയതായി നല്‍കിയിട്ടുണ്ട്. ... Read more

സൗന്ദര്യോത്സവത്തിനായി അഞ്ചുരുളി ഒരുങ്ങുന്നു

ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പടര്‍ന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്നുനില്‍ക്കുന്ന കാനനഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍നിന്നു ജലമെത്തിക്കുന്നതിനായി നിര്‍മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. ഈ മനോഹാരിത ആവോളം ആസ്വദിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈമാസം 16നു തിരിതെളിയും. 27നു സമാപിക്കും. ഇതിനു മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന, കാര്‍ഷിക-കുടിയേറ്റ-ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊള്ളുന്ന കാഞ്ചിയാര്‍ പഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുള്ളില്‍ ഉരുളി കമഴ്ത്തിയതു പോലെ അഞ്ചു കുന്നുകള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് അഞ്ചുരുളി എന്ന പേരു ലഭിച്ചത്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് അഞ്ചുരുളി വെള്ളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനെത്തുന്നത്. സൗന്ദര്യോത്സവത്തില്‍ ആസ്വാദകര്‍ക്കായി ഒട്ടേറെ പരിപാടികളാണു സംഘാടകര്‍ ഒരുക്കുന്നത്. ഹൈഡല്‍ ടുറിസവുമായി ബന്ധപ്പെട്ട് ... Read more

26ന്റെ നിറവില്‍ ലേഡീസ് സ്‌പെഷ്യല്‍ ട്രെയിന്‍

ലോകത്തെ തന്നെ ആദ്യത്തെ ലേഡീസ് സ്പെഷല്‍ ട്രെയിന്‍ പശ്ചിമ റെയില്‍വേ ചര്‍ച്ച്ഗേറ്റ്, ബോറിവ്ലി സ്റ്റേഷനുകള്‍ക്കിടയില്‍ ആരംഭിച്ചിട്ട് 26 വര്‍ഷം പൂര്‍ത്തിയായി. 1992 മേയ് അഞ്ചിനാണ് ഈ സര്‍വീസ് ആരംഭിക്കുന്നത്. ആ ചരിത്ര ദിനത്തിന്റെ സ്മരണയില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ചാണ് ഇന്നലെ ലേഡീസ് സ്പെഷല്‍ ട്രെയിനുകള്‍ എത്തിയത്. സ്ത്രീയാത്രക്കാര്‍ക്ക് തിരക്കും മറ്റു ശല്യങ്ങളും ഒഴിവാക്കി സ്വസ്ഥമായി യാത്ര ചെയ്യാനുള്ള സൗകര്യമാണ് ലേഡീസ് സ്പെഷലുകള്‍ ഒരുക്കുന്നത്. ഉദ്യോഗസ്ഥകള്‍ക്കാണ് ഇത് ഏറ്റവും അനുഗ്രഹമാകുന്നത്. നിലവില്‍ പ്രതിദിനം എട്ടു ലേഡീസ് സ്പെഷല്‍ സര്‍വീസുകള്‍ പശ്ചിമ റെയില്‍വേ നടത്തുന്നുണ്ട്. രാവിലെ ബോറിവ്ലി, ഭായിന്ദര്‍, വസായ് റോഡ്, വിരാര്‍ സ്റ്റേഷനുകളില്‍ നിന്ന് ചര്‍ച്ച്ഗേറ്റിലേക്കും വൈകിട്ട് തിരിച്ചുമാണ് സര്‍വീസുകള്‍. മധ്യറെയില്‍വേയും 1992 ജൂലൈയില്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (സിഎസ്എംടി) നിന്ന് കല്യാണ്‍ വരെ ലേഡീസ് സ്പെഷല്‍ ട്രെയിനുമായി തുടക്കമിട്ടു. ഇപ്പോള്‍ പൂര്‍ണമായും ലേഡീസ് കോച്ചുകള്‍ ഉള്ള നാലു സര്‍വീസുകളും കൂടുതല്‍ കോച്ചുകള്‍ സ്ത്രീകള്‍ക്കായി നീക്കിവച്ച 24 സര്‍വീസുകളും മധ്യറെയില്‍വേയ്ക്കുണ്ട്.

മധ്യറെയില്‍വേ ഇനി അനുകൂല കാലാവസ്ഥക്കനുസരിച്ച് സര്‍വീസ് നടത്തും

മണ്‍സൂണ്‍ കാലത്ത് മധ്യ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകള്‍ ഓടുക കാലാവസ്ഥയ്ക്കനുസരിച്ച്. കനത്ത മഴയും വേലിയേറ്റയും പ്രകടമാകുന്ന ദിവസങ്ങളില്‍ സര്‍വീസുകള്‍ കുറയ്ക്കാനാണ് പദ്ധതി. വെള്ളപൊക്കം മൂലം കൂടുതല്‍ ട്രെയിനുകള്‍ ട്രാക്കില്‍ കുടുങ്ങി സര്‍വീസുകള്‍ താറുമാറുകന്നത് ഒഴിവാക്കാനാണിതെന്ന് ഡിവിഷന്‍ മാനേജര്‍ എസ്. കെ ജയിന്‍ അറിയിച്ചു. ഏതാണ്ട് 350 സര്‍വീസുകളെങ്കിലും ഇത്തരം ദിവസങ്ങളില്‍ റദ്ദാക്കും. പ്രതിദിനം 1732 ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളാണ് മധ്യറെയില്‍വേ നടത്തുന്നത്. അതേസമയം, പ്രവചനം പോലെ മഴ പെയ്തില്ലെങ്കില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കും. കനത്തമഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും സര്‍വീസുകള്‍ കുറയ്ക്കും. കഴിഞ്ഞവര്‍ഷം കനത്തമഴയിലും വെള്ളക്കെട്ടിലും പെട്ട് 16 ട്രെയിനുകളുടെ എന്‍ജിന്‍ തകരാറിലായിരുന്നു. ഇവ വഴിയില്‍ കിടന്നതു കാരണം മറ്റു ട്രെയിനുകള്‍ക്കും കടന്നുപോകുക പ്രയാസമായി. ഈ ദുരവസ്ഥ പരിഹരിക്കാനാണ് പുതിയ നീക്കം.

ഈ മാസം ഒമ്പതു മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍മഴ

ഈ മാസം ഒമ്പതു മുതല്‍ കേരളത്തില്‍ കൂടുതല്‍ വേനല്‍മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒമ്പതാം തിയ്യതിയോടെ ശ്രീലങ്കയ്ക്ക് കിഴക്കുഭാഗത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനിടയുണ്ട്. ഇത് കന്യാകുമാരി തീരത്ത് എത്തുന്നതോടെ കേരളത്തില്‍ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അതേസമയം, ഉത്തരേന്ത്യയില്‍ വീശിയടിച്ച കനത്തകാറ്റിലും മഴയിലും 125 പേര്‍ മരിച്ചു. 200ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കുണ്ട്.  ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിര്‍ദേശം തുടരുകയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്.  

ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിംഗ്‌ ഈ മാസം 13 മുതല്‍

ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റ് വരുന്നു. ഈ മാസം 13 മുതല്‍ 16 വരെയാണ് ബിഗ് ഷോപ്പിങ് സെയില്‍ നടക്കുന്നത്. നിരവധി ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ആറിരട്ടി വര്‍ധനയാണ് ഈ ദിവസങ്ങളില്‍ കമ്പനി പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി, ക്യാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ്‌ തുടങ്ങിയവയ്ക്കാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിങ് ഡെയ്‌സില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം കാഷ് ബായ്ക്ക് ലഭിക്കുന്നതിനും അവസരമുണ്ട്. ലാപ്‌ടോപ്, കാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് 80 ശതമാനംവരെ വിലക്കിഴിവാണ് ഓഫര്‍ ചെയ്യുന്നത്. ടിവി ഉള്‍പ്പടെയുള്ള ഹോം അപ്ലെയന്‍സുകള്‍ക്ക് 70 ശതമാനം വരെയും വിലക്കിഴിവ് നല്‍കും. ചില ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും സ്മാര്‍ട്ട്‌ ഫോണുകള്‍ക്കും ഫ്‌ളാഷ് സെയിലും ഏര്‍പ്പെടുത്തുന്നുണ്ട്.

അമർനാഥ് ഗുഹാക്ഷേത്രത്തിൽ ഹിമലിംഗം പ്രത്യക്ഷമായി: തീര്‍ത്ഥാടനം ജൂണ്‍ 28 മുതല്‍

അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിലെത്തും. കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രമുള്ളത്ത്. സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്. ജൂൺ, ജൂലൈ മാസങ്ങളിൽ പൂർണരൂപത്തിൽ പ്രത്യക്ഷമാകുന്ന ഹിമലിംഗത്തിന് ആറടിയിൽ കൂടുതൽ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. പരമശിവൻ അമരനായതിന്‍റെ രഹസ്യമന്ത്രം പാർവതിദേവിക്ക് ഉപദേശിച്ചു നൽകിയത് അമർനാഥ് ഗുഹയിൽ വച്ചാണെന്നും വിശ്വാസമുണ്ട്. ശിവലിംഗത്തിനു പുറമെ ഗുഹയ്ക്കകത്തു പാർവതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തില്‍ മാത്രമാണ് ഇവ കാണാനാവുക. അറുപതു ദിവസം നീളുന്ന കശ്‌മീരിലെ അമർനാഥ് തീർഥയാത്ര ജൂൺ 28ന് ആരംഭിക്കും. 40 ദിവസമായിരുന്നു സാധാരണ യാത്രയുടെ സമയപരിധി. ഇക്കുറി 20 ദിവസം കൂടി നീട്ടി. മഞ്ഞുവീഴ്ചയിൽ അമർനാഥ് ഗുഹയിലേക്കുളള യാത്രാമാർഗം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. എന്നാൽ ജൂൺ 28നു മുമ്പ് തടസങ്ങൾ ... Read more

പത്മനാഭപുരം കൊട്ടാര വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പിലറിയാം

പത്മനാഭപുരം കൊട്ടാര വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പിലറിയാം. കൊട്ടാര സമുച്ചയങ്ങളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം ഇനി വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും ലഭ്യമാകും. സംസ്ഥാന പുരാവസ്തുവകുപ്പാണ് പദ്ധതിയുടെ ആസൂത്രികര്‍. വെബ്‌സൈറ്റിലെത്തിയാല്‍ കൊട്ടാരസമുച്ചയത്തിലെ 18 കൊട്ടാരത്തില്‍ ഓരോന്നിന്റെയും ചിത്രങ്ങളും വിവരങ്ങളും ലഭിക്കും. സന്ദര്‍ശക സമയം, സൗകര്യങ്ങള്‍, എങ്ങനെ എത്തിച്ചേരാം തുടങ്ങിയ കാര്യങ്ങളെല്ലാം സൈറ്റിലുണ്ടാകും. സഞ്ചാരികള്‍ക്കും ഗവേഷകര്‍ക്കുമൊക്കെ സഹായകമാകുന്ന രീതിയിലാണ് രൂപകല്‍പ്പന.സൈറ്റിന്റെ ഭാഗമായുള്ള ലിങ്കിലൂടെ കൊട്ടാരത്തിന്റെ യുട്യൂബ് ചാനലിലേക്ക് പ്രവേശിക്കാം. ഇതില്‍ കൊട്ടാരത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രവും മറ്റും ലഭ്യമാകും. പഴയ വേണാട് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു പത്മനാഭപുരം കൊട്ടാരം. പിന്നീട് വേണാട് രാജ്യം വികസിച്ച് തിരുവിതാംകൂര്‍ രാജ്യമായി. 70 വര്‍ഷത്തോളം ശക്തമായ രാജ്യമായി തിരുവിതാംകൂര്‍ നിലനിന്നു. പിന്നീട് ക്ഷയിക്കുകയും രാജ്യം ബ്രിട്ടീഷ് ഭരണത്തിനു കീഴിലാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം പത്മനാഭപുരം കൊട്ടാരം നിലനില്‍ക്കുന്ന തക്കല പ്രദേശം തമിഴ്‌നാടിന്റെ അധീനതയിലാണെങ്കിലും കൊട്ടാരത്തിന്റെ അവകാശം കേരളത്തിന് നിലനിര്‍ത്താനായി. പുരാവസ്തുവകുപ്പിനാണ് കൊട്ടാരത്തിന്റെ സൂക്ഷിപ്പുചുമതല. നാനൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കൊട്ടാരം. ഏഷ്യയിലെതന്നെ ഏറ്റവും വലിയ തടിനിര്‍മിത കൊട്ടാരമാണിത്. ... Read more

കേരള ടൂറിസത്തെ അഭിനന്ദിച്ച് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി

ടൂറിസം രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചെന്ന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ. കേരളത്തിന്‍റെ ടൂറിസം ഭാവി പ്രകൃതിദത്ത ടൂറിസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശത്തിനെത്തിയ അദ്ദേഹം അൽ അമാൻ-വികെഎൽ ഗ്രൂപ് ചെയർമാൻ ഡോക്ടർ വർഗീസ് കുര്യൻ ചിറ്റാറിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മനോഹരമാണ് കേരളം. നല്ല ജനങ്ങൾ, നല്ല പെരുമാറ്റം, നല്ല ശുദ്ധവായുവും ജലവും പ്രകൃതി ഒരുക്കിയ കാഴ്ചകളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. മാത്രവുമല്ല പണ്ടു മുതലേ ബഹ്‌റൈനും കേരളവും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അഭിപ്രായപ്പെട്ടു. മൂഴിയാർ, കക്കി തുടങ്ങിയ കിഴക്കൻ വനമേഖലകളും സന്ദർശിച്ചു. ബഹ്റൈൻകാരുടെ ടൂറിസം പറുദീസയായി കേരളത്തെ മറ്റുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് അലി നെയ്മി, ഓഫിസ് ഡയറക്ടർ സൗദ് ഹവ്വ എന്നിവരും ഉപപ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജു എബ്രഹാം എംഎൽഎ, വികെഎൽ ഗ്രൂപ് ചെയർമാൻ ... Read more