Tag: chaina tourism

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ പൂർത്തിയായി. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. ജൂലൈയിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. കടല്‍പ്പാലത്തിന്‍റെ നീളം 55 കിലോമീറ്ററാണ്. 2000 കോടി ഡോളർ, ഏകദേശം 134.5 ലക്ഷം കോടി രൂപ ചെലവിലാണ് ആറുവരിപ്പാതയിൽ കടല്‍പ്പാലം നിര്‍മിച്ചത്. മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, തുരങ്കം എന്നിവ അടങ്ങുന്നതാണ് 2009ല്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്‍റെ പ്രത്യേകത. കടല്‍പ്പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ഹോങ്കോങ്– മക്കാവു യാത്രാസമയം പകുതിയായി കുറയും.

സ്വര്‍ണഇലകള്‍ പൊഴിക്കുന്ന ഒറ്റമരം

ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പോഴിക്കുന്ന ഒറ്റമരം. വര്‍ണ ശോഭയില്‍ മോഹിപ്പിക്കുന്ന ഈ മരം ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്. ജീവിക്കുന്ന ഫോസില്‍ എന്നാണ് മരത്തിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുക. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്. സോങ്ഗാന്‍ മലനിരകളിലാണ് ക്ഷേത്രവും മരവുമുള്ളത്. ഇവിടുത്തെ കാലാവസ്ഥയാണ് ഇത്ര വര്‍ഷമായിട്ടും മരത്തെ നശിക്കാതെ കാത്തുസൂക്ഷിക്കുന്നത്. പ്രകൃതിയിലെ ഒരു പ്രതിഭാസവും മരത്തിന്‍റെ ജീവനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. വര്‍ഷം കഴിയുംതോറും മരത്തിന്‍റെ ആരോഗ്യം വര്‍ധിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയുടെ അത്ഭുതമെന്നു വേണമെങ്കില്‍ മരത്തിനെ വിളിക്കാം എന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്. നിലത്തു വീഴുന്ന ഇലകള്‍ നീക്കം ചെയ്യാറില്ല. മരത്തെ ഒന്നുതൊടാം എന്നാഗ്രഹിച്ച് ഗു ഗുന്യായിലേക്ക് ... Read more