Category: Round Up Malayalam

റോഡപകടങ്ങൾ കുറയ്ക്കാൻ 85 പ്രത്യേക സ്ക്വാഡുകൾ

റോഡപകടങ്ങൾ കുറയ്ക്കാനായി മോട്ടോർവാഹന വകുപ്പിന്‍റെ 85 പ്രത്യേക സ്ക്വാഡുകൾ നിരത്തിലിറങ്ങുന്നു. വാഹനത്തിരക്കും അപകടസാധ്യതയുമേറിയ മുഴുവൻ സ്ഥലങ്ങളിലും രാത്രിയും പകലും സ്ക്വാഡിന്‍റെ സാന്നിധ്യമുണ്ടാകും. നിയമലംഘനങ്ങൾ പിടികൂടുകയും അപകടങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയുമാണ് സ്ക്വാഡിന്‍റെ ചുമതല. ഇതിനായി ഗതാഗതവകുപ്പിൽ 262 പേരുടെ തസ്തിക സൃഷ്ടിക്കാൻ സർക്കാർ അംഗീകാരം നൽകി.ശബരിമല  പാതയിൽ അപകടം കുറയ്ക്കാൻ നടപ്പാക്കിയ പദ്ധതി ഫലപ്രദമായതിനെത്തുടർന്നാണ് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കുന്നത്. രണ്ടുവർഷത്തിനകം അപകടങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം. നിലവിലുള്ള 34 സ്‌ക്വാഡുകൾക്കു പുറമെ 51 പുതിയ സ്‌ക്വാഡുകളാണു വരുന്നത്. കാസർകോട്, വയനാട് ജില്ലകളിൽ രണ്ടു വീതവും മലപ്പുറത്ത് മൂന്നും മറ്റു ജില്ലകളിൽ നാലു വീതവും സ്‌ക്വാഡുകൾ രൂപീകരിക്കും. 10 ആർടിഒമാരുടെയും 65 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും 187 അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തസ്തികകളാണു സൃഷ്ടിക്കുന്നത്. സ്ക്വാഡുകൾക്കുള്ള വാഹനം വാടകയ്ക്കെടുക്കും. സംസ്ഥാനതലത്തിൽ സ്ക്വാഡുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കൺട്രോൾ റൂമും ഒരുക്കും.

വി​ദേ​ശ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഇ​നി ഒമാനില്‍ വി​സ​യി​ല്ല

ചെ​ല​വു​ ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശി വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ൽ​കി​വ​ന്ന ഫാ​മി​ലി സ്​​റ്റാ​റ്റ​സി​ൽ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി വ​രു​ത്തി. ഇ​ത​നു​സ​രി​ച്ച്​ വി​ദേ​ശ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഇ​നി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ വി​സ ല​ഭി​ക്കി​ല്ല. നി​ല​വി​ൽ കു​ട്ടി​ക​ളു​ടെ വി​സ​യു​ള്ള​വ​ർ അ​ത്​ ഭ​ർ​ത്താ​വി​​ന്‍റെ തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഓഫ് അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ​റ​യു​ന്നു. സ​ർ​ക്കു​ല​ർ ല​ഭി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ള്ളി​ൽ കു​ട്ടി​ക​ളു​ടെ വി​സ സ​ർ​ക്കാ​ർ-സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള​ള ഭ​ർ​ത്താ​വി​​ന്‍റെ തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​നി​മു​ത​ൽ മ​ന്ത്രാ​ല​യ​ത്തി​​​ന്‍റെ വി​സ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ടി​ക്ക​റ്റു​ക​ൾ, ടി​ക്ക​റ്റി​നു​ള്ള ന​ഷ്​​ട​പ​രി​ഹാ​രം, സൗ​ജ​ന്യ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കി​ല്ലെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ പു​തി​യ തീ​രു​മാ​നം മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രെ ബാ​ധി​ക്കും. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ഫാ​മി​ലി സ്​​റ്റാ​റ്റ​സി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന ദ​മ്പ​തി​മാ​രി​ൽ ഭ​ർ​ത്താ​ക്ക​ന്മാ​ർ​ക്ക്​ അ​ടു​ത്തി​ടെ ന​ട​ന്ന ടെ​ർ​മി​നേ​ഷ​നു​ക​ളി​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു. ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ തി​രി​ച്ചെ​ത്തി സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ഫ്രീ ​വി​സ​യി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം കു​ട്ടി​ക​ൾ നി​ല​വി​ൽ സ്​​ത്രീ​ക​ളു​ടെ ... Read more

വരുന്നു വജ്രം പതിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍

ലോകവിഖ്യാതമായ സ്വിസ് വാച്ച്-ജ്വല്ലറി കമ്പനിയായ ബുഖെറെര്‍ നല്‍കുന്ന വജ്രങ്ങള്‍ പതിച്ച ഹാര്‍ലി ഡേവിസണ്‍ പ്രത്യേക എഡിഷന്‍ പുറത്തിറങ്ങുന്നു. ഏതാണ്ട് 13 കോടി രൂപയാണ് മോട്ടോര്‍സൈക്കിളില്‍ പിടിപ്പിക്കുന്ന വജ്രങ്ങള്‍ക്കു മാത്രം വില. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതിയാണ് ഇതോടെ ഈ വാഹനത്തെ തേടിയെത്തുന്നത്. ഹാര്‍ലിയുടെ സോഫ്‌ടെയില്‍ സ്ലിം എസ് മോഡലിനെ ആധാരമാക്കിയാണ് ഈ ബ്ലൂ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. 2500 മനണിക്കൂറുകളാണ് വാഹനത്തിന്റെ നിര്‍മാണസമയം. ഈ മോട്ടോര്‍സൈക്കിളില്‍ കാണുന്ന ഓരോ ലോഹഭാഗങ്ങളും നിര്‍മിച്ചതും വെല്‍ഡ് ചെയ്തതും അടിച്ചുപരത്തിയതും പോളിഷ് ചെയ്തതുമെല്ലാം കൈ കൊണ്ടാണെന്ന് ബുഖെറര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന് ബ്ലൂ എഡിഷന്‍ എന്ന് പേരിട്ടതിനു കാരണം മറ്റൊന്നുമല്ല. വാഹനത്തിന്റെ നിറം നീലയാണ്. വിവിധ നിറങ്ങളുടെ ആറ് അടരുകള്‍ ഇതിലുണ്ട്. ഇതൊരു രഹസ്യ കോട്ടിങ് രീതിയാണെന്ന് ബുഖെറര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന്റെ ടാങ്കില്‍ ഹാര്‍ലി ഡേവിസണ്‍ പ്രത്യേക പതിപ്പിന് യോജിക്കുന്ന വിധത്തിലുള്ള ലോഗോ നല്‍കിയിട്ടുണ്ട്. ബുഖെറര്‍ ലോഗോയും സവിശേഷമാണ്. മോട്ടോര്‍സൈക്കിളുകളുടെ ഗതകാല ശൈലിയിലുള്ള ബോഡി വര്‍ക്കാണ് ... Read more

ഇവിടെ രാത്രിയില്‍ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ…

പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്. ശിവൻ രാജരാജേശ്വരൻ എന്ന പേരിലാണ് ഈ മഹാക്ഷേത്രത്തിൽ അറിയപ്പെടുന്നത്. ശങ്കരനാരായണ ഭാവത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ദേവപ്രശ്നം വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്. ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തി പീഠങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ ഉത്ഭവത്തിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ശിവനും സതിയുമായി ബന്ധപ്പെട്ടതാണ്. സതീ ദേവിയുടെ സ്വയം ദഹനത്തിനു ശേഷം സതിയുടെ തല വന്നു വീണത് ഇവിടെയാണെന്നാണ് വിശ്വാസം. ചരിത്രം ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ... Read more

അവധിക്കാലം വണ്ടലൂരില്‍ മൃഗങ്ങളോടൊപ്പം ആഘോഷിക്കാം

ഒഴിവുകാലം കുടുംബ സമേതം മൃഗങ്ങളോടേ ചിലവിഴക്കുവാന്‍ അവസരം കിട്ടിയാല്‍ ആരാണ് ഉപേക്ഷിക്കുക. അങ്ങനെ ഒരു അവസരം വണ്ടലൂര്‍ മൃഗശാല സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുകയാണ്. വണ്ടലൂര്‍ മൃഗശാല ഇതിനോടകം തന്നെ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രമെന്ന റെക്കോര്‍ഡ് നേടി കഴിഞ്ഞു. വേനലവധിക്കാലം തുടങ്ങി ഒരു മാസത്തിനകം സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40% വര്‍ധനയുണ്ടെന്നാണു കണക്ക്. സന്ദര്‍ശകരുടെ സൗകര്യം കണക്കിലെടുത്ത് ഈ മാസം എല്ലാ ദിവസങ്ങളിലും മൃഗശാല തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. വാരാന്ത്യങ്ങളിലാണു മൃഗശാലയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ് വില്‍പന വഴിയുള്ള വരുമാനം ഒന്‍പതു മുതല്‍ 12 ലക്ഷം രൂപ വരെയാണെന്നു മൃഗശാല അധികൃതര്‍ പറയുന്നു. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ ടിക്കറ്റുകളാണു വിറ്റു പോകുന്നത്. കഴിഞ്ഞ ഞായറാഴ്ച 23500 സന്ദര്‍ശകരാണു മൃഗശാലയിലെത്തിയത്. ടിക്കറ്റ് വരുമാനം 12 ലക്ഷം രൂപ. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. അവധിക്കാലത്തെ സന്ദര്‍ശകരില്‍ ... Read more

രാജ്യത്തെ ശുചിത്വ നഗരങ്ങളില്‍ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത്

രാജ്യത്തെ ശുചിത്വ നഗരങ്ങളില്‍ ഇന്‍ഡോര്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത്. ഏഴു വര്‍ഷം മുന്‍പ് ഏഷ്യയില്‍ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള 20 നഗരങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമാണ് ഇന്നു മുഖപ്രസാദമുള്ള നഗരമെന്ന പെരുമ നേടുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുമാണ് ഇന്‍ഡോറിനെ വൃത്തിയുടെ ഇടമാക്കിയത്. കൃത്യമായ ആസൂത്രണത്തോടു കൂടിയ ഖരമാലിന്യ നിര്‍മാര്‍ജനം, വീട്ടിലെത്തിയുള്ള മാലിന്യശേഖരണം, വലിയ തോതിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ഒപ്പം കര്‍ശനമായ നിയമനടപടികളും…ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഇന്‍ഡോറിനു പുതിയ ഭാവമായി. ഇന്‍ഡോര്‍ വൃത്തിയുടെ ശീലങ്ങള്‍ കൃത്യമായി പാലിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ബോധവല്‍ക്കരണമായിരുന്നു ആദ്യ ഘട്ടം. ഈര്‍പ്പമുള്ളതും അല്ലാത്തതുമായ മാലിന്യങ്ങള്‍ വ്യത്യസ്ത ബാഗുകളില്‍ സൂക്ഷിക്കേണ്ടതിനെപ്പറ്റി പ്രത്യേക പരിശീലനം വീടുകള്‍ക്കു നല്‍കി. ദേവഗുരാഡിയയിലെ പ്ലാന്റിലാണു മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്. പ്ലാസ്റ്റിക് ഒഴികെയുള്ള ഖരമാലിന്യങ്ങള്‍ അഞ്ഞൂറു മെട്രിക് ടണ്‍ വരെ പ്രതിദിനം ഇവിടെ സംസ്‌കരിച്ച് വളമാക്കുന്നു. നാഷനല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ് കമ്പനിക്ക് ഇതു കൈമാറുന്നു. സാവ്ഥക് എന്ന എന്‍ജിഒയുടെ പിന്തുണയോടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രം ആരംഭിച്ചു. ആക്രി പെറുക്കുന്നവര്‍ക്കു തിരിച്ചറിയല്‍ ... Read more

ബിഎംഡബ്ല്യു എം ഫൈവ് വിപണിയില്‍

ജര്‍മന്‍ ആഡംബര ബ്രാന്‍ഡായ ബിഎംഡബ്ല്യു എം ഫൈവ് കോംപറ്റീഷന്‍ എഡിഷന്‍ വിപണിയിലെത്തി. ആറാം തലമുറ എഫ് ഫൈവ് അടിസ്ഥാനമാക്കിയാണ് പുതിയ പതിപ്പെത്തിയത്. ബിഎംഡബ്ല്യു എം ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതിക വിദ്യയിലുള്ള 4.4 ലിറ്റര്‍ വി 8 എന്‍ജിനാണ് വാഹനത്തിനു ശക്തി പകരുന്നത്. 750 എന്‍എം ടോര്‍ക്കില്‍ 591 ബിഎച്ച്പിയാണ് കരുത്ത് നല്‍കുക. 8 സ്പീഡ് എം സ്റ്റെപ്പ്ട്രോണിക് ഗിയര്‍ബോക്‌സാണ് എന്‍ജിന് കൂട്ടായുള്ളത്. എം.എക്‌സ്. ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവുമുണ്ട്. പൂജ്യത്തില്‍നിന്ന് നൂറുകിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ എം ഫൈവിന് 3.3 സെക്കന്‍ഡുകള്‍ മതി. 250 കിലോമീറ്ററായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്. ഇരുപത് ഇഞ്ച് എം ലൈറ്റ് അലോയ് വീലുകളില്‍ വൈ സ്‌പോക് ഡിസൈനാണ്. കിഡ്നിഗ്രില്ലിന് പിറകില്‍ കറുപ്പിന്‍റെ ഭംഗി കൊണ്ടുവന്നിട്ടുണ്ട്. പിന്നിലും കറുപ്പ് കലര്‍ത്തിയാണ് ഈ കോംപറ്റീഷന്‍ എഡിഷന്‍ എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ മെഴ്സിഡസ് എഎംജിഇ 63 എസ് 4 മാറ്റിക്കാണ് ബിഎംഡബ്ല്യു എം ഫൈവിന്‍റെ പ്രധാന എതിരാളി.

തമിഴ്നാട്ടിലെ മിനി കേരളം; തേങ്ങാപ്പട്ടണം

തമിഴ്നാട്ടിലെ കേരളം എന്നാണ് തേങ്ങാപ്പട്ടണം അറിയപ്പെടുന്നത്. അതിനു പ്രധാന കാരണം ഈ സ്ഥലത്തിനു കേരളവുമായുള്ള സാമ്യം തന്നെയാണ്. ഒറ്റനോട്ടത്തിൽ കേരളം എന്നുതന്നെ തോന്നും ഇവിടം കണ്ടാൽ. കായ്ച്ചു നിൽക്കുന്ന വലിയ തെങ്ങിൻതോപ്പുകളും അതിനു നടുവിലൂടെ ഒഴുകുന്ന കനാലുകളും തോടുകളും ഒക്കെ ചേർന്ന് തേങ്ങാപട്ടണത്തെ ഒരു മിനി കേരളമാക്കി മാറ്റുന്നു. മാത്രമല്ല, മലയാളവും മലയാളം കലർന്ന തമിഴുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ. തമിഴിലെ പ്രധാന സംഘകാല കൃതികളിലൊന്നായ ചിലപ്പതികാരത്തിൽ തേങ്ങാപ്പട്ടണത്തെക്കുറിച്ച് പറയുന്നുണ്ട്. തേങ്ങാനാടിന്‍റെ തലസ്ഥാനമായാണ് തേങ്ങാപ്പട്ടണത്തെ ചിലപ്പതികാരത്തിൽ വിശേഷിപ്പിക്കുന്നത്. ദ്രാവിഡ സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നും ഇവിടം അറിയപ്പെടുന്നു. പഴയ തിരുവിതാംകൂർ നാട്ടു രാജ്യത്തിന്‍റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലാണ് തേങ്ങാപ്പട്ടണം സ്ഥിതി ചെയ്യുന്നത്. തെന്നൈ പട്ടിണം എന്നും തേൻ പട്ടിണം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്. തമിഴ്നാട്ടിലെ സാധാരണ കൃഷികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ധാരാളം തെങ്ങുകൾ കൃഷി ചെയ്യുന്നു. ഈ പ്രദേശത്ത് ഏറ്റവും അധികം കൃഷി ചെയ്യുന്ന വിളയും തെങ്ങാണ്. ഇവിടെ ചുറ്റിലും ... Read more

കൊളുക്കുമല ട്രെക്കിംഗ് ജീപ്പ് സഫാരി പുനരാരംഭിച്ചു

കുരങ്ങിണി ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന കൊളുക്കുമല ട്രെക്കിംഗ് ജീപ്പ് സഫാരി പുനരാരംഭിച്ചു. ട്രെക്കിംഗ് ഉടുമ്പന്‍ചോല ജോയിന്‍റ് ആര്‍ടിഒ കെ ജയേഷ്കുമാര്‍ ഫ്ലാഗ്ഓഫ് ചെയ്തു. വിദേശികള്‍ ഉള്‍പ്പെടെ 60 പേരാണ് 10 ജീപ്പുകളിലായി ട്രെക്കിംഗ് നടത്തിയത്. രാവിലെ നാലുമണിയോടെയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കൊളുക്കുമലയിലെ സൂര്യോദയമാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. രാത്രികാലങ്ങളില്‍ ട്രാക്കിങ്ങിനു നിരോധനവുമുണ്ട്. കാട്ടുതീയെ തുടര്‍ന്ന് നിരോധിച്ച ജീപ്പ് സഫാരി 62 ദിവസങ്ങള്‍ക്കു ശേഷമാണ് പുനരാരംഭിച്ചത്. സാങ്കേതിക പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ 30 ടാക്സി വാഹനങ്ങള്‍ക്കാണ് കൊളുക്കുമലയിലേയ്ക്ക് സഞ്ചാരികളെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചത്.

മ്യൂസിയം ദിനത്തിൽ ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം

അന്താരാഷ്​ട്ര മ്യൂസിയം ദിനം പ്രമാണിച്ച്​ ദുബൈയിലെ ​ചരിത്ര പ്രധാന്യമേറിയ ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിലേക്ക്​ സൗജന്യ പ്രവേശനം ഒരുക്കുന്നു.​ നാളെയാണ്​ ഇത്തിഹാദ്​ മ്യൂസിയത്തിലേയ്ക്ക് സൗജന്യ പ്രവേശനം. 19നാണ്​ ദുബൈ മ്യൂസിയത്തിലേയ്ക്ക്​ സൗജന്യ പ്രവേശനം. അന്താരാഷ്​ട്ര മ്യൂസിയം കൗൺസിലുമായി സഹകരിച്ച്​ വിവിധ സാംസ്​കാരിക പരിപാടികളും ദുബൈ കൾച്ചർ സംഘടിപ്പിക്കുന്നുണ്ട്​. ദുബൈയുടെ സംസ്​കാരത്തി​ന്‍റെയും പൈതൃകത്തിന്‍റെയും അടയാള ചിഹ്​നങ്ങളാണ്​ ദുബൈ മ്യൂസിയത്തിൽ കാഴ്ചയൊരുക്കുന്നത്​. യുഎഇയുടെ രൂപീകരണത്തി​ന്‍റെ മഹാചരിത്രം വിളിച്ചോതുന്നതാണ് ഇത്തിഹാദ്​ മ്യൂസിയം. റമദാൻ മാസത്തിൽ ഇത്തിഹാദ്​ മ്യൂസിയം രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ പ്രവർത്തിക്കുക. ദുബൈ മ്യൂസിയത്തിന്​ വെള്ളിയാഴ്​ച അവധിയാണ്​. രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ പ്രവർത്തനം. കോയിൻ മ്യൂസിയം, മ്യൂസിയം ഒഫ്​ ദി പോയറ്റ്​ അൽ ഒഖൈലി, നാഇഫ്​ മ്യൂസിയം എന്നിവ ഞായർ മുതൽ വ്യാഴം വരെ ഒമ്പതിനും ഉച്ചക്ക്​ രണ്ടിനും ഇടയിലാണ്​ പ്രവർത്തനം.

വിവോ ഓണര്‍ 10 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഓണര്‍ 10 വിപണിയില്‍ അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ഫോണിന്‍റെ വിലയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഫോണിന് 32,999 രൂപയായിരിക്കും വില. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിന് പിന്‍ഗാമിയായാണ് ഓണര്‍ 10 സ്മാര്‍ട്‌ഫോണ്‍. ഓണര്‍ 10 സ്മാര്‍ട്‌ഫോണിന്‍റെ മുഖ്യ സവിശേഷത അതിന്‍റെ രൂപകല്‍പനയാണ്. ഗ്ലാസുകൊണ്ടുള്ള പിന്‍ഭാഗവും മെറ്റല്‍ ഫ്രെയിമുമാണ് ഇതിനുള്ളത്. നോച്ച് ഡിസ്‌പ്ലേ രൂപകല്‍പ്പനയാണ് ഫോണിന്. 1080 x 2280 പിക്‌സല്‍ റസലൂഷനില്‍ 19:9 അനുപാതത്തിലുള്ള 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വിവോയുടെ തന്നെ കിരിന്‍ 970 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്. ഓണര്‍ വ്യൂ 10 സ്മാര്‍ട്‌ഫോണിലും ഇതേ പ്രൊസസര്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ന്യൂറല്‍ പ്രൊസസിങ് എഞ്ചിനും ഫോണിലുണ്ടാവും.ആറു ജിബി റാമും 128 ജിബി ഇന്‍റെണല്‍ സ്‌റ്റോറേജുമാണ് ഫോണിന് കരുത്തേകുക. ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയുള്ള ... Read more

പൂച്ചക്കുളം തേനരുവി സഞ്ചാരികളെ ക്ഷണിക്കുന്നു

പൂച്ചക്കുളം തേനരുവി പത്തനംത്തിട്ട ജില്ലയില്‍ അധികം ആരും അറിയാത്ത ഇടമാണ്. കാടിന്റെ വന്യത കണ്ട് നടന്ന ചെല്ലുന്നത് കരിമ്പാറ കൂട്ടത്തില്‍ തട്ടി ഒഴുകുന്ന മുത്ത് മണികള്‍ പോലെയുള്ള പൂച്ചക്കുളത്തേക്കാണ്. തേനരുവി എന്ന് നാട്ടുകാര്‍ ഓമന പേരിട്ട് വിളിക്കുന്ന വെള്ളച്ചാട്ടം പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോടേ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കരിമാന്‍തോടിന് സമീപമാണ്. കരിമാന്‍ തോട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറി പൂച്ചക്കുളം പാലത്തിനു സമീപമായാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. പാലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. പത്തനംതിട്ടയില്‍ നിന്ന് കോന്നി, സീതത്തോട് വഴി കരിമാന്‍ തോട്ടിലെത്താം. പ്രകൃതിദത്ത ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള അരുവിയാണിത്.

ജനക്പുരി മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പാത വരെ മജന്ത ലൈനിന് അനുമതി

ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിന്റെ ജനക്പുരി വെസ്റ്റ് മുതല്‍ കല്‍കാജി മന്ദിര്‍ വരെയുള്ള ഭാഗത്തിനു യാത്രാനുമതി. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗം വൈകാതെ യാത്രയ്ക്കു തുറന്നുനല്‍കും. റെയില്‍വേ ബോര്‍ഡിന്റെ സുരക്ഷാ പരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെയാണു യാത്രയ്ക്കു പച്ചക്കൊടി ലഭിച്ചത്. ഡല്‍ഹി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മജന്ത പാതയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയുള്ള 12.64 കിലോമീറ്റര്‍ ഭാഗം കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള 38.23 കിലോമീറ്ററാണു മജന്ത ലൈന്‍. പുതിയ ഭാഗത്തു 16 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ഹൗസ് ഖാസ്, ജനക്പുരി വെസ്റ്റ് എന്നിവ ഇന്റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണ്. ഹൗസ് ഖാസ് മെട്രോ സ്റ്റേഷനില്‍ നിന്നു മഞ്ഞ പാതയിലേക്കും ജനക്പുരി സ്റ്റേഷനില്‍ നിന്നു ബ്ലൂ ലൈനിലേക്കും മാറിക്കയറാം. വെസ്റ്റ് ഡല്‍ഹിയും സൗത്ത് ഡല്‍ഹിയും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ പുതിയ പാത വരുന്നതോടെ സാധിക്കും. നിലവില്‍ ഹൗസ് ഖാസില്‍ നിന്നു ജനക്പുരി വെസ്റ്റ് ... Read more

മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം

തൃശൂര്‍ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മെയ് 18 മുതല്‍ 20വരെ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോ-വീഡിയോ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ ഫോട്ടോഗ്രഫിയില്‍ താല്‍പ്പരരായ പ്രായഭേദമന്യേയുള്ള ആര്‍ക്കും പങ്കെടുക്കാം. മൊബൈലില്‍ പകര്‍ത്തിയ പരിസ്ഥിതി സംബന്ധമായ ഫോട്ടോകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. എഡിറ്റ് ചെയ്യാതെയുള്ള ഫോട്ടോകള്‍ 9895171543 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് ചെയ്യണം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍വരെ അയക്കാം. ചിത്രത്തോടൊപ്പം അയക്കുന്നയാളിന്റെ മേല്‍വിലാസവും ചിത്രവിവരണവും വാട്സാപ്പ് ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഫോട്ടോ പ്രദര്‍ശനത്തിന്റെ സമാപനദിനത്തില്‍ സമ്മാനം നല്‍കും. ചിത്രങ്ങള്‍ മെയ് 18ന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2335576.

ഫുഡ് സ്റ്റോപ്പുമായി കെ എസ് ആര്‍ ടി സി വരുന്നു

നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതുവഴികളുമായി കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ‘ഫുഡ് സ്റ്റോപ്’ അനുവദിക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ഇതിനുള്ള കമ്മീഷന്‍ കോര്‍പറേഷന്‍ നേരിട്ടു വാങ്ങും. ഇതിനു താത്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്തുന്നതിന് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിക്കും. ഒരു ബസിന് 500 രൂപ ആദ്യഘട്ടത്തില്‍ തന്നെ ഫുഡ് സ്റ്റോപ് ഫീസ് ആയി കിട്ടുമെന്നാണ് കോര്‍പറേഷന്‍ കണക്കുകൂട്ടന്നത്. നിലവില്‍ കമ്മീഷനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പതിവായി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്നും ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമാണ് ലഭിക്കുന്നത്. ഈ പദ്ധതി നേരത്തെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നടത്തി വിജയിച്ചതാണ്. ഇതേ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും സമാനമായ ആശയം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ കാലവധിയില്‍ ടെന്‍ഡര്‍ നല്‍കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.