Tag: Cleanest city

രാജ്യത്തെ ശുചിത്വ നഗരങ്ങളില്‍ ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത്

രാജ്യത്തെ ശുചിത്വ നഗരങ്ങളില്‍ ഇന്‍ഡോര്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത്. ഏഴു വര്‍ഷം മുന്‍പ് ഏഷ്യയില്‍ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള 20 നഗരങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമാണ് ഇന്നു മുഖപ്രസാദമുള്ള നഗരമെന്ന പെരുമ നേടുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുമാണ് ഇന്‍ഡോറിനെ വൃത്തിയുടെ ഇടമാക്കിയത്. കൃത്യമായ ആസൂത്രണത്തോടു കൂടിയ ഖരമാലിന്യ നിര്‍മാര്‍ജനം, വീട്ടിലെത്തിയുള്ള മാലിന്യശേഖരണം, വലിയ തോതിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ഒപ്പം കര്‍ശനമായ നിയമനടപടികളും…ഇതെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഇന്‍ഡോറിനു പുതിയ ഭാവമായി. ഇന്‍ഡോര്‍ വൃത്തിയുടെ ശീലങ്ങള്‍ കൃത്യമായി പാലിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ബോധവല്‍ക്കരണമായിരുന്നു ആദ്യ ഘട്ടം. ഈര്‍പ്പമുള്ളതും അല്ലാത്തതുമായ മാലിന്യങ്ങള്‍ വ്യത്യസ്ത ബാഗുകളില്‍ സൂക്ഷിക്കേണ്ടതിനെപ്പറ്റി പ്രത്യേക പരിശീലനം വീടുകള്‍ക്കു നല്‍കി. ദേവഗുരാഡിയയിലെ പ്ലാന്റിലാണു മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത്. പ്ലാസ്റ്റിക് ഒഴികെയുള്ള ഖരമാലിന്യങ്ങള്‍ അഞ്ഞൂറു മെട്രിക് ടണ്‍ വരെ പ്രതിദിനം ഇവിടെ സംസ്‌കരിച്ച് വളമാക്കുന്നു. നാഷനല്‍ ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ് കമ്പനിക്ക് ഇതു കൈമാറുന്നു. സാവ്ഥക് എന്ന എന്‍ജിഒയുടെ പിന്തുണയോടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രം ആരംഭിച്ചു. ആക്രി പെറുക്കുന്നവര്‍ക്കു തിരിച്ചറിയല്‍ ... Read more