Category: Round Up Malayalam

ഇവിടം സ്വര്‍ഗമാണ്:മികച്ച ശുദ്ധവായു കേരളത്തില്‍

രാജ്യത്തെ വായു ഗുണനിലവാരസൂചികയില്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട 26ആണ്.ജില്ലയിലെ കണക്ക്. ഗുണനിലവാരസൂചികയില്‍ 60 വരെ സുരക്ഷിത മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം തൃശ്ശൂര്‍ ജില്ലയിലാണ്. മലിനീകരണം 60ല്‍ കൂടുതല്‍ രേഖപെടുത്താത്ത ഏക സംസ്ഥാനം കേരളമാണ്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ഇന്ത്യ 2016ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മെച്ചമാണ്.280 നഗരങ്ങളിലെ വായുവിലെ വിഷകണമായ പി.എം 10ന്റെ തോത് അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ തൃശ്ശൂര്‍,വയനാട്, കൊച്ചി,കോഴിക്കോട് എന്നിവടങ്ങളില്‍ മലിനീകരണം വര്‍ധിച്ചു. ആലപ്പുഴ, കോട്ടയം,മലപ്പുറം, പാലക്കാട് എന്നിവടങ്ങളില്‍ കുറയുകയും ചെയ്യും. ഓരോ ജില്ലയിലെയും പ്രധാന നഗരത്തിലെ മലിനീകരണം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ വായൂമലിനീകരണമുള്ളത് ഡല്‍ഹിയിലാണ്. മലിനകണങ്ങളുടെ അളവ് അനുവദീയമായതിലും അഞ്ചിരട്ടിയിലധികമാണ് രാജ്യതലസ്ഥാനത്ത്. കണക്കനുസരിച്ച് 2010 മുതല്‍2015 വരെ ഇന്ത്യയിലെ വായൂമലിനീകരണം 13 ശതമാനം കൂടി. ഇക്കാലയളവില്‍ ഇന്ത്യയെക്കാള്‍ വലിയ വ്യാവസായിക രാജ്യമായ ... Read more

ഉത്തരവാദിത്ത ടൂറിസത്തെ പിന്തുണച്ച് മാതംഗി സത്യമൂര്‍ത്തി

കോട്ടയം: കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പ്രശംസനീയമെന്ന്‍ കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി. കേരളത്തിന്‍റെ കലാ-സാംസ്കാരിക-സാമൂഹിക മേഖലകളെ കോർത്തിണക്കി ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടത്തുന്ന പ്രവർത്തനങ്ങളെ മാതംഗി സത്യമൂർത്തി അഭിനന്ദിച്ചു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ അയ്മനത്ത് നടന്ന പ്രത്യേക ടൂറിസം ഗ്രാമസഭാ സമ്മേളനത്തിൽസംസാരിക്കുകയായിരുന്നു മാതംഗി സത്യമൂർത്തി. സംസ്ഥാന ടൂറിസം മേഖലയിലെ വികസനയത്നങ്ങള്‍ക്കു പിന്തുണ നല്‍കുമെന്നും മാതംഗി സത്യമൂര്‍ത്തി പറഞ്ഞു. അയ്മനം ഗ്രാമ പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. മിഷൻ കോ-ഓർഡിനേറ്റർ രൂപേഷ് കുമാര്‍ പ്രത്യേക ടൂറിസം ഗ്രാമ സഭ ഉദ്ഘാടനം ചെയ്തു . അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്കെ ആലിച്ചൻ അധ്യക്ഷനായിരുന്നു. മീനച്ചിലാർ സംരക്ഷണ പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ, കുമരകം ഡെസ്റ്റിനേഷൻ കോ-ഓർഡിനേറ്റർ ഭഗത് സിംഗ് വിഎസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.  

റാണി പത്മാവതിയുടെ ചിത്തോര്‍ കോട്ടയുടെ വിശേഷങ്ങള്‍

റാണി പത്മാവതിയും രത്തന്‍ സിംഗ് രാജാവും ജീവിച്ച ഓര്‍മകളുറങ്ങുന്ന ചിത്തോര്‍ കൊട്ടാരം. പ്രണയം ബാക്കിവെച്ച അകത്തളങ്ങള്‍, സംഗീതവും നൃത്തവും കൊണ്ട് അലങ്കാരമായിരുന്ന രാജസദസ്സ്. വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞത്‌ ചരിത്രമാണ്. അലാവുദ്ദീന്‍ ഗില്‍ജിയും, പത്മാവതിയും, രത്തന്‍ സിങ്ങും നിറഞ്ഞു നിന്ന സിനിമയില്‍ മറ്റൊരു കഥാപാത്രമുണ്ട്, ശരിക്കും ചരിത്രത്തെ അനുഭവിച്ചറിഞ്ഞ ചിത്തോര്‍ കൊട്ടാരം. ഒരു രാജവാഴ്ചയുടെ കഥയറിയാവുന്ന, രാജപുത്രന്‍റെയും റാണിയുടെയും പ്രണയവും മരണവും ഏറ്റുവാങ്ങിയ ജീവിച്ചിരിക്കുന്ന ചരിത്ര സ്മാരകം. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് ചിത്തോറിലെ റാണി പത്മാവതിയുടെ കൊട്ടാരം ഉള്‍പ്പെടുന്ന കോട്ട. 691 ഏക്കര്‍ സ്ഥലത്താണ് ഈ കോട്ട നില്‍ക്കുന്നത്. ഏഴാം നൂറ്റാണ്ടിന്‍റെ രാജകീയ പ്രൗഢിയില്‍ നിലനില്‍ക്കുന്ന കോട്ട സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമാണ്. ചരിത്ര ശേഷിപ്പുകള്‍ പേറിയാണ് ഇപ്പോഴും കോട്ടയും കൊട്ടാരവും നിലനില്‍ക്കുന്നത്. കൊട്ടക്കുള്ളിലെ ക്ഷേത്രങ്ങളും കൊത്തുപണികളും ഇടനാഴികളും ആരെയും ആവേശം കൊള്ളിക്കും. അക്കാലത്ത് രാജാവും പടയാളികളും ഉപയോഗിച്ചിരുന്ന ആയുധങ്ങളും സഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അറുനൂറടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോട്ട ... Read more

അമേരിക്കക്കാരെ ഇതിലേ..ഇതിലേ..ലോസ് ആഞ്ചല്‍സില്‍ കേരളത്തിന്‍റെ റോഡ്‌ ഷോ

ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ലോസ് ആഞ്ചല്‍സില്‍ കേരള ടൂറിസത്തിന്‍റെ റോഡ്‌ ഷോ. ലോസ് ആഞ്ചല്‍സ് സോഫിടെല്‍ ഹോട്ടലില്‍ നടന്ന റോഡ്‌ ഷോയില്‍ കേരളത്തില്‍ നിന്നും ലോസ് ആഞ്ചലസില്‍ നിന്നുമായി 40 പേര്‍ പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഇന്ത്യാ ടൂറിസം അസി. ഡയറക്ടര്‍ സന്ധ്യാ ഹരിദാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും എട്ടു ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. കൂടുതല്‍ അമേരിക്കന്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കുകയാണ് റോഡ്‌ ഷോയുടെ ലക്‌ഷ്യം. മൂന്നു ദിവസത്തെ ന്യൂയോര്‍ക്ക് ഷോയ്ക്ക് പിന്നാലെയാണ് ലോസ് ആഞ്ചലസിലെ റോഡ്‌ ഷോ. നാളെ സാന്‍ഫ്രാന്‍സിസ്കോയിലാണ് റോഡ്‌ ഷോ. കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമാണ് റോഡ്‌ ഷോകള്‍. ജനുവരി 9നു നെതര്‍ലാണ്ട്സില്‍ തുടങ്ങിയ രണ്ടാം ഘട്ട പ്രചരണം മാര്‍ച്ച്‌ 15 നു ഇറ്റലിയിലെ മിലാന്‍ റോഡ്‌ ഷോയോടെ സമാപിക്കും.

ചീറിപ്പാഞ്ഞ് ജീപ്പുകള്‍; ബ്രേക്കിടണമെന്ന് നാട്ടുകാര്‍

വണ്ടിപ്പെരിയാര്‍ മൗണ്ടിനു സമീപത്തെ ചെങ്കുത്തായ കൊക്കയ്ക്ക് അരികിലൂടെയുള്ള ജീപ്പുകളുടെ സാഹസികയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍. അപകടം നിറഞ്ഞ പാതയിലൂടെയാണ് സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീപ്പുകളുടെ യാത്ര. റോഡുകളുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയോ, വേലികളോ ഇല്ലാത്തത് അപകടം വിളിച്ചുവരുത്തും. മൗണ്ടില്‍ നിന്നും ഗ്രാമ്പിലേക്കും അവിടെ നിന്ന് പാമ്പനാറിലേക്കും എത്താവുന്ന എളുപ്പവഴിയാണിത്. ഈ റോഡില്‍ ജീപ്പുകളുടെ സഞ്ചാരം ആരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാ ദുര്‍ഘടമായി. ഈ പ്രദേശത്തേക്ക് അനധികൃത സവാരി നടത്തുന്ന ജീപ്പുകളെ നിയന്ത്രിക്കാന്‍ വനം- റവന്യു അധികാരികളോ, മോട്ടോര്‍ വകുപ്പോ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അബുദാബി ഹൈവേയില്‍ വേഗത കൂട്ടാം

അബുദാബിയിലെ പ്രധാനഹൈവേയില്‍ വേഗതകൂട്ടിപ്പായാം. അല്‍ മഫ്രാക്-അല്‍ ഗുവൈഫാത്   രാജ്യാന്തര പാതയില്‍ അനുവദനീയ വേഗത മണിക്കൂറില്‍ 160കിലോമീറ്ററായി ഉയര്‍ത്തി. കൂടുതല്‍ വേഗത അനുവദിച്ച വിവരം അബുദാബി പൊലീസ് പുറത്തുവിട്ടു.ഈ പാതയില്‍ 161 കിലോമീറ്റര്‍ മുതല്‍ വേഗതയില്‍ പായുന്ന വാഹങ്ങളെ ഇനി റഡാര്‍ പരിധിയില്‍പെടൂ. തീരുമാനം ജനുവരി 24 മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ 140 കിലോമീറ്റരായിരുന്നു രാജ്യാന്തരപാതയിലെ വേഗ പരിധി.

മഴക്കാട്ടില്‍ ഓഫീസ്: ആമസോണ്‍ ആസ്ഥാനം കാണൂ

സിയാറ്റില്‍ : ആമസോണ്‍ വലിയ മഴക്കാടാണ് .നിരവധി പ്രകൃതി വിസ്മയങ്ങളാണ് ആമസോണ്‍ വനത്തില്‍. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ്. സിയാറ്റിലെ പുതിയ ആസ്ഥാനം തീര്‍ത്തിരിക്കുന്നത് മഴക്കാട് മാതൃകയിലാണ്. ദി സ്ഫിയെഴ്സ് എന്നാണ് പുതിയ ആസ്ഥാന സമുച്ചയത്തിനു പേര്. മരങ്ങള്‍, ചെടികള്‍,സൂര്യപ്രകാശം,വെള്ളം ഇവയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. അരുവികളുടെ കളകളാരവവും,വെള്ളച്ചാട്ടത്തിന്‍റെ ഹുങ്കാരവുമാണ് ആമസോണ്‍ വളപ്പിലെങ്ങും. ഹൃദ്യമായ പൂമണം ആരെയും ആകര്‍ഷിക്കും.ജോലി എവിടെയും ചെയ്യാം. വെള്ളച്ചാട്ടത്തിന് അരികിലോ,അരുവിയുടെ തീരത്തോ,കൂറ്റന്‍ മരച്ചുവട്ടിലോ, ട്രീ ഹൗസിലോ എവിടെയും. 4ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് നിര്‍മാണം. അഞ്ചു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളില്‍ നിന്നും 400 ഇനത്തില്‍പ്പെട്ട 40000 സസ്യജാലങ്ങളാണ് ഇവിടെയുള്ളത്. മലമുകളില്‍ കൊടും തണുപ്പില്‍ വളര്‍ന്ന സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും അതേ തണുപ്പ് ക്രമീകരിച്ചിരിക്കുന്നു. ഉള്ളില്‍ താപനിലയും വായുവിന്യാസവും കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. വിവിധ നിലകളിലായി ജീവനക്കാര്‍ക്ക് മാത്രമായി ഷോപ്പിംഗ്‌ മാള്‍, ഫുഡ് കോര്‍ട്ട് എന്നിവയുണ്ട്. ഇതൊക്കെയാണെങ്കിലും ഓഫീസില്‍ പ്രത്യേക ക്യൂബുകളില്ല. വിശാലമായ മഴക്കാട് മാത്രം. ... Read more

കേരളത്തിന്‍റെ മനോഹാരിതയില്‍ മനമലിഞ്ഞു താക്കറെ

ആലപ്പുഴ: മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം ഉലഞ്ഞതിനിടെ രാഷ്ട്രീയ പിരിമുറുക്കം കുറയ്കാന്‍ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ കേരളത്തില്‍. കായല്‍ സവാരിയും പക്ഷി നിരീക്ഷണവുമായി ഉദ്ധവിന്‍റെ കേരളത്തിലെ ആദ്യ ദിനം കടന്നു. കുമരകത്തെ പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഉദ്ധവ് ആലപ്പുഴയിലെ സ്പൈസ് റൂട്ടിന്‍റെ ഹൗസ്ബോട്ടില്‍ കായല്‍ സവാരിയും നടത്തി. കേരളത്തിന്‍റെ പ്രകൃതിഭംഗിയില്‍ താക്കറെയുടെ മകന്‍റെ മനസ് നിറഞ്ഞു. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഉദ്ധവ് യാത്രയിലുടനീളം പ്രകൃതി ഭംഗി പകര്‍ത്തുകയും ചെയ്തു. ഉദ്ധവ് താക്കറെ നാളെ ആലപ്പുഴയില്‍ നിന്ന് തിരിക്കും.

വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ മലബാര്‍ ഒരുങ്ങുന്നു

കേരളത്തിലെ ടൂറിസം വികസനങ്ങളുടെ ഭാഗമായി മലബാര്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഈ വര്‍ഷം മലബാറിലെ പ്രധാന പ്രവൃത്തികളെല്ലാം തീര്‍ക്കാനാണ് ടൂറിസം വകുപ്പിന്‍റെ പദ്ധതി. മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനങ്ങള്‍ക്ക് 600 കോടി നീക്കിവെച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി കോഴിക്കോട് മിഠായിത്തെരുവ് നവീകരിച്ചു. വിദേശ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ ശതമാനവും എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് സന്ദര്‍ശിക്കുന്നത്. മലബാര്‍ മേഖലയിലേക്കുള്ള സന്ദര്‍ശനം കുറവാണ്. ഇതു പരിഹരിക്കാനാണ് ടൂറിസം നയത്തില്‍ മലബാര്‍ ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ജില്ലകളിലെ പൈതൃകങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി ടൂറിസം പ്രചാര പരിപാടികള്‍ ആരംഭിച്ചു. തലശ്ശേരി ടൂറിസം പൈതൃകം പദ്ധതി ആരംഭിച്ചതായി ടൂറിസം ഡയറക്ടര്‍ പി. ബാലകിരന്‍ പറഞ്ഞു. കൂടാതെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ക്കും തുടക്കമിട്ടു. കണ്ണൂര്‍ വിമാനത്താവളം ... Read more

ഗിയര്‍ മാറ്റാം ക്ലച്ചില്ലാതെ: സെമി ഓട്ടോമാറ്റിക് കാറുകള്‍ വരുന്നു

ക്ലച്ച് ഇല്ലാതെ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന സെമി ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ ഉടനെത്തുന്നു. ജര്‍മന്‍ കമ്പനിയായ ഷാഫ്ലര്‍ ടെക്നോളജീസാണ് സെമി ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കാവശ്യമായ ഇ-ക്ലച്ച് വികസിപ്പിക്കുന്നത്. ഇലക്ട്രോണിക് ക്ലച്ച് മാനേജ്മെന്‍റ്  സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുള്ള വാഹനത്തില്‍ ആക്സിലേറ്റര്‍, ബ്രേക്ക് പെഡലുകളുണ്ടാവും. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളേക്കാള്‍ ഇ- ക്ലച്ചുകള്‍ക്ക് ചെലവു കുറവായിരിക്കും. ഇന്ത്യന്‍ വാഹന വിപണിയില്‍ ഓട്ടോമേഷന്‍ നടപ്പാക്കാനാവശ്യമായ ശക്തമായ സംവിധാനം ഷാഫ്ലറിന്‍റെ പക്കലുണ്ടെന്ന് ഷഫ്ലര്‍ ഇന്ത്യ സിഇഒ ധര്‍മേഷ് അറോറ പറഞ്ഞു. ആറു ലക്ഷം രൂപയില്‍ താഴെയുള്ള എന്‍ട്രി ലെവല്‍ കാറുകളിലാവും പ്രധാനമായും ഇ-ക്ലച്ച് സംവിധാനം ഉപയോഗിക്കുക. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകളിലെ മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ പുതിയ ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് പുനസ്ഥാപിക്കാനാവും. 2018 പകുതിയോടെ ഇത്തരത്തിലുള്ള വാഹനങ്ങള്‍ പുറത്തിറങ്ങുമെന്നാണ്. സൂചന.

കരിമ്പാറകള്‍ അതിരുതീര്‍ത്ത മുഴുപ്പിലങ്ങാട്

മണല്‍പ്പരപ്പിനപ്പുറം ആര്‍ത്തലക്കുന്ന നീ​ല സാ​ഗ​രം. അങ്ങിങ്ങായി മുളച്ചുപൊന്തിയ പാറക്കൂട്ടങ്ങള്‍. പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ ആ​ഞ്ഞ​ടി​ച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. ഓരോ തുള്ളിയും കൂട്ടിമുട്ടി കടലിന്‍റെയും കരയുടെയും സ്നേഹബന്ധത്തിന്‍റെ സപ്തസ്വരങ്ങള്‍ തീര്‍ക്കും. ഓരോ ദിവസവും ആവേശത്തോടെ അഥിതിയെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്ന നീലിച്ച സമുദ്രം. ക​ണ്ണൂ​രി​ന്‍റെ സാ​ഗ​ര​ സൗന്ദര്യമാണ് മു​ഴു​പ്പി​ല​ങ്ങാ​ട്. ക​ട​ലി​നെ സ്നേ​ഹി​ക്കു​ന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന ക​ട​ൽ​ത്തീ​രം. Pic Courtesy: www.keralatourism.org ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ നി​ന്ന് മുഴുപ്പിലങ്ങാടിലേക്ക് 15 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ഏ​ഷ്യ​യി​ലെ നീ​ളം കൂ​ടി​യ ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചാണിത്. സായാഹ്നത്തില്‍ ആരെയും മോഹിപ്പിക്കുന്ന ബീ​ച്ചി​ന്‍റെ ദൈ​ര്‍ഘ്യം അ​ഞ്ച് കി​ലോ​മീ​റ്റ​റാ​ണ്. ക​ട​ൽ തീ​ര​​ത്തു​നി​ന്നും 200 മീ​റ്റ​ർ അ​ക​ലെ​യാ​യി മറ്റൊരു വിനോദ സഞ്ചാര സ്ഥലമായ ധ​ർ​മ​ടം തു​രുത്ത് സ്ഥിതിചെയ്യുന്നു. മ​ണ​ലി​ല്‍ പൂ​ഴ്ന്നു പോ​കാ​തെ എ​ല്ലാത​രം വാ​ഹ​ന​ങ്ങ​ളി​ലും ഈ കടല്‍ത്തീരത്തില്‍ സ​ഞ്ച​രിക്കാനാകും. കരിമ്പാറകള്‍ അതിരുകെട്ടി സംരക്ഷണം തീര്‍ത്ത ഇവിടം വി​ദേ​ശി​ക​ളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. അ​ങ്ങി​ങ്ങാ​യി പ​ട​ര്‍ന്ന് കി​ട​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ള്‍ക്കി​ട​യി​ലൂ​ടെ രൂ​പ​പ്പെ​ട്ട് പുറത്തേക്കൊഴുകുന്ന ചെ​റു അ​രു​വി​ക​ളും മു​ഴ​പ്പി​ല​ങ്ങാ​ടി​ന് അ​പൂ​ര്‍വ ... Read more

യുഎഇയില്‍ പൊടിക്കാറ്റിനു സാധ്യത

ദുബൈ:അടുത്ത രണ്ടു ദിവസം യുഎഇയില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ശക്തമായ പൊടിക്കാറ്റിനും സാധ്യത. വടക്കു പടിഞ്ഞാറന്‍ ദിശയിലെ കാറ്റ് മണിക്കൂറില്‍ 25-35 കിലോമീറ്റര്‍ വേഗതയിലും ചിലേടത്ത് 45-60 കിലോമീറ്റര്‍ വേഗത്തിലും വീശാന്‍ സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനിലയിലും കുറവുണ്ടാകും.തീരദേശങ്ങളില്‍ 12-24 ഡിഗ്രി സെല്‍ഷ്യസാകും താപനില. ശക്തമായ കാറ്റിനെത്തുടര്‍ന്ന് പൊടിപടലങ്ങള്‍ ഉയരാനും റോഡുകളില്‍ കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ 8-12 അടിവരെ ഉയരത്തിലാകാനും സാധ്യതയുണ്ട്

ഹിമാലയത്തില്‍ നിന്ന് ചിറക് വിരിച്ച് സപ്തവര്‍ണ്ണ സുന്ദരി

സപ്തവര്‍ണ്ണ സുന്ദരി എന്നറിയപ്പെടുന്ന കാവി പക്ഷി ഹിമാലയത്തില്‍ നിന്ന് വീണ്ടും തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് ദേശാടനത്തിനായി എത്തി. കാവി എന്നറിയപ്പെടുന്ന പിറ്റ പക്ഷി ഹിമാലയത്തിലെ അതി ശൈത്യത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ് സെപ്റ്റംബര്‍,ഒക്‌ടോബര്‍ മാസങ്ങളില്‍ ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് തട്ടേക്കാട് ഡോക്ടര്‍ സലിം അലി പക്ഷിസങ്കേതത്തില്‍ പതിവായി എത്തുന്നത്. ഹിമാലയത്തില്‍ അതിശൈത്യം തുടങ്ങുമ്പോള്‍ കാവി കിളികള്‍ നീണ്ട പറക്കലിന് തയ്യാറെടുപ്പുകള്‍ നടത്തുകയും, തട്ടേക്കാട് ലക്ഷ്യമാക്കി പറക്കുകയുമാണ്. ചെറിയ ശരീരത്തില്‍ പറക്കുന്നതിന് വേണ്ടി ഊര്‍ജ്ജം സംഭരിച്ചാണ് ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് ദേശാടനം നടത്തുന്നത്. തട്ടേക്കാട് താല്‍കാലിക വാസസ്ഥലം ഒരുക്കുന്ന കാവികിളികള്‍ തന്റെ ഇണയെ കണ്ടെത്തുകയും ചെറിയ കീടങ്ങളെയും മണ്ണിരയെയും മറ്റും ഭക്ഷിച്ച് ജന്മനാട്ടിലേക്കുള്ള തയ്യാറെടുപ്പിന് ഒരുങ്ങുകയും ചെയ്യുന്നത്. കൂട്ടമായും ഒറ്റയ്ക്കും സഞ്ചരിക്കുന്ന കാവി പക്ഷികള്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തിരികെ ഹിമാലയത്തിലേക്ക് പറക്കും. തട്ടേക്കാട് കാവി പക്ഷികളെ ധാരാളമായി കാണാറുണ്ടെന്നും പക്ഷിഗവേഷകനായ ഡോ. ആര്‍ സുഗതന്‍ പറഞ്ഞു.

കീ മാനീ മാര്‍ലി കൊച്ചിയില്‍

കപ്പ ടിവിയുടെ മോജോ റൈസിംഗ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സംഗീത വിരുന്നില്‍ 16 മുന്‍നിര ബാന്‍ഡുകള്‍ അണിനിരക്കും. ബോബ് മാര്‍ളിയുടെ മകന്‍ കീ മാനീ മാര്‍ലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ്‌ ഇദ്ദേഹം ഇന്ത്യയില്‍ സംഗീത പരിപാടിക്കെത്തുന്നത്. ആദ്യദിനമായ പത്തിനാണ് മാനീ മാര്‍ലിയുടെ കോണ്‍ഫ്രണ്ടേഷന്‍ ബാന്‍ഡ് വേദിയിലെത്തുക. മിയാമിയില്‍ സ്ഥിരതാമസമായ കീ മാനീ മാര്‍ലി പാട്ടുകാരന്‍, പാട്ടെഴുത്തുകാരന്‍, നടന്‍, ഗിട്ടാറിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധമാണ്. ബ്ലാക്ക്‌ പ്ലാനറ്റ്, പൈനാപ്പിള്‍ എക്സ്പ്രസ്സ്‌, അഞ്ജു ബ്രഹ്മാസ്മി, ദി ഡൌണ്‍ ട്രോഡന്‍സ്, തകര, ബ്രൈദ വി, കട്ട്-എ- വൈബ്, ലൈവ് ബാന്‍ഡ്, ഗൗരി ലക്ഷ്മി, ലേഡി ബൈസന്‍, അംഗം, തൈക്കുടം ബ്രിഡ്ജ് തുടങ്ങിയ ബാന്‍ഡുകള്‍ പങ്കെടുക്കും. ബുക്ക്‌ മൈ ഷോയിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. ഇതിനു പുറമേ എല്ലാ മാതൃഭൂമി യൂണിറ്റുകളിലും കൊച്ചിയിലെ കല്യാണ്‍ സില്‍ക്സ് ഷോറൂമിലും കിട്ടും. വിവരങ്ങള്‍ക്ക് 9544039000

ഗവിക്ക് പോകണോ… ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തോളൂ…

മലകയറി കോടമഞ്ഞില്‍ പുതയാന്‍ ഗവിയിലേക്ക് ഇനിമുതല്‍ അത്രപെട്ടന്നൊന്നും പോകാന്‍ പറ്റില്ല. ഫെബ്രുവരി മുതല്‍ ഗവിയില്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഗവിയില്‍ പോകാന്‍ പറ്റൂ. വനം വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ മാസം 31ന് രാവിലെ 11മുതല്‍ www.gavikakkionline.com വെബ്‌ സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം പരമാവധി 30 വാഹനങ്ങളേ കടത്തി വിടൂ. ബുക്ക്‌ ചെയുന്ന വാഹനങ്ങള്‍ രാവിലെ 11ന് മുമ്പായി വനം വകുപ്പിന്‍റെ ആങ്ങമുഴി ടിക്കറ്റ് കൗണ്ടറില്‍ എത്തണം. ആളൊന്നിന് 30 രൂപ വെച്ച് പാസ് വാങ്ങണം. വിദേശികള്‍ 60 രൂപ അടച്ച് പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഹാജരാക്കണം. പതിമൂന്നു വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. ബുക്ക്‌ ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയും കൈവശമുണ്ടായിരിക്കണം. മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകള്‍ക്ക് മുകളിലൂടെയാണ്‌ യാത്ര. മൂഴിയാര്‍, എക്കോ പോയിന്‍റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലകളില്‍ വാഹനം നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ... Read more