Category: Round Up Malayalam

ഒമാനില്‍ വിസാവിലക്ക്

ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളില്‍ ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഐടി, അക്കൗണ്ടിംഗ് ആന്‍ഡ്‌ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ സെയില്‍സ്, അഡ്മിനിസ്ട്രെഷന്‍ ആന്‍ഡ്‌ ഹ്യുമണ്‍ റിസോര്‍സ്, ഇന്‍ഷൂറന്‍സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ മീഡിയ, മെഡിക്കല്‍, എഞ്ചിനീയറിംഗ്, ടെക്നിക്കല്‍, എയര്‍പോര്‍ട്ട് എന്നീ വിഭാഗങ്ങളിലെ തസ്ഥികകളിലാണ് നിരോധനം. ഇന്ത്യയടക്കമുള്ള വിദേശികളെ ആറുമാസത്തെ വിസാ നിരോധനം സാരമായി ബാധിക്കും.

വരൂ..കന്യകകള്‍ കാത്തിരിക്കുന്നു.വിവാദ പരാമര്‍ശവുമായി ഫിലിപ്പൈന്‍സ് തലവന്‍

ഫിലിപ്പൈന്‍സിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കന്യകാ വാഗ്ദാന പരാമര്‍ശം നടത്തിയ ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടിന്‍റെ പരാമര്‍ശം വിവാദത്തില്‍. മരണശേഷം കന്യകകള്‍ കാത്തിരിക്കുമെന്ന ഐഎസിന്‍റെ വാഗ്ദാനങ്ങളെ കളിയാക്കിയായിരുന്നു ഡ്യൂട്ടര്‍ട്ടിന്‍റെ പരാമര്‍ശം. പോരാട്ടത്തിനിടെ കൊല്ലപ്പെട്ടാല്‍ 42 കന്യകകള്‍ കാത്തിരിക്കുമെന്നാണ് ഐഎസ് പറയുന്നത്. എന്നാല്‍ ഇതിന് ഫിലിപ്പൈന്‍സിലേക്ക്‌ വന്നാല്‍ മതിയെന്നും ഡല്‍ഹിയില്‍ ഫിലിപ്പൈന്‍സ്-ഇന്ത്യ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കവേ ഡ്യൂട്ടര്‍ട്ടി പറഞ്ഞു. നിങ്ങള്‍ സ്വര്‍ഗത്തിലെത്തിയാല്‍ കന്യകകളെ കിട്ടുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ അതിനു സ്വര്‍ഗത്തില്‍ പോകേണ്ട.ഇവിടെത്തന്നെ കിട്ടും. പക്ഷെ ദൈവം അനുവദിച്ചേക്കില്ലന്നും ഫിലിപ്പൈന്‍ പ്രസിഡണ്ട്‌. ഡ്യുക്കാര്‍ട്ടിയുടെ പരാമര്‍ശത്തിനെതിരെ ഫിലിപ്പൈന്‍സില്‍ പ്രതിഷേധം വ്യാപകമായി. ഇതാദ്യമല്ല ഫിലിപ്പൈന്‍ പ്രസിഡന്റിനു നാക്ക് വിനയാകുന്നത്. മിസ് യൂണിവേര്‍സിനെ ബലാത്സംഗം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അഭിനന്ദിക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ചില സൈനികരോട് നിങ്ങള്‍ക്ക് മൂന്നു സ്ത്രീകളെ വരെ ബലാത്സംഗം ചെയ്യാനാവുമെന്ന് പറഞ്ഞതും വിവാദമായിരുന്നു.

കേരളത്തിലേക്ക് 14 പ്രത്യേക വേനല്‍ക്കാല തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈയില്‍നിന്ന് അടക്കം കേരളത്തിലേക്ക് 14 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. വേനല്‍ക്കാല അവധി പ്രമാണിച്ചാണ് പ്രത്യേക തീവണ്ടികള്‍. ചെന്നൈ-എറണാകുളം, എറണാകുളം-വേളാങ്കണ്ണി,ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലാണ് സര്‍വീസുകള്‍. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ചെന്നൈ-എറണാകുളം ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ തീവണ്ടി(82631) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന,എട്ട്,22,29 തീയതികളില്‍ രാത്രി എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06005) ജൂണ്‍ 15ന് രാത്രി എട്ടിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക തീവണ്ടി (82632) ഏപ്രില്‍ എട്ടേ,15,22,29 മെയ് ആറ്,13,20,27 ജൂണ്‍ മൂന്ന്,10,17,24 ജൂലായ് ഒന്ന് വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത് ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06041) ഏപ്രില്‍ രണ്ട്,ഒന്‍പത്,16,23,30 മെയ് ഏഴ്,14,21,28 ജൂണ്‍ ... Read more

സ്മാര്‍ട്ട് ഓട്ടോ നിറയും: കൊച്ചി പഴയ കൊച്ചിയല്ല

നാടോടുമ്പോള്‍ നടുവേ ഓടണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കൊച്ചിയിലെ ഓട്ടോക്കാര്‍ ഓടുന്നത് നാടിന്‍റെ കൂടെയാണ്. മെട്രോ നഗരമായ കൊച്ചിയില്‍ ഇനി മെട്രോ ഓട്ടോറിക്ഷകളും. 15000 മെട്രോ ഓട്ടോകളാണ് കൊച്ചിയുടെ നിരത്തിലിറങ്ങുക. ഇതു സംബന്ധിച്ച് നഗരത്തിലെ ഓട്ടോറിക്ഷകളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കരാര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത പൊതു ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. Pic Courtesy: Kochi Metro Rail പൊതുഗതാഗത സംവിധാനത്തിലേക്ക് ഓട്ടോയും ഓട്ടോറിക്ഷകള്‍ പൊതുഗതാഗത സംവിധാനമാവുന്ന ലോകത്തിലെ ആദ്യ നഗരമാവും കൊച്ചി. കൊച്ചിയിലെ ഊടു വഴികളിലേക്ക് ബസ്‌ സര്‍വീസ് ഇല്ല. ഇവിടങ്ങളിലേക്ക്‌ ഓട്ടോ മാത്രമേ എത്തൂ. വീട്ടില്‍ നിന്നും ഓട്ടോയില്‍ മെട്രോ സ്റ്റേഷനിലേക്ക്. മെട്രോയില്‍നിന്നിറങ്ങി ലക്ഷ്യസ്ഥലത്തേക്ക് വീണ്ടും ഓട്ടോ വിളിക്കാം. അതും ഒറ്റ ടിക്കറ്റില്‍. പൊതുഗതാഗതം എല്ലായിടത്തും എത്തുന്ന (ഫസ്റ്റ് ടു ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി) സംവിധാനമൊരുക്കുകയാണ് കെഎംആര്‍എല്‍. ഓട്ടോകള്‍  മൂന്നുതരം കൊച്ചിയിലെ ഓട്ടോകള്‍ മൂന്നുതരത്തിലായിരിക്കും ഇനിയുണ്ടാവുക. ഷെയര്‍ ... Read more

ബ്രഹ്മഗിരി-സാഹസികതക്ക് ചിറകുവെയ്ക്കാം

എപ്പോഴും പുതിയ വഴികള്‍ തേടുന്നവരാണ് സാഹസികര്‍. ഓരോ പാതകളും കീഴടക്കി പ്രകൃതിയുടെ മറ്റതിരുകള്‍ തേടി വീണ്ടും യാത്ര തിരിക്കും. കാടും മലകളും പുഴയും തേടിയുള്ള യാത്ര. സാഹസികര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ്  ബ്രഹ്മഗിരി മലനിരകള്‍. വയനാട് ജില്ലയുടേയും കര്‍ണാടകയിലെ കുടക് ജില്ലയുടേയും അതിർത്തി പങ്കിടുന്ന മലനിരകളാണ് ബ്രഹ്മഗിരിക്കുന്നുകള്‍. 1608 മീറ്റര്‍ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ  പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഹിന്ദുമത വിശ്വാസസപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ബ്രഹ്മഗിരിക്കുന്നുകള്‍. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരിയുടെ വയനാട് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പുരാതന രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രമാണ്. 1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. പുരാതനകാലത്ത് ഋഷികൾ തപസ്സുചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഗുഹയാണിതെന്ന് പറയപ്പെടുന്നു. കര്‍ണാടകയില്‍ ഈ ഗുഹ മുനിക്കല്‍ ഗുഹ എന്നും അറിയപ്പെടുന്നു. ഇവ രണ്ടും കേരളത്തിന്‍റെ അതിർത്തിക്കുള്ളിലാണ്. തിരുനെല്ലിയോട് ചേര്‍ന്ന ഇരുപ്പു വെള്ളച്ചാട്ടം ബ്രഹ്മഗിരിയുടെ കർണ്ണാടകത്തിന്‍റെ ഭാഗത്തായി ... Read more

കടലിന്‍റെ ഫോട്ടോ എടുത്തു; കുഴിയില്‍ വീണു

ഫോര്‍ട്ട്‌കൊച്ചി കാണാനെത്തിയ സ്വീഡന്‍ സ്വദേശി കടപ്പുറത്തോടു ചേര്‍ന്ന മാലിന്യക്കുഴിയില്‍വീണു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഇദ്ദേഹം മാലിന്യക്കുഴിയില്‍ വീണത്. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഞ്ചാരികള്‍ ബഹളം വെച്ചു. ഇതുകേട്ട് സമീപത്തെ കച്ചവടക്കാരും മറ്റും ഓടിയെത്തി.അവര്‍ കടലിലേക്ക്‌ മാറ്റി നിര്‍ത്തി സായിപ്പിനെ കുളിപ്പിച്ചു. കടപ്പുറത്തിനു തൊട്ടടുത്തായി മാലിന്യം ഒഴുകിയിരുന്ന ഓടയ്ക്ക്‌ സമീപത്ത് മാലിന്യം നിറഞ്ഞ് ചതുപ്പുപോലെ കിടക്കുകയായിരുന്നു. ഇവിടം വൃത്തിയാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. കുറച്ചു നാളായി കടപ്പുറത്തെ ശുചീകരണം കാര്യക്ഷമമല്ല.

വൈകുന്നേര ‘പഴ’യാഹാരം; പഴം പാന്‍കേക്ക് റിസിപ്പി

ഭക്ഷണ പ്രിയരല്ലാത്തവരായി ആരുണ്ട്..? ഓരോരുത്തര്‍ക്കും ഭക്ഷണത്തില്‍ ഓരോ താല്‍പ്പര്യങ്ങളാണ്. ചിലര്‍ പച്ചക്കറികളിലെ വൈവിധ്യങ്ങള്‍ ഇഷ്ടപെടുന്നു. ചിലര്‍ക്കാവട്ടെ ഇറച്ചിയും മീനുമാണ് പ്രിയം. ചിലര്‍ക്ക് പലഹാരങ്ങളാണ് താല്‍പ്പര്യം. എത്ര കഴിച്ചാലും ആര്‍ത്തി തീരാത്തവരുമുണ്ട്. അങ്ങനെ കുറെയേറെ വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ ആഹാരം. അതുകൊണ്ടാണല്ലോ ഓരോ ആഹാര വസ്ത്തുക്കളും തേടി പല ദിക്കുകളിലും നമ്മള്‍ യാത്ര ചെയ്യുന്നത്. ഓരോ നാട്ടിലും ഓരോ പ്രദേശത്തും ഓരോ വീട്ടിലും വ്യത്യസ്ഥ സ്വാദുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. നാലുമണി പലഹാരമെന്നും, ചായക്കടിയെന്നും, എണ്ണക്കടിയെന്നും മറ്റുമുള്ള പേരുകളില്‍ ഇതറിയപ്പെടുന്നു. നമ്മുടെ വീടുകളില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ സ്വാദ് മറ്റെവിടെ ചെന്നാലും കിട്ടാറില്ല. ചെലപ്പോഴൊക്കെ വീട്ടിലുണ്ടാക്കുന്നതിലും രുചിയുള്ള പലഹാരവും വീണുകിട്ടാറുണ്ട്. വളരെ വേഗത്തില്‍ ഉണ്ടാക്കാവുന്ന വൈകുന്നേര പലഹാരം ഒന്നു പരീക്ഷിച്ചുനോക്കാം. പഴം പാന്‍കേക്ക്. വീട്ടമ്മയായ ഗീതയാണ് പഴം പാന്‍കേക്കിന്‍റെ റിസിപ്പി പങ്കുവെക്കുന്നത്. പഴം പാന്‍കേക്ക് നേന്ത്രപ്പഴം നന്നായി പഴുത്തത് – രണ്ടെണ്ണം അരിപ്പൊടി – അഞ്ച് ടേബിള്‍ സ്പൂണ്‍ മുട്ട – രണ്ടെണ്ണം ഏലക്ക- നാലെണ്ണം ... Read more

സിനിമ താരം ഭാവന വിവാഹിതയായി

തൃശൂര്‍: തെന്നിന്ത്യന്‍ സിനിമാ താരം ഭാവന വിവാഹിതയായായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കന്നട സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബന്ധുക്കള്‍ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നുസല്‍ക്കാരമുണ്ട്. ബംഗ്ലൂരുവിലെ നവീന്‍റെ ബന്ധുക്കള്‍ക്ക് പിന്നീട് വിവാഹ സല്‍ക്കാരം നടത്തും.

കേട്ടില്ലേ..കണ്ടില്ലേ.. ഇത് ..ഇനി വരുന്നൊരു കാഴ്ച്ചക്കാലം ..

pic courtesy: youtube.com മാഡ്രിഡ്: ടൂറിസം രംഗത്ത്‌ അത്യത്ഭുതവുമായി പുത്തന്‍ വെര്‍ച്വല്‍ റിയാല്‍റ്റി. പല വെര്‍ച്വല്‍ റിയാല്‍റ്റി പരീക്ഷണങ്ങളും ഈ രംഗത്ത്‌ നടന്നിട്ടുണ്ടെങ്കിലും സ്പെയിനില്‍ ഫിറ്റൂര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഒന്നൊന്നര സംഭവമാണ്. ഹോട്ടല്‍ മുറികള്‍ മുന്‍കൂട്ടി അതിഥികള്‍ക്ക് തന്നെ തരപ്പെടുത്താവുന്നതാണ് പുതിയ സംവിധാനം. അച്ചടിച്ച ബ്രോഷര്‍ ഇല്ല, പകരം ഹെഡ് സെറ്റിലൂടെ കാര്യങ്ങള്‍ മനസിലാക്കാം. ഇതോടെ ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റിന്‍റെ ആവശ്യം വരില്ല. മുഖം തിരിച്ചറിയാനാകുന്ന കണ്ണാടിയിലൂടെ കടന്നുപോയാല്‍ ചെക്ക് ഇന്‍ ചെയ്യലായി. മുഖം കണ്ണാടി തിരിച്ചറിഞ്ഞാലുടന്‍ ഹോട്ടല്‍ മുറി നിങ്ങള്‍ ബുക്ക് ചെയ്തപ്പോള്‍ നിര്‍ദ്ദേശിച്ച അഭിരുചികള്‍ക്ക് അനുസരിച്ച് മാറുകയായി. താപനില, പ്രകാശം തുടങ്ങി ചുവരില്‍ വേണ്ടത് വാന്‍ഗോഗിന്‍റെയോ പിക്കാസയുടെയോ ചിത്രമോ? എങ്ങനെയും മുറി നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറും. ഫ്രഞ്ച് കമ്പനി അല്‍ത്രാന്‍ ആണ് പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര ഹോട്ടലുകളാണ് അല്‍ത്രാന്‍റെ ആദ്യ ലക്‌ഷ്യം. ഹോട്ടല്‍ മുറിയിലെ കിടക്കകള്‍ സെന്‍സറുകള്‍ ഘടിപ്പിച്ചതാണ്. ഉറക്കത്തിലെ ചലനങ്ങള്‍ സെന്‍സറുകള്‍ ... Read more

ന്യൂസ്‌ ഫീഡിലെ വിശ്വാസ്യത : പരിഷ്ക്കാരവുമായി ഫെയ്സ്ബുക്ക്

ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ളടക്കങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക്. ന്യൂസ്‌ഫീഡ് വഴി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളുടെ വിശ്വാസ്യത ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത‍. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഉപയോക്താക്കള്‍ നല്‍കുന്ന റേറ്റിംഗ് അടിസ്ഥാനപ്പെടുത്തിയാവും ഇത് നടപ്പാക്കുക. ഇതിനായി ഉപയോക്താക്കള്‍ക്കിടയില്‍ സര്‍വേ നടത്തുകയാണെന്ന് ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്‍റെ ഫേയ്സ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാര്‍ത്തകള്‍ മറ്റുള്ളവരുടെ ന്യൂസ്‌ഫീഡില്‍ പ്രദര്‍ശിപ്പിക്കണോ എന്ന് തീരുമാനിക്കുക. മാധ്യമങ്ങള്‍ നേരത്തെ പ്രചരിപ്പിച്ചിട്ടുള്ള വ്യാജ വാര്‍ത്തകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഫെയ്സ്ബുക്ക് പരിശോധിക്കും. ക്രിയാത്മക ആശയവിനിമയങ്ങള്‍ക്ക്‌ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ന്യൂസ്‌ഫീഡ് ഉള്ളടക്ക ക്രമീകരണം അടിമുടി മാറ്റുകയാണെന്ന് ഫെയ്സ്ബുക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിരവധി വാര്‍ത്താ മാധ്യമങ്ങള്‍ വായനക്കാരിലേക്കെത്താന്‍ ഫെയ്സ്ബുക്ക് പ്രയോജനപ്പെടുത്തുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ പ്രചരിക്കുന്ന ഗുരുതര സ്വഭാവമുള്ള വ്യാജ വാര്‍ത്തകള്‍ കുറച്ചു നാളായി ഫെയ്സ്ബുക്കിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. 2016ല്‍ അമേരിക്കയുടെ തിരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ അനുകൂലര്‍ ഫെയ്സ്ബുക്ക് വഴി വ്യാജ വാര്‍ത്തകളും പരസ്യങ്ങളും പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് ... Read more

അതിരുകള്‍ ആകാശം കടക്കാത്തതെന്ത് ?

ഔദ്യോഗിക സഞ്ചാരികള്‍ അല്ലാതെ ആര്‍ക്കും ബഹിരാകാശ സഞ്ചാരം സാധ്യമാകാത്തത് എന്തുകൊണ്ട്? പണമുണ്ടേല്‍ നമുക്ക് ചന്ദ്രനിലും ബഹിരാകാശത്തും പോകാനാവില്ലേ ? രാജേഷ്‌ Photo Courtesy: Santhosh George Kulangara സഞ്ചാരത്തിന് അതിരുകളില്ലന്നാണ് പറയാറ്. എന്നാല്‍ ആകാശം കടന്നു യാത്ര ചെയ്യുന്നത് കൃത്യമായ പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളും ചാന്ദ്ര ദൌത്യക്കാരും മാത്രം. . എന്തുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് ഇതുവരെ സഞ്ചാരികളെ ആകാശത്തിനപ്പുറം എത്തിക്കാന്‍ കഴിയാതെ പോയത്. കൊതിച്ചവര്‍ നിരവധി ബഹിരാകാശ യാത്രാ പരിശീലനത്തിലാണ് സന്തോഷ്‌ ജോര്‍ജ് കുളങ്ങര എന്ന് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിര്‍ജിന്‍ ഗാലറ്റ് കമ്പനിയാണ് സന്തോഷ്‌ ജോര്‍ജിനെയടക്കം ബഹിരാകാശം കാണിച്ച് തിരികെ കൊണ്ട് വരാന്‍ പദ്ധതിയിട്ടത്. പരിശീലനവും നടന്നു. പക്ഷെ ഇത് വരെ സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ബഹിരാകാശത്ത് പോകാനായില്ല. പരിശീലനം തുടരുന്നതായാണ് സന്തോഷ് ജോര്‍ജ് ഏറ്റവും ഒടുവില്‍ ഒരു മാധ്യമത്തോട് പറഞ്ഞത് . രണ്ടു യാത്രികരെ ഈ വര്‍ഷം ചന്ദ്രന്‍ കാണിക്കുമെന്ന് സ്പേസ് എക്സ് എന്ന കമ്പനി ... Read more

ഹിമവാന്‍റെ മടിത്തട്ടിലെ ഓലി കാഴ്ച

ഉത്തരാഖണ്ഡിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് ഹിമാലയന്‍ മലഞ്ചെരുവിലെ ഓലി. ദേവദാരു വനങ്ങളും മഞ്ഞുമൂടിയ പര്‍വത നിരയുമാണ് ഓലിയിലെ മനോഹാരിത. പുല്‍മേട് എന്നര്‍ത്ഥം വരുന്ന ഓലി ബുഗ്യാല്‍ എന്നൊരു പേരും ഓലിക്കുണ്ട്. ഓലിയുടെ മലഞ്ചെരുവുകളില്‍ക്കൂടി യാത്രചെയ്യുന്നവര്‍ക്ക് നന്ദദേവി, മന പര്‍വതം, കാമത്ത് മലനിരകള്‍, എന്നിവയുടെ മനോഹാരിത ആസ്വദിക്കാം. അപ്പിള്‍ തോട്ടങ്ങളും ഓക്ക് കാടുകളും ഓലിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. picture courtesy: uttarakhandtourism.gov.in സമുദ്ര നിരപ്പില്‍ നിന്ന് 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓലി ട്രെക്കിനു ലോക പ്രശസ്തമാണ്. ഉത്തരാഖണ്ഡിലെ ചമേലിന്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് നന്ദപ്രയാഗ്. അളകനന്ദ നദിയുടെ സംഗമ സ്ഥാനമായ ഇവിടം മതവിശ്വാസപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. ഈ സംഗമ സ്ഥാനത്ത് മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടുമെന്നാണ് ഹിന്ദു മതപ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ധാരാളം സഞ്ചാരികള്‍ ഇവിടെത്തുന്നു. ബദരിനാഥിലേക്കും കേദാര്‍നാഥിലേക്കുമുള്ള പ്രവേശന കവാടങ്ങളില്‍ ഒന്നാണ് നന്ദ പ്രയാഗ്. ഓലിയിലെ മഞ്ഞു പുതച്ച മലഞ്ചെരുവുകളിലെ സ്കീയിംഗ് പ്രശസ്തമാണ്. ... Read more

കാട്ടുതീ : ചെമ്പ്രയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

വയനാട്ടിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പ്രമലയിൽ ജനുവരി പതിനഞ്ചു മുതൽ വിനോദ സഞ്ചാരികൾക്ക് വിലക്ക്. കാട്ടുതീ പടർന്ന സാഹചര്യത്തിലാണ് ടൂറിസം അധികാരികൾ ഉത്തരവ് പുറപ്പെടുവിച്ചത്. പോയ വർഷം ഫെബ്രുവരിയിലുണ്ടായ വൻ തീപിടുത്തം കാരണം ആറു മാസമാണ് ചെമ്പ്രയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ലോക സഞ്ചാരികളെ സ്വാഗതം ചെയ്ത് ഖത്തര്‍

നവീന കാഴ്ചപ്പാടിലൂടെ അറബ് രാഷ്ട്രങ്ങളില്‍ ദിനംപ്രതി ശ്രദ്ധേയമാവുകയാണ് ഖത്തര്‍. പരിഷ്കരിക്കപ്പെട്ട നിയമങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഖത്തറിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. എണ്‍പത് രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. ഈ പ്രഖ്യാപനത്തോടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. 2022 ലോകകപ്പ്‌ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ഖത്തറാണ്. അഞ്ചു വര്‍ഷത്തേക്ക് വിനോദ സഞ്ചാര മേഖലകള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഖത്തര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അല്‍ കോര്‍ണീഷ്       Pic: www.qatarliving.com ഓരോ പ്രദേശത്തിന്‍റെയും ഭൂമിശാസ്ത്രവും പ്രകൃതി സമ്പത്തും അനുസരിച്ച് വിനോദ സഞ്ചാര മേഖല കൂടുതല്‍ മെച്ചപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. തൊഴില്‍ മേഖലകളില്‍ എണ്‍പതു ശതമാനവും വിദേശികളാണ്. അമ്പലങ്ങള്‍ ഒഴികെ മറ്റു ആരാധനാലയങ്ങള്‍ ഇവിടുണ്ട്. ചരിത്രവും സംസ്കാരവും ഇഴകിച്ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഖത്തറിലുള്ളത്. അല്‍ കോര്‍ണീഷ് ദേഹ നഗരം കടലിനാല്‍ ചുറ്റപ്പെട്ട ഒരു മുനമ്പാണ്. ഖത്തറിന്‍റെ വ്യാവസായിക മേഖലയാണിത്‌. ദോഹ കടല്‍ത്തീരം കോണീഷ് എന്നാണ് അറിയപ്പെടുന്നത്. ഖത്തറിലെ പ്രധാന ആകര്‍ഷണ കേന്ദ്രവും ഇതുതന്നെ. ... Read more