Tag: madrid

Hotel study rates Lisbon as the cleanest capital of Europe, followed by Prague

ShowersToYou.co.uk has recently calculated the average cleanliness ratings of accommodation within popular European capitals, to reveal the cleanest destinations in Europe using Airbnb, Booking.com, and Tripadvisor. The top 3 cleanest European capitals. Lisbon comes in the first place as the cleanest European capital with an average of 4.79 stars. Between the three websites analyzed, Airbnbs in Lisbon had the highest ratings (4.89), with TripAdvisor following closely behind (4.87 stars). When looking at guest reviews, common sentiments included: “Rooms felt clean and well cared for” and “very very clean and enforced mask-wearing/hand cleaning” The picturesque city of Prague has bagged the ... Read more

റൊണാള്‍ഡോയുടെ ഏഴാം കിക്ക് ഹോട്ടലില്‍

Pic.courtesy; youtube.com ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഹോട്ടല്‍ ബിസിനസിലേക്ക് കടക്കുന്നു. ആഫ്രിക്കയിലെ മൊറോക്കയിലാണ് റൊണാള്‍ഡോയുടെ ആദ്യ ഹോട്ടല്‍. റൊണാള്‍ഡോയും പോര്‍ച്ചുഗലിലെ വലിയ ഹോട്ടല്‍ ശൃംഖലയായ പെസ്റ്റാന ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത് . പെസ്റ്റാന  ഗ്രൂപ്പ് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ജോസ് റോക്വിറ്റെയാണ് ഇക്കാര്യം അറിയിച്ചത്. ദി പെസ്റ്റാന  സിആര്‍7 ലൈഫ് സ്റ്റൈല്‍ ഹോട്ടല്‍സ് എന്നാണ് പുതിയ സംരഭത്തിനു പേര്. സിആര്‍ എന്നാല്‍ ക്രിസ്റ്റ്യന്‍ റൊണാള്‍ഡോ. 7 റൊണാള്‍ഡോയുടെ ജേഴ്സി നമ്പരും. Pic.courtesy:elsalvador.com മൊറോക്കോയിലെ മരാകെക്കിലാണ് ഹോട്ടല്‍ വരുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ സന്തോഷമേയുള്ളൂയെന്ന് റോക്വിറ്റോ പറഞ്ഞു. മൊറോക്കോയിലെ ഹോട്ടലില്‍ 168 മുറികളും രണ്ടു റസ്റ്റോറന്ടുകളും ഒരു ബിസിനസ് സെന്‍ററും ഫിറ്റ്‌നസ് സെന്‍ററും നീന്തല്‍ക്കുളവും സ്പായും ഉണ്ടാകും. Pic.cportesy:elsalvador.com ജന്മസ്ഥലമായ മാല്‍ഡീരിയാ ദ്വീപിലും പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലും റൊണാള്‍ഡോയുടെ സിആര്‍ 7 ഹോട്ടലുകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. സ്പെയിനിലും ന്യൂയോര്‍ക്കിലും ഉടന്‍ തുറക്കും.

കേട്ടില്ലേ..കണ്ടില്ലേ.. ഇത് ..ഇനി വരുന്നൊരു കാഴ്ച്ചക്കാലം ..

pic courtesy: youtube.com മാഡ്രിഡ്: ടൂറിസം രംഗത്ത്‌ അത്യത്ഭുതവുമായി പുത്തന്‍ വെര്‍ച്വല്‍ റിയാല്‍റ്റി. പല വെര്‍ച്വല്‍ റിയാല്‍റ്റി പരീക്ഷണങ്ങളും ഈ രംഗത്ത്‌ നടന്നിട്ടുണ്ടെങ്കിലും സ്പെയിനില്‍ ഫിറ്റൂര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഒന്നൊന്നര സംഭവമാണ്. ഹോട്ടല്‍ മുറികള്‍ മുന്‍കൂട്ടി അതിഥികള്‍ക്ക് തന്നെ തരപ്പെടുത്താവുന്നതാണ് പുതിയ സംവിധാനം. അച്ചടിച്ച ബ്രോഷര്‍ ഇല്ല, പകരം ഹെഡ് സെറ്റിലൂടെ കാര്യങ്ങള്‍ മനസിലാക്കാം. ഇതോടെ ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റിന്‍റെ ആവശ്യം വരില്ല. മുഖം തിരിച്ചറിയാനാകുന്ന കണ്ണാടിയിലൂടെ കടന്നുപോയാല്‍ ചെക്ക് ഇന്‍ ചെയ്യലായി. മുഖം കണ്ണാടി തിരിച്ചറിഞ്ഞാലുടന്‍ ഹോട്ടല്‍ മുറി നിങ്ങള്‍ ബുക്ക് ചെയ്തപ്പോള്‍ നിര്‍ദ്ദേശിച്ച അഭിരുചികള്‍ക്ക് അനുസരിച്ച് മാറുകയായി. താപനില, പ്രകാശം തുടങ്ങി ചുവരില്‍ വേണ്ടത് വാന്‍ഗോഗിന്‍റെയോ പിക്കാസയുടെയോ ചിത്രമോ? എങ്ങനെയും മുറി നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മാറും. ഫ്രഞ്ച് കമ്പനി അല്‍ത്രാന്‍ ആണ് പുത്തന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്. ആഡംബര ഹോട്ടലുകളാണ് അല്‍ത്രാന്‍റെ ആദ്യ ലക്‌ഷ്യം. ഹോട്ടല്‍ മുറിയിലെ കിടക്കകള്‍ സെന്‍സറുകള്‍ ഘടിപ്പിച്ചതാണ്. ഉറക്കത്തിലെ ചലനങ്ങള്‍ സെന്‍സറുകള്‍ ... Read more