Tag: special trains

Kumbh Mela 2019: Railways to run 800 special trains

There will be scores of pilgrims and tourists arriving for the Kumbh Mela 2019, and, to welcome the pilgrims and tourists, the railways said it will run 800 special trains from various stations of Allahabad district. These trains would be in addition to the regular trains run by the North Central Railway (NCR). Six special trains will come to Allahabad from different railway zones of the country for pilgrims and tourists participating in the Kumbh Mela. The railways has planned to operate four to five special trains to ferry 5,000 Pravasi Bhartiyas, who will be in Allahabad to participate in the ... Read more

അവധിക്കാലത്ത് 31 പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു

അവധിക്കാല യാത്രയ്ക്ക് റെയിൽവേ സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചു. വേനലവധിക്കാലത്ത് ദക്ഷിണ റെയില്‍വേ കേരളത്തില്‍ 351 സര്‍വീസുകള്‍ നടത്തും. ഏപ്രില്‍ ഒന്നുമുതല്‍ ജൂലായ് നാലുവരെയുള്ള കാലയളവില്‍ കേരളത്തില്‍ 31 തീവണ്ടികളാണ് ഓടുക. ദക്ഷിണ റെയില്‍വേയില്‍ മൊത്തം 69 തീവണ്ടികള്‍ 796 സര്‍വീസുകള്‍ ഓടിക്കും. മുഴുവന്‍ തീവണ്ടികളിലും പ്രത്യേകനിരക്ക് ഈടാക്കുന്ന സുവിധയും സ്‌പെഷ്യല്‍ ഫെയര്‍ വണ്ടികളുമാണ്. യാത്രക്കാര്‍ക്കായി ദക്ഷിണറെയില്‍വേ ആദ്യമായി വേനല്‍ക്കാല വണ്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പ്രധാന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ക്യു.ആര്‍. കോഡും ഇത്തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് അത് സ്‌കാന്‍ ചെയ്ത് മൊബൈലില്‍ ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാം.കേരളത്തിൽനിന്നു ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് സർവീസുകൾ. എല്ലാ ട്രെയിനുകളും 13 സർവീസുകൾ വീതം നടത്തും. പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ, നമ്പർ, പുറപ്പെടുന്ന ദിവസം, സമയം എന്നീ ക്രമത്തിൽ ചെന്നൈ–എറണാകുളം സുവിധ (82631), വെള്ളി, രാത്രി 8ന് എറണാകുളം–ചെന്നൈ സുവിധ (82632), ഞായർ, ... Read more

കേരളത്തിലേക്ക് 14 പ്രത്യേക വേനല്‍ക്കാല തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈയില്‍നിന്ന് അടക്കം കേരളത്തിലേക്ക് 14 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. വേനല്‍ക്കാല അവധി പ്രമാണിച്ചാണ് പ്രത്യേക തീവണ്ടികള്‍. ചെന്നൈ-എറണാകുളം, എറണാകുളം-വേളാങ്കണ്ണി,ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലാണ് സര്‍വീസുകള്‍. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ചെന്നൈ-എറണാകുളം ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ തീവണ്ടി(82631) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന,എട്ട്,22,29 തീയതികളില്‍ രാത്രി എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06005) ജൂണ്‍ 15ന് രാത്രി എട്ടിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക തീവണ്ടി (82632) ഏപ്രില്‍ എട്ടേ,15,22,29 മെയ് ആറ്,13,20,27 ജൂണ്‍ മൂന്ന്,10,17,24 ജൂലായ് ഒന്ന് വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത് ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06041) ഏപ്രില്‍ രണ്ട്,ഒന്‍പത്,16,23,30 മെയ് ഏഴ്,14,21,28 ജൂണ്‍ ... Read more