Tag: auto

ഗിയര്‍ മാറ്റാം ക്ലച്ചില്ലാതെ: സെമി ഓട്ടോമാറ്റിക് കാറുകള്‍ വരുന്നു

ക്ലച്ച് ഇല്ലാതെ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന സെമി ഓട്ടോമാറ്റിക് കാറുകള്‍ ഇന്ത്യയില്‍ ഉടനെത്തുന്നു. ജര്‍മന്‍ കമ്പനിയായ ഷാഫ്ലര്‍ ടെക്നോളജീസാണ് സെമി ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്കാവശ്യമായ ഇ-ക്ലച്ച് വികസിപ്പിക്കുന്നത്. ഇലക്ട്രോണിക് ക്ലച്ച് മാനേജ്മെന്‍റ്  സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുള്ള വാഹനത്തില്‍ ആക്സിലേറ്റര്‍, ബ്രേക്ക് പെഡലുകളുണ്ടാവും. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളേക്കാള്‍ ഇ- ക്ലച്ചുകള്‍ക്ക് ചെലവു കുറവായിരിക്കും. ഇന്ത്യന്‍ വാഹന വിപണിയില്‍ ഓട്ടോമേഷന്‍ നടപ്പാക്കാനാവശ്യമായ ശക്തമായ സംവിധാനം ഷാഫ്ലറിന്‍റെ പക്കലുണ്ടെന്ന് ഷഫ്ലര്‍ ഇന്ത്യ സിഇഒ ധര്‍മേഷ് അറോറ പറഞ്ഞു. ആറു ലക്ഷം രൂപയില്‍ താഴെയുള്ള എന്‍ട്രി ലെവല്‍ കാറുകളിലാവും പ്രധാനമായും ഇ-ക്ലച്ച് സംവിധാനം ഉപയോഗിക്കുക. പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് കാറുകളിലെ മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ പുതിയ ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് പുനസ്ഥാപിക്കാനാവും. 2018 പകുതിയോടെ ഇത്തരത്തിലുള്ള വാഹനങ്ങള്‍ പുറത്തിറങ്ങുമെന്നാണ്. സൂചന.

ഓട്ടോ എക്സ്പോയില്‍ തിളങ്ങാന്‍ കവാസാക്കിയും ബിഎംഡബ്ലിയുവും

2018ലെ ഓട്ടോ പ്രദര്‍ശനം ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ നോയിഡയില്‍ നടക്കും. പുതിയ വാഹനങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ പരിപാടി ഇരുചക്ര, കാര്‍ പ്രേമികള്‍ക്ക് ആവേശമാണ്. വലിയ മാര്‍ക്കറ്റുകളില്‍ നിന്നുള്ള വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. ലോക വാഹന നിര്‍മാതാക്കള്‍ ഉറ്റു നോക്കുന്ന പ്രദര്‍ശന നഗരിയാണ്‌ ഡല്‍ഹി എക്സ്പൊ. രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഈ രാജ്യേന്ത്ര പ്രദര്‍ശനം നടക്കുന്നത്. ഇന്ത്യയുടെ വാഹന വിപണി നിര്‍മാതാക്കളുടെ കൊയ്ത്തുനിലമാണ്‌. ടെസ്റ്റ്‌ ഡ്രൈവ് നടത്തിയും നേരിട്ട് കണ്ടറിഞ്ഞും ഉപഭോക്താവിന് വാഹനം സ്വന്തമാക്കാം. സാധാരണ ബൈക്ക്, കാര്‍ മോഡലുകള്‍ മുതല്‍ ബിഎംഡബ്ലിയു, ഹോണ്ട, കാവസാക്കി, സുസുകി, യമഹ, തുടങ്ങിയവയുടെ പുത്തന്‍ മോഡലുകളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ സാഹസിക വിനോദങ്ങള്‍ക്ക് വേണ്ടിയുള്ള മോഡലുകളും പ്രദര്‍ശനത്തിലുണ്ട്. ബിഎംഡബ്ലിയു കമ്പനിയും കവാസാക്കിയുമാണ് കൂടുതല്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ബിഎംഡബ്ലിയു ജി 310 ജിഎസ്    picture courtasy: www.autocarindia.com ബിഎംഡബ്ലിയു ബിഎംഡബ്ലിയു നാല് മോഡലുകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബിഎംഡബ്ലിയു എഫ് 750 ജിഎസ്, എഫ് 850 ... Read more