Category: Headlines Slider Malayalam

നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത് -2

(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ഇന്ന് അഭിപ്രായം പങ്കുവെയ്ക്കുന്നത്  ഇ എം നജീബ്.   കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്റ്റ്റി പ്രസിഡന്റും  അയാട്ടോ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റുമാണ്     കെടുതികള്‍ ആവര്‍ത്തിക്കാത്ത നവകേരളമാകണം ലക്ഷ്യം. പ്രളയം വരുത്തിയ ദുഷ്പേര് തിരുത്തണം.ലോകത്തിനു കേരളം ഒരു പുതിയ മാതൃക കാട്ടണം. പോയ കാലത്തിന്‍റെ അനുഭവങ്ങളില്‍ നിന്നാകണം നവകേരള നിര്‍മിതി. തിരുത്തേണ്ടവ തിരുത്തിയും അനുഭവങ്ങളില്‍ നിന്ന് ആര്‍ജിക്കേണ്ടവ സ്വാശീകരിച്ചുമാകണം പുതുകേരള സൃഷ്ടി. ഒരുപിടിക്കാര്യങ്ങള്‍ ഉടനടി ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കാന്‍ മുന്‍ഗണന നല്‍കണം.തകര്‍ന്ന റോഡുകള്‍ അടിയന്തരമായി നന്നാക്കണം. ഹോട്ടലുകള്‍,റിസോര്‍ട്ടുകള്‍,ഹെറിറ്റേജുകള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചെങ്കില്‍ അതും നന്നാക്കണം. ഈ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കുക എന്നത് മാത്രമല്ല, നാം സമ്പൂര്‍ണ ... Read more

കാണാം കൊളുക്കുമലയിലെ നീലക്കുറിഞ്ഞി കാഴ്ചകള്‍

ഒരു വ്യാഴവട്ടക്കാലത്തില്‍ വിരിയുന്ന വസന്തമാണ് നീലക്കുറിഞ്ഞിപ്പൂക്കാലം. സാധാരണ നീലക്കുറിഞ്ഞി കൂടുതലായി പൂക്കുന്നത് രാജമലയിലും വട്ടവടയിലുമാണ്. എന്നാല്‍ കാത്തിരുന്ന നീല വസന്തം ഇക്കൊല്ലം കൂടുതലായി കാണപ്പെടുന്നത് കൊളുക്കുമലയിലാണ്.  കൊളുക്ക് മലയിലേക്ക് അഡ്വ. ഹാറൂണ്‍ എസ് ജി  നടത്തിയ മനോഹര യാത്രയും ചിത്രങ്ങളും കൊളുക്കുമലയിലെത്തിയാല്‍ കോടമഞ്ഞില്‍ മനോഹരിയായി നില്‍ക്കുന്ന നീലക്കുറിഞ്ഞിപ്പൂക്കളെ കാണാം. അങ്ങോട്ടെത്താനാവുക ജീപ്പിലാണെന്നും ഹാറൂണ്‍ എഴുതുന്നു. ജിപ്പ് വിളിക്കാവുന്ന നമ്പറും നല്‍കിയിട്ടുണ്ട്. കൊളുക്കുമലയില്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍… കൊളുക്കുമല ടീ ഫാക്ടറി; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8000 അടി ഉയരത്തില്‍ 500 ഏക്കറോളം സ്ഥലത്ത് കീടനാശിനികള്‍ക്കും, രാസവളങ്ങള്‍ക്കും വഴിപ്പെടാതെ ഇവിടെ തേയില വളരുന്നു. അതുകൊണ്ടുതന്നെ കൊളുക്കുമലയിലെ തേയിലക്ക് ഗുണവും രുചിയും കൂടുതലാണ്. സാധാരണ മൂന്നാറിലെ രാജമലയിലും വട്ടവടയിലുമാണ് 12 വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി പൂക്കള്‍ കൂടുതലായി കാണാറുള്ളത്. പക്ഷേ, പതിവ് തെറ്റിച്ച് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂത്തത് കൊളുക്കുമലയിലാണ്. മൂന്നാറിലെ സൂര്യനെല്ലിയില്‍നിന്ന് 13 കിലോമീറ്ററാണ് കൊളുക്കുമലയിലേക്ക്. സൂര്യനെല്ലി വരെ നമ്മുടെ വാഹനത്തില്‍ പോകാന്‍ ... Read more

മഴ മാറി, മാനം തെളിഞ്ഞു; കേരള ടൂറിസം പ്രചാരണത്തിന് ഡല്‍ഹിയില്‍ തുടക്കം. കേരളം സഞ്ചാരികള്‍ക്കായി സര്‍വസജ്ജമെന്നു മന്ത്രി

പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരള ടൂറിസത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേരള ടൂറിസം സജീവമാക്കി. ഡല്‍ഹിയില്‍ ഇന്ത്യന്‍ ടൂറിസം മാര്‍ട്ടിനെത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തി. ഫോറിന്‍ കറസ്പോണ്ടന്‍സ് ക്ലബ്ബിലായിരുന്നു വാര്‍ത്താ സമ്മേളനം. പ്രളയ ശേഷമുള്ള കേരള ടൂറിസത്തിന്‍റെ തിരിച്ചു വരവ് ‘സൂര്യന്‍ തെളിഞ്ഞു’ (സണ്‍ ഈസ്‌ ഔട്ട്‌) എന്ന പവര്‍ പോയിന്‍റ് അവതരണത്തിലൂടെ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് നടത്തി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നല്‍കി. കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും ഹോട്ടലുകളും സഞ്ചാരികള്‍ക്കായി തുറന്നു കഴിഞ്ഞു. ഒരിടത്തും വൈദ്യുതി തടസമില്ല. ചില വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ചില്ലറ ഗതാഗത പ്രശ്നമുണ്ട്. അത് വേഗം പരിഹരിക്കും. ഗവി- വാഗമണ്‍ പാതയില്‍ പ്രശ്നമുണ്ട്.അതും വേഗം തീര്‍ക്കും. നിലവില്‍ കേരളം മുമ്പത്തേത് പോലെ സഞ്ചാരികളെ സ്വീകരിക്കാന്‍ ... Read more

ലോക ടൂറിസം മേഖലയെ കേരളത്തിലേക്ക് ക്ഷണിച്ച് കേന്ദ്ര ടൂറിസം മന്ത്രി; ഇന്ത്യ ടൂറിസം മാര്‍ട്ടിന് ഡല്‍ഹിയില്‍ തുടക്കം

ഡല്‍ഹിയില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന ആദ്യ ടൂറിസം മാര്‍ട്ടില്‍ കേരളത്തിനു പിന്തുണയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യയിലെ മനോഹര സ്ഥലമാണ് കേരളം. അവിടെ അടുത്തിടെ പ്രളയമുണ്ടായി. അതിശയിപ്പിക്കുന്ന വേഗത്തില്‍ കേരളം പ്രളയത്തില്‍ നിന്ന് കരകയറുകയാണ്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും പൂര്‍ണമായും തുറന്നു കഴിഞ്ഞു. ഈ മനോഹര സ്ഥലം കാണാന്‍ നിങ്ങളെ ക്ഷണിക്കുകയാണെന്ന് ഇന്ത്യ ടൂറിസം മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. പമ്പ നവീകരണത്തിന് കേരളം വിശദ പദ്ധതി സമര്‍പ്പിച്ചാല്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്ന് ചടങ്ങിനു ശേഷം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ വര്‍ഷവും ഇതേ സമയം ഇതേ തീയതികളില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഇന്ത്യ ടൂറിസം മാര്‍ട്ടും പര്യടന്‍ പര്‍വും സംഘടിപ്പിക്കും. ടൂറിസം മേഖലയിലെ സംഘടനയായ ഫെയിത്ത് ആയിരിക്കും എന്നും മേളയുടെ പങ്കാളി. എല്ലായിടവും ട്രാവല്‍ മാര്‍ട്ട് നടക്കുന്ന ഈ സമയം തെരഞ്ഞെടുത്തത് ശരിയോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയോട് ചോദിച്ചു. ... Read more

കേരള ടൂറിസത്തിന് ‘പാറ്റ’ സുവർണ പുരസ്കാരം

പ്രളയമേൽപ്പിച്ച പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ കേരള ടൂറിസത്തിന് നേട്ടം. ടൂറിസം മേഖലയിലെ പ്രമുഖരായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) വിപണനത്തിലെ നൂതനപ്രചാരണത്തിനുള്ള രണ്ട് സുവര്‍ണ പുരസ്ക്കാരങ്ങളാണ് കേരള ടൂറിസം നേടിയത്.   മലേഷ്യയിലെ ലങ്കാവിയില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഇന്ത്യ ടൂറിസം അസിസ്റ്റന്‍റ് ഡയറക്ടര്‍ സുദേഷ്ണ രാംകുമാര്‍ പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ അച്ചടി മാധ്യമങ്ങളിലൂടെയുള്ള ‘യല്ല കേരള’ എന്ന പ്രചാരണമാണ് പുരസ്കാരം നേടിയവയിൽ ഒന്ന്. ‘യല്ല കേരള’ എന്ന പരസ്യവാചകത്തോടെ ദൈവത്തിന്‍റെ സ്വന്തം നാടിന് വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഗള്‍ഫ് മേഖലയില്‍ വന്‍താത്പര്യം ലഭിക്കുന്നതരത്തിലാണ് ഈ പ്രചാരണം തയ്യാറാക്കിയത്. കൊച്ചി മുസിരിസ് ബിനാലെ മൂന്നാം പതിപ്പിനുവേണ്ടി കേരള ടൂറിസം പുറത്തിറക്കിയ നൂതന പോസ്റ്ററിനാണ് മറ്റൊരു പുരസ്ക്കാരം. നേരെയും തലകുത്തനെയും പിടിച്ചാല്‍ ഒരുപോലെ തോന്നിപ്പിക്കുന്ന വര്‍ണശബളമായ വള്ളവും മത്സ്യത്തൊഴിലാളിയുമുള്ള ജീവന്‍തുടിക്കുന്ന പോസ്റ്ററാണ് കേരള ടൂറിസം തയ്യാറാക്കിയത്. കേരള ടൂറിസത്തിനു ലഭിച്ച വമ്പിച്ച ... Read more

നവകേരള ടൂറിസം; എനിക്ക് പറയാനുള്ളത്- 1

(പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുകയാണ്. ടൂറിസം ന്യൂസ് ലൈവും ഈ ചര്‍ച്ചയില്‍ കണ്ണിയാകുന്നു. നവകേരളത്തില്‍ വിനോദ സഞ്ചാര രംഗം എങ്ങനെയായിരിക്കണം. നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാം. editorial@tourismnewslive.com എന്ന വിലാസത്തിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയയ്ക്കുക. ആദ്യം അഭിപ്രായം പങ്കുവെയ്ക്കുന്നത് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍) കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറുകയാണ്. തകര്‍ത്തു പെയ്ത പേമാരിയും കുത്തിയൊലിച്ചെത്തിയ വെള്ളവും സംസ്ഥാനത്തിന് വലിയ നാശനഷ്ടം വരുത്തിയിട്ട് ആഴ്ചകള്‍ പിന്നിടുന്നതെയുള്ളൂ. നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹത്തിന്‍റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. നവകേരളത്തില്‍ ടൂറിസം മേഖല എങ്ങനെയായിരിക്കണം എന്ന എന്‍റെ നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ.   അടിസ്ഥാന സൗകര്യത്തില്‍ അരുതേ വിട്ടുവീഴ്ച്ച ഏഷ്യയില്‍ അതിവേഗം വളരുന്ന ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് കേരളം. എന്നാല്‍ സമാനമായ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസനം രാജ്യാന്തര നിലവാരത്തിനനുസരിച്ചല്ല. പ്രളയ ബാധിത സ്ഥലങ്ങള്‍ പുനര്‍നിര്‍മിക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങളുടെ ... Read more

ഇന്ത്യൻ ടൂറിസം മേള തന്റെ ആശയം ; ലക്ഷ്യം ഇന്ത്യയിലേക്ക് സഞ്ചാരികളെ ആകർഷിക്കൽ -മന്ത്രി അൽഫോൺസ് കണ്ണന്താനം

കേന്ദ്ര ടൂറിസം മന്ത്രാലയം ആതിഥ്യമരുളുന്ന ഇന്ത്യ ടൂറിസം മാർട്ട് തന്റെ ആശയമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇന്ത്യയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി ഡൽഹിയിൽ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഇന്ത്യ ടൂറിസം മാർട്ട് തിങ്കളാഴ്ച ഡൽഹിയിൽ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ടൂറിസം വിപണിയെ വിദേശ ടൂറിസം മേഖലയിലുള്ളവരുമായി ബന്ധപ്പെടുത്തുകയും ടൂറിസം മാർട്ടിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ വർഷം ആഗോള ടൂറിസം വിപണി 7% വളർച്ച നേടിയപ്പോൾ ഇന്ത്യൻ ടൂറിസത്തിന്റെ വളർച്ച 14% ആയിരുന്നു. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളിൽ നിന്നുള്ള വരുമാനത്തിൽ 19.2% വർധനവുമുണ്ടായി . ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണ് കേന്ദ്ര ടൂറിസം മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ജിഡിപി യിൽ ഏഴു ശതമാനമാണ് ടൂറിസത്തിന്റെ സംഭാവന. ഇതും ഇരട്ടിയാക്കും. അറുപത് രാജ്യങ്ങളിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ ഉടമകളും ടൂറിസം മന്ത്രാലയത്തിന്റെ ആദ്യ ടൂറിസം മാർട്ടിൽ പങ്കെടുക്കും. വിദേശ രാജ്യങ്ങളിൽ ... Read more

തിരുവനന്തപുരം ജില്ലയില്‍ 72 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികള്‍ക്ക് അനുമതി

  തിരുവനന്തപുരം ജില്ലയുടെ ചരിത്രത്തിലാദ്യമായി സമഗ്രമായ ടൂറിസം വികസനത്തിന് 72 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്ന ചാല മാര്‍ക്കറ്റിനെ പൈതൃകത്തെരുവായി രൂപാന്തരപ്പെടുത്തി നവീകരിക്കുന്നതിന് 9 കോടി 98 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുഖേന രണ്ട് വര്‍ഷത്തിനുള്ളില്‍ ചാല പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കാനാണ് ഉത്തരവായത്. പത്മശ്രീ ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. വേളിയില്‍ ടൂറിസം വികസനത്തിനായി 20 കോടിയോളം രൂപയുടെ പദ്ധതികള്‍ക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയത്. വേളിയില്‍ അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് 9.98 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന തല വര്‍ക്കിഗ് ഗ്രൂപ്പ് അംഗീകാരം നല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി. വേളി ടൂറിസ്റ്റ് വില്ലേജില്‍ ഇക്കോ പാര്‍ക്കും, തീര പാത വികസനത്തിനുമായി 4.78 ... Read more

കാസര്‍കോട്ടും വിമാനത്താവളം വരുന്നു; പെരിയയില്‍ വരുന്നത് ചെറു വിമാനങ്ങള്‍ക്കുള്ള എയര്‍ സ്ട്രിപ്

  കണ്ണൂർ വിമാനത്താവളം കമ്മിഷൻ ചെയ്യുന്നതിനുപിന്നാലെ കാസർകോട്ട് എയർ സ്ട്രിപ്പ് നിർമിക്കാൻ ശ്രമം തുടങ്ങി. വലിയ റൺവേയില്ലാതെതന്നെ ഇറങ്ങാവുന്ന ചെറുവിമാനങ്ങൾക്ക് സർവീസ് നടത്താവുന്ന വിമാനത്താവളമാണ് പരിഗണനയിൽ. ബേക്കൽ ടൂറിസം വികസനത്തിന്റെ സാധ്യതകൂടി പരിഗണിച്ചാണ് എയർ സ്ട്രിപ്പ് നിർമിക്കുന്നതിന് നടപടി തുടങ്ങിയത്. കേന്ദ്ര സർവകലാശാല പ്രവർത്തിക്കുന്ന പെരിയയിൽ ചെറുവിമാനത്താവളമുണ്ടാക്കാനാണ് നിർദേശം. ഇതിന് 80 ഏക്കർ സ്ഥലം വേണ്ടിവരും. 28.5 ഏക്കർ സർക്കാർ സ്ഥലത്തിനുപുറമെ 51.5 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. 25 മുതൽ 40 വരെ യാത്രക്കാരുള്ള ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ സൗകര്യമുള്ള എയർ സ്ട്രിപ്പിൽ റൺവേയും ചെറിയൊരു ഓഫീസും മാത്രമാണ് ഉണ്ടാവുക ഇക്കാര്യത്തിൽ സാധ്യതാപഠനം നടത്താൻ വ്യോമയാനത്തിന്റെ ചുമതലയുള്ള ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെ നേതൃത്വത്തിൽ സമിതി രൂപവത്‌കരിച്ച് സർക്കാർ ഉത്തരവായി. കാസർകോട് ജില്ലാ കളക്ടർ, ബേക്കൽ റിസോർട്ട് വികസന കോർപ്പറേഷൻ എം.ഡി., ധന വകുപ്പിന്റെയും കൊച്ചിൻ വിമാനത്താവള കമ്പനിയായ സിയാലിന്റെയും ഓരോ പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാണ് സമിതി. ഒരുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് സമിതിയോട് നിർദേശിച്ചിട്ടുള്ളത്. ... Read more

കേരള ടൂറിസത്തെ സഹായിക്കാമെന്ന് പാർലമെന്ററി സമിതി

പ്രളയത്തിൽ പ്രതിസന്ധിയിലായ കേരള ടൂറിസത്തെ ആവും മട്ട് സഹായിക്കാമെന്ന് പാർലമെന്ററി സമിതി. കോവളത്ത് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് സമിതി ഈ ഉറപ്പു നൽകിയത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പരസ്യ വീഡിയോകളിൽ കേരളത്തിന് പ്രാമുഖ്യം നൽകണമെന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. പുതിയ പരസ്യ വീഡിയോകൾ ഉടൻ ഇറങ്ങുമെന്നും ഇതിനു ശേഷം കേരളത്തിന് പ്രത്യേക പരിഗണന നൽകിയുള്ള വീഡിയോ പുറത്തിറക്കാമെന്നും ടൂറിസം മന്ത്രാലയം ഉറപ്പു നൽകി.   കേന്ദ്ര ജീവനക്കാരുടെ ലീവ് ട്രാവൽ ആനുകൂല്യത്തിൽ കേരളത്തേയും ഉൾപ്പെടുത്തണമെന്ന ആവശ്യവും സംസ്ഥാന ടൂറിസം മേഖല ഉന്നയിച്ചു. പ്രളയത്തിൽ ടൂറിസം മേഖലക്കുണ്ടായ നഷ്ടം 2500 കോടി രൂപയാണെന്നും ഇവർ പറഞ്ഞു.   ചൈനയിൽ നിന്നുള്ള സഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.   ഇ എം നജീബ്, പി കെ അനീഷ് കുമാർ, ബേബി മാത്യു സോമതീരം, ജോസ് ഡൊമിനിക്, നാരായണൻ, ജോണി എന്നിവർ ടൂറിസം മേഖലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

കാണാം ജടായു പാറയിലെ വിസ്മയങ്ങള്‍

സാഹസികതയും സംസ്‌ക്കാരവും ഒരുമിച്ച് കൈകോര്‍ക്കുന്ന ജടായു എര്‍ത്ത് സെന്ററിലെ വിസ്മയങ്ങള്‍ കാണാം.. കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം സ്ഥിതി ചെയ്യുന്നത് . പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്നുള്ള   സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും.

ഉള്‍നാടന്‍ ജലഗതാഗത വികസന പദ്ധതിക്ക് കേന്ദ്രം 80.37 കോടി അനുവദിച്ചു

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍നാടന്‍ ജലഗതാഗതവികസനത്തിന്റെ ഭാഗമായി സ്വദേശിദര്‍ശന്‍ സ്‌ക്കിമിന്റെ കീഴില്‍ മലനാട് മലബാര്‍ ക്രൂസ്ടൂറിസം പദ്ധതിക്ക്‌ കേന്ദ്രടൂറിസംമന്ത്രാലയം 80.37 കോടിരൂപ അനുവദിച്ചു. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ്‌ കണ്ണന്താനമാണ് പദ്ധതിക്കായി തുക അനുവദിച്ച വിവരം അറിയിച്ചത്. പുരാതനകാലം മുതല്‍ക്കേ ജലമാര്‍ഗഗതാഗതത്തിന്‌ കേരളത്തില്‍ വളരെപ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിലെ ജലഗതാഗത്തിന്റെ മൊത്തം വ്യാപ്തി 1900കിലോമീറ്ററാണ്. 44 നദികളും 7കായല്‍ പ്രദേശങ്ങളുമുള്ള കേരളത്തില്‍ എന്നാല്‍ ജലഗതാഗതവും അതുമായി ബന്ധപ്പെട്ടുള്ള വിനോദസഞ്ചാരസാധ്യതകളും വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. ജലസംബന്ധമായ വിനോദസഞ്ചാരത്തിനു ലോകത്ത് പ്രാധാന്യമേറുന്ന സമയത്താണ്‌ കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം- കുപ്പം നദികളില്‍ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണ്  മേല്‍പറഞ്ഞ പദ്ധതിയുടെലക്ഷ്യം. ഈ പദ്ധതി വഴി മൂന്നുജലയാത്രകളാണ്‌ സാക്ഷാത്കരിക്കുന്നത്. 1. മലബാറിപാചക ക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പന്‍ക്രൂസ്) – വളപട്ടണം നദിയില്‍ വളപട്ടണം മുതല്‍ മുനമ്പ്  കടവ് വരെയുള്ള 40കിമി ദൈര്‍ഖ്യമുള്ള ജലയാത്ര. 2. തെയ്യംപ്രമേയമാക്കിയുള്ളജലയാത്ര – വളപട്ടണംനദിയില്‍വളപട്ടണംമുതല്‍ പഴയങ്ങാടി വരെയുള്ള 16 കിമിദൈര്‍ഖ്യമുള്ളജലയാത്ര. 3. കണ്ടല്‍കാട്  ജലയാത്ര ... Read more

പ്രചരണങ്ങള്‍ ഏശിയില്ല; ട്രാവല്‍ മാര്‍ട്ടുകളില്‍ ടൂറിസം മന്ത്രി പങ്കെടുക്കും

പ്രളയത്തില്‍ ആഘാതമേറ്റ കേരള ടൂറിസത്തെ കരകയറ്റാന്‍ ടൂറിസം വകുപ്പ് തീവ്രശ്രമം തുടരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന് മുന്‍നിശ്ചയ പ്രകാരം ട്രാവല്‍ മാര്‍ട്ടുകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. പ്രളയക്കെടുതി മറികടക്കുന്ന കേരളത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ട്രാവല്‍ മാര്‍ട്ടുകള്‍ അവസരമാക്കുമെന്ന് ടൂറിസം വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഈ മാസം 20ന് ടോക്കിയോയില്‍ ജപ്പാന്‍ അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് (ജെഎടിഎ) സംഘടിപ്പിക്കുന്ന ടൂറിസം എക്സ്പോ,ഒക്ടോബര്‍ 17 നു സിംഗപ്പൂരില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ട്രാവല്‍ മാര്‍ട്ടായ ഐടിബി ഏഷ്യ,നവംബര്‍ 16നു ഷാംഗ്ഹായില്‍ തുടങ്ങുന്ന ചൈന ഇന്‍റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ട് എന്നിവയില്‍ പങ്കെടുക്കാനാണ് മന്ത്രിക്ക് അനുമതി. ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ കേരള ടൂറിസം അടുത്തിടെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രചരണം ശക്തമാക്കിയിരുന്നു. കേരളത്തിലേക്ക് ഈ രാജ്യങ്ങളില്‍ നിന്ന് സഞ്ചാരികളെ കൂടുതലായെത്തിക്കാമെന്ന കണക്കുകൂട്ടലിലാണിത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഈ ട്രാവല്‍ മാര്‍ട്ടുകളില്‍ പങ്കെടുക്കും

കേരള ട്രാവല്‍ മാര്‍ട്ട്; സഹായത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുതെന്ന് ടൂറിസം മേഖല

പ്രളയം വരുത്തിയ ആഘാതത്തില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല മെല്ലെ കരകയറുകയാണ്. കേരളത്തിന്‍റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ടൂറിസം മേഖല പുനരുജ്ജീവനത്തിനുള്ള മികച്ച അവസരമായി ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിനെ(കെടിഎം)നെയാണ്. ഈ മാസം 27 മുതല്‍ 30വരെയാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടിനുള്ള സഹായം ധനവകുപ്പ് തടയുമോ എന്ന ആശങ്ക ടൂറിസം വകുപ്പിനുണ്ട്. ട്രാവല്‍ മാര്‍ട്ട് ആഘോഷമല്ല ടൂറിസം വികസനത്തിന്‌ ആവശ്യമാണെന്ന അഭിപ്രായം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫയലില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ട്രാവല്‍ മാര്‍ട്ടില്‍ 52 വിദേശ രാജ്യങ്ങളില്‍ നിന്ന് 400 കമ്പനികള്‍ അടക്കം 1500 ടൂറിസം സംരംഭകര്‍ പങ്കെടുക്കും. അഞ്ചു കോടിയിലേറെ ചെലവു വരുന്ന ട്രാവല്‍ മാര്‍ട്ടിന് സര്‍ക്കാര്‍ സഹായം രണ്ടു കോടി രൂപ മാത്രമാണ്. അയ്യായിരത്തിലേറെ ഹോട്ടല്‍ മുറികളും സ്വകാര്യമേഖല ട്രാവല്‍ മാര്‍ട്ടിനായി സൗജന്യമായി നല്‍കുന്നുണ്ട്. നിശ്ചിത തീയതിയില്‍ തന്നെ ട്രാവല്‍ മാര്‍ട്ട് നടക്കുമെന്ന് കഴിഞ്ഞ ടൂറിസം ഉപദേശക സമിതി യോഗത്തില്‍ ... Read more

പിറന്നാള്‍ ദിനത്തില്‍ കേരളത്തിന്‌ ക്രിക്കറ്റ് വിരുന്ന്; ഇന്ത്യ- വിന്‍ഡീസ് ഏകദിനം തലസ്ഥാനത്ത്

തിരിച്ചു വരുന്ന കേരളത്തിന്‌ കരുത്തേകാന്‍ കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത്  ക്രിക്കറ്റ് വിരുന്ന്. വെസ്റ്റ്‌ ഇന്‍ഡീസുമായി ഇന്ത്യയുടെ അഞ്ചാം ഏകദിന മത്സരത്തിനാണ് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മത്സരത്തിനു കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി.പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പോയവര്‍ഷം ഇന്ത്യ-ന്യൂസിലണ്ട് മത്സരമായിരുന്നു കാര്യവട്ടത്തെ കന്നിപ്പോര്. കനത്ത മഴയില്‍ അരങ്ങേറ്റ മത്സരം അന്ന് കാര്യവട്ടം സ്റ്റേഡിയം ഗംഭീരമാക്കിയിരുന്നു. നേരത്തെ വേദിയെചൊല്ലി തര്‍ക്കവും ഉയര്‍ന്നിരുന്നു. ഇന്ത്യാ- വിന്‍ഡീസ് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു കെസിഎ നിലപാട്.