Tag: west indies

Being in Kerala is bliss; absolutely safe to visit: Virat Kohli

Team India is playing an ODI in Thiruvananthapuram after a long gap, and the teams have landed in the Kerala capital today afternoon to a grand welcome. After receiving the grand ceremonial welcome with traditional drums (Chenda melam), Virat Kohli and Co. are now at the Leela Raviz Kovalam, which provides a breath-taking view of the Arabian sea. The Indian caption is all praise for the God’s own Country and its beauty and hospitality. “Being in Kerala is nothing short of bliss. I love coming here and love the energy of the whole place. The beauty of Kerala is something ... Read more

പിറന്നാള്‍ ദിനത്തില്‍ കേരളത്തിന്‌ ക്രിക്കറ്റ് വിരുന്ന്; ഇന്ത്യ- വിന്‍ഡീസ് ഏകദിനം തലസ്ഥാനത്ത്

തിരിച്ചു വരുന്ന കേരളത്തിന്‌ കരുത്തേകാന്‍ കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത്  ക്രിക്കറ്റ് വിരുന്ന്. വെസ്റ്റ്‌ ഇന്‍ഡീസുമായി ഇന്ത്യയുടെ അഞ്ചാം ഏകദിന മത്സരത്തിനാണ് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മത്സരത്തിനു കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി.പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പോയവര്‍ഷം ഇന്ത്യ-ന്യൂസിലണ്ട് മത്സരമായിരുന്നു കാര്യവട്ടത്തെ കന്നിപ്പോര്. കനത്ത മഴയില്‍ അരങ്ങേറ്റ മത്സരം അന്ന് കാര്യവട്ടം സ്റ്റേഡിയം ഗംഭീരമാക്കിയിരുന്നു. നേരത്തെ വേദിയെചൊല്ലി തര്‍ക്കവും ഉയര്‍ന്നിരുന്നു. ഇന്ത്യാ- വിന്‍ഡീസ് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു കെസിഎ നിലപാട്.

ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്തു തന്നെ

ഇന്ത്യ–വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താൻ തീരുമാനമായി. കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ്ബ് സ്‌റ്റേഡിയം മത്സരത്തിനു വേദിയാകും. കായികമന്ത്രി എ.സി മൊയിദീനുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണു കെ.സി.എ തീരുമാനമെടുത്തത്. മന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെ.സി.എ അറിയിച്ചു. നവംബർ ഒന്നിനാണ് മൽസരം. നേരത്തെ തിരുവനപുരത്ത് നടത്താന്‍ നിശ്ചിയിച്ചിരുന്ന മത്സരം പിന്നീട് കെ.സി. എ. കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഐ.എസ്.എല്ലിനുവേണ്ടി തയ്യാറാക്കിയ ഗ്രൗണ്ട് ക്രിക്കറ്റ് പിച്ചിനുവേണ്ടി കുത്തിക്കിളയ്‌ക്കേണ്ടിവരും. ഇതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കളിക്കാരും ഫുട്‌ബോള്‍ പ്രേമികളുമെല്ലാം ഇതിനെതിരേ രംഗത്തുവന്നു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. തത്കാലം ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടക്കട്ടേയെന്നും ഭാവിയില്‍ കൊച്ചിയിലും മത്സരം നടത്തുന്ന കാര്യം പരിഗണിക്കാമെന്നുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചു. വേദിമാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ശനിയാഴ്ച ചേരുന്ന കെ.സി.എ.യുടെ ജനറല്‍ ബോര്‍ഡി യോഗത്തില്‍ തീരുമാനിക്കും.

ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചിയിലോ..? തിരുവനന്തപുരത്തോ..?

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കലൂർ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ വിളിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെയും യോഗത്തിലാണ് വേദിയുടെ കാര്യത്തില്‍ തീരുമാനമാവാത്തത്. കലൂരില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താം എന്നാണു യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ജി.സി.ഡി.എ അറിയിച്ചത്. വിദഗ്ദാഭിപ്രായത്തിനു ശേഷമായിരിക്കും തീരുമാനം. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തണമെന്നു പറയാനാകില്ലെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ഇവ രണ്ടും കൊച്ചിയിൽ നടത്താമെങ്കിൽ നടത്തണമെന്നാണു നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളിനു തടസ്സമില്ലെങ്കിൽ കലൂർ സ്റ്റേഡിയത്തിൽ തന്നെയാകും ഏകദിനം നടക്കുകയെന്ന് കെ.സി.എയും കേരള ഫുട്ബോൾ അസോസിയേഷനും അറിയിച്ചു. എന്നാല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്താനാണ് ബി.സി.സി.ഐയുടെ നിര്‍ദേശം. മത്സരം കൊച്ചിയിലേയ്ക്ക് മാറ്റാനുള്ള കെ.സി.എയുടെ തീരുമാനത്തില്‍ എതിര്‍പ്പുകളും രോഷവും ഫലംകണ്ടതോടെയാണ് ഏകദിനം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേയ്ക്ക് മാറ്റം എന്ന തീരുമാനത്തില്‍ ബി.സി.സി.ഐ എത്തിയത്. കലൂർ സ്റ്റേഡിയത്തിൽ പുതിയ ക്രിക്കറ്റ് പിച്ച് നിർമിക്കുന്നതിനായി ഫുട്ബോൾ മൈതാനത്തില്‍ ... Read more