Tag: ചടയമംഗലം

ജടായുവിനെ പകര്‍ത്തി ദേശീയ കാര്‍ട്ടൂണിസ്റ്റുകള്‍

കാര്‍ട്ടൂണ്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ജടായുവില്‍ ഒരു കൗതുക ദിനം . ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ ഇന്നലെ ദേശീയ തലത്തില്‍ പ്രശസ്തരായ 25 ഓളം കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുമിച്ചു ജടായുവിനെ പകര്‍ത്തി. ജടായു എര്‍ത്ത് സെന്ററിന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജടായുപാറ സന്ദര്‍ശിച്ചത്. കാഴ്ചകള്‍ പകര്‍ത്താനെത്തിയ കലാകാരന്മാരൊക്കെയും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും പ്രശസ്തരായവരാണ്. കാണികളുടെ ഇടയില്‍ ഇരുന്ന് തത്സമയം ജടായുവിനെ ഇവര്‍ അവരവരുടെ കാഴ്ചപ്പാടിലാണ് വരച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ആയ മനോജ് സിന്‍ഹ (ഹിന്ദുസ്ഥാന്‍ ടൈംസ് ), ഡോ.രോഹിത് ഫോരെ (ഫിനാന്‍ഷ്യല്‍ ടൈംസ് ), മനോജ് ചോപ്ര(കശ്മീര്‍ ടൈംസ് ), സന്ദീപ് അദ്വാരിയു (ടൈംസ് ഓഫ് ഇന്ത്യ ), സുബ്ഹാനി (ഡെക്കാന്‍ ക്രോണിക്കിള്‍) തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ മലയാളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളും പങ്കെടുത്തു. കാണികള്‍ക്കും ഈ കാഴ്ച കാണാനും, ആശയവിനിമയം നടത്താനും അവസരം ലഭിച്ചിരുന്നു. ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയിലെ പുത്തന്‍ വിനോദസഞ്ചാര കേന്ദ്രം ആയി ജടായു എര്‍ത്ത് സെന്റര്‍ മാറുകയാണ്. ജടായുവിനെ സാംസ്‌കാരിക ... Read more

കാണാം ജടായു പാറയിലെ വിസ്മയങ്ങള്‍

സാഹസികതയും സംസ്‌ക്കാരവും ഒരുമിച്ച് കൈകോര്‍ക്കുന്ന ജടായു എര്‍ത്ത് സെന്ററിലെ വിസ്മയങ്ങള്‍ കാണാം.. കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം സ്ഥിതി ചെയ്യുന്നത് . പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്നുള്ള   സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും.

ജടായു എര്‍ത്ത് സെന്റര്‍ ഉദ്ഘാടനം മാറ്റി

സംസ്ഥാനത്തെ പ്രളയ ദുരിതം കണക്കിലെടുത്ത് കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ജടായു എര്‍ത്ത്സ് സെന്റര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജടായു എര്‍ത്ത്‌സ് സെന്ററിലെ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്കിയതായി ജടായു എര്‍ത്ത്‌സ് സെന്റര് സിഎംഡി രാജീവ് അഞ്ചല്‍ വ്യക്തമാക്കി.

ചിറക് വിരിച്ച ജടായുവിനരികലെത്താം, ആകാശക്കാറിലൂടെ

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സ്ഥിതി ചെയ്യുന്ന ജടായുപ്പാറയുടെ മുകളിലെത്താന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍ സജ്ജമായി. 750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശില്പവും പശ്ചിമഘട്ട മലനിരകളും ഇനി ആകാശസഞ്ചാരത്തിലൂടെ കാണാം. സെപ്തംബര്‍ 17ന് മുഖ് മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്ന ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന 16 കേബിള്‍ കാറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കേബിള്‍ കാറിന്റെ ഘടകങ്ങള്‍ റോഡു മാര്‍ഗമാണ് ചടയമംഗലത്തേക്ക് കൊണ്ട് വന്നത്. യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച കേബിള്‍ കാര്‍ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളില്‍ 220 പേരാണ് നേരിട്ട് പങ്കാളിയായത്. പാറ സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് കേബിള്‍ കാര്‍ സ്ഥാപിച്ചത്. 40 കോടിയോളം രൂപയുടെ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കേബിള്‍ കാറിന് പരിസ്ഥിതി മലിനീകരണമില്ലെന്ന പ്രത്യേകതയുണ്ട്. ജടായുപ്പാറയുടെ താഴ്‌വാരത്ത് നിര്‍മ്മിച്ച ബേസ് ... Read more