Tag: രാമ-രാവണ യുദ്ധം

രാവണ വധത്തിന് ശേഷം ശ്രീരാമന്‍ ധ്യാനിച്ചയിടം

അങ്ങകലെ, ചന്ദ്രനെ ചുംബിച്ചു നില്‍ക്കുന്നൊരു ശിലയുണ്ട്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡില്‍ സമുദ്ര നിരപ്പില്‍നിന്ന് 13,500 അടി ഉയരത്തിലുള്ള ചന്ദ്രശില കൊടുമുടി. ഹരിദ്വാര്‍, ഋൃഷികേശ്, ദേവപ്രയാഗ്, രുദ്രപ്രയാഗ്, ഉഖീമഠ്, ചോപ്ത വഴിയാണു ചന്ദ്രശിലയിലേക്കുള്ള യാത്ര. ഹരിദ്വാറും ഋൃഷികേശും പിന്നിട്ട് ദേവപ്രയാഗിലെത്തി. ഇവിടെയാണ് പുണ്യനദികളായ അളകനന്ദയും ഭാഗീരഥിയും സംഗമിച്ചു ഗംഗ രൂപപ്പെടുന്നത്. ദേവപ്രയാഗ് എന്ന വാക്കിന്റെ അര്‍ഥം പുണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്. രാക്ഷസ രാജവായ രാവണ വധത്തിന് ശേഷം ശ്രീരാമന്‍ തപസനുഷ്ഠിച്ച ഇടമാണ് ചന്ദ്രശില  എന്നാണ് ഐതിഹ്യം. ഹിമാലയന്‍ മലനിരകളില്‍ ഒന്നായ ഗര്‍ഹ്വാളില്‍ സ്ഥിതി ചെയ്യുന്ന ചന്ദ്രശില സമീപപ്രദേശങ്ങളിലായുള്ള തടാകങ്ങള്‍, പുല്‍മേടകള്‍, നന്ദദേവി, തൃശൂല്‍, കേദാര്‍ ബന്ധാര്‍പൂഞ്ച്, ചൗകാംബ കൊടുമുടികള്‍,എന്നിവയുടെ അതിമനോഹരമായ കാഴ്ചകള്‍ കാണാനുള്ള അവസരം നല്‍കും. കണ്ണിന് മുന്‍പില്‍ സൂര്യന്റെ ഉദയ-അസ്തമയ കാഴ്ചയാണ് ചന്ദ്രശിലയില്‍ കാഴ്ചക്കാര്‍ക്കായി കാത്തിരിക്കുന്നത്. നാലുവശത്തും മഞ്ഞിന്റെ വെളുത്ത കമ്പളം പുതച്ചു കിടക്കുന്ന ഹിമശൈലങ്ങള്‍. പര്‍വത നിരകളില്‍നിന്നും ചീറിയടിക്കുന്ന ശീതക്കാറ്റില്‍ അസ്ഥിയും മജ്ജയും മരവിച്ചുപോകും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ... Read more

കാണാം ജടായു പാറയിലെ വിസ്മയങ്ങള്‍

സാഹസികതയും സംസ്‌ക്കാരവും ഒരുമിച്ച് കൈകോര്‍ക്കുന്ന ജടായു എര്‍ത്ത് സെന്ററിലെ വിസ്മയങ്ങള്‍ കാണാം.. കലാസംവിധായകനും സിനിമാ സംവിധായകനുമായ രാജീവ് അഞ്ചലാണ് ജടായുവിന്റെ ശില്‍പി. 15000 ചതുരശ്രയടി സ്ഥലത്താണ് ജടായു ശില്പം സ്ഥിതി ചെയ്യുന്നത് . പൂര്‍ണമായും ശീതീകരിച്ച ശില്പത്തിനുള്ളിലേക്കു കടന്നാല്‍ അപൂര്‍വകാഴ്ചകള്‍ കാണാം. ശില്പത്തിനകത്തെ സാങ്കേതികവിദ്യകള്‍ അമ്പരപ്പിക്കുന്നതാണ്. ഓഡിയോവിഷ്വല്‍ മ്യൂസിയം, 6 ഡി തിയേറ്റര്‍, ത്രേതായുഗസ്മരണ ഉയര്‍ത്തുന്ന മ്യൂസിയം എന്നിവ അത്യാകര്‍ഷകമാകും. ശില്പത്തിനോടുചേര്‍ന്നുള്ള   സിനിമാ തിയേറ്ററില്‍ 25 പേര്‍ക്ക് ഒരേസമയം സിനിമകാണാം. തിയേറ്ററിനകത്ത് രാമ-രാവണ യുദ്ധം ദൃശ്യത്തനിമയോടെയും പൗരാണിക പ്രൗഢിയോടെയും പ്രദര്‍ശിപ്പിക്കും.