Category: Headlines Slider Malayalam

വീണ്ടെടുക്കാം കുട്ടനാടിനെ; ചില നിര്‍ദേശങ്ങള്‍

  (പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനെ വീണ്ടെടുക്കാന്‍ ചെയ്യേണ്ടതെന്ത്? കുട്ടനാട്ടുകാരനായ ശ്യാം ഗോപാല്‍ എഴുതുന്നു)     വെള്ളപ്പൊക്കത്തിന് ശേഷം കുട്ടനാട്ടിലെ ഒരു വീടിന്റെ ഭിത്തിയിൽ കാണപ്പെട്ട വിള്ളലാണ് ഈ ഫോട്ടോയിൽ കാണുന്നത്‌. ഇത് ഒരു വീട്ടിൽ നിന്നുള്ള ചിത്രം. കുട്ടനാട്ടിലെ പല വീടുകളുടെയും ഇപ്പോളത്തെ അവസ്ഥ ഇതാണ്. മറ്റു മിക്ക സ്ഥലങ്ങളിലും വെള്ളം ഒരാഴ്ച, കൂടിപ്പോയാൽ രണ്ടാഴ്ചയാണ് നിന്നിട്ടുള്ളത്. പക്ഷെ കഴിഞ്ഞ ഒന്നര മാസത്തോളമായി കുട്ടനാട്ടിൽ വെള്ളപ്പൊക്കമാണ്. ഇപ്പോഴും പല ഭാഗങ്ങളിലും വീടുകൾ വെള്ളത്തിനടിയിലാണ്. ഈ വീടുകളിലാണ് ജനങ്ങൾ ഇനി താമസിക്കാൻ പോവുന്നത്. എത്ര കാലമെന്നു വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ കഴിയും അവർ. തുടരെത്തുടരെ വന്ന രണ്ട് വെള്ളപ്പൊക്കങ്ങൾ വല്ലാത്തോരു അവസ്ഥയിലാണ് കുട്ടനാടിനെ കൊണ്ടെത്തിച്ചിരിക്കുന്നത്. എല്ലാത്തരം വിളകളും നശിച്ചിരിക്കുന്നു, വീടുകൾ വാസയോഗ്യമല്ലാതായിരിക്കുന്നു, വീട്ടു സാധനങ്ങളും ഉപകരണങ്ങളും മിക്കതും നശിച്ചിരിക്കുന്നു, പല സ്‌കൂളുകളും തുറന്നിട്ട് രണ്ട് മാസത്തോളം ആയിരിക്കുന്നു, കച്ചവട സ്ഥാപനങ്ങൾ മിക്കതും വെള്ളംകയറി നാശമായിരിക്കുന്നു.. വലിയൊരു അനിശ്ചിതത്വം മുന്നിൽ നിൽക്കുന്ന ... Read more

കലോത്സവവും ഇല്ല, ചലച്ചിത്രോത്സവവും ഇല്ല; ടൂറിസത്തിന്റെ കലാപരിപാടികളും റദ്ദാക്കി

സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കി. സംസ്ഥാന സ്കൂള്‍ യുവജനോത്സവം,തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേള, വിനോദ സഞ്ചാര വകുപ്പിന്‍റെ ആഘോഷ പരിപാടികള്‍ എന്നിവ റദ്ദാക്കി പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കി. ഈ പരിപാടികള്‍ക്ക് നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം

ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന്   മുന്‍ഗണന : കടകംപള്ളി സുരേന്ദ്രന്‍

  കേരളം നേരിട്ട മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന   പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ടൂറിസം മേഖലയിലെ സന്നദ്ധപ്രവര്‍ത്തകരെ അനുമോദിക്കാന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ‘കൈത്താങ്ങിന് കൂപ്പുകൈ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ടൂറിസം വ്യവസായത്തിനുണ്ടായത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകളുടെ തകര്‍ച്ചയാണ് പ്രധാന വെല്ലുവിളി. ഈ റോഡുകള്‍ ഉപയോഗയോഗ്യമാക്കുന്നതിന് ടൂറിസം വകുപ്പ് ശുപാര്‍ശ നല്‍കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയിലുള്ളവരുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ജനങ്ങളെ ദുരന്തമേഖലയില്‍നിന്നു രക്ഷിക്കുന്നതിനും അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനും  ടൂറിസം മേഖല  ഒന്നടങ്കം സഹകരിച്ചു. പ്രളയത്തിലകപ്പെട്ടവര്‍ക്ക് താമസിക്കുന്നതിനു റിസോര്‍ട്ടുകളും ഹൗസ്ബോട്ടുകളും വിട്ടുനല്‍കി. ജീവന്‍രക്ഷാ ഉപാധികള്‍ മറ്റു സ്ഥലങ്ങളില്‍ നിന്നു എത്തിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ ജഡായു എര്‍ത്ത് സെന്‍ററിന്‍റെ ഹെലികോപ്റ്ററും സൗജന്യമായി വിട്ടുനല്‍കി. നിപ്പ വൈറസ് ബാധയുടെ തിരിച്ചടിയില്‍ നിന്ന് കേരളത്തിലെ ടൂറിസം ... Read more

മൂന്നാര്‍ വീണ്ടും സജീവമാകുന്നു; ഹോട്ടലുകള്‍ ബുക്കിംഗ് ആരംഭിച്ചു

പ്രളയത്തില്‍ ഒറ്റപ്പെട്ട മൂന്നാര്‍ തിരിച്ചു വരുന്നു. ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്കിംഗ് ആരംഭിച്ചു. കുറിഞ്ഞിക്കാലം അകലെയല്ലന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ ടൂറിസം മേഖലയെന്ന് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ്(എംഡിഎം) മുന്‍ പ്രസിഡന്റ് വിമല്‍ റോയ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. റോഡുകള്‍ തകര്‍ന്നും വൈദ്യുതി-ടെലിഫോണ്‍ ബന്ധം മുറിഞ്ഞും രണ്ടാഴ്ചയോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു മൂന്നാര്‍. അടിമാലി-മൂന്നാര്‍ പാതയില്‍ നിലവില്‍ ചെറിയ വാഹനങ്ങള്‍ക്കെ പ്രവേശനമുള്ളൂ.അടിമാലിയില്‍ നിന്ന് ആനച്ചാല്‍ വഴി മറ്റു വാഹനങ്ങള്‍ക്ക് മൂന്നാറിലെത്താം.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൂന്നു പാളങ്ങള്‍ പ്രളയത്തില്‍ തകര്‍ന്നിരുന്നു. വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നതിനു മുന്നോടിയായി മൂന്നാറും സമീപ സ്ഥലങ്ങളും ടൂറിസം രംഗത്തുള്ളവര്‍ അടക്കം എല്ലാവരെയും അണിനിരത്തി ശുചീകരിച്ചതായും വിമല്‍ റോയ് പറഞ്ഞു

തേക്കടി ഉണരുന്നു; ബോട്ട് സര്‍വീസ് വീണ്ടും തുടങ്ങി

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തേക്കടി പഴയ പ്രൌഡിയിലേക്ക് തിരിച്ചു പോകുന്നു. തേക്കടിയില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. പ്രളയത്തെതുടര്‍ന്ന് ഇടുക്കിയില്‍ വിനോദ സഞ്ചാരം കളക്ടര്‍ നിരോധിച്ചിരുന്നു. നിരോധനം നീക്കിയതും തേക്കടിയിലെ വിനോദസഞ്ചാര മേഖലയ്ക്കു തുണയായി. രാവിലെ ബോട്ട് സവാരി നടത്താന്‍ തേക്കടിയിലെ വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. തേക്കടിയിലേക്കുള്ള റോഡുകള്‍ പലേടത്തും തകര്‍ന്നതാണ് വിനയായത്. മൂന്നാര്‍-തേക്കടി പാതയിലൂടെ വലിയ ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വരാനാവുമെന്നു തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജു ജയിംസ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയകാലത്ത് ടിഡിപിസി അംഗങ്ങള്‍ മറ്റിടങ്ങളിലെ ദുരിതബാധിതരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്നു

സഞ്ചാരികള്‍ വന്നു തുടങ്ങി; ആലപ്പുഴയില്‍ ഹൗസ്ബോട്ടുകള്‍ വീണ്ടും ഓളപ്പരപ്പില്‍

നിര്‍ത്താതെ പെയ്ത മഴയ്ക്കും  കായല്‍ കൂലം കുത്തിയൊഴുകിയ നാളുകള്‍ക്കും വിട.  പ്രളയം ദുരിതം വിതച്ച കുട്ടനാട്ടില്‍ വീണ്ടും ഹൗസ്ബോട്ടുകള്‍ സഞ്ചാരം തുടങ്ങി. അപ്രതീക്ഷിതമായി പെയ്ത തോരാമഴ കനത്ത നഷ്ടമാണ് ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്കു വരുത്തിവെച്ചത്. പ്രഥമ ബോട്ട് ലീഗും നെഹ്‌റു ട്രോഫി വള്ളം കളിയും മണ്‍സൂണ്‍ ടൂറിസവുമായി പാക്കേജുകള്‍ പ്രഖ്യാപിച്ചു കാത്തിരുന്നതാണ് ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായ മേഖല. പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് ഒറ്റയടിയ്ക്ക് കരകയറാന്‍ ആവില്ലെങ്കിലും മെല്ലെ മെല്ലെ പഴയ നിലയിലെത്താനുള്ള ശ്രമമാണ് തങ്ങളുടേതെന്ന് കേരള ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്‍ സെക്രട്ടറിയും കൈനകരി സ്പൈസ് റൂട്സ് ഉടമയുമായ ജോബിന്‍ ജെ അക്കരക്കളം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. സ്പൈസ് റൂട്സിന്റെ ആഡംബര ഹൗസ്ബോട്ടുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. അമേരിക്കക്കാരായ സൂസി റോസും എലിസബത്ത്‌ ഹോണ്‍സ്റ്റെയിനുമാണ് സഞ്ചാരത്തിനെത്തിയത്. ഇരുവരെയും സ്പൈസ് റൂട്ട്സ്  പ്രതിനിധികള്‍ സ്വീകരിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള പത്തംഗ വിദ്യാര്‍ഥി സംഘം ഇന്നലെ ആലപ്പുഴയില്‍ ഹൗസ്ബോട്ട് സവാരിക്കെത്തി. ടൂറിസം ഡെപ്യൂട്ടി ... Read more

ടൂറിസം മേഖലയ്ക്കു നഷ്ടം 2000 കോടിയിലേറെ; കര കയറാന്‍ ഊര്‍ജിത ശ്രമം

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കു നഷ്ടം രണ്ടായിരം കോടി രൂപയിലേറെ. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിനാളുകളുടെ ഉപജീവനവും മുട്ടി. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ടൂറിസം മേഖല ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. പക്ഷെ എത്രനാള്‍ എന്ന് നിശ്ചയമില്ല. നിപ്പയില്‍ തുടങ്ങിയ പ്രഹരം ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിപ്പേരുള്ള കേരളത്തില്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ കനത്ത തിരിച്ചടി നല്‍കിയത് നിപ്പ വൈറസ് ബാധയാണ്. വിദേശ മാധ്യമങ്ങളില്‍ വരെ നിപ്പ ബാധയ്ക്കു പ്രാധാന്യം ലഭിക്കുകയും ചില രാജ്യങ്ങള്‍ യാത്രാ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ടൂറിസം മേഖലയുടെ സ്ഥിതി സങ്കീര്‍ണമായി. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ 17ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ കേരളത്തിലെ ടൂറിസം രംഗം രണ്ടാം പാദമായതോടെ 14 ശതമാനം ഇടിവെന്ന നിലയിലായി.രണ്ടാം പാദം തുടങ്ങിയ ഏപ്രില്‍-മേയ് മാസങ്ങളില്‍ ഈ കുറവിന് കാരണം നിപ്പ ബാധയാണെന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറയുന്നു. പ്രളയം കനത്തതോടെ ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലും ... Read more

കൊച്ചി നിശ്ചലമായപ്പോള്‍ തിരക്ക് കൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍; നേട്ടം കൊയ്തു തലസ്ഥാനത്തെ ഹോട്ടലുകളും

പ്രതീകാത്മക ചിത്രം; കടപ്പാട്-ടഗാട്ടായ് ഹൈലാന്‍ഡ്സ് വെള്ളം കയറി കൊച്ചി രാജ്യാന്തര വിമാനത്താവളം നിശ്ചലമായപ്പോള്‍ തിരക്ക് കൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍.രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരത്തിലേറെ അധിക സര്‍വീസുകളാണ് തിരുവനന്തപുരത്ത് വന്നുപോയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ തിരക്ക് ഇവിടുത്തെ ഹോട്ടലുകളിലും ദൃശ്യമായിരുന്നു. വിമാനങ്ങളിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ തലസ്ഥാനത്തെ എല്ലാ ഹോട്ടലുകളിലും മുറി തികയാതെ വന്നു. ശരാശരി 120 സര്‍വീസുകളാണ് വിമാനത്താവളം വഴി പ്രതിദിനം നടന്നത്. രാജ്യാന്തര ടെര്‍മിനലിലെ 9 ബേകളും ആഭ്യന്തര ടെര്‍മിനലിലെ 11 ബേകളും ഏതാണ്ടെല്ലാ സമയവും നിറഞ്ഞു.15,16 തീയതികളില്‍ മൂന്നു ഹജ് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നും സര്‍വീസ് നടത്തി. എയര്‍ ഇന്ത്യയുടെ ആഡംബര വിമാനമായ ഡ്രീം ലൈനര്‍ അടുത്തിടെവരെ തിരുവനന്തപുരം കണ്ടിരുന്നില്ല. പ്രളയം ഡ്രീം ലൈനറെ തിരുവനന്തപുരത്ത് എത്തിച്ചു. ദുബായിലേക്കും തിരിച്ചുമായിരുന്നു ഡ്രീം ലൈനര്‍ യാത്ര. യാത്രാ വിമാനങ്ങള്‍ക്ക് പുറമേ കര, നാവിക, വ്യോമസേനാ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയ്ക്കും തിരുവനന്തപുരം വിമാനതാവളത്തിലായിരുന്നു സ്ഥലം. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങി വിഐപികളുടെ നിറയും ... Read more

കേരളത്തെ വീണ്ടെടുക്കാന്‍ കൈമെയ് മറന്നു ടൂറിസം മേഖലയും

പ്രളയക്കെടുതിയില്‍ നട്ടെല്ല് തകര്‍ന്ന നിലയിലാണ് കേരളത്തിലെ ടൂറിസം രംഗം. എന്നാല്‍ ചുറ്റുമുള്ളവര്‍ എല്ലാം തകര്‍ന്ന നിലയിലായപ്പോള്‍ സ്വന്തം നഷ്ടം ഓര്‍ത്തു കേരളത്തിലെ ടൂറിസം രംഗം വേദനിച്ചു നിന്നില്ല. ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ ടൂറിസം മേഖലയും മുന്നിട്ടിറങ്ങി. കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ മൂന്നാറിലെയും തേക്കടിയിലെയും വീടുകളും അഭയകേന്ദ്രങ്ങളും ഒലിച്ചുപോയപ്പോള്‍ ജനങ്ങള്‍ക്ക് തുണയായത് ഇവിടങ്ങളിലെ റിസോര്‍ട്ടുകളും ഹോട്ടലുകളുമാണ്. ഉടമകള്‍ ഇവയുടെ വാതിലുകള്‍ അപ്പോള്‍ തന്നെ ജനങ്ങള്‍ക്കായി തുറന്നിട്ടു. ഇവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും അടക്കം സൗകര്യമൊരുക്കാനും റിസോര്‍ട്ട്- ഹോട്ടല്‍ ഉടമകള്‍ തയ്യാറായി. ചെങ്ങന്നൂരില്‍ ടിഡിപിസി വോളന്റിയര്‍മാര്‍ പ്രളയത്തില്‍ തേക്കടിയും മൂന്നാറും അടക്കം ഇവിടങ്ങളിലെ ടൂറിസം രംഗത്തുള്ളവരെ അതാതിടങ്ങളില്‍ മാത്രമൊതുക്കിയില്ല. തേക്കടി ഡെസ്റ്റിനേഷന്‍ പ്രൊമോഷന്‍ കൗണ്‍സില്‍ (ടിഡിപിസി) അംഗങ്ങളും ജീവനക്കാരും ചെങ്ങന്നൂരിലേക്കു കുതിച്ചു. ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനും ടിഡിപിസി മുന്നിട്ടുനിന്നു. മൂന്നാറിലെ ശുചീകരണം മൂന്നാറിനെ വീണ്ടെടുക്കാന്‍ കെടിഎം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള ടൂറിസം ടാസ്ക് ഫോഴ്സ് വലിയ പ്രവര്‍ത്തനമാണ് നടത്തിയത്.ആയിരക്കണക്കിനാളുകളാണ് മൂന്നാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായത്. ഇരുന്നൂറു ... Read more

കൊച്ചി വിമാനത്താവളം പുനരാരംഭിച്ചു ; ആദ്യ വിമാനത്തില്‍ യാത്രക്കാരനായി രാഹുല്‍ഗാന്ധിയും

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രണ്ടാഴ്‌ചയായി അടച്ചിട്ടിരുന്ന കൊച്ചി വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ബുധനാഴ്‌ച ഉച്ചയ്ക്ക് 2.06 ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് പുനരാരംഭിച്ച ശേഷം വിമാനത്താവളത്തില്‍ ആദ്യമെത്തിയത്. പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഓഗസ്റ്റ് 15 ന് പുലര്‍ച്ചെയാണ് വിമാനത്താവളം അടച്ചത്. പരിസര പ്രദേശങ്ങള്‍ക്കൊപ്പം വിമാനത്താവളവും വെള്ളത്തിനടിയിലായി. ചുറ്റുമതില്‍ തകര്‍ന്നതുള്‍പ്പെടെ സാരമായ കേടുപാടുകള്‍ വിമാനത്താവളത്തിന് സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനം, റണ്‍വെ ലൈറ്റുകള്‍, ജനറേറ്ററുകള്‍ എന്നിവയെല്ലാം തകരാറിലായി. വെള്ളം ഇറങ്ങിക്കഴിഞ്ഞ് ഓഗസ്റ്റ് 20 നാണ് സിയാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പരിശോധന പൂര്‍ത്തിയായതോടെ വിമാനത്താവളം സമ്പൂര്‍ണ ഓപ്പറേഷന് സജ്ജമായി. ബുധനാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമെത്തിയതോടെ സിയാല്‍ വീണ്ടും തിരക്കിലായി. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായൊരു വിഐപി യാത്രക്കാരനുണ്ടായിരുന്നു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ ... Read more

ഹീറോകള്‍ക്ക് ആദരം; ബിഗ്‌ സല്യൂട്ടെന്നു മുഖ്യമന്ത്രി

കേരളത്തിന്റെ സ്വന്തം ഹീറോകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കേരളം ഔദ്യോഗികമായി ആദരിച്ചു.. ദുരന്തമറിഞ്ഞ ഉടന്‍ വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു. നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണിത്. ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. അവരുടെ കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിച്ചില്ല. അപകടത്തില്‍പ്പെട്ടവരെ സഹോദര തുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷിക്കുക തങ്ങളുടെ കടമയാണെന്ന് കണ്ടുകൊണ്ട് ചാടിയിറങ്ങിയ അനവധി യുവാക്കളുണ്ട്. ആരുടെയും ആഹ്വാനമില്ലാതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാണ് ഇവര്‍. ആദ്യം പ്രശംസിക്കേണ്ടത് ആ യുവാക്കളെയാണ്. കാരണം, ഇത്തരമൊരു ... Read more

വീണ്ടെടുക്കും ചെങ്ങന്നൂരിനെ; ശുചീകരണ പ്രവർത്തനങ്ങളുമായി ടൂറിസം മേഖലയും

പ്രളയം സർവനാശം വിതച്ച ചെങ്ങന്നൂരിൽ ടൂറിസം മേഖലയുടെ അകമഴിഞ്ഞ സഹായം തുടരുന്നു. ചെങ്ങന്നൂരിനെ വീണ്ടെടുക്കാനുള്ള ശ്രമവുമായി കേരളത്തിലെ ടൂറിസം മേഖല പ്രളയം ദുരിതം ശേഷിപ്പിച്ച വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കി. പുത്തൻകാവിലെ ഇടനാട്ടിലാണ് ടൂറിസം മേഖല ശുചീകരണ പ്രവർത്തനം നടത്തിയത്.   അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) , കേരള ട്രാവൽ മാർട്ട് സൊസൈറ്റി, കാറ്റോ, ടൂറിസം പ്രഫഷണൽസ് ക്ലബ്ബ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫെഡറേഷൻ തുടങ്ങി ടൂറിസം രംഗത്തെ സംഘടനകളും പ്രമുഖ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. തിരുവനന്തപുരത്തെ ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ – റിസോർട്ട് ഉടമകളും ജീവനക്കാരുമാണ് ഇടനാട് വൃത്തിയാക്കിയത്.   ഇടനാട് ശാലേം മാർത്തോമാപ്പള്ളിയിൽ രാവിലെ ഒമ്പതരക്കെത്തിയ ഇരുനൂറിലേറെ വരുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വീടുകൾ തോറും കയറിയിറങ്ങി വൃത്തിയാക്കിയത്. ഓരോ സംഘത്തിലും പ്ലംബർ, ഇലക്ട്രീഷ്യൻ എന്നിവരുടെ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും അടിഞ്ഞുകൂടിയ കനത്ത ചെളി നീക്കം ചെയ്യൽ വെല്ലുവിളിയായിരുന്നെങ്കിലും ... Read more

പമ്പയില്‍ ബെയിലി പാലം 15നകം; സൈന്യം പരിശോധന നടത്തി

പമ്പ ത്രിവേണിയില്‍ താല്‍ക്കാലികപാലത്തിന്റെ നിര്‍മ്മാണം സൈന്യം ഏറ്റെടുക്കും. പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി.അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ പാലം പണി ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് സൈന്യം അറിയിച്ചു. എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.സെപ്തംബര്‍ 15നകം പാലം നിര്‍മിക്കാനാണ് ധാരണ. പമ്പ തീരത്ത് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് വലിയ കെട്ടിടം നിര്‍മ്മിക്കില്ല. നിലയ്ക്കലിനെ ബേസ് സ്റ്റേഷനായി നിര്‍ത്തും. പമ്പ ത്രിവേണിയിലേക്ക് തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ മാത്രമേ കൊണ്ടുവരികയുള്ളുവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക നിഗമനം. അടുത്ത തീര്‍ത്ഥാടനകാലം ആകുമ്പോഴേക്കും പമ്പാ ത്രിവേണിയെ പഴയ സ്ഥിതിഗതിയിലേക്ക് എത്തിക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. പ്രളയത്തില്‍ തകര്‍ന്ന രണ്ട് പാലങ്ങളുടെ പുനര്‍നിര്‍മാണമാണ് സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടി രണ്ട് പാലം നിര്‍മ്മിക്കാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ തീരുമാനമായത്. മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അവലോകന ... Read more

ഇതു താനടാ കേരളം; ദുരിതാശ്വാസ സ്ഥലങ്ങളിലെ മതമൈത്രി മാതൃകകള്‍ ; കയ്യടിച്ചു സോഷ്യല്‍ മീഡിയ

പ്രളയക്കെടുതിയില്‍ നിന്ന് കേരളം കര കയറാന്‍ ശ്രമിക്കുന്നതിനിടെ ചില മാതൃകകളെ കയ്യടിച്ചു സോഷ്യല്‍ മീഡിയ. അതിജീവനത്തിന്റെ എല്ലാ ശ്രമങ്ങളെയും സോഷ്യല്‍ മീഡിയ കയ്യടിച്ചെങ്കിലും ഇവയ്ക്കു കയ്യടി കുറച്ചേറെയുണ്ട് .കാരണം ഇത്തരം മാതൃകകള്‍ ഇന്ന് മറ്റെവിടെയും അപൂര്‍വമാണ്.   പ്രളയത്തില്‍ പള്ളി മുങ്ങിയപ്പോള്‍ പെരുനാള്‍ നിസ്കാരത്തിനു ക്ഷേത്രം ഹാള്‍ വിട്ടു നല്‍കിയ വാര്‍ത്ത പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്.മാള എരവത്തൂര്‍ എസ്എന്‍ഡിപി ശാഖയുടെ പുരപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രഹാളാണ് കൊച്ചുകടവ് മഹല്ല് ജുമാ മസ്ജിദിനു കീഴിലെ നൂറോളം വിശ്വാസികള്‍ക്ക് നിസ്കാരവേദിയായത്‌.വിശ്വാസികള്‍ക്ക് വേണ്ട സൗകര്യം ക്ഷേത്രം ഭാരവാഹികള്‍ ഒരുക്കിയിരുന്നു. വെള്ളം കയറിയ വയനാട് വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രം വൃത്തിയാക്കിയത് സ്ഥലത്തെ ഒരു കൂട്ടം മുസ്ലിം മതവിശ്വാസികളായ ചെറുപ്പക്കാരാണ്. ക്ഷേത്രം വൃത്തിയാക്കാന്‍ ഇവരെ ക്ഷണിച്ചത് സമീപത്തെ ഹൈന്ദവ വിശ്വാസികളും. പാലക്കാട് മണ്ണാര്‍കാട്ടിനു സമീപം കോല്‍പ്പാടത്തെ അയ്യപ്പക്ഷേത്രം വൃത്തിയാക്കിയതും മുസ്ലിം ചെറുപ്പക്കാരാണ്. സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് ഈ ക്ഷേത്രം വൃത്തിയാക്കി പ്രാര്‍ഥനാ സജ്ജമാക്കിയത്.   ... Read more

കുടിവെള്ളം തരും ഗുജറാത്ത് ബസ് കേരളത്തില്‍

പ്രളയബാധിതര്‍ക്ക് കുടി വെള്ളം ലഭ്യമാക്കാന്‍ ബസുമായി ഗുജറാത്തില്‍ നിന്നുള്ള സംഘം. കേന്ദ്ര സമുദ്ര ലവണ ഗവേഷണ സ്ഥാപനത്തിലെ സംഘമാണ് കേരളത്തിലേക്ക് തിരിച്ചത്. ഏതു മലിനജലവും ഈ ബസ് കുടിവെള്ളമാക്കി നല്‍കും. അതും ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡപ്രകാരം. പ്രതിദിനം നാല്‍പ്പതിനായിരം ലിറ്റര്‍ കുടിവെള്ളം നല്‍കാന്‍ ബസിനു ശേഷിയുണ്ട്. ഇതില്‍ സ്ഥാപിചിട്ടുള്ള അത്യാധുനിക ശുദ്ധീകരണ സംവിധാനങ്ങളിലൂടെയാണ് മലിനജലം കുടിവെള്ളമാക്കുന്നത്. ശുദ്ധീകരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട 23കിലോവാട്ട് വൈദ്യുതി ബസില്‍ ഘടിപ്പിച്ച ജനറേറ്ററില്‍ നിന്നും ഉത്പാദിപ്പിക്കും.ബസിനു മുകളില്‍ സോളാര്‍ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്.