Category: Headlines Slider Malayalam

ഒപ്പമുണ്ട് താരങ്ങള്‍; ഒത്തിരി മുന്നേറും നമ്മള്‍

പ്രളയക്കെടുതിയില്‍പെട്ട കേരളത്തിന്‌ താങ്ങായി പ്രമുഖ താരങ്ങളും. ബോളിവുഡ് താരം രണ്‍ബീര്‍ ഹൂഡ കേരളത്തിലെത്തി ദുരിതാശ്വാസ ക്യാമ്പില്‍ ആഹാരം പാചകം ചെയ്തു നല്‍കി. ഖല്‍സ എയിഡ് ടീമിനൊപ്പമാണ് രണ്‍ബീര്‍ ദുരിതബാധിതര്‍ക്ക് ആഹാരം പാചകം ചെയ്തു നല്‍കിയത്. ഖല്‍സ എയിഡ് ആണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. അമിതാഭ് ബച്ചന്‍ 51ലക്ഷം രൂപയും വസ്ത്രങ്ങളും ഷൂസുകളും സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങളുടെ സഹായം ഏകോപിപ്പിക്കുന്ന റസൂല്‍ പൂക്കുട്ടിയെയാണ് തുക ഏല്‍പ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയും ഭാര്യ ചലച്ചിത്ര താരം അനുഷ്കാ ശര്‍മയും ഒരു ട്രക്ക് നിറയെ ഭക്ഷണം, മരുന്നുകള്‍ എന്നിവ കേരളത്തിലേക്ക് അയച്ചു. മൃഗങ്ങളുടെ പരിപാലനത്തിന് എട്ടംഗ സംഘത്തെയും അയച്ചിട്ടുണ്ട്.   സുശാന്ത് സിംഗ് രാജ്പുട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി. കുനാല്‍ കപൂര്‍ തന്റെ വെബ്സൈറ്റിലൂടെ ഒന്നരക്കോടി രൂപ സമാഹരിച്ചു നല്‍കി. പ്രതീക് ബബ്ബാര്‍,സിദ്ധാര്‍ഥ്‌ കപൂര്‍ എന്നിവര്‍ ധനശേഖരണാര്‍ത്ഥം കൂട്ടായ്മ സംഘടിപ്പിക്കും.സോനു ... Read more

അതിജീവിക്കും നാം : പ്രളയത്തിൽ കൈകോർത്ത ടൂറിസം മേഖലയെ അഭിനന്ദിച്ച് മന്ത്രി

പ്രളയക്കെടുതി നേരിട്ടപ്പോൾ ഒരു ജനത ഒന്നാകെ നിലയുറപ്പിച്ചതിനെ അഭിനന്ദിച്ച് ടൂറിസം ഉപദേശക സമിതി. ടൂറിസം മേഖലയുടെ പ്രവർത്തനങ്ങളെ യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിനന്ദിച്ചു. ഹിമാലയൻ മലമടക്കുകളിലെ റാഫ്റ്റിംഗിന് ഉപയോഗിക്കുന്ന റാഫ്റ്റുകൾ എത്തിച്ച് രക്ഷാ പ്രവർത്തനം നടത്തിയ കാലിപ്സോ, ഡൈവിംഗ് വിദഗ്ധരെ ഉപയോഗിച്ച് ദൗത്യത്തിലേർപ്പെട്ട ബോണ്ട് സഫാരി എന്നിവരേയും മന്ത്രി അഭിനന്ദിച്ചു. ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ കുട്ടനാട്ടിലെ നിരവധി പ്രളയ ദുരിത ബാധിതർ ഇപ്പോഴും താമസിക്കുന്നുണ്ട്. ടൂറിസത്തിന്റെ ജനകീയ മുഖമാണ് ഇതിൽ പ്രകടമായത്. കുത്തൊഴുക്കിൽ മൂന്നാർ ഒറ്റപ്പെട്ടപ്പോൾ ദുരന്തബാധിതർക്ക് റിസോർട്ടുകൾ താമസ സൗകര്യം ഒരുക്കിയതിനേയും മന്ത്രി അഭിനന്ദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളും കുടിവെള്ളവും എത്തിച്ച അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ), ഉത്തരവാദിത്വ ടൂറിസം മിഷൻ എന്നിവരേയും മന്ത്രി പരാമർശിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിനും മന്ത്രി ടൂറിസം മേഖലയുടെ പിന്തുണ തേടി. നൂറ്റാണ്ടിലെ വലിയ പ്രളയത്തിൽ കേരളത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത് . പ്രത്യേകിച്ച് ടൂറിസം മേഖലക്ക് കനത്ത ... Read more

700 കോടി നല്‍കാന്‍ യുഎഇ; നവകേരളം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

കേരളം ഇന്ന് വരെ നേരിടാത്ത പ്രളയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്. ആ മഹാ പ്രളയത്തില്‍ നിന്ന് കേരള സംസ്ഥാനത്തെ പുനര്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് മന്ത്രിസഭാ യോഗം കൂടി അതിന് ശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ പൂര്‍ണ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും, വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമേ പത്ത് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി യുഎഇ സര്‍ക്കാര്‍ 700 കോടി നല്‍കുമെന്ന വിവരവും മുഖ്യമന്ത്രി ഇന്ന് അറിയിച്ചു. കേരള മുഖ്യന്റെ വാക്കുകള്‍: വലിയ തകര്‍ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല,പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്പോളത്തില്‍ നിന്നും വായപയെടുക്കാനുള്ള പരിധി ഉയര്‍ത്തണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലവില്‍ ഇത് മൂന്ന് ശതമാനമാണ് അത് നാലരശതമാനമാക്കി ഉയര്‍ത്താനാണ് ആവശ്യപ്പെടുക.ഇതിലൂടെ ... Read more

പാമ്പിന്‍വിഷത്തിനു പ്രതിവിധി താലൂക്ക് ആശുപത്രികളിലും; ചട്ടുകത്തലയന്‍ ആളെക്കൊല്ലിയല്ല വെറും സാധു

വെള്ളപ്പൊക്ക ബാധിത മേഖലകളിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നു തിരികെ വീടുകളിലെത്തുമ്പോൾ പാമ്പ് ശല്യം സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇതു മുൻനിർത്തി ആരോഗ്യ വകുപ്പ് പ്രത്യേക മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ടെന്നും സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ മുതലുള്ള എല്ലാ സർക്കാർ ആശുപത്രികളിലും പാമ്പ് വിഷത്തിനുള്ള ചികിത്സ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു. കടിയേൽക്കുന്ന വ്യക്തിയുടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു തടയുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. കൈയ്ക്കോ കാലിനോ ആണു കടിയേറ്റതെങ്കിൽ ആ ഭാഗം അനങ്ങാതെ സൂക്ഷിക്കുക. കടിയേറ്റയാളെ ഒരു പരന്ന സ്ഥലത്തു കിടത്തി മുറിവേറ്റ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ചു നന്നായി കഴുകണം. പാമ്പുകടിയേറ്റെന്നു മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. മുറിവിനു മുകളിലായി കയറോ തുണിയോ കെട്ടേണമെന്നില്ല. ഇതു രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാക്കും. കടിച്ച പാമ്പിനെ അന്വേഷിച്ചു സമയം ... Read more

വെള്ളത്തില്‍ മുങ്ങിയ കാറിന്റെ പടമെടുക്കൂ.. ഇന്‍ഷുറന്‍സ് സഹായം റെഡി

വെള്ളത്തില്‍ മുങ്ങിയ കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ നിര്‍ദേശം. ഇന്‍ഷുറന്‍സ് സഹായത്തിന് മുങ്ങിയ കാറിന്റെ പടം മതിയെന്നും കാര്‍ തള്ളി അടുത്ത വര്‍ക്ക്ഷോപ്പില്‍ ഇട്ടിട്ട് ബന്ധപ്പെടാനും പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിച്ചു. കാറുകള്‍ മാത്രമല്ല ഇന്‍ഷുര്‍ ചെയ്ത വിളകള്‍ അടക്കം എന്തിനൊക്കെ നാശനഷ്ടം സംഭവിച്ചോ അവ വേഗത്തില്‍ നല്‍കുമെന്നും കമ്പനികള്‍ വ്യക്തമാക്കി. പ്രളയക്കെടുതി നേരിട്ട ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ ബന്ധപ്പെടുക; നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം : 9188044186 ഇ-മെയില്‍- kro.claimshub@nic.co.in ന്യൂ ഇന്ത്യാ അഷുറന്‍സ് കമ്പനി ടോള്‍ ഫ്രീ നമ്പര്‍ : 18002091415 ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ടോള്‍ ഫ്രീ നമ്പര്‍ : 1800-11-8485 ഇ-മെയില്‍: kerala.claims@orientalinsurance.co.in വാഹന ക്ലെയിമിന് വിളിക്കുക :8921792522; മറ്റു ക്ലെയിമുകള്‍: 9388643066 ഇ-മെയില്‍ : uiic.keralaflood@gmail.com ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍( എല്‍ഐസി) ക്ലെയിം കിട്ടാന്‍ ബന്ധപ്പെടുക: തിരുവനന്തപുരം – 9482419551 കൊല്ലം – 9496301011 പാലക്കാട് – 9447839123 തൃശൂര്‍ – 9447315770 എറണാകുളം ... Read more

മഴയില്‍ വെള്ളം കുടിച്ച വണ്ടികളെ ഓടിക്കാം; വാഗ്ദാനവുമായി കാര്‍ കമ്പനികള്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ വരെ; സേവനം സൗജന്യം

പ്രളയക്കെടുതിയില്‍ വെള്ളം കയറി ഓഫായതും സ്റ്റാര്‍ട്ടാക്കാന്‍ കഴിയാതെ പോയതുമായ വാഹനങ്ങള്‍ ഓടിപ്പിക്കാന്‍ കാര്‍ കമ്പനികള്‍ മുതല്‍ വര്‍ക്ക്ഷോപ്പ് ഉടമകള്‍ വരെ രംഗത്ത്. സൗജന്യമായി വാഹനം വലിച്ചുകൊണ്ടുപോകല്‍ മുതല്‍ അറ്റകുറ്റപ്പണി വരെയാണ് ടാറ്റാ മോട്ടോഴ്സിന്റെ വാഗ്ദാനം മെഴ്സിഡസ് ബെന്‍സ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഏതൊക്കെ സേവനം സൗജന്യമായി ലഭ്യമാക്കാമെന്ന് സമിതി പരിശോധിക്കും. ഫോക്സ് വാഗണ്‍ കാറുകള്‍ക്ക് സൗജന്യവഴിയോര സേവനം ലഭ്യമാക്കും. 1800 102 1155 എന്ന നമ്പരിലേക്കോ 1800 419 1155 എന്ന നമ്പറിലേക്കോ വിളിച്ചാല്‍ മതി. കേടായ ഫോക്സ്വാഗണ്‍ കാറുകള്‍ തൊട്ടടുത്ത ഡീലറുടെ പക്കല്‍ സൗജന്യമായി എത്തിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു. ബിഎംഡബ്ല്യു കാറുകള്‍ സൗജന്യമായി വഴിയോര സേവനം നല്‍കും.സ്പെയര്‍ പാര്‍ട്ട്സുകള്‍ അടിയന്തിരമായി കേരളത്തിലെത്തിക്കാനും കമ്പനി നിര്‍ദേശം നല്‍കി. നിസാന്‍, ഡാറ്റ്സണ്‍ കാറുകളും സൗജന്യസേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. 24 മണിക്കൂര്‍ ഹെല്‍പ് ഡെസ്കിലും വിളിക്കാം.നമ്പര്‍: 1800 209 3456. സംസ്ഥാനത്തെ വര്‍ക്ക്ഷോപ്പ് ഉടമകളും സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. അസോസിയേഷൻ ഓഫ് ... Read more

മറക്കില്ല മലയാളിയെ; കേരളത്തെ സഹായിക്കാന്‍ യുഎഇയും ഒമാനും

യുഎഇയുടെ വിജയഗാഥയ്ക്ക് പിന്നില്‍ കേരളീയരുടെ പരിശ്രമമുണ്ട്.ആ കേരളം കനത്ത പ്രളയത്തിലൂടെ കടന്നു പോവുകയാണ്. -യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ട്വീറ്റ് ആണിത്. ട്വീറ്റ് ഇങ്ങനെ; സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. ദുരിത ബാധിതരെ സഹായിക്കാൻ യു എ ഇ യും ഇന്ത്യൻ സമൂഹവും ഒരുമിച്ചു പ്രവർത്തിക്കും. അടിയന്തര സഹായം നൽകാൻ ഞങ്ങൾ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാൻ ഏവരോടും ഞങ്ങൾ അഭ്യർഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ട്. വിശേഷിച്ച് ഈദ് അൽ അദ്ഹയുടെ പരിശുദ്ധവും അനുഗ്രഹീതവുമായ ഈ സന്ദർഭത്തിൽ. അറബിയിലും ... Read more

കേരളത്തിന് 500 കോടി അനുവദിച്ച് പ്രധാനമന്ത്രി

പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 500 കോടി ഇടക്കാല ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചു. പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.   ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ്‌സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കേരളത്തിലെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കനത്ത മഴ തുടരുന്ന കേരളത്തിലെ പ്രളയബാധിത മേഖലകള്‍ കാണുന്നതിന് പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പുറപ്പെട്ടെങ്കിലും  പ്രതികൂല കാലാവസ്ഥ കാരണം യാത്ര റദ്ദാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുയോജ്യമായതിനെ തുടര്‍ന്ന് വ്യോമയാത്ര വീണ്ടും ആരംഭിച്ചു.

അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു

മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു.  കഴിഞ്ഞ ഒമ്പതാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവസാന 24 മണിക്കൂറുകളില്‍ അദ്ദേഹത്തിന്‍റെ ജീവൻ  നിലനിർത്തിയത്. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിലാണ് കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ആരോ​ഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 ന് കിഡ്നിയിൽ അണുബാധ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് മേധാവിയായി രൺദീപ് ​ഗലേറിയയുടെ മോൽനോട്ടത്തിലായിരുന്നു ചികിത്സ.ഒരു യുഗത്തിന്റെ അന്ത്യം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു  

ലോകത്തിലെ ഇത്തിരി കുഞ്ഞന്‍ രാജ്യങ്ങള്‍

വലുപ്പത്തില്‍ ഏഴാം സ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ അത്രമാത്രം വലുപ്പമുള്ള നിരവധി രാജ്യങ്ങളുണ്ട് . കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു അല്ലേ ? എന്നാല്‍ ആ രാജ്യങ്ങളെക്കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയാം. വത്തിക്കാന്‍ സിറ്റി 110 ഏക്കര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ വെറും 1000 മാത്രമാണ്. ജനസംഖ്യയിലും വിസ്തൃതിയിലും ഏറ്റവും ചെറിയ രാജ്യമെന്നറിയപ്പെടുന്നത് വത്തിക്കാന്‍ സിറ്റിയാണ്. 300 മീറ്റര്‍ മാത്രം നീളമുള്ള ഏറ്റവും ചെറിയ റെയില്‍വേ ശൃംഖല ഈ രാജ്യത്തിന് സ്വന്തമായുണ്ട്. ദി പ്രിന്‍സിപ്പാലിറ്റി ഓഫ് സെബോര്‍ഗ 320 ജനങ്ങള്‍ മാത്രം താമസിക്കുന്ന, കുഞ്ഞന്‍ രാജ്യമാണിത്. 14 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് രാജ്യത്തിന്റെ വലുപ്പം. ഇംപീരിയ എന്ന രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഈ കുഞ്ഞുരാജ്യത്തിന്റെ സ്ഥാനം. മാര്‍സെല്ലോ എന്ന രാജാവാണ് രാഷ്ട്രത്തിന്റെ ഭരണാധികാരി. ചെറു രാജ്യമെന്നു കരുതി നിസാരവല്‍ക്കരിക്കണ്ടേ. മൂന്നുപേരടങ്ങുന്ന ഒരു സേന- പ്രതിരോധ മന്ത്രിയും രണ്ട് അതിര്‍ത്തി കാവല്‍ക്കാരും സ്വന്തമായുള്ള രാജ്യം കൂടിയാണിത്.   ... Read more

മോഹൻലാൽ 25ലക്ഷം നൽകി; കേന്ദ്ര സഹായത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടൻ മോഹൻലാൽ 25ലക്ഷം രൂപ നൽകി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിടെയാണ് മോഹൻലാൽ തുക കൈമാറിയത്. മോഹൻലാൽ ബ്രാൻഡ് അംബാസഡറായ എംസിആർ 22 ലക്ഷം രൂപയുടെ വസ്ത്രങ്ങൾ നല്കുമെന്നറിയിച്ചു. ഒറ്റകെട്ടായി കേരളം നിന്നത് ദുരന്തബാധിതർക്കും ആശ്വാസമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരും കേരളത്തിനൊപ്പം നിന്നു . പ്രധാനമന്ത്രി വിളിച്ചു സഹകരണം അറിയിച്ചു. ദുരിത ബാധിത സഥലങ്ങൾ കാണാൻ കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വന്നു. നൂറു കോടി രൂപ അടിയന്തര സഹായം കേന്ദ്രം പ്രഖ്യാപിച്ചതും നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിൻ പുറങ്ങളിൽ ഓണം ഉണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം പദ്ധതിക്ക് തുടക്കം

മലയാളികളുടെ ഓണത്തനിമ ആസ്വദിക്കാൻ കടൽ കടന്നും അതിഥികൾ എത്തിയപ്പോൾ മടവൂർപ്പാറ നിവാസികൾക്കും ഉത്സവ പ്രതീതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച് നടത്തിയ മടവൂർ പാറ ഗ്രാമയാത്രയോട് അനുബന്ധിച്ചാണ് പത്തംഗ വിദേശ ടൂറിസ്റ്റുകൾ മടവൂർ പാറ കാണാനെത്തിയത്. ഗ്രാമയാത്രയുടെ ഭാഗമായി സംഘം ആദ്യം എത്തിയത് പപ്പടം ഉണ്ടാക്കുന്ന മായയുടെ വീട്ടിലേക്കായിരുന്നു. പപ്പടത്തിനായി മാവ് കുഴക്കുന്നത് മുതൽ പപ്പടം കാച്ചുന്നത് വരെ അതിഥികൾക്ക് നവ്യാനുഭമായി, തുടർന്ന് ചിപ്സ് ഉണ്ടാക്കുന്നതും കണ്ടശേഷം വെറ്റില, കുരുമുളക് കൃഷികളും നേരിൽ കണ്ട് ആസ്വദിച്ചു, തുടർന്ന് ഓമനയുടെ വീട്ടിലെ ഓലമെടയൽ കാണുകയും, അതിൽ പങ്കാളികളാകുകയും ചെയ്തു, തുടർന്ന് പ്രകൃതി രമണീയമായ മടവൂർ പറയുടെ ഗ്രാമഭംഗി ആസ്വദിച്ച സംഘം, പുരാതനമായ ശിവക്ഷേത്രവും സന്ദർശിച്ച് മനം നിറച്ചു, തുടർന്ന് ഇവർക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വാഴയിലയിൽ സദ്യ വിളമ്പി പായസം കൂട്ടി ഊണ് കഴിച്ച യു.കെ, സ്വദേശിറോബ് പറഞ്ഞു, കേരള സദ്യ സൂപ്പർ, ഇത് തന്നെയായിരുന്നു അഞ്ചോളം രാജ്യങ്ങളിൽ ... Read more

കൂടെയുണ്ട് നാടിനൊപ്പം; ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം

മഴ ദുരിതംവിതച്ചവർക്ക് സഹായഹസ്തവുമായി പ്രമുഖർ. മമ്മൂട്ടിയും മകൻ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്. എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രുപ നല്‍കും. തുക നാളെ നേരിട്ട് കൈമാറുമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയില്‍ കേരളത്തിന് 100 കോടിയുടെ അടിയന്തര ധനസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും അറിയിച്ചിരുന്നു. നേരത്തെ 160 കോടി സഹായമായി കേന്ദ്രം അനുവദിച്ചിരുന്നു. ആകെ 260 കോടി ഇതിനോടകം കേരളത്തിന് കേന്ദ്രം കൊടുത്തു. കണക്ക് കിട്ടിയാല്‍ കൂടുതല്‍ തുക വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്തിന് ഉദ്ദേശം 8316 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തമിഴകത്തു നിന്നും നടന്‍മാരും ,സഹോദരന്‍മാരുമായ സൂര്യയും കാര്‍ത്തിയും ഇരുപത്തഞ്ചു ലക്ഷം രുപ സംഭാവന നല്‍കി. തെലുങ്ക് ... Read more

വെള്ളം കുതിച്ചെത്തി; കാട്ടാനയും മുട്ടുകുത്തി

അതിരപ്പിള്ളിയിൽ കുത്തൊഴുക്കുള്ള പുഴയിൽ കുടുങ്ങിയ കാട്ടാനയെ തുറന്നുവിട്ട വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് കാട്ടിലേക്ക് മടക്കി. ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാട്ടാന പുഴയില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് കാട്ടാനയെ പുഴയില്‍ കണ്ടത്. മണിക്കൂറുകളോളം പുഴയില്‍ കുടുങ്ങിപ്പോയ ആനയെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് രക്ഷപ്പെടുത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രണ വിധേയമായപ്പോൾ പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേക്ക് കയറ്റിയത്. പുഴയില്‍ കുടുങ്ങിയ കാട്ടാനയെ ചാര്‍പ്പയിലെ ആദിവാസികളാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഡാമുകള്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വെള്ളമുയര്‍ന്നതോടെയാണ് ആന കുടുങ്ങിയത്. പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍നിന്ന് ഒഴുകിവരുന്ന വെള്ളമാണ് ഇവിടെ വെള്ളപ്പൊക്കത്തിനിടയാക്കുന്നത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിച്ചാണ് ആനയെ കരയില്‍ കയറ്റിയത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ആനയെ രക്ഷിച്ചത്.

യാത്രികരേ, റായീസ് നിങ്ങള്‍ക്കൊരു പാഠമാണ്

ഒരു ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ‘മടുത്തു ഈ ജീവിതം’ എന്ന പറഞ്ഞു ജീവിതപുസ്തകം മടക്കി വെയ്ക്കുന്ന എത്ര പേരുടെ കഥകളാണ് നാം നിത്യവും കേള്‍ക്കുന്നത്. അങ്ങനെയൊരിക്കല്ലെങ്കിലും ചിന്തിച്ചവര്‍ കേള്‍ക്കേണ്ട കഥയാണ് റായീസിന്റേത്. ഇപ്പോള്‍ വൈറലായ ഒരു കുറിപ്പിലൂടെയാണ് ലോകം റായീസിനെ അറിഞ്ഞത്. ഒരു മനുഷ്യായുസിന്റെ പതിനാലു വര്‍ഷം റായീസ് സ്‌ട്രെച്ചറിലാണ് ജീവിച്ചത്. ജീവിതം നിത്യ വിരാമമിട്ട് മടങ്ങുന്നവരോട് റായീസ് പറയും ദേ എന്നെ നോക്കൂ.. 90 ശതമാനം പൂര്‍ണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലായ ശരീരത്തിന് മുന്നില്‍ പതറാതെ ജീവിതത്തെ ആഘോഷമാക്കാന്‍ ഒപ്പം നില്‍ക്കുന്ന സൗഹൃദത്തെക്കുറിച്ചും റായീസിന് ഒരുപാട് പറയാനുണ്ട്. ചങ്കായ ചെങ്ങായിമാര്‍ക്കൊപ്പം കൊടികുത്തി മലയുടെ മഞ്ഞുപെയ്യുന്ന തലപ്പൊക്കത്തിലേക്ക് യാത്ര പോയതിനെക്കുറിച്ചാണ് റായീസ് കുറിപ്പെഴുതിയത്. വിഷമങ്ങളൊന്നും കൂട്ടികൊണ്ടുപോകുന്ന സ്വഭാവം റായീസിനില്ല. എല്ലാ സങ്കടങ്ങളും വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഒന്നും അയാളെ അലട്ടുന്നില്ല. പ്രതീക്ഷയുടെ പുതിയ വെളിച്ചം മാത്രമാണ് റായീസിന്റെ സ്വപ്നങ്ങളിലുള്ളത്. അതുകൊണ്ടുതന്നെയാണ് അയാള്‍ പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ഇങ്ങനെ പാറി പറക്കുന്നത്. ... Read more