Category: Headlines Slider Malayalam

യാത്രികരേ, റായീസ് നിങ്ങള്‍ക്കൊരു പാഠമാണ്

ഒരു ചെറിയ പ്രശ്‌നമുണ്ടായാല്‍ പോലും ‘മടുത്തു ഈ ജീവിതം’ എന്ന പറഞ്ഞു ജീവിതപുസ്തകം മടക്കി വെയ്ക്കുന്ന എത്ര പേരുടെ കഥകളാണ് നാം നിത്യവും കേള്‍ക്കുന്നത്. അങ്ങനെയൊരിക്കല്ലെങ്കിലും ചിന്തിച്ചവര്‍ കേള്‍ക്കേണ്ട കഥയാണ് റായീസിന്റേത്. ഇപ്പോള്‍ വൈറലായ ഒരു കുറിപ്പിലൂടെയാണ് ലോകം റായീസിനെ അറിഞ്ഞത്. ഒരു മനുഷ്യായുസിന്റെ പതിനാലു വര്‍ഷം റായീസ് സ്‌ട്രെച്ചറിലാണ് ജീവിച്ചത്. ജീവിതം നിത്യ വിരാമമിട്ട് മടങ്ങുന്നവരോട് റായീസ് പറയും ദേ എന്നെ നോക്കൂ.. 90 ശതമാനം പൂര്‍ണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലായ ശരീരത്തിന് മുന്നില്‍ പതറാതെ ജീവിതത്തെ ആഘോഷമാക്കാന്‍ ഒപ്പം നില്‍ക്കുന്ന സൗഹൃദത്തെക്കുറിച്ചും റായീസിന് ഒരുപാട് പറയാനുണ്ട്. ചങ്കായ ചെങ്ങായിമാര്‍ക്കൊപ്പം കൊടികുത്തി മലയുടെ മഞ്ഞുപെയ്യുന്ന തലപ്പൊക്കത്തിലേക്ക് യാത്ര പോയതിനെക്കുറിച്ചാണ് റായീസ് കുറിപ്പെഴുതിയത്. വിഷമങ്ങളൊന്നും കൂട്ടികൊണ്ടുപോകുന്ന സ്വഭാവം റായീസിനില്ല. എല്ലാ സങ്കടങ്ങളും വഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഒന്നും അയാളെ അലട്ടുന്നില്ല. പ്രതീക്ഷയുടെ പുതിയ വെളിച്ചം മാത്രമാണ് റായീസിന്റെ സ്വപ്നങ്ങളിലുള്ളത്. അതുകൊണ്ടുതന്നെയാണ് അയാള്‍ പ്രകൃതിയുടെ സൗന്ദര്യം നുകര്‍ന്ന് ഇങ്ങനെ പാറി പറക്കുന്നത്. ... Read more

റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപെടുത്തി; സംഭവം മൂന്നാറിൽ

മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള സഞ്ചാരികളെ രക്ഷപെടുത്തി. റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളുമായി രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ടെലിഫോണിൽ സംസാരിച്ചിരുന്നു.19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. തഹസിൽദാരും ദേവികുളം സബ്കളക്ടറും റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു. റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ, ടൂറിസം കേന്ദ്രത്തിനോ,റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി അറിയിച്ചു. ഇടുക്കിയിൽ മഴ ... Read more

സമരത്തിന്റെ മറവിൽ അഴിഞ്ഞാട്ടം; കർശന നടപടിയെന്ന് സുപ്രീം കോടതി

പ്രതിഷേധങ്ങള്‍ക്കിടെ പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് അതീവ ഗുരുതരമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ നിയമഭേദഗതിക്കായി കാത്തിരിക്കാനാവില്ലെന്നും കോടതി തന്നെ കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കലാപങ്ങളും അക്രമങ്ങളും നടന്നാൽ ഉത്തരവാദിത്തം അതതു സ്ഥലങ്ങളിലെ എസ്പി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ചുമത്തണമെന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കു വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അക്രമങ്ങളുടെ ഉത്തരവാദികളെ കണ്ടെത്താനായി പ്രതിഷേധ പരിപാടികളുടെ വിഡിയോ പൊലീസ് ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ വിധി പറയുന്നതു കോടതി മാറ്റി.

കടകംപള്ളിക്കു മറുപടിയുമായി കണ്ണന്താനം; ‘താൻ കേരളത്തിന്റെ മാത്രം മന്ത്രിയല്ല’

അൽഫോൺസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷം കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം. നടപ്പാക്കാൻ കഴിയുന്ന പദ്ധതികളേ താൻ പ്രഖ്യാപിക്കാറുള്ളൂ. കടകംപള്ളിയുടെ പരാമർശങ്ങൾ എന്തുകൊണ്ടെന്ന് അറിയില്ല. 400 കോടിയുടെ പദ്ധതികൾ ഇതിനകം കേരളത്തിന് നൽകി. ഇതിൽ എത്ര പദ്ധതി പൂർത്തിയാക്കിയെന്നു കടകംപള്ളി പറയണം.ശബരിമല അടക്കമുള്ള പദ്ധതികളുടെ സ്ഥിതിയും പറയണം. താൻ കേരളത്തിന്റെ ടൂറിസം മന്ത്രിയാണ്. ഇന്ത്യയുടെ മന്ത്രിയാണ്. എന്നിട്ടും കേരളത്തെ വഴിവിട്ടു സഹായിച്ചു. പ്രായോഗികമായ നിർദേശങ്ങളാണ് കേരളത്തിൽ നിന്ന് വരേണ്ടത്. ടൂറിസം മന്ത്രാലയത്തിന് 1320 കോടി രൂപ മാത്രമാണ് ബജറ്റ് വിഹിതമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

ഇടുക്കിയുടെ അഞ്ചു ഷട്ടറും തുറന്നു; ചെറുതോണിയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക്

ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നാല് ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടുന്നത്. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം. വെള്ളം ചെറുതോണി പട്ടണത്തിലൂടെ കുതിച്ചൊഴുകയാണ്. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങളിലെ വൃക്ഷങ്ങൾ വെള്ളത്തിനടിയിലായി.വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. രാവിലെ 11.30ഓടെ മൂന്ന്‌ ഷട്ടറുകളിലുടെ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു തുടങ്ങയിരുന്നു. എന്നിട്ടും അണക്കെട്ടിലെ ജലനിരപ്പ്‌ കുറയാതെ വന്നതിനാലാണ്‌ അഞ്ചാമത്തെ ഷട്ടറും തുറന്നത്‌. രാവിലെ മൂന്ന്‌ ഷട്ടറുകളിലൂടെയായി മണിക്കൂറിൽ 300 ക്യൂമെക്‌സ്‌ വെള്ളമാണ്‌ പുറത്ത്‌ വിട്ടിരുന്നത്‌. ഇപ്പോൾ അതിൽ കൂടുതൽ വെള്ളമാണ്‌ പുറത്തേക്കൊഴുകുന്നത്‌. അണക്കെട്ടിലെ ജലനിരപ്പ്‌ ഉച്ചക്ക്‌ 12ന്‌ 2401. 50 അടിയാണ്‌. പരമാവധി സംഭരണശേഷി 2403 അടിയാണ്‌. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരയിലുമുള്ളവർ അതീവജാഗ്രതപാലിക്കണമെന്നു്‌ അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിന്‌ ഉദ്യോഗസ്‌ഥരോട്‌ ആവശ്യപ്പെട്ടു. ... Read more

ഇടുക്കിക്ക് പകരം ഹൗസ്ബോട്ടും കോവളവും; ടൂറിസം മേഖലയുടെ പോംവഴി ഇങ്ങനെ

മൂന്നാർ, തേക്കടി എന്നിവയുൾപ്പെടെ ഇടുക്കിയിലേക്കു വിനോദസഞ്ചാരം താൽക്കാലികമായി നിരോധിച്ചതോടെ സഞ്ചാരികളെ മഴ അധികം ബാധിക്കാത്ത കേരളത്തിലെ മറ്റിടങ്ങളിലെത്തിക്കുകയാണ് ടൂറിസം മേഖല. മുൻകൂട്ടി ബുക്ക് ചെയ്ത് പല രാജ്യങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികളോട് അതെ വിമാനത്തിൽ മടങ്ങിപ്പോകൂ എന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ബദൽ സഞ്ചാര സ്ഥലങ്ങൾ ടൂറിസം മേഖല നിർദേശിക്കുന്നതെന്ന് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ് കുമാറും സെക്രട്ടറി വി ശ്രീകുമാരമേനോനും പറഞ്ഞു. മൂന്നാറിനും തേക്കടിയ്ക്കും പോകാനായി നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന സഞ്ചാരികളോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും കുമരകം, ആലപ്പുഴ എന്നിവിടങ്ങളിൽ ഹൗസ്ബോട്ട് സഞ്ചാരവും പിന്നീട് കോവളത്തേയ്ക്ക് കൊണ്ടുവരികയുമാണ് ചെയ്യുന്നത്. മൂന്നാർ, തേക്കടി എന്നിവിടങ്ങളിൽ നിന്ന് നെടുമ്പാശ്ശേരി വഴി തിരിച്ചുപോകാനുള്ള സഞ്ചാരികളെ തിരുവനന്തപുരം വഴി തിരികെ അയയ്‌ക്കുകയാണ് ഇപ്പോൾ. പ്രളയക്കെടുതി ബാധിത മേഖലകളിൽ സഹായവുമായി ടൂറിസം മേഖല രംഗത്തുണ്ട്. നേരത്തെ കുട്ടനാട്ടിൽ അറ്റോയ് നേതൃത്വത്തിൽ മാതൃകാപരമായ സേവനം നടത്തിയിരുന്നു.

റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ സുരക്ഷിതർ; കെടിഡിസി ഹോട്ടലിലേക്ക് മാറ്റും

പ്ലം ജൂഡി റിസോർട്ട് മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ കെടിഡിസി ഹോട്ടലിലേക്ക് മാറ്റും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് ടൂറിസം ഡയറക്ടർ പി ബാലകിരൺ അറിയിച്ചു. മണ്ണിടിഞ്ഞത് കാരണം റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് 19 വിദേശികളടക്കം 69 സഞ്ചാരികളാണ് പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയത്. ഇവരെല്ലാം പൂര്‍ണ സുരക്ഷിതരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. വിദേശികളുമായും റിസോർട്ട് അധികൃതരുമായും മന്ത്രി ടെലിഫോണിൽ സംസാരിച്ചു. റോഡ് ശരിയാക്കാൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. തഹസിൽദാർ റിസോർട്ടിലെത്തി വിദേശികളുമായി സംസാരിച്ചു. റോഡ് നന്നാക്കിയാലുടൻ ഇവരെ റിസോർട്ടിൽ നിന്ന് മാറ്റും. ടൂറിസ്റ്റുകളുടെ സംരക്ഷണം വിനോദ സഞ്ചാര വകുപ്പിന്റെ ചുമതലയിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ഇവര്‍ കുടുങ്ങിയത്. വിദേശികള്‍ക്ക് യാതൊരു വിധ പ്രശ്‌നവുമില്ലെന്നും മന്ത്രി അറിയിച്ചു. സംഭവ വിവരം അറിഞ്ഞയുടന്‍ തന്നെ മന്ത്രി ഇവരെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലിയിരുത്തിയിരുന്നു. നിലവില്‍ അവര്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ... Read more

ജലനിരപ്പുയരുമ്പോള്‍ ; ആശങ്ക വേണ്ട മുന്‍കരുതല്‍ മതി

ഇടുക്കി അണക്കെട്ടില്‍  ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പുഴയുടെ തീരത്ത് വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. 2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്ന് വിട്ടപ്പോള്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശം പ്രത്യേക ശ്രദ്ധിക്കണം. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക. ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകള്‍ തുറക്കുന്നത് കാണുവാന്‍ അന്യ ജില്ലക്കാര്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഒരു കാരണവശാലും ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത് പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത് പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ... Read more

ആകാശയാത്രയിൽ കേരളത്തിന് കോളടിച്ചു. കോഴിക്കോട്ട് വലിയ വിമാനമിറങ്ങാൻ അനുമതി. കണ്ണൂരിനുള്ള അനുമതി ഒക്ടോബർ 1നകം. സീ പ്‌ളെയിൻ തുടങ്ങാനും കേന്ദ്രത്തിന്റെ പച്ചക്കൊടി

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ നടപടിയായി. ഇരട്ട എഞ്ചിനുള്ള സീ പ്‌ളെയിൻ സർവീസ് കേരളത്തിൽ തുടങ്ങാൻ അനുമതി നൽകിയതായും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഡൽഹിയിൽ തന്നെകണ്ട കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെയാണ് സുരേഷ് പ്രഭു ഇക്കാര്യമറിയിച്ചത്. കോഴിക്കോട്ടു വലിയ വിമാനമിറങ്ങാൻ സുരക്ഷാ പരിശോധന പൂർത്തിയാക്കിയെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. സൗദി എയർലൈൻസ് ഉടൻ ഇവിടെ നിന്ന് സർവീസ് തുടങ്ങും. ഈ മാസം 28നകം ഇക്കാര്യത്തിൽ നടപടികൾ പൂർത്തീകരിക്കും. ഇതിനുശേഷം എപ്പോൾ വേണമെങ്കിലും സൗദി എയർ ലൈൻസിനു സർവീസ് തുടങ്ങാം. അടുത്ത വർഷം മുതൽ കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ പോയിന്റാകും. കണ്ണൂർ വിമാനത്താവളത്തിനുള്ള അനുമതികൾ ഒക്ടോബർ 1നു മുൻപ് പൂർണമായും നൽകും. ഇതിനു ശേഷം വിമാനത്താവളം എപ്പോൾ പ്രവർത്തിക്കണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ, ഗോ എയർ,എയർ ഇന്ത്യ എന്നിവയ്ക്ക് അനുമതി നൽകി.ഒക്ടോബർ അവസാനം മുതൽ കണ്ണൂരിൽ നിന്ന് രാജ്യാന്തര ... Read more

ജലോത്സവങ്ങൾക്കു കേന്ദ്ര സഹായം 25ലക്ഷം വീതം; അവഗണന ആരോപിച്ച് കണ്ണന്താനത്തിനെതിരെ കടകംപള്ളി

  നെഹ്‌റു ട്രോഫി, ആറന്മുള ജലോത്സവങ്ങൾക്കു കേന്ദ്ര സർക്കാർ 25 ലക്ഷം രൂപ വീതം അനുവദിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ അറിയിച്ചതാണിക്കാര്യം. പമ്പ ജലോത്സവത്തിനും തുക അനുവദിച്ചെന്നു പറഞ്ഞ മന്ത്രി പക്ഷെ ഇത് എത്രയെന്നു വെളിപ്പെടുത്തിയില്ല. കേരളത്തിലെ ജലോത്സവങ്ങൾക്ക് ഇതാദ്യമായാണ് കേന്ദ്ര സഹായമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. അതിനിടെ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അൽഫോൺസ് കണ്ണന്താനവുമായി കൂടിക്കാഴ്ച നടത്തി. കണ്ണന്താനം മന്ത്രിയായ ശേഷം കേരളം സമർപ്പിച്ച എട്ടു പദ്ധതികളിൽ ഒന്നും അംഗീകരിച്ചിട്ടില്ലന്നു കടകംപള്ളി ആരോപിച്ചു. 2015-17ൽ അനുവദിച്ച നാല് പദ്ധതികളിൽ രണ്ടെണ്ണം പൂർത്തിയായെന്നും മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നെന്നും മന്ത്രി പറഞ്ഞു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറന്‍മുള, ഗുരുവായൂര്‍ ക്ഷേത്രം, മുനിസിപ്പാലിറ്റി വികസനം തുടങ്ങിയവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഗവി- വാഗമണ്‍ പദ്ധതിയാണ് പൂര്‍ത്തിയായത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്വദേശി ടൂറിസം പദ്ധതിയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ കാലടി-മലയാറ്റൂർ ... Read more

നെടുമ്പാശേരിയിൽ വിമാന സർവീസുകൾ പഴയപടി; ലാൻഡിംഗ് നിരോധനം നീക്കി

ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങൾ ഇറങ്ങുന്നത് താൽക്കാലികമായി നിർത്തിയത് പിൻവലിച്ചു . ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്‌. സ്ഥിതിഗതികൾ വിലയിരുത്തിയ വിമാനത്താവള അധികൃതർ 3.15 നു പഴയ നില പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ പരിശോധിച്ച ശേഷമാണ് വിമാനങ്ങളുടെ ലാന്‍ഡിങ് പുനഃരാരംഭിച്ചത്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്. ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു.

ആനത്താരയിലെ റിസോർട്ടുകൾ അടച്ചുപൂട്ടാൻ സുപ്രീംകോടതി നിർദേശം

നീലഗിരി ആനത്താരയിലെ പതിനൊന്നു റിസോർട്ടുകൾ രണ്ടു ദിവസത്തിനകം സീൽ ചെയ്യണമെന്ന് സുപ്രീം കോടതി. ഇവ ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ജസ്റ്റിസ് മദൻ ലോകുർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മറ്റു 39 റിസോർട്ടുകൾ മതിയായ രേഖകൾ ഉണ്ടെന്നു 48 മണിക്കൂറിനകം ജില്ലാ കളക്റ്ററെ ബോധ്യപ്പെടുത്തണം. രേഖകൾ ഇല്ലെങ്കിൽ അവയും അടച്ചുപൂട്ടണമെന്ന് കോടതി വ്യക്തമാക്കി. “ആനകൾ രാജ്യത്തിന്റെ പൈതൃകത്തിന്റെ കൂടി ഭാഗമാണ്. ഇവയെ സംരക്ഷിക്കാൻ മതിയായ നടപടികൾ ഉണ്ടാകുന്നില്ലന്നും ആനത്താരയിലെ നിർമാണങ്ങൾ പരാമർശിച്ച് കോടതി പറഞ്ഞു.

വീണ്ടും ‘പേ’മാരി; വയനാട് ഒറ്റപ്പെട്ടു, ഇടമലയാർ തുറന്നു. പലേടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തു വീണ്ടും തോരാമഴ ദുരിതം വിതയ്ക്കുന്നു. വയനാട്  ഒറ്റപ്പെട്ട നിലയിലായി. നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ അഞ്ചിനാണ് ഷട്ടറുകള്‍ തുറന്നത്. ആദ്യം അറിയിച്ചിരുന്നത് രാവിലെ ആറിന് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു. പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് നേരത്തെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കി. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പെരിയാറിലും കൈവഴികളിലും ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടുണ്ട് അതേസമയം, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്. ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി തുറക്കുമെന്നാണ് സൂചന. ഇതിനുള്ള മുന്നൊരുക്കമായാണ് ഇടമലയാര്‍ അണക്കെട്ട് ... Read more

ആളിനേക്കാൾ വലിയ മീൻ,രുചിയിലും കേമൻ. കോതമംഗലത്തെ ഭീമൻ മത്സ്യം വളർന്നത് വൻകര കടന്ന്

ആളിനേക്കാൾ വലിയ മീൻ. വളർന്നു വലുതായത് വൻകരകൾ കടന്ന് . കോതമംഗലത്തെ ഭീമൻ മത്സ്യം ജനങ്ങൾക്ക് വിസ്മയക്കാഴ്ചയായി. 100 കിലോയിലേറെ തൂക്കവും 6.75 അടി നീളവുമുണ്ട് ഈ വമ്പൻ മീനിന്. പോത്താനിക്കാട്ട് ജോർജ് ആന്റണിയുടെ നാടുകാണിയിലുള്ള ഫാമിലാണ് ഇതിനെ വളർത്തിയത്. ആമസോൺ ജലാശയത്തിൽ കാണുന്ന ‘അരാപൈമ ജിജാസ്’ മത്സ്യമാണിത്. ഏഴു വർഷം മുമ്പ് തൃശ്ശൂർ സ്വദേശിയിൽനിന്ന് ആന്റണി വാങ്ങിയതാണ്. നാടുകാണിയിലെ ഫാം കുളത്തിലാണ് മീനിനെ വളർത്തിയത്. മത്തിയാണ് വമ്പൻ മീനിന്റെ ഇഷ്ട ആഹാരം. ദിവസേന രണ്ടു കിലോ മത്തിയാണ് മീനിന്റെ ഭക്ഷണം. വളരെ ഇണക്കമുള്ളതാണ് മീൻ. തല ഭാഗം ഇരുണ്ട നിറവും ഉടൽ ചുവപ്പ് കലർന്നതുമായ മനോഹരമായ മത്സ്യമാണ്. വളർത്തിയിരുന്ന കുളം പോരാതെ വന്നപ്പോൾ മറ്റൊരാൾക്ക് വിറ്റിരുന്നു. ഫൈബറിൽ തീർത്ത പ്രത്യേക ടാങ്കിൽ മിനിലോറിയിൽ കൊണ്ടു പോകുന്നതിനിടെ മീൻ ചത്തുപോയി. ടാങ്കിൽ ഒതുങ്ങാതെ വന്നതാണ് കാരണമെന്ന് ആന്റണി പറഞ്ഞു. മീനിന് കുളം പോരാതെ വന്നപ്പോൾ ഭൂതത്താൻകെട്ടിലെ പെരിയാർവാലി വൃഷ്ടിപ്രദേശത്ത് പ്രത്യേകം സംരക്ഷിക്കുന്നതിനുള്ള ... Read more

മഴക്കെടുതി; വെള്ളപ്പൊക്ക സാധ്യത പഠിക്കാന്‍ ആധുനിക സംവിധാനം വരുന്നു

കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്ക കെടുതിയാണ് ഈ വര്‍ഷം ഉണ്ടായത്. മഴക്കെടുതിയില്‍ കുട്ടനാട് മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. നാശനഷ്ടവും ദുരിതവും പേറി നിരവധി കുടുംബങ്ങളാണ് ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വെള്ളപൊക്ക ദുരിതാശ്വാസത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. മഴക്കെടുതിയില്‍ മനുഷ്യ ജീവിതം താറുമാറാകാതിരിക്കാന്‍ മഴയുടെയും നീരൊഴുക്കിന്റെയും അളവ് മുന്‍കൂട്ടി മനസ്സിലാക്കാനും അധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വെള്ളപൊക്ക സാധ്യത മുന്‍കൂട്ടി പ്രവചിക്കാനും കാഠിന്യം വിലയിരുത്താനും ഫ്‌ളഡ് ഫോര്‍കാസ്റ്റിംഗ് സിസ്റ്റം രൂപകല്‍പന ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഇക്കാര്യത്തില്‍ വിശദമായി പഠനം നടത്തി സമയബന്ധിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെള്ളം കേറാത്ത വിവിധ ഉദ്ദേശ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. ഇവ ദുരിതാശ്വാസ ക്യാമ്പുകളായും സാമൂഹ്യ അടുക്കളയായും ഉപയോഗിക്കാവുന്നവിധമായിരിക്കും. എല്ലാ വീട്ടിലേക്കും ഉതകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിച്ച് ... Read more