Tag: kozhikode airport

Kozhikode airport regains status as embarkation point for Hajj

Karipur Airport has been reinstated as an embarkation point for Hajj, the annual Islamic pilgrimage to Mecca, 2019. It was informed by Alphons KJ, Union Minister of State for Tourism. Earlier, the embarkation point was changed from Kozhikode to Cochin airport following the runway enhancement works in Kozhikode. In a press release on Friday, 26th October, the minister stated that Mukhtar Abbas Naqvi, Union Minister for Minority Affairs, took the decision following his request to reinstate Kozhikode airport’s status as an embarkation point for Hajj. Now, pilgrims from Kerala will have a choice to opt either Cochin or Kozhikode as an ... Read more

ആകാശയാത്രയിൽ കേരളത്തിന് കോളടിച്ചു. കോഴിക്കോട്ട് വലിയ വിമാനമിറങ്ങാൻ അനുമതി. കണ്ണൂരിനുള്ള അനുമതി ഒക്ടോബർ 1നകം. സീ പ്‌ളെയിൻ തുടങ്ങാനും കേന്ദ്രത്തിന്റെ പച്ചക്കൊടി

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ നടപടിയായി. ഇരട്ട എഞ്ചിനുള്ള സീ പ്‌ളെയിൻ സർവീസ് കേരളത്തിൽ തുടങ്ങാൻ അനുമതി നൽകിയതായും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഡൽഹിയിൽ തന്നെകണ്ട കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തെയാണ് സുരേഷ് പ്രഭു ഇക്കാര്യമറിയിച്ചത്. കോഴിക്കോട്ടു വലിയ വിമാനമിറങ്ങാൻ സുരക്ഷാ പരിശോധന പൂർത്തിയാക്കിയെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. സൗദി എയർലൈൻസ് ഉടൻ ഇവിടെ നിന്ന് സർവീസ് തുടങ്ങും. ഈ മാസം 28നകം ഇക്കാര്യത്തിൽ നടപടികൾ പൂർത്തീകരിക്കും. ഇതിനുശേഷം എപ്പോൾ വേണമെങ്കിലും സൗദി എയർ ലൈൻസിനു സർവീസ് തുടങ്ങാം. അടുത്ത വർഷം മുതൽ കോഴിക്കോട് ഹജ്ജ് എംബാർക്കേഷൻ പോയിന്റാകും. കണ്ണൂർ വിമാനത്താവളത്തിനുള്ള അനുമതികൾ ഒക്ടോബർ 1നു മുൻപ് പൂർണമായും നൽകും. ഇതിനു ശേഷം വിമാനത്താവളം എപ്പോൾ പ്രവർത്തിക്കണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടങ്ങാൻ ഇൻഡിഗോ, ഗോ എയർ,എയർ ഇന്ത്യ എന്നിവയ്ക്ക് അനുമതി നൽകി.ഒക്ടോബർ അവസാനം മുതൽ കണ്ണൂരിൽ നിന്ന് രാജ്യാന്തര ... Read more

കരിപ്പൂരിന് ആശ്വാസം; വലിയ വിമാന സർവീസിന് സൗദി എയർലൈൻസിന് അനുമതി

കോഴിക്കോട് നിന്ന് വലിയ വിമാന സർവീസുകൾ തുടങ്ങുന്നു. മലബാറിന്റെ ഉറച്ച ആവശ്യത്തിന് ഒടുവിൽ കേന്ദ്രം വഴങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ സൗദി എയർലൈൻസിന് അനുമതി. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി തേടി സൗദി എയർലൈൻസ് സമർപ്പിച്ച അപേക്ഷ അന്തിമ അനുമതിക്കായി വിമാനത്താവള അതോറിറ്റി ഡിജിസിഎയ്ക്ക് കൈമാറിയിരുന്നു. ഇതിലാണ് അനുമതി ലഭിച്ചത്. കോഴിക്കോട് നിന്ന് വലിയ വിമാനസർവീസുകൾക്ക് അനുമതി നൽകുന്നതിന്റെ ഭാഗമായി റൺവേ നവീകരണ ജോലികളെല്ലാം പൂർത്തിയായിരുന്നു. മലബാറിൽ നിന്നുള്ള എംപിമാരുടെ സംഘം ഈ വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് പലതവണ ആവശ്യമുന്നയിക്കുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട പഠനത്തിന് എയര്‍ ഇന്ത്യയുടെ ഉന്നതസംഘവും തിങ്കളാഴ്ചയെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ മുംബൈ കേന്ദ്ര കാര്യാലയത്തിലെ ഓപറേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇതിനായി എത്തിയത്.

കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾ വരുമോ? തിങ്കളാഴ്ച സുരക്ഷാ പരിശോധന

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യയുടെ സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും. എയർ ഇന്ത്യയുടെ ഓപ്പറേഷൻ വിഭാഗത്തിലെ ഉന്നത സംഘമാണ് പരിശോധന നടത്തുക. പരിശോധനക്ക് എത്തുന്ന വിവരം എയർ ഇന്ത്യ എയർപോർട്ട് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ സുരക്ഷാ പരിശോധനയുടെ വിവരം ഒൗദ്യോഗികമായി അറിയിച്ചതായി എം കെ രാഘവൻ എം.പിയും വ്യക്തമാക്കി. സുരക്ഷാ പരിശോധന അനുകൂലമായാൽ എയർ ഇന്ത്യ കോഡ് ഇ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കാനുള്ള അപേക്ഷ ഡി.ജി.സി.എക്ക് സമർപ്പിക്കും. നേരത്തെ സൗദി എയർലൈൻസ് സുരക്ഷാ പരിശോധന നടത്തി സർവീസ് ആരംഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു