Category: OBITUARY

അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു

മുൻപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു.  കഴിഞ്ഞ ഒമ്പതാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.  ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അവസാന 24 മണിക്കൂറുകളില്‍ അദ്ദേഹത്തിന്‍റെ ജീവൻ  നിലനിർത്തിയത്. ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിലാണ് കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ആരോ​ഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്പേയിയെ കഴിഞ്ഞ ജൂൺ 11 ന് കിഡ്നിയിൽ അണുബാധ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസ് മേധാവിയായി രൺദീപ് ​ഗലേറിയയുടെ മോൽനോട്ടത്തിലായിരുന്നു ചികിത്സ.ഒരു യുഗത്തിന്റെ അന്ത്യം എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു  

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. കരള്‍ രോഗ ബാധയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം. ആലുവയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.40നായിരുന്നു അന്ത്യം. മലയാള ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ നിറസാന്നിധ്യമായിരുന്ന ഉമ്പായി അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്തെ നിറസാന്നിധ്യമായിരുന്നു. തബല വാദകനായി സംഗീത ലോകത്തെത്തിയ അദ്ദേഹം പിന്നീട് മലയാള ഗസല്‍ സംഗീതലോകത്തേക്ക് എത്തുകയായരിരുന്നു. കൊച്ചിയില്‍ തബലിസ്റ്റായി പ്രവര്‍ത്തിച്ച് തുടങ്ങിയ അദ്ദേഹം പിന്നീട് മുബൈയിലേക്ക് പോയി. പിന്നീട് ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. ആദ്യമൊന്നും ഗസലിനെ ആരും സ്വീകരിച്ചില്ല. രാത്രി കാലത്ത് കൊച്ചിയിലെ ഹോട്ടലില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി. പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി. ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് ഒ ... Read more

ലിഗയുടെ സംസ്ക്കാരം ഇന്ന്: സഹോദരി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഐറിഷ് സഞ്ചാരി ലിഗയുടെ മൃതദേഹം ഇന്നു വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്ക്കരിക്കും.  വൈകിട്ട് ശാന്തികവാടത്തിൽ തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്കാരം നടത്തുക. ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. അടുത്ത ആഴ്ച ചിതാഭാസ്മവുമായി ലിഗയുടെ സഹോദരി ഇലീസ ലാത്വിയയിലേയ്ക്കു പോകും. ലിഗയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. അതേസമയം, ഇലീസയും സുഹൃത്തുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും നന്ദിയും അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരേ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഖമുണ്ട്. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇലിസ് പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇലിസ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദുഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ട്. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ... Read more

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

ഡിറ്റക്റ്റീവ് കഥകള്‍ക്ക് മലയാള സാഹിത്യത്തില്‍ സ്ഥാനം നല്‍കിയ പ്രശസ്ത എഴുത്തുകാരന്‍ കോട്ടയം പുഷ്പനാഥ് അന്തരിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ കോട്ടയത്തെ വീട്ടിലായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ രചിച്ചിട്ടുണ്ട്. പുഷ്പനാഥന്‍ പിള്ള എന്നാണ് ശരിയായ പേര്.  അപസര്‍പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഡിറ്റക്ടീവ് മാർക്സ്, ഡിറ്റക്ടീവ് പുഷ്പരാജ് എന്നീ സ്വകാര്യ കുറ്റാന്വേഷകരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്പനാഥ് രചിച്ച നോവലുകൾ എക്കാലത്തും മലയാളികള്‍ക്ക് ഹരമായി നിലനില്‍ക്കുന്നു. കോട്ടയം എംടി സെമിനാരി ഹൈസ്‌കൂൾ, ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, കേരളാ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അധ്യാപകനായാണ് പുഷ്പനാഥ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മുന്നൂറോളം നോവലുകള്‍ എഴുതിയിട്ടുണ്ട്. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്തു. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. കർദ്ദിനാളിന്‍റെ മരണം, നെപ്പോളിയന്‍റെ പ്രതിമ, യക്ഷിക്കാവ്, രാജ്കോട്ടിലെ നിധി, ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, ദി ബ്ലെയ്ഡ്, ബ്രഹ്മരക്ഷസ്സ്, ടൊർണാഡോ, ഗന്ധർവ്വയാമം, ദേവയക്ഷി, ഡ്രാക്കുളക്കോട്ട, പാരലൽ ... Read more

അഹമ്മദ് ഉസ്മാന്‍ സേട്ടിന് കണ്ണീരോടെ വിട

അന്തരിച്ച അബാദ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അഹമ്മദ് ഉസ്മാൻ സേട്ടി(89)ന് കൊച്ചി കണ്ണീരോടെ വിട നല്‍കി. മറൈൻഡ്രൈവ് ബേ പ്രെയ്ഡ് ഫ്ലാറ്റിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. കബറടക്കം എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്നു. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡറ്, കൊച്ചി ലയൺസ് ക്ലബ് പ്രസിഡന്റ്, കച്ചീ മേമൻ അസോസിയേഷൻ പ്രസിഡന്റ്, വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ : കുൽസും. മക്കൾ : റിയാസ് അഹമ്മദ് ( അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് മാനേജിങ് ഡയറക്ടറും കെഎംഇഎ ജനറൽ സെക്രട്ടറിയും ), ആസിഫ് അഹമ്മദ് (അബാദ് ഫിഷറീസ് ), ഫിർദൗസ്. മരുമക്കൾ: ജബീൻ, തഹസീൻ, എച്ച്.എച്ച്. മുഹമ്മദ് അസ്ലം സേട്ട് (ബിസിനസ്)

എം എസ് രവിയുടെ വേർപാടിൽ അനുശോചനം

കേരളകൗമുദി ചീഫ് എഡിറ്റർ എം.എസ്.രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ സ്വവസതിയിൽ കുഴഞ്ഞ്‌വീണതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. അന്തരിച്ച കേരള കൗമുദി ചീഫ് എഡിറ്റർ എം എസ് രവിയുടെ വേർപാടിൽ പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി . കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു എം എസ് രവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി,കെ. പി. സി. സി  പ്രസിഡന്റ് എം എം ഹസൻ,  ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തുടങ്ങിയവരും അനുശോചിച്ചു. കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരൻ -മാധവി ദമ്പതികളുടെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. സാമൂഹിക,​ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. കേരളകൗമുദി ഡയറക്ടറുമാണ്. മാദ്ധ്യമ രംഗത്തെ വിവിധ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശൈലജയാണ് ഭാര്യ. എഡിറ്റർ ദീപു രവി,​  മാർക്കറ്റിംഗ് ഡയറക്ടർ ദർശൻ രവി ... Read more

എന്‍റെ സലിംഭായി !!!

(അന്തരിച്ച സലിം പുഷ്പനാഥിനെ സുഹൃത്ത് വിനു വി നായര്‍ അനുസ്മരിക്കുന്നു) ‘സലിം നിങ്ങൾ വാക്കുപാലിച്ചില്ല’ നമ്മൾ പരിചയപ്പെട്ട അന്നുമുതൽ ഞാൻ ആവശ്യപ്പെട്ട ഒന്നായിരുന്നു താങ്കളുടെ അച്ഛൻ കോട്ടയം പുഷ്പനാഥ് എന്ന ആ പ്രശസ്ത മലയാളം ഡിക്ടറ്റീവ് നോവലിസ്റ്റിനെ പരിചയപ്പെടുത്തണം എന്ന് എന്നെ ചെറുപ്പത്തിൽ വായനയുടെ വിശാല ലോകത്തേക്ക്‌ കൈപിടിച്ച് കയറ്റിയ ആ മനുഷ്യനെ പരിചയപെടുത്താതെ നിങ്ങൾക്ക് എങ്ങിനെ വിടപറയാൻ ആകും?  അതുപോലെ നമ്മൾ ഒരുമിച്ചു മുംബൈ താജ് ഹോട്ടലിലെ കാഴ്ചകളെ കുറിച്ചുള്ള ഒരു ഫോട്ടോ ഫീച്ചർ, മുംബൈ നഗരത്തിലെ തെരുവുകളെക്കുറിച്ചുള്ള സമഗ്ര പഠനം ….ഇതെല്ലം ഉപേക്ഷിച്ച് .. എങ്ങിനെ സലിംഭായി നിങ്ങൾ … സലിം പുഷ്പനാഥ് ..എനിക്ക് എന്നും നിങ്ങള്‍  ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു. ആദ്യമായി വേൾഡ് ട്രാവൽ മാര്‍ട്ടിന് എന്നെ ലണ്ടനിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ നമ്മൾ പങ്കുവച്ച നിമിഷങ്ങൾ. പ്രതിഫലം ഇച്ഛിക്കാതെ എനിക്ക് മാഗസിനുകളിലേക്കു നൽകിയിട്ടുള്ള കവർ ഫോട്ടോകൾ… മറ്റുള്ളവരുടെ വളർച്ചയിൽ  നിങ്ങള്‍   എന്നും സന്തോഷവാനായിരുന്നു. നമ്മളെ കുറ്റം പറയുന്നത് ... Read more