Category: Headlines Slider Malayalam

അന്താരാഷ്ട്ര ചലച്ചിത്രോത്സവം: 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ഫെസ്റ്റിവല്‍ പ്രസിഡന്റുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഹോസ്പിറ്റാലിറ്റി, പ്രോഗ്രാം, ഫിനാന്‍സ്, മീഡിയ, ഡെലിഗേറ്റ് സെല്‍, ടെക്നിക്കല്‍, സ്പോണ്‍സര്‍ഷിപ്പ്, വോളന്റിയര്‍, ഓഡിയന്‍സ് പോള്‍,, തിയറ്റര്‍ കമ്മിറ്റി തുടങ്ങി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. പ്രളയ ദുരന്തത്തില്‍നിന്നു കരകയറുന്നതിനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമായി സംസ്ഥാനമൊട്ടാകെ ശ്രമിക്കുകയാണെങ്കിലും ഇവിടെ സാംസ്‌കാരികമാന്ദ്യം ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ചെലവുകള്‍ ചുരുക്കി അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ നടന്ന ഒരു നാട്ടിലും ചലച്ചിത്രമേളകള്‍ പോലുള്ള സാംസ്‌കാരിക പരിപാടികള്‍ വേണ്ടെന്നുവച്ചിട്ടില്ല. ദുരന്ത ബാധിതരുടെ മനസ്സിന് ഊര്‍ജ്ജം പകരാന്‍ കലയും സംഗീതവും സിനിമയും പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു സാധിക്കുമെന്നതും ചലച്ചിത്രമേള നടത്താതിരിക്കരുത് എന്ന തീരുമാനമെടുക്കാന്‍ പ്രേരകമായെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ... Read more

പപ്പടവട വീണ്ടും തുറന്നു; നന്മമരം ഇനിയില്ല

അപ്രതീക്ഷിത ഗുണ്ടാ അക്രമണത്തിന് ശേഷം പപ്പടവടയുടെ ഉടമ മിനു പൗളീന്‍ ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കുന്നു അക്രമികള്‍ അടിച്ചുതകര്‍ത്ത കലൂരിലെ പപ്പടവട ഇന്നലെ വീണ്ടും തുറന്നു. 2013 ജനുവരിയില്‍ എറണാകുളം എം ജി റോഡില്‍ ഷേണായീസ് ജംഗ്ഷനടുത്താണ് മിനു പൗളീന്‍ പപ്പടവട തുറക്കുന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അതേ രുചി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കിയാല്‍ എന്തെന്ന് തോന്നലില്‍ നിന്നാണ് മിനു സ്വന്തമായി ഒരു റെസ്റ്റോറന്റിനെക്കുറിച്ച് ചിന്തിക്കുന്നത്. കൊച്ചി സ്വദേശിനായ മിനു ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സംരംഭകയാകുന്നത്. നാലുമണി പലഹാരങ്ങളുടെ ഇതര ഭക്ഷ്യവിഭവങ്ങളുടെ നല്ല രുചികളെ ഓര്‍മിപ്പിക്കുന്ന പപ്പടവട എന്ന മോഡണ്‍ ഭക്ഷണശാലയ്ക്ക് തുടക്കമിട്ടത്. പപ്പടവട, വട, കൊഴുക്കട്ട, ബജി, വല്‍സന്‍, സുഖിയന്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന നല്ല രുചികള്‍ അവതരിപ്പിച്ച് പപ്പടവട ജനമനസ്സുകളില്‍ ഇടം നേടി. പഴങ്കഞ്ഞിയായരുന്ന അന്നത്തെ കടയിലെ ഹൈലൈറ്റ് ഡിഷ്. തുടര്‍ന്ന് 2016ല്‍ പപ്പടവടയുടെ രണ്ടാമത്തെ ശാഖ കലൂര്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്ത് തുടങ്ങി. നാടന്‍ ഇലയൂണും തനത് കേരള ... Read more

വയനാട്ടില്‍ ടീ മ്യൂസിയം തുടങ്ങി

വയനാടന്‍ ടൂറിസം മേഖലക്ക് പുത്തന്‍ പ്രതീക്ഷയുമായി പൊഴുതന അച്ചൂരില്‍ വയനാട്ടിലെ ആദ്യ ടീ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു . 1995 ല്‍ അഗ്‌നിക്കിരയായ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില മേഖലയില്‍ വയനാടന്‍ ചരിത്രം. ആദ്യ കാലങ്ങളില്‍ തേയില സംസ്‌കരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങള്‍ ആദ്യകാല ഫോട്ടോകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1911 ല്‍ നിര്‍മ്മിച്ച എച്ച്എംലിന്റെ തേയില ഫാക്ടറിയിലാണ് തേയില മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മൂന്ന് നിലകളായയാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിനകത്തേക്ക് കയറുമ്പോള്‍ തന്നെ കാണാം പഴമയുടെ പെരുമ. ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന വിവിധ യന്ത്രങ്ങളാണ് ഒന്നാം നിലയില്‍ കാണാനാവുക. കൂടാതെ അചൂരിന്റെ ജീവനുള്ള മാപ്പും ഒരുക്കിയിട്ടുണ്ട്. അചൂര്‍ സ്‌കൂള്‍, അചൂര്‍ പാലം, ദേവാലയം, ഫാക്ടറി തുടങ്ങി പ്രധാനപെട്ട സ്ഥാപനങ്ങളെല്ലാം മാപ്പില്‍ കാണാം. മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, തേയിലയില്‍ മരുന്ന് തളിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, ആദ്യകാല വീട്ടുപകരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാഴ്ച്ചകളാണ് ഉള്ളത്. ഏതൊരാള്‍ക്കും വയനാടന്‍ തേയിലയുടെ ചരിത്രം നല്ലപോലെ ... Read more

നെഹ്രു ട്രോഫി വള്ളംകളി നവംബര്‍ പത്തിന്; സച്ചിൻ തന്നെ മുഖ്യാതിഥി

പ്രളയത്തെ തുടര്‍ന്ന് മാറ്റി വെച്ച നെഹ്രു ട്രോഫി വള്ളംകളി നവംബര്‍ പത്തിന് നടത്തും. ആര്‍ഭാടങ്ങളില്ലാതെ ചെലവു ചുരുക്കിയാകും മത്സരം സംഘടിപ്പിക്കുക. നെഹ്രു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി തോമസ്‌ ഐസക്കാണ്  തീയതി പ്രഖ്യാപിച്ചത്. മുന്‍ നിശ്ചയ പ്രകാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും മന്ത്രി പറഞ്ഞു ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. കുട്ടനാടിന്റെയും ടൂറിസം മേഖലയുടേയും പുനരുജ്ജീവനം ലക്ഷ്യമിട്ടാണ് വള്ളംകളി നടത്തുക.രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതുഅഭിപ്രായത്തെ തുടര്‍ന്നാണ് നവംബർ 10-ാം തിയതിയാക്കിയത്.

ഗുരുവിനെ അറിയാം; പദ്ധതിക്ക് കേന്ദ്രാംഗീകാരം

ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ടിന് സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 118 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചതെങ്കിലും 70 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കോര്‍ത്തിണക്കിയാണ് ഈ തീര്‍ത്ഥാടന സര്‍ക്യൂട്ട് ആവിഷ്കരിച്ചത്. ഗുരു ജനിച്ച ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂര്‍ ശ്രീ ദുര്‍ഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം, കായിക്കര കുമാരനാശാന്‍ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയുള്ള തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ഭാഗമായി വന്‍തോതിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അരുവിപ്പുറത്ത് നിന്ന് ശിവഗിരി വരെ നീളുന്ന തീര്‍ത്ഥാടന സര്‍ക്യൂട്ടില്‍ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ അതാതിടങ്ങളില്‍ രേഖപ്പെടുത്തും. ശിവഗിരിയില്‍ ലൈറ്റ് ആന്‍റ് ... Read more

മൂന്നാറും തേക്കടിയും പോകാം ചൊവ്വാഴ്ച മുതൽ: അനിശ്ചിതകാല യാത്രാ നിരോധനം പിൻവലിച്ചു

നീലക്കുറിഞ്ഞി കാണാൻ പോകാം. ചൊവ്വാഴ്ച മുതൽ . മൂന്നാർ, തേക്കടി അടക്കം ഇടുക്കി ജില്ലയിലെ ഏതു വിനോദ സഞ്ചാര കേന്ദ്രത്തിലും ഒക്ടോബർ 9 മുതൽ പോകാമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം വ്യക്തമാക്കി. നേരത്തെ ഏർപ്പെടുത്തിയ അനിശ്ചിതകാല യാത്രാ നിരോധനത്തിൽ ജില്ലാ കലക്ടർ ഭേദഗതി വരുത്തി. മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മാസം 5 മുതൽ 8 വരെ മാത്രമാണ് സഞ്ചാരികൾക്കുള്ള നിരോധനമെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പിലുണ്ട്. പ്രളയക്കെടുതിയിൽ നിന്ന്  ഇടുക്കിയിലെ ടൂറിസം കര കയറുന്നതിനിടെയാണ് വീണ്ടും കനത്ത മഴ എത്തിയത്. കാലാവസ്ഥ പ്രവചനത്തെത്തുടർന്ന് ഇടുക്കിയിൽ ജില്ലാ കലക്ടർ വിനോദ സഞ്ചാര നിരോധനം പ്രഖ്യാപിച്ചിരുന്നു. അനിശ്ചിതകാല നിരോധനം ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്നതിനാൽ ടൂറിസം സെക്രട്ടറി റാണി ജോർജിന്റെ ഇടപെടലിനെത്തുടർന്നാണ് പുതിയ തീരുമാനം.

കണ്ണൂര്‍ ചിറകു വിരിക്കും ഡിസംബര്‍ 9ന്; കിയാല്‍ മാറ്റിയെഴുതും ഉത്തര കേരള ടൂറിസം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വെയാണ് ഇപ്പോഴുളളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന്റെ വിസ്തീര്‍ണ്ണം 97,000 ചതുരശ്രമീറ്ററാണ്. 1.05 ലക്ഷം ചതുരശ്രയടിയുളള അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു.വിമാനത്താവളത്തിനകത്തു തന്നെ നല്ല സൗകര്യമുളള ഹോട്ടലും ഒരുക്കിയിട്ടുണ്ട്. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായി കഴിഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും. ഇതിന്റെ പുറമെ 4 ഇവിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. 6 ഏറോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുളളത്. ബോയിംഗ് 777 പോലുളള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുളള എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേ ... Read more

ഹൗസ്ബോട്ട് റാലി മാറ്റി; പുതിയ തീയതി പിന്നീട്

ടൂറിസം മേഖലയുടെ തിരിച്ചു വരവ് അറിയിച്ച് നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന ഹൗസ്ബോട്ട് റാലി മാറ്റി. കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്നാണ്‌ തീരുമാനം. പുതിയ തീയതി ഈ മാസം പത്തിന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് ആലപ്പുഴ ഡിടിപിസി സെക്രട്ടറി എം മാലിന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രളയാനന്തരം കരുത്തോടെ തിരിച്ചുവരവിനൊരുങ്ങി ആലപ്പുഴയുടെ കായല്‍ത്തീരങ്ങള്‍. ‘ബാക്ക് ടു ബാക്ക്‌വാട്ടേഴ്‌സ്’ എന്ന പേരില്‍ ഒക്ടോബര്‍ അഞ്ചിനാണ് നെഹ്റു ട്രോഫി ഫിനിഷിംഗ് പോയിന്റില്‍ നിന്ന് ബോട്ട് റാലി സംഘടിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണിക്ക് ആലപ്പുഴ ബീച്ചില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന ബൈക്ക് റാലി,  ആലപ്പുഴ പ്രളയത്തെ  അതിജീവിച്ചതെങ്ങനെ എന്നു വിശദീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയൊക്കെ ഡിടിപിസി ആസൂത്രണം ചെയ്തിരുന്നു. 200 ഹൗസ് ബോട്ടുകള്‍, 100 ശിക്കാര വള്ളങ്ങള്‍, ചെറു വള്ളങ്ങള്‍ എന്നിവ അണിനിരക്കുന്ന റാലി ഇത്തരത്തില്‍ ലോകത്ത് തന്നെ ആദ്യമായിരുന്നു. റാലി നടക്കുന്ന  മൂന്ന് മണിക്കൂര്‍ പൊതുജനങ്ങള്‍ക്കു കായല്‍ ... Read more

ഇന്ത്യന്‍ സമ്പന്നരില്‍ മുന്നില്‍ മുകേഷ് അംബാനി തന്നെ; യൂസുഫലിക്കും രവിപിള്ളയ്ക്കും മുന്നേറ്റം; ഫോര്‍ബ്സിന്റെ പുതിയ സമ്പന്ന പട്ടിക ഇങ്ങനെ

ഫോര്‍ബ്സ് മാഗസിന്‍ 2018ലെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശതകോടീശ്വരന്‍മാരില്‍ ഒന്നാമത് റിലയന്‍സ് തലവന്‍ മുകേഷ് അംബാനി തന്നെ. പോയ വര്‍ഷം 38 ബില്ല്യണ്‍ ഡോളര്‍ ആയിരുന്ന അംബാനിയുടെ ആസ്തി ഇക്കുറി 47.3 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നു. വിപ്രോ തലവന്‍ അസിം പ്രേംജിയാണ് രണ്ടാമത്.ലക്ഷ്മി മിത്തല്‍ മൂന്നാമതും ഹിന്ദുജ കുടുംബം നാലാമതുമുണ്ട്. ഗൗതം അദാനി പത്താം സ്ഥാനത്തുണ്ട്. കോടീശ്വര പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള സാവിത്രി ജിന്‍ഡാലാണ് സ്ത്രീകളില്‍ മുന്നില്‍. മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി 4.75 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുമായി റാങ്ക് നില മെച്ചപ്പെടുത്തി ഇന്ത്യന്‍ കോടീശ്വര പട്ടികയില്‍ ഇരുപത്തിയാറാം സ്ഥാനത്തെത്തി.പോയ വര്‍ഷം പട്ടികയില്‍ ഇരുപത്തിയേഴാമാനായിരുന്നു യൂസുഫലി. മലയാളികളില്‍ രണ്ടാമത് പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള രവി പിള്ളയാണ്.പോയ വര്‍ഷം 35 ആയിരുന്നു സ്ഥാനം .3.9 ബില്ല്യണ്‍ ഡോളറാണ് ആസ്തി. യു എ ഇ എക്സ്ചേഞ്ച് സ്ഥാപകന്‍ ബി ആര്‍ ഷെട്ടി ഇന്ത്യന്‍ കോടീശ്വരില്‍ മുപ്പത്തിയെട്ടാമനായുണ്ട്.സണ്ണി വര്‍ക്കി 62,ക്രിസ് ... Read more

നീലക്കുറിഞ്ഞി യാത്രക്ക് 5 മുതൽ നിരോധനം മലയോര മേഖലകളിൽ രാത്രി യാത്ര നിയന്ത്രണം; മഴവിനയിൽ കേരള ടൂറിസം

പ്രളയം തീർത്ത പ്രതിസന്ധിയിൽ നിന്ന് കര കയറാനുള്ള കേരളത്തിലെ ടൂറിസം മേഖലയുടെ ശ്രമങ്ങൾക്കിടെ വീണ്ടും വഴിമുടക്കിയായി മഴ വരുന്നു. വെള്ളിയാഴ്ച മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നീലക്കുറിഞ്ഞി കാണാൻ സന്ദർശകരെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയോര മേഖലകളിൽ രാത്രി യാത്രാ നിയന്ത്രണവുമുണ്ട്. അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) പ്രവചിച്ചിരിക്കുകയാണ്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് ആവശ്യമായ മുന്‍കരുതലെടുക്കാനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ അതിശക്തമായ കാറ്റുണ്ടാകുകയും കടല്‍ അതിപ്രക്ഷുബ്ധമായി മാറുകയും ചെയ്യും. അതിനാല്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 5-നു മുമ്പ് സുരക്ഷിതമായ ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും നിര്‍ദ്ദേശം നല്‍കി. ... Read more

അയ്യമ്പാറ- അതിമനോഹര കാഴ്ച്ച!

  നിങ്ങള്‍ കോട്ടയത്തെ അയ്യമ്പാറയില്‍ പോയിട്ടുണ്ടോ? ദിവ്യ ദിലീപ് എഴുതുന്നു അയ്യമ്പാറ യാത്രാനുഭവം    അതിമനോഹര സ്ഥലമാണ് അയ്യമ്പാറ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കുന്നുകള്‍. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള സ്ഥലം. എന്‍റെ വീട്ടില്‍ നിന്നും അയ്യമ്പാറയ്ക്ക് അധിക ദൂരമില്ല. അങ്ങനെയാണ് അവിടെ ഒരു ഫോട്ടോ ഷൂട്ട്‌ പ്ലാന്‍ ചെയ്തത്. നാൽപതേക്കറോളം വിസ്‌തൃതിയിൽ പരന്നുകിടക്കുന്നതാണ് പാറക്കൂട്ടം. ഈരാറ്റുപേട്ടയിൽനിന്ന്‌ തീക്കോയി വഴി അരമണിക്കൂർകൊണ്ട് അയ്യമ്പാറയിലെത്താം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിലേക്ക്‌ റോഡിൽനിന്ന്‌ കാലെടുത്തുവെയ്ക്കാം. പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുവശവും അഗാധഗർത്തമാണ്. നാലുമണിക്കുശേഷം ഇവിടെ വീശുന്ന ചെറിയ തണുപ്പോടെയുള്ള കാറ്റ് ആകർഷകമാണ്. മേഘങ്ങളില്ലെങ്കിൽ സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചയും അയ്യമ്പാറയിൽ കാണാം. സമുദ്രനിരപ്പിൽനിന്ന്‌ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് അയ്യമ്പാറ. ഈരാറ്റുപേട്ടക്കാർക്ക് സുപരിചിതമെങ്കിലും ഇല്ലിക്കക്കല്ലും വാഗമണ്ണും പോകുന്നവർ പലരും അറിയാത്ത ഒരിടം എന്ന് പറയാം. ഇവിടെനിന്നാൽ ഈരാറ്റുപേട്ട ടൗൺ ഉൾപ്പെടെ കിലോമീറ്ററുകൾ ദൂരക്കാഴ്ച ലഭ്യമാവും. ഒരു ചെറിയ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്താണ് പോയത്. നമ്മളിത്തിരി ക്രേസി ആയതോണ്ട് പാറപ്പുറത്തൂന്നൊരു ... Read more

ആയിരങ്ങളെത്തി: കേരള ട്രാവൽ മാർട്ടിന് കൊടിയിറങ്ങി ; അടുത്ത കെ ടി എം 2020ൽ

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട്-2018 സമാപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്ന അവസാന ദിനം ആയിരക്കണക്കിന് പേരാണ് സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയത്.   പ്രളയത്തിനു ശേഷം കെടിഎം പോലൊരു മേള നടത്തുന്നതിന്‍റെ ഔചിത്യം പോലും ചര്‍ച്ച ചെയ്തിരുന്നുവെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കെടിഎം നടന്നില്ലായിരുന്നെങ്കില്‍ എങ്ങനെ കേരളത്തിലെ ടൂറിസം മേഖല തിരിച്ചു വരുമായിരുന്നുവെന്ന് അറിയില്ല. അതിനാല്‍ തന്നെ കെടിഎം-2018 കേരള ടൂറിസം ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.   ടൂറിസം മേഖലയെ പ്രദര്‍ശിപ്പിക്കുന്നതിനപ്പുറം പ്രളയാനന്തര കേരളത്തിന്‍റെ അതിജീവനം കൂടിയാണ് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ ലോകമറിഞ്ഞത്. 66 രാജ്യങ്ങളില്‍ നിന്നായെത്തിയ 545 പ്രതിനിധികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 1090 പ്രതിനിധികളും പൂര്‍ണതൃപ്തരായാണ് കെടിഎം പത്താം ലക്കത്തില്‍ നിന്നും മടങ്ങിയത്.   കേരള ട്രാവല്‍ മാര്‍ട്ടില്‍ വിശ്വാസമര്‍പ്പിച്ചതിന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ്  ബേബി മാത്യു  ബയര്‍മാര്‍ക്ക് നന്ദി അറിയിച്ചു. ... Read more

കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യം:  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്

 രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന് സ്ഥിരം വേദി അനിവാര്യമാണെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി റാണി  ജോര്‍ജ്.    അഭൂതപൂര്‍വ്വമായ പ്രതികരണമാണ് കേരള ട്രാവല്‍ മാര്‍ട്ടിനോട് വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം മേഖല കാണിക്കുന്നതെന്ന് കെടിഎം-2018 ന്‍റെ സമാപന ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. കെടിഎമ്മില്‍ പങ്കെടുക്കാന്‍ ലഭിക്കുന്ന അപേക്ഷകളില്‍ പലതും സ്ഥലപരിമിതി കാരണം ഒഴിവാക്കേണ്ട അവസ്ഥയുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ സെല്ലര്‍മാരെ ഉള്‍പ്പെടുത്താന്‍ തക്കവിധമുള്ള വേദി അടുത്ത തവണ കണ്ടെത്തുന്ന കാര്യം കെടിഎം സൊസൈറ്റി പരിഗണിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.   പ്രളയത്തെ തുടര്‍ന്നുണ്ടായിരുന്ന ആശങ്കകള്‍ നീക്കാന്‍ കെടിഎമ്മിലൂടെ സാധിച്ചതും വലിയ നേട്ടമാണെന്ന്റാണി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.   കെടിഎമ്മിനെത്തിയ ബയര്‍മാരില്‍നിന്ന്  കേരളത്തിന് നേരിട്ട കെടുതികളെക്കുറിച്ച് ഒന്നും മറച്ചുവച്ചില്ല എന്നുള്ളതാണ് ഈ മേളയുടെ പ്രത്യേകതയെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പറഞ്ഞു. മറിച്ച് പ്രളയബാധയില്‍ കേരളത്തിലെ ടൂറിസം വ്യവസായം നല്‍കിയ സംഭാവനകള്‍ അവരെ നേരിട്ട് മനസിലാക്കി ... Read more

പുത്തന്‍ ടൂറിസം ഉത്പന്നങ്ങള്‍ ജനസൗഹൃദമാകണം: കെടിഎം സെമിനാര്‍

 സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയിലെ പുതിയ ഉത്പന്നങ്ങള്‍ ജനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്ന് കേരളത്തിലെ ‘ടൂറിസം മേഖലയിലെ പുതിയ ഉത്പന്നങ്ങളും താത്പര്യങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.  കെടിഎം പ്രസിഡന്‍റ് ബേബി മാത്യു, മുന്‍ പ്രസിഡന്‍റ് റിയാസ് അഹമ്മദ്, മുസിരിസ് പൈതൃക പദ്ധതി എംഡി  പി എം നൗഷാദ്, ജടായു ടൂറിസം പദ്ധതി  സിഇഒ അജിത് കുമാര്‍ ബലരാമന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി  റിയാസ് കോമു, കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധി  ജോസഫ്, തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. മദന്‍കുമാര്‍ എം കെ, ഹോംസ്റ്റേ സംരംഭക  രഞ്ജിനി മേനോന്‍ എന്നിവരാണ് സെമിനാറില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ ജനങ്ങള്‍ തന്നെയാണ് പൈതൃകം എന്ന്  റിയാസ് കോമു പറഞ്ഞു. ഒന്നാം ലക്കം മുതല്‍ ജനങ്ങളുടെ കഥയാണ് ബിനാലെ പറഞ്ഞത്. അതു കൊണ്ടു തന്നെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെ പൊതുസമൂഹം ബിനാലെയെ ഏറ്റെടുത്തതെന്ന് റിയാസ് ചൂണ്ടിക്കാട്ടി. ലാറ്റിന്‍ അമേരിക്കയിലും, ആഫ്രിക്കയുടെ കോണിലിരിക്കുന്നവര്‍ക്കും ഇത് ... Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര സര്‍വീസുകള്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ, മലിന്‍ഡോ എയര്‍ എന്നിവയും ഇന്ത്യന്‍ കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവയുമാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്. റണ്‍വേയും എയര്‍സൈഡ് വര്‍ക്കുകളും ഉള്‍പ്പെട്ട 694 കോടി രൂപയുടെ ഇപിസി കോണ്‍ട്രാക്ട് ജോലികളും 498 കോടി രൂപയുടെ ടെര്‍മിനല്‍ ബില്‍ഡിങ്ങും ... Read more