Category: Column

പോകാം ചരിത്രം ഉറങ്ങുന്ന ലേപാക്ഷിയിലേക്ക്

ദൈനംദിന ജീവിതം ആവർത്തനവിരസമായി വീർപ്പുമുട്ടിക്കുന്ന സന്ദർഭങ്ങളിലാണ് ഞാൻ യാത്രകൾ പോകാറുള്ളത്. അത്തരം യാത്രകൾ മനസ്സിനെ വീണ്ടും ‘റിജുവനെയ്റ്റ്’ ചെയ്യാൻ സഹായിക്കും. ബാംഗ്ളൂരിലെ തിരക്ക് വല്ലാതങ്ങു വീർപ്പുമുട്ടിച്ചപ്പോഴാണ് നഗരത്തിന്റെ തിരക്കിൽ നിന്നും മാറി ഒരു യാത്ര ചെയ്യണമെന്ന് തോന്നിയത്. കയ്യിലാകെയുള്ളത് ഒരു ഒഴിവുദിവസം. ആ ചുരുങ്ങിയ സമയത്തിനുള്ളിൽ എവിടെ പോയിവരാം എന്ന് ചിന്തിച്ചപ്പോൾ മനസ്സിൽ ആദ്യം കടന്നു വന്നത് ലേപാക്ഷിയും. ഒരു സുഹൃത്ത്തിലൂടെയാണ് ഞാനാദ്യം ലേപാക്ഷിയെപ്പറ്റി കേൾക്കുന്നത്. ലേപാക്ഷി വീരഭദ്ര ക്ഷേത്രത്തെകുറിച്ച് അറിഞ്ഞപ്പോൾ മുതൽ തീരുമാനിച്ചതാണ് ഒരിക്കലെങ്കിലും അവിടെ പോകണം എന്ന്. ബാംഗ്ലൂരിൽ നിന്നും 123 കിലോമീറ്റർ മാറി ആന്ധ്രപ്രദേശിലെ അനന്ത്പുർ എന്ന ജില്ലയിലാണ് ലേപാക്ഷി വീരഭദ്രക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്താൽ ക്ഷേത്രത്തിലെത്തിച്ചേരാം. തിരക്കേറിയ ട്രാഫിക്കും താണ്ടി ബാംഗ്ലൂർ നഗരം കടന്നു കഴിഞ്ഞാൽ നമ്മെ കാത്തിരിക്കുന്നത് വൃത്തിയുള്ള, കുഴികളൊന്നുമില്ലാത്ത വിശാലമായ റോഡുകളാണ്. അതുകൊണ്ടുതന്നെ നഗരം കടന്നു കഴിഞ്ഞാൽ പിന്നെ യാത്ര സുഗമമായിരിക്കും. ഹൈവേ യാത്ര കഴിഞ്ഞു ലേപാക്ഷി ... Read more

അനന്തപുരിയിലെ കാഴ്ച്ചകള്‍; പത്മനാഭസ്വാമി ക്ഷേത്രവും കുതിരമാളികയും

വേനലവധിയെന്നാല്‍ നമ്മള്‍ മലയാളികള്‍ വിനോദയാത്ര പോകുന്ന സമയമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാഴ്കളാല്‍ സമ്പുഷ്ടമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന് സ്വന്തമായിട്ടുണ്ട് അത് കൊണ്ട് തന്നെ കാണാനും അറിയാനും ധാരാളമുള്ള കേരളത്തിനെക്കുറിച്ച് ടൂറിസം ന്യൂസ് ലൈവ് പുതിയ പംക്തി നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്. അനന്തപുരിയുടെ വിശേഷങ്ങളില്‍ നിന്നാണ് ടൂറിസം ന്യൂസ് ലൈവ് ആരംഭിക്കുന്നത്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. അനന്തന്‍ (മഹാവിഷ്ണു) സംരക്ഷിക്കുന്ന നാടാണ് തിരുവനന്തപുരം. അതു കൊണ്ട തന്നെ തിരുവനന്തപുരം എന്ന് കേള്‍ക്കുമ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രമാണ് ആദ്യമെല്ലാവരുടെയും മനസിലേക്ക് ഓടി എത്തുക. പത്മനാഭദാസരായ തിരുവിതാംകൂര്‍ രാജവംശം തങ്ങളുടെ രാജ്യത്തിനെയും പ്രജകളെയും പത്മനാഭന് തൃപടിദാനം നല്‍കിയതാണ്. ലോകപ്രശസ്മായ ക്ഷേത്രമാണ് പത്‌നാഭസ്വാമി ക്ഷേത്രം അതുകൊണ്ട് തന്നെ ലോകത്തിന്റെ നാനാദിക്കില്‍ നിന്നും ഭക്തരും ചരിത്രന്വേഷകരും, സഞ്ചാരികളും ദിവസവും എത്തുന്ന ആരാധനാലയം കൂടിയാണ്. എങ്ങനെ എത്താം: സമീപ വിമാനത്താവളം നഗരപരിധിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം ദൂരെയാണ്. റെയില്‍വേസ്റ്റേഷന്‍, കെ ... Read more

പോകാം പൂക്കളുടെ കൊടുമുടിയിലേക്ക് …

(വാലി ഓഫ് ഫ്ലവേഴ്സ് എന്നറിയപ്പെടുന്ന പൂക്കളുടെ താഴ്വരയിലേക്ക് (താഴ്വര എന്ന് പറയുമെങ്കിലും മലകയറി കൊടുമുടിയില്‍ എത്തണം) മാധ്യമ പ്രവര്‍ത്തക പി എസ് ലക്ഷ്മി നടത്തിയ യാത്രാനുഭവം) ഹിമാലയത്തിലേക്കൊരു യാത്ര വര്‍ഷങ്ങളായുള്ള സ്വപ്നമായിരുന്നു. പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ എസ് കെ പൊറ്റെക്കാടിന്‍റെ ഹിമാലയസാമ്രാജ്യത്തില്‍ എന്ന പുസ്തകം ആദ്യമായി വായിച്ചപ്പോള്‍ കണ്ടുതുടങ്ങിയ സ്വപ്നം. അതുകൊണ്ടൊക്കെത്തന്നെയാണ് വനിതാ സഞ്ചാരി കൂട്ടായ്മയായ അപ്പൂപ്പന്‍താടിയുടെ വാലി ഓഫ് ഫ്ളവേഴ്സ് യാത്രയെക്കുറിച്ച് കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ രജിസ്റ്റര്‍ ചെയ്തത്. യാത്രയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുതുടങ്ങിയപ്പോഴാണ് ട്രെക്കിംഗിനെക്കുറിച്ചും അതിനായി നടത്തേണ്ട തയാറെടുപ്പുകളെക്കുറിച്ചുമെല്ലാം ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. സഹയാത്രികരില്‍ പലരും മാസങ്ങള്‍ക്കുമുമ്പേ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നറിഞ്ഞിട്ടും യാത്രക്ക് രണ്ടാഴ്ചമാത്രം ശേഷിക്കെയാണ് ഞാന്‍ സായാഹ്നനടത്തമെങ്കിലും ആരംഭിച്ചത്. അങ്ങനെ ജൂണ്‍ 21ന് ഉച്ചയോടെ ഞാനുള്‍പ്പെടുന്ന ആദ്യ സംഘം വാലി ഓഫ് ഫ്ളവേഴ്സ് യാത്രക്കായി ഡെറാഡൂണില്‍ പറന്നിറങ്ങി. നാട്ടിലെ തോരാതെ പെയ്യുന്ന മഴയ്ക്കിടയിലൂടെ പറന്നുപൊങ്ങിയ ഞങ്ങളിറങ്ങിയതാകട്ടെ അസഹനീയമായ ചൂടിലേക്ക്. വാങ്ങിക്കൂട്ടിയ സ്വെറ്ററും, ജാക്കറ്റുമെല്ലാം വെറുതെയായോ എന്ന് സംശയിച്ച് ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും ... Read more

കച്ച്‌ നഹി ദേഖാ തോ കുഛ് നഹി ദേഖാ

രാവിലെ ഏകദേശം ഒന്‍പതു മണിയോടു കൂടി ഫ്‌ളൈറ്റ് അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. വിശ്വ പൈതൃക നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ വരവ്. ജീവിതത്തിലെ അതിപ്രധാനമായ രണ്ടു വര്‍ഷങ്ങള്‍ ചിലവിട്ട ആ നരച്ച നഗരം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. ഒരു പഴയ സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചതിനുശേഷം ഞാന്‍ സബര്മതിയിലേക്കു തിരിച്ചു . സബര്‍മതി, ഒരു വലിയ അഴുക്കുചാല്‍ പോലെ നഗരത്തിലെ സകല മാലിന്യങ്ങളെയും വഹിച്ചു കൊണ്ട് മന്ദം ഒഴുകി നീങ്ങി. കുറച്ചു കുട്ടികള്‍ അതില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം ഒന്നും വക വെയ്ക്കാതെ അവിടെ ബാഡ്മിന്റണ്‍ കളിക്കുന്നുണ്ടായിരുന്നു. അഹമ്മദാബാദിലെ സര്‍ഖേജ് – ഗാന്ധിനഗര്‍ ഹൈവേയില്‍ നിന്നു രാത്രി പത്തര മണിക്കുള്ള പട്ടേല്‍ ട്രാവെല്‍സിന്റെ ബസില്‍ കേറുമ്പോള്‍ മനസ്സ് ആവേശഭരിതമായിരുന്നു. നീണ്ട രണ്ടര വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷമുള്ള സോളോ ട്രിപ്പ്. കച്ഛ് ആണ് ലക്ഷ്യം. അവിടെ ശിശിരകാലത്തു നടക്കുന്ന രണ്‍ ഉത്സവം പ്രശസ്തമാണ് അതില്‍ പങ്കെടുക്കലായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. ... Read more

അയ്യമ്പാറ- അതിമനോഹര കാഴ്ച്ച!

  നിങ്ങള്‍ കോട്ടയത്തെ അയ്യമ്പാറയില്‍ പോയിട്ടുണ്ടോ? ദിവ്യ ദിലീപ് എഴുതുന്നു അയ്യമ്പാറ യാത്രാനുഭവം    അതിമനോഹര സ്ഥലമാണ് അയ്യമ്പാറ. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പാറക്കുന്നുകള്‍. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള സ്ഥലം. എന്‍റെ വീട്ടില്‍ നിന്നും അയ്യമ്പാറയ്ക്ക് അധിക ദൂരമില്ല. അങ്ങനെയാണ് അവിടെ ഒരു ഫോട്ടോ ഷൂട്ട്‌ പ്ലാന്‍ ചെയ്തത്. നാൽപതേക്കറോളം വിസ്‌തൃതിയിൽ പരന്നുകിടക്കുന്നതാണ് പാറക്കൂട്ടം. ഈരാറ്റുപേട്ടയിൽനിന്ന്‌ തീക്കോയി വഴി അരമണിക്കൂർകൊണ്ട് അയ്യമ്പാറയിലെത്താം. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാറക്കൂട്ടത്തിലേക്ക്‌ റോഡിൽനിന്ന്‌ കാലെടുത്തുവെയ്ക്കാം. പ്രവേശനഭാഗം ഒഴികെ ബാക്കി മൂന്നുവശവും അഗാധഗർത്തമാണ്. നാലുമണിക്കുശേഷം ഇവിടെ വീശുന്ന ചെറിയ തണുപ്പോടെയുള്ള കാറ്റ് ആകർഷകമാണ്. മേഘങ്ങളില്ലെങ്കിൽ സൂര്യാസ്തമയത്തിന്റെ മനോഹര കാഴ്ചയും അയ്യമ്പാറയിൽ കാണാം. സമുദ്രനിരപ്പിൽനിന്ന്‌ രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് അയ്യമ്പാറ. ഈരാറ്റുപേട്ടക്കാർക്ക് സുപരിചിതമെങ്കിലും ഇല്ലിക്കക്കല്ലും വാഗമണ്ണും പോകുന്നവർ പലരും അറിയാത്ത ഒരിടം എന്ന് പറയാം. ഇവിടെനിന്നാൽ ഈരാറ്റുപേട്ട ടൗൺ ഉൾപ്പെടെ കിലോമീറ്ററുകൾ ദൂരക്കാഴ്ച ലഭ്യമാവും. ഒരു ചെറിയ ഫോട്ടോഷൂട്ട് പ്ലാൻ ചെയ്താണ് പോയത്. നമ്മളിത്തിരി ക്രേസി ആയതോണ്ട് പാറപ്പുറത്തൂന്നൊരു ... Read more

ലക്ഷദ്വീപില്‍ പോകാം.. ഈ കടമ്പകള്‍ കടന്നാല്‍

കേരളത്തില്‍ നിന്നും ഏതാനും മണിക്കൂര്‍ ദൂരം പിന്നിട്ടാല്‍ കാണാം നീലക്കടല്‍ മതില്‍കെട്ടിയ ചെറിയ ചെറിയ ദ്വീപുകള്‍. സഞ്ചാരികളുടെ സ്വപ്നസ്ഥലമായ ലക്ഷദ്വീപാണിത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ സമൂഹം. ഇതില്‍ 11 ദ്വീപില്‍ ജനവാസമുണ്ട്. യാത്രാപ്രിയരായ എല്ലാവരേയും മോഹിപ്പിക്കുന്ന സൗന്ദര്യമുണ്ട് ലക്ഷദീപിന്. ഒരേ സമയം ചെലവു കൂടിയതും കുറഞ്ഞതുമായ യാത്രയാണ് ലക്ഷദ്വീപിലേയ്ക്ക്. എന്നാല്‍ അത്രപെട്ടെന്നൊന്നും ലക്ഷദ്വീപില്‍ എത്തിപ്പെടാന്‍ കഴിയില്ല. അതിനു ചില കടമ്പകള്‍ കടക്കണം. ലക്ഷദ്വീപിലേയ്ക്ക് പോകാനുള്ള മാര്‍ഗങ്ങള്‍ യാത്രാപ്രിയനായ മുഹമ്മദ്‌ അസ്‌ലം ഒഎം പങ്കുവെക്കുന്നു. എങ്ങനെ പോകാം കടലും കരയും സ്നേഹം തരുന്ന ലക്ഷദ്വീപിലെത്താന്‍ ആദ്യം സ്പോണ്‍സറെ കണ്ടെത്തണം. പിന്നീട് ഈ മൂന്നു വഴികള്‍ സ്വീകരിക്കാം. ഒന്ന്- യാത്ര, താമസം, താമസം ഉൾപ്പെടെ ഒരാൾക്ക് 25000 രൂപ നിരക്കില്‍ സര്‍ക്കാരിന്‍റെ ലക്ഷദ്വീപ് പാക്കേജില്‍ പോകാം. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നതിന്‍റെ രണ്ടോ മൂന്നോ മാസങ്ങള്‍ക്കു മുമ്പ് ബുക്ക് ചെയ്യണം. രണ്ട്- സ്വകാര്യ ടൂർ ഏജന്‍സികളുടെ പാക്കേജില്‍ ലക്ഷദ്വീപില്‍ പോകണം. ഒരുപാട് ഏജൻസികൾ ... Read more

ബീച്ചിനഹള്ളി; കബനിയുടെ ജലസംഭരണി

കേരളത്തിലെ കിഴക്കിന്‍റെ ദിശതേടി പോകുന്ന മൂന്ന് നദികളിലൊന്നായ കബനിയാണ് കന്നഡനാടിന്‍റെ വരദാനം. മഴക്കാലത്ത് ജീവന്‍ വിണ്ടെടുത്ത് കുതിച്ചെത്തുന്ന കബനിയുടെ ഓളങ്ങള്‍ മഴയില്ലാത്ത കര്‍ണ്ണാടക ഗ്രാമങ്ങളില്‍ വര്‍ഷം മുഴവന്‍ നനവെത്തിക്കുന്നു. അക്കരെയുള്ള ബീച്ചിനഹള്ളി എന്ന കൂറ്റന്‍ ജലസംഭരണിയില്‍ ഇവയെല്ലാം ശേഖരിച്ചുവെക്കുന്നു.  കബനിക്കരയില്‍ വേനല്‍ക്കാലം വറുതിയുടെതാണ്. വിശാലമായ നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും തീരത്തായി പരന്നു കിടക്കുന്നുണ്ടെങ്കിലും വെള്ളമില്ലെന്ന ഒറ്റക്കാരണത്താല്‍ ഇവയെല്ലാം തരിശായിക്കിടക്കുന്നു. കബനികടന്ന് ബൈരക്കുപ്പയിലെത്തിമ്പോള്‍ ഭൂമി ചുട്ടുപൊളളുന്നു. കാട് കടന്ന് അടുത്ത ഗ്രാമത്തിലെത്തുമ്പോള്‍ നോക്കെത്താ ദൂരത്തോളം ഇഞ്ചിപ്പാടം. മരത്തിന്‍റെ തണലില്ലാത്ത കന്നഡ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ തൊഴിലാളികള്‍ക്ക് വിശ്രമമില്ലാതെ ജോലിയെടുക്കുന്നു. ഞാന്‍ അവിടെത്തുമ്പോള്‍ ഇഞ്ചി കൃഷി വിത്തിറക്കലിന്‍റെയും പച്ചക്കറിയുടെ വിളവെടുപ്പിന്‍റെയും സമയമാണ്. അതിരാവിലെ മുതല്‍ നേരമിരുട്ടുന്നതുവര തൊഴിലാളികള്‍ കൃഷിയിടത്തിലുണ്ട്. കബനിയിലൂടെ ഒരു മഴക്കാലം മുഴുവന്‍ ഒഴുകി എത്തിയ ജല ശേഖരം ഇവരുടെ ഗ്രാമങ്ങളെ കുളിരണിയിക്കുന്നു. ബീച്ചിനഹള്ളി അണക്കെട്ടിന്‍റെ വിശാലമായ കൈവഴികളിലെല്ലാം ഈ വേനല്‍ക്കാലത്തും നിറയെ വെളളമുണ്ട്. ചിലയിടങ്ങളില്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും അഞ്ചുവര്‍ഷം ഉപയോഗിക്കാനുള്ള വെള്ളം സംഭരണിയിലുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്. ‘അതാ ... Read more

പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം

ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളുമുള്ള ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു പാക്കം. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഐതിഹാസികമായ ഇന്നലെകള്‍ തെളിയും. കാട്ടുചോലകള്‍ കടന്ന് കുത്തനെയുള്ള കയറ്റം കയറി കാടിന്‍റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം. പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കുറുവ ദ്വീപ്‌ റോഡിലൂടെയും മാനന്തവാടി പുല്‍പ്പള്ളി റോഡില്‍ പതിനെട്ട് കിലോമീറ്ററും സഞ്ചരിച്ചാല്‍ പാക്കമെത്താം. അഞ്ചുകിലോമീറ്ററോളം കാടിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. കുറുവദ്വീപിന്‍റെ കരയില്‍ ഏക്കര്‍കണക്കിന് ഗന്ധകശാല പാടങ്ങളെ മുറിച്ചു കടന്നാല്‍ ചെറിയ മലയിലെ ആദിവാസികളുടെ സങ്കേതമായി. ഒരുഭാഗത്ത് നിറഞ്ഞ് തുളുമ്പി കുറവയുടെ കൈവഴികള്‍ ഒഴുകി അകലുന്നു. അനേകം ചെറിയ ദ്വീപുകളുടെ കാഴ്ചയുള്ള കുന്നിലേക്ക് കാടിനിടയിലൂടെ നടവഴിയുണ്ട്. കോളനിയില്‍ നിന്നും ആരെയെങ്കിലും കൂട്ടി മാത്രമേ ഈ കോട്ടയിലേക്ക് പോകാന്‍ ... Read more

കുറച്ച് കാശ്.. കൂടുതല്‍ കാഴ്ച.. പോകാം കോട്ടയം വഴി ആലപ്പുഴയിലേയ്ക്ക്..

ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്‍റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്. കോട്ടയത്തിന്‍റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, 3.30, വൈകീട്ട് 5.15 എന്നീ സമയത്താണ് ബോട്ടുകള്‍ കോട്ടയത്തുനിന്നും പുറപ്പെടുക. കോടിമത ബോട്ടുജട്ടിക്ക് സമീപമുള്ള പോലീസ് ക്യാന്‍റീനില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ നാടന്‍ ഊണു ലഭിക്കും. ബിരിയാണി അടക്കമുള്ള മറ്റ് ഭക്ഷണങ്ങളും ചെറിയ തുകയ്ക്ക് ലഭ്യമാണ്. രാവിലെ 11.30, ഉച്ചക്ക് ഒരു മണി എന്നീ സമയങ്ങളില്‍ പുറപ്പെടുന്ന ബോട്ടുകളാണ് പൊതുവെ സഞ്ചാരികള്‍ തിരഞ്ഞെടുക്കുക. ഈ യാത്രയെ രണ്ടു രീതിയില്‍ സമീപിക്കാം. ആലപ്പുഴയിലേക്ക് ... Read more

കണ്ടുപിടുത്തങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പല സാധനങ്ങളും ഉണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. എന്നാൽ കണ്ടുപിടുത്തങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, അതും ഞാൻ താമസിക്കുന്ന സ്ഥലത്ത്നിന്ന് നടന്നു പോകാവുന്ന ദൂരത്തിൽ. ന്യൂ ജെഴ്സിയിലെ തോമസ്‌ ആൽവാ എഡിസന്‍റെ കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയെ കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്‍റെ ജീവിതത്തെ കുറിച്ചും കണ്ടുപിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും മതിയാകില്ല. 1847ൽ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസൺ പഠിക്കാൻ മിടുക്കനല്ലാത്തത് കൊണ്ട് അമ്മ വീട്ടിലിരുത്തി പഠിപ്പിച്ച കഥകൾ എല്ലാവരും കേട്ടിരിക്കും. വീടായിരുന്നു എഡിസന്‍റെ ആദ്യ ലാബ്‌. പരീക്ഷണങ്ങള്‍ക്ക് പൈസ കണ്ടു പിടിക്കാനാണ് ഗ്രാൻഡ്‌ ട്രങ്ക് റെയിൽവെയിൽ പത്ര വിതരണം നടത്തിയത്. ട്രെയിന്‍റെ ഒഴിഞ്ഞ കംപാർട്ട്‌മെന്‍റില്‍ നടത്തിയ ഒരു പരീക്ഷണം പൊട്ടിത്തെറിയിൽ അവസാനിച്ചതോടെ ആ ജോലി പോയി. അതിനു ശേഷം കുറെ കാലം ടെലിഗ്രാഫ് ഓപ്പറേറ്ററായി ജോലി ചെയ്തു. കണ്ടുപിടുത്തങ്ങളുടെ പെരുമഴ നടക്കുന്ന സമയമായിരുന്നു 19ആം നൂറ്റാണ്ടിന്‍റെ അവസാനം. ശാസ്ത്രത്തിലും കണ്ടുപിടുത്തങ്ങളിലും അതീവ താല്‍പ്പര്യമുള്ള എഡിസൺ ... Read more

ഔറംഗസീബിന്റെ നാട്ടില്‍

കഴിഞ്ഞ പെരുന്നാളിനാണ് ഔറംഗാബാദില്‍ പോയത്. യാത്ര വിവരണം എഴുതാനിരുന്നെങ്കിലും എഴുതി എഴുതി ഒരു ഒന്നൊന്നര എഴുത്തായി പോയി. അത് വെച്ച് നമുക്കൊരു മെഗാ സീരിയല്‍ അല്ല, അതിനപ്പുറവും നിര്‍മിക്കാം. വിവരണം ഒഴിവാക്കി അത്യാവശ്യം കാര്യങ്ങള്‍ മാത്രം എഴുതുന്നു. ഞങ്ങള്‍ എട്ട് പേരായിരുന്നു യാത്രക്കാര്‍. യാത്രയിലെ സംഭവങ്ങള്‍ ഒന്നും ഞാന്‍ പറയുന്നില്ല. അല്ലെങ്കിലും അതൊക്കെ അറിഞ്ഞിട്ട് എന്ത് കാര്യം. വെറുതെ വെറുപ്പിക്കല്‍സ് ആവും എന്നല്ലാതെ. യാത്ര റൂട്ട് ഇങ്ങനെ. മുംബൈയിലക്കുള്ള ട്രെയിനില്‍ (മംഗള എക്സ്പ്രസ് പോലെ കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിനായാല്‍ നല്ലത്) കയറുക. ഔറംഗാബാദിലേക്ക് കണക്ഷന്‍ കിട്ടുന്ന എതെങ്കിലും ഒരു സ്റ്റേഷനില്‍ ഇറങ്ങാം. മന്‍മഡിലാണ് ഞങ്ങള്‍ ഇറങ്ങിയത് അവിടെ നിന്നും രണ്ട് മണിക്കൂറാണ് യാത്രയുള്ളത്. വൈകീട്ട് 5.30ന് എത്തി. അവിടെ നിന്നും രാത്രി ഒമ്പത് മണിക്ക് ഔറംഗാബാദിലേക്ക് കയറി. നാട്ടില്‍ നിന്നും തന്നെ ട്രെയ്ന്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. മേക്ക് മൈ ട്രിപ്പ്, ഓയോ റൂംസ് തുടങ്ങിയ സൈറ്റുകള്‍ വഴി റൂമും മുന്‍കൂട്ടി ... Read more

യോസെമിറ്റി നാഷണല്‍ പാര്‍ക്ക്: അത്ഭുതങ്ങളുടെ താഴ് വര

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്‌. ജോൺ മുയിറിന്‍റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്‍റെ പ്രിയ സുഹൃത്ത്‌ രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്‌. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്‍റ് ബുക്ക്‌ ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു. അവിടേക്ക് പോകുന്നതിനു മുമ്പ് ഒരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. കരടി ശല്യമുള്ള സ്ഥലമായതിനാല്‍ കരടികളെ എങ്ങനെ അകറ്റി നിർത്താം എന്നതിനെ കുറിച്ചാണ് അത്. യോസമിറ്റിയിലെ കരടികൾ സ്ഥിരം ശല്യക്കാരാണ്. യാത്രികർ കളയുന്ന ഭക്ഷണമാണ് ഇതിനു കാരണം. അസാധാരണ ഘ്രാണശക്തിയുള്ള ഇവ വളരെ ദൂരെ നിന്നുതന്നെ മണം പിടിച്ചു വരും എന്നുള്ളത് കൊണ്ട് നമ്മുടെ കയ്യിലെ ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ കൂടാരത്തിന്‍റെ ... Read more

ഹവായിയില്‍ തേങ്ങ പൊതിക്കുന്നതെങ്ങനെ?

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്‍റെര്‍. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്‌കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ ഇടുന്നത് ആയിരം തവണ കണ്ട എനിക്ക് നൂറു ഡോളർ കൊടുത്തു കാണാനുള്ളത് തെങ്ങുകയറ്റമാണോ എന്ന ആശങ്ക തോന്നി. ഒരു തേങ്ങ എങ്ങനെ പൊതിക്കാം എന്നുള്ളതായിരുന്നു അടുത്തത്. ഒരറ്റം കൂർപ്പിച്ച മുള എടുത്ത് അതിൽവച്ച് നമ്മൾ നാട്ടിൽ പൊതിക്കുന്ന പോലെ തേങ്ങാ പൊതിക്കുമ്പോള്‍ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ നാട്ടിൽ സ്ഥിരം ചെയ്തു കൊണ്ടിരുന്ന പണിയായിരുന്നു ഇത്. ഒരു കല്ലെടുത്ത് പൊതിച്ച തേങ്ങ ... Read more

ഹവായ്; പുതിയ ആകാശം, പുതിയ ഭൂമി

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്.  മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക്‌ പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്‍റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. കനത്ത മഴയിലാണ് കോന ഇന്‍റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ലാവയുടെ മുകളിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. റോഡിലൂടെ കാറിൽ പോകുമ്പോള്‍ സ്റ്റോപ്പ് സൈൻ, മുമ്പില്‍ ലാവ റോഡിനു കുറുകെ ഒഴുകുന്നു. ഞങ്ങൾ എത്തുന്നതിനു മാസങ്ങള്‍ക്ക് മുമ്പാണ് പഹോവ ഗ്രാമത്തിലുള്ളവര്‍ക്ക് ലാവ പ്രവാഹത്തിൽ നിന്ന് രക്ഷപെടാൻ മാറി താമസിക്കേണ്ടി വന്നത്. അവിടെ ലാവ ഒഴുകി കടലിൽ വീഴുന്നത് ഒരു കാഴ്ചയാണ്. ഇങ്ങനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിൽ ഉണ്ടാവുന്നത്. ... Read more