Tag: pakam

പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം

ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളുമുള്ള ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു പാക്കം. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഐതിഹാസികമായ ഇന്നലെകള്‍ തെളിയും. കാട്ടുചോലകള്‍ കടന്ന് കുത്തനെയുള്ള കയറ്റം കയറി കാടിന്‍റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം. പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കുറുവ ദ്വീപ്‌ റോഡിലൂടെയും മാനന്തവാടി പുല്‍പ്പള്ളി റോഡില്‍ പതിനെട്ട് കിലോമീറ്ററും സഞ്ചരിച്ചാല്‍ പാക്കമെത്താം. അഞ്ചുകിലോമീറ്ററോളം കാടിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. കുറുവദ്വീപിന്‍റെ കരയില്‍ ഏക്കര്‍കണക്കിന് ഗന്ധകശാല പാടങ്ങളെ മുറിച്ചു കടന്നാല്‍ ചെറിയ മലയിലെ ആദിവാസികളുടെ സങ്കേതമായി. ഒരുഭാഗത്ത് നിറഞ്ഞ് തുളുമ്പി കുറവയുടെ കൈവഴികള്‍ ഒഴുകി അകലുന്നു. അനേകം ചെറിയ ദ്വീപുകളുടെ കാഴ്ചയുള്ള കുന്നിലേക്ക് കാടിനിടയിലൂടെ നടവഴിയുണ്ട്. കോളനിയില്‍ നിന്നും ആരെയെങ്കിലും കൂട്ടി മാത്രമേ ഈ കോട്ടയിലേക്ക് പോകാന്‍ ... Read more