Category: Destinations

ഫ്രഞ്ച് ലഹരി ഒഴുകുന്ന പോണ്ടിച്ചേരിയിലൂടെ

ഫ്രഞ്ച് അധിനിവേശ കോളനിയായിരുന്നു പോണ്ടിച്ചേരി. കോളനി അധിനിവേശത്തിന്‍റെ പഴമയും പ്രൗഢവുമായ അടയാളങ്ങള്‍ പേറുന്ന നഗരം. കാലത്തിന്റെ ശേഷിപ്പുകള്‍ ഇനിയും മായാതെ നില്‍ക്കുന്ന ഇവിടെ ധാരാളം സന്ദര്‍ശകരാണ് എത്താറുള്ളത്. പോണ്ടിച്ചേരി യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. അവയെ കുറിച്ച്… തിരുശേഷിപ്പുകള്‍ ഉറങ്ങുന്ന കെട്ടിടങ്ങള്‍ പോണ്ടിച്ചേരിയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ഇവിടുത്തെ കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളായി നിലകൊള്ളുന്ന പഴയകാല കെട്ടിടങ്ങള്‍. കഥ പറയുന്ന കെട്ടിടങ്ങള്‍ ആണ് ഇന്നവിടെ സ്ഥിതി ചെയുന്ന പല ഹോട്ടലുകളും. ഫ്രഞ്ച് മാതൃകയില്‍ പണിതീര്‍ത്ത കെട്ടിടത്തില്‍ ഇരുന്നു ചരിത്രവും ഫ്രഞ്ച് ഭക്ഷണവും കഴിക്കാം. അരബിന്ദോ ആശ്രമം യാത്രയിലൂടെ സമാധാനമാണ് ആഗ്രഹിക്കുന്നത്‌ എങ്കില്‍ അരബിന്ദോ ആശ്രമത്തില്‍ പോകാം. ശ്രീ അരബിന്ദോയുടെയും മദറിന്റെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ ആശ്രമം സന്ദര്‍ശിക്കാന്‍ ധാരളം ആളുകള്‍ എത്താറുണ്ട്. പേപ്പര്‍ ഫാക്ടറി പോണ്ടിച്ചേരി യാത്രയുടെ ഓര്‍മ്മക്കായി എന്തെങ്കിലും വാങ്ങി സൂക്ഷിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പേപ്പര്‍ ഫാക്ടറിയിലേക്ക് പോകാം. അരബിന്ദോയുടെ ആശ്രമത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ പേപ്പര്‍കൊണ്ട് ... Read more

ഉത്സവങ്ങളുടെ ഇന്ത്യയിലൂടെ മാര്‍ച്ചിലൊരു പര്യടനം

മഞ്ഞുകാലമിങ്ങനെ അവസാനിച്ച് മാര്‍ച്ച് എത്തിയാല്‍ പൊതുവേ യാത്രയ്ക്കായി എല്ലാരും തയ്യാറെടുക്കുന്ന സമയമാണ്. ഉത്സവങ്ങളുടെ ഉത്തരേന്ത്യയിലേക്കൊരു യാത്ര പോകാം. ഉദയ്പൂര്‍, രാജസ്ഥാന്‍ ലേക്ക് സിറ്റിയെന്നറിയപ്പെടുന്ന ഉദയ്പൂര്‍ സഞ്ചാരികളുടെ പറുദീസാണ്. മാര്‍ച്ചില്‍ നടക്കുന്ന മേവാര്‍ ഫെസ്റ്റാണ് ഉദയപ്പൂരിലെ പേരുകേട്ട ആഘോഷം. രീജസ്ഥാന്റെ എല്ലാ മനോഹാരിതയും മേവാറില്‍ ഉണ്ട്. രാജസ്ഥാനിന്റെ തനത് കലാരൂപങ്ങള്‍, നൃത്തം, സംഗീതം എന്നിവ കോര്‍ത്തിണക്കിയ ഉത്സവത്തിനോടൊപ്പം കണ്ണിനും കാതിനെയും അതിശയിപ്പിക്കുന്ന വെടിക്കെട്ടുമുണ്ട് മേളയില്‍ ഉത്സവവും കാണാം പിച്ചോള കായലില്‍ ഉല്ലാസയാത്രയും നടത്താം. ബിര്‍ ആന്‍ഡ് ബില്ലിംഗ്, ഹിമാചല്‍പ്രദേശ് ഇന്ത്യയെ പറന്ന് കാണാണമെങ്കില്‍ ബിര്‍ ആന്‍ഡ് ബില്ലിംഗില്‍ ചെല്ലണം. ഉത്തരേന്ത്യയിലെ മികച്ച പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനാണ് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. മലനിരകളും, തേയിലത്തോട്ടങ്ങളും കയറിയിറങ്ങി നടക്കാം ഒപ്പം ടിബറ്റന്‍ സംസ്‌ക്കാരത്തെയും അറിയാം. ബുദ്ധ വിഹാരങ്ങളില്‍ താമസിച്ച് മനസ്സൊന്ന് കുളിരണിയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരിടമില്ല. അജ്മീര്‍, രാജസ്ഥാന്‍ അത്തറിന്റെ മണമുള്ള അജ്മീര്‍. സൂഫി ദര്‍ഗയിലൊഴുകുന്ന സംഗീതമാണ് അജ്‌മേര്‍യാത്രയില്‍ മറക്കാന്‍ കഴിയാത്തത്. സീക്ക് സോളോസ് എന്ന പേരില്‍ സൂഫി സിദ്ധന്‍ ... Read more

സഹ്യപര്‍വതത്തിന്‍റെ രത്നാഭരണം… ലോണാവാല…

മുംബൈ നിവാസികള്‍ക്ക് തിരക്കുകളില്‍ നിന്നും ഒന്നുശ്വാസം വിടാന്‍ പറ്റിയ  ഒരിടമാണ് സഹ്യപര്‍വ്വതത്തിന്‍റെ രത്‌നാഭരണം എന്നറിയപ്പെടുന്ന ലോണാവാല. മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാല സഹ്യാദ്രിയുടെ രത്‌നം എന്നാണ് അറിയപ്പെടുന്നത്. സഹ്യാദ്രി പര്‍വത നിരകളിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ് എന്ന ചോദ്യത്തിന്‍റെ ഉത്തരം തന്നെ ലോണാവാലയെന്നാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ലോണാവാല. മഴക്കാലത്ത് പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഒക്കെയാണ് ഇവിടം ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്. അല്‍പം ചരിത്രം സംസ്‌കൃത ഭാഷയില്‍ നിന്നും രൂപമെടുത്ത പദമാണ് ലോണാവാല. സംസ്‌കൃതത്തില്‍ ലോണവ് ലി എന്നാല്‍ ഗുഹകള്‍ എന്നും ആവലി എന്നാല്‍ കൂട്ടം എന്നുമാണ് അര്‍ഥം. ലെന്‍ എന്നാല്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത വിശ്രമ സ്ഥലം എന്നും പറയും.  കരിങ്കല്ലിലും പുല്‍മേടുകളിലും തീര്‍ത്തിരിക്കുന്ന മനോഹരമാ ഇടമാണിത് ലോണാവാല എന്നതില്‍ സംശയമില്ല. ലോണാവാല ഭരിച്ചിരുന്നത് യാദവ രാജാക്കന്‍മാര്‍ ... Read more

ഈഫല്‍ ടവറിലേക്ക് യാത്ര

സപ്താത്ഭുതങ്ങളില്‍ ഒന്നായ ഫ്രാന്‍സിലെ ഈഫല്‍ ടവറിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് പ്രതീഷ് ജയ്‌സണ്‍ എഴുതുന്നു ആകാശത്തെ ചുംബിച്ച് പടുകൂറ്റന്‍ നിര്‍മിതി. ഈ വിസ്മയമൊന്നു അടുത്തു കാണുക എന്നത് ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു. ഫ്രാന്‍സിലെ ഈഫൽ ടവർ എന്ന വിശ്വ കൗതുകം എന്നെ തെല്ലൊന്നുമല്ല ഭ്രമിപ്പിച്ചിട്ടുള്ളത്‌. ഏതായാലും ഇക്കഴിഞ്ഞ യൂറോപ്യന്‍ പര്യടനത്തില്‍ ആ മോഹം സഫലമായി. പാരീസിലെത്തിയ എനിക്ക് ഈഫല്‍ ടവര്‍ കാണാനുള്ള ത്രില്ലില്‍ ആ രാത്രി ശരിക്ക് ഉറങ്ങാനായില്ല. രാവിലെ നേരത്തെ എഴുന്നേറ്റു റെഡിയായി യാത്ര തുടങ്ങി. ലൂവ് മ്യൂസിയം വരെ ഒരു ടാക്സി വിളിച്ചു, അവിടന്ന് നടന്നുപോകാം എന്ന് തീരുമാനിച്ചു. ലൂവിന്റെ മുന്നിലുള്ള ട്യുയ്ലരീസ് ഗാര്‍ഡനിലൂടെ ഈഫൽ ടവർ ലക്ഷ്യമാക്കി നടത്തം തുടങ്ങി. ധാരാളം മരങ്ങളും ചെടികളും വാട്ടർ ഫൗണ്ടനുകളും ഉള്ള മനോഹരമായ പാർക്ക് ആണിത്   കാഴ്ചയും കെണിയും കാഴ്ചകളൊക്കെ കണ്ടു നടന്നുകൊണ്ടിരിക്കെ ഞങ്ങൾ ഒരു കൂട്ടം വനിതാ മോഷ്ടാക്കളുടെ പിടിയില്‍പ്പെട്ടു . 4 പെണ്ണുങ്ങൾ ഒരു ബുക്കും പേനയുമായി ... Read more

കാടു കാണാം ആറളം പോകാം

കണ്ണൂരിലെ കാഴ്ചകള്‍ കാണാനെത്തുന്നവര്‍ ആറളം വന്യജീവി സങ്കേതം കാണാതെ പോകരുത് പ്രകൃതിയെ സ്നേഹിക്കുന്ന ആരും ആറളം മറക്കരുത്. ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂര്‍ നഗരത്തില്‍ നിന്ന് 54 കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് തലശേരി- കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകാനാവുക. കാടിനെ അടുത്തറിയാന്‍ ഞങ്ങള്‍ മുപ്പതംഗ സംഘമാണ് ആറളത്തേക്ക് യാത്രതിരിച്ചത്. പുലര്‍ച്ചെ ഏഴര മണിയോടെ തന്നെ എല്ലാവരും യാത്രക്കൊരുങ്ങി കോഴിക്കോട്ടെത്തി. നല്ലൊരു എയര്‍ബസിലായായിരുന്നു ആറളത്തേക്കുള്ള യാത്ര. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ചുള്ള ഒരു യാത്രയുടെ സന്തോഷം എല്ലാവരിലും ഉണ്ടായിരുന്നു. യാത്ര തുടങ്ങും മുന്‍പേ നാല് കുല വാഴപ്പഴവും കുപ്പിവെള്ളവുമായി ടീം ലീഡര്‍ ഫഹീമും ജോയലും ആദ്യം ബസില്‍ കയറി. ബസ് കോഴിക്കോട് പിന്നിട്ടപ്പോഴേക്കും അധ്യാപകനായ സുഹൃത്ത് ആറളത്തെക്കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയിരുന്നു. ആറളം; പേരിന്‍റെ കഥ പുഴകളുടെ നാട് എന്ന അര്‍ഥത്തിലാണ് ആറളം (ആറിന്‍റെ അളം) എന്നു പേര് വന്നത്. വടക്കുകിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്കുപടിഞ്ഞാറ് ആറളം പുഴയാലും ... Read more

സ്വര്‍ഗമാണ് സുക്കുവാലി

വടക്കു കിഴക്കിന്‍റെ വശ്യ സൗന്ദര്യം മിഴികളിലാവാഹിച്ച മഴവില്ലഴകുള്ളൊരു താഴ്‌വര. പച്ചപ്പിന്‍റെ പട്ടുചേലയുടുത്ത മൊട്ടക്കുന്നുകൾക്കു ചാരെ പീതവർണം ചാർത്തിയ പുൽക്കൊടിത്തുമ്പുകളും അവയോടു കിന്നരിക്കുന്ന കൊച്ചു കാട്ടു പൂക്കളും നിറഞ്ഞ മനോഹരമായൊരു താഴ്‌വര. ഹിമകണങ്ങൾ ഭൂമിയെ നെഞ്ചോട് ചേർത്ത് പ്രണയം കൊണ്ട് പൊതിയുന്നതിനു സാക്ഷിയായി നേർത്ത സംഗീതം പൊഴിക്കുന്ന നിശ്ശബ്ദതയും പൂനിലാവും പരിശുദ്ധിയും സൗന്ദര്യവും ഒരുമിച്ചു ചേരുന്ന പ്രകൃതിയുടെ പൂർണത…. സുക്കു വാലി. അഞ്ചു ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്ത മേഘാലയൻ വിസ്മയങ്ങളായ ദൗകി നദിയും ജീവനുള്ള വേരുപാലങ്ങളും മറ്റനേകം വെള്ളച്ചാട്ടങ്ങളും എല്ലാം മനസ്സിലൂടെ ഒരു സിനിമയിലെ ഫ്രെയിം പോലെ കടന്നുപോയ്ക്കൊണ്ടിരുന്നു.. വടക്കുകിഴക്കിന്‍റെ പർവത സൗന്ദര്യമായ നാഗാലാ‌ൻഡ് ആണ് അടുത്ത ലക്ഷ്യം. എങ്ങനെ പോകാം നാഗാലാന്‍ഡിലേക്ക്? നാഗാലാന്‍ഡിലേക്ക് പ്രവേശിക്കുന്നതിനുള്ള ആദ്യപടി അവിടേക്കുള്ള പ്രത്യേക പ്രവേശന അനുമതിപത്രം വാങ്ങുക എന്നതാണ്. ഇന്നർ ലൈൻ പെർമിറ്റ്‌ അഥവാ ഐഎല്‍പി കൂടാതെ ഉള്ള പ്രവേശനം കുറ്റകരമാണ്. നാഗാലാൻഡിലെ ദിമാപുർ ഒഴികെ മറ്റെവിടെയും പോകാന്‍ ഐഎല്‍പി നിർബന്ധമാണ്. എവിടാണ് സ്ഥലം, ... Read more

കുറഞ്ഞ ചെലവില്‍ യൂറോപ്പ് യാത്രക്ക് ചില ടിപ്പുകള്‍

വലിയ ചെലവില്ലാതെ യൂറോപ്പ് ചുറ്റി വന്നാലോ? ഒരുപാട് പണം ചെലവാക്കാതെ എങ്ങനെ യൂറോപ്പ് ചുറ്റാമെന്നു വിശദീകരിക്കുന്നു പ്രതീഷ് ജയ്സണ്‍ യൂറോപ്പിലെ 4 പ്രധാന നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ രണ്ടാഴ്ച വിനോദയാത്ര നടത്താനുള്ള പദ്ധതിയെക്കുറിച്ച് പറയാം. ഗ്രീസിലെ ആഥന്‍സ്,ഇറ്റലിയിലെ റോം, ഫ്രാന്‍സിലെ പാരീസ്,ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് എന്നിവടങ്ങളിലേക്കൊരു യാത്ര. യാത്രയ്ക്ക് വേണ്ട ചില ടിപ്സ് ഇതാ. ആദ്യ യാത്ര ആസൂത്രണം യാത്ര പോകാന്‍ ബാഗ് മുറുക്കും മുന്‍പേ ഏറ്റവുമാദ്യം വേണ്ടത് കണിശമായ ആസൂത്രണമാണ്. ദീര്‍ഘ യാത്രക്ക് ഒരു മാസം മുൻപെങ്കിലും പ്ലാനിങ് നടത്തണം. വിസയെക്കുറിച്ച് ആലോചിക്കുന്നത് പ്രാഥമിക ആസൂത്രണത്തിന് ശേഷം മതി. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ദിവസങ്ങളിലെ കാലാവസ്ഥ, ആ സമയങ്ങളില്‍ അവിടുത്തെ രാഷ്ട്രീയ സ്ഥിതി, ഇവന്‍റുകള്‍ ഇവയൊക്കെ തുടര്‍ന്ന് പരിശോധിക്കണം. ഇനി കാണേണ്ട കാഴ്ചകളെ പറ്റി വ്യക്തമായി പഠിക്കലാണ്. എല്ലാ സ്ഥലങ്ങളും എപ്പോൾ പോയാലും കാണാൻ പറ്റണം എന്നില്ല. അതുകൊണ്ട് സന്ദർശനം അനുവദിച്ചിട്ടുള്ള സമയം, പ്രവേശന നിരക്കുകൾ, ഓൺലൈൻ വഴി പ്രവേശന ടിക്കറ്റുകൾ ... Read more

നെല്ലിയാമ്പതിയിലെ മഴനൂല്‍ വന്യതകള്‍

ശാന്തതയാണ് തേടുന്നതെങ്കില്‍ നേരെ നെല്ലിയാമ്പതിക്കു വിട്ടോളൂ.. അഭിഭാഷകനും എഴുത്തുകാരനുമായ ജഹാംഗീര്‍ ആമിന റസാക്കിന്‍റെ യാത്രാനുഭവം നവ്യമായ സൌഹൃദക്കൂട്ടങ്ങളില്‍ ചിലര്‍ വനാന്തരത്തു നട്ടുവച്ച ഹൃദയോഷ്മളമായ സൗഹൃദങ്ങളുടെ കാട്ടുമരത്തണലുകളിലേക്ക്. ഇന്‍റര്‍നെറ്റും സ്മാര്‍ട്ട് ഫോണും ഒന്നുമില്ലാതെ രണ്ടു ദിവസത്തെ ധ്യാനത്തിന് പോയതായിരുന്നു നെല്ലിയാമ്പതിയിലേക്ക്. ജീവിക്കുന്ന ഇടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ഇങ്ങനെ ഒരു പ്രകൃതി വിസ്മയം ഇത്രകാലവും അറിയാതിരുന്നതില്‍, തൊട്ടറിയാതിരുന്നതില്‍ ചെറുതല്ലാത്ത അത്ഭുതം തോന്നി. തൃശൂരില്‍ നിന്ന് പ്രിയ സുഹൃത്തിന്‍റെ എസ് യു വി, മാരുതിയുടെ എസ്- ക്രോസിലാണ് യാത്ര തുടര്‍ന്നത്. ജീവിതത്തില്‍ വല്ലപ്പോഴും ചെയ്തിട്ടുള്ള, വനാന്തര യാത്രകളും, അറേബ്യയിലെ മരുഭൂ യാത്രകളും മിത്സുബിഷി പജേറോയില്‍ ആയിരുന്നു എന്നതാണ് ഓര്‍മ്മ. അതുകൊണ്ട്തന്നെ കാട്ടുപോത്തിന്‍റെ നട്ടെല്ലിന്‍റെ കരുത്തുള്ള ചീറുന്ന ഒരു വാഹനത്തെ മിസ്‌ ചെയ്തു. അപ്പോഴാണ്‌ ഈ വാഹനവും ലക്ഷ്യത്തിലേക്ക് എത്തില്ല, പാതി വഴിയില്‍ നിന്ന് മഹീന്ദ്രയുടെ ജീപ്പാണ് ശരണം എന്ന് മനസ്സിലായത്. പാലക്കാട് ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ മലയും വിനോദസഞ്ചാര ... Read more

ഗ്രാമഭംഗി ആസ്വദിക്കാം പത്തു രൂപയ്ക്ക്

ഏഴ് സ്റ്റേഷനുകൾ. ഗ്രാമങ്ങളിലൂടെ മാത്രം ഓട്ടം. കവുങ്ങിൻ തോപ്പുകൾ, തെങ്ങിൻ പറമ്പുകൾ, റബർത്തോട്ടങ്ങൾ, ഇടയ്ക്ക് വിശാലമായ വയലുകളും തേക്കും മഹാഗണിയും ഉൾപ്പെടെ വന്മരങ്ങളും. ദൂരെ പച്ചയണിഞ്ഞ മലകളും. കണ്ടുമടുത്ത കോൺഗ്രീറ്റ് കാടുകളില്ല. ഓടുമേഞ്ഞ വീടുകളും പീടികമുറികളുമാണ് അധികവും. ഈ കാഴ്ചകളൊക്കെ കാണാൻ പത്ത് രൂപ മുടക്കിയാൽ മതി. തിക്കും തിരക്കുമൊന്നുമില്ലാതെ നാല്പത് മിനിറ്റ് മനോഹരമായൊരു തീവണ്ടി യാത്ര നടത്താം. അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ റോഡ് വരെയുള്ള യാത്രയെക്കുറിച്ചാണ് പറഞ്ഞത്. മഴകഴിഞ്ഞ സമയമാണെങ്കിൽ റെയിൽവേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ അതിരാവിലത്തെ യാത്രയിൽ മഞ്ഞും തണുപ്പുമുണ്ടാകും. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ‘ എന്ന സിനിമയ്ക്ക് സെറ്റിട്ടത് ഇവിടെയാണ്. പല സിനിമകളിലെ പാട്ടു രംഗങ്ങൾക്കും ഈ റൂട്ട് ലൊക്കേഷനായിട്ടുണ്ട്. ട്രെയിൻ തുടങ്ങുന്നത് ഷൊർണൂരിൽ നിന്നാണ്. പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് അങ്ങാടിപ്പുറത്തിനും നിലമ്പൂരിനും ഇടയിലുള്ള ചെറിയ സ്റ്റേഷനുകൾ. എല്ലാം ഗ്രാമങ്ങൾ. ചരിത്രം ലണ്ടനിൽ ആദ്യത്തെ തീവണ്ടി ഓട്ടം തുടങ്ങുന്നതിന് ... Read more

കുറച്ച് കാശ്.. കൂടുതല്‍ കാഴ്ച.. പോകാം കോട്ടയം വഴി ആലപ്പുഴയിലേയ്ക്ക്..

ചെറുതും ചിലവു കുറഞ്ഞതുമായ യാത്രകള്‍ ആസ്വദിക്കുന്നവര്‍ക്ക് ഒന്നു പരീക്ഷിക്കാവുന്നതാണ് കോട്ടയത്തുനിന്നും ആലപ്പുഴയിലേക്കുള്ള ദീര്‍ഘദൂര ബോട്ടുയാത്ര. കോട്ടയം കോടിമതയില്‍ നിന്നും ജലഗതാഗതവകുപ്പിന്‍റെ ബോട്ടില്‍ ആലപ്പുഴ ബോട്ടുജട്ടിയിലേക്കുള്ള ജലയാത്രയ്ക്ക് ഒരാള്‍ക്ക് 18രൂപ മാത്രമാണ് ചിലവ്. കോട്ടയത്തിന്‍റെ ഹൃദയത്തിലൂടെ ആലപ്പുഴയിലെ നാട്ടിന്‍പുറങ്ങളെ അടുത്തറിഞ്ഞ് ഒച്ചപ്പാടുകളും ബഹളങ്ങളുമില്ലാതെ പ്രകൃതിയോടൊപ്പമുള്ള ഈ യാത്രാസൗകര്യത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. രാവിലെ 6.45 മുതല്‍ കോട്ടയം കോടിമതയില്‍നിന്നും ആലപ്പുഴയിലേക്ക് ബോട്ട് സര്‍വീസുണ്ട്. വിദേശികളും സ്വദേശികളുമായ സഞ്ചാരികളേയും കൊണ്ടാണ് കോട്ടയത്തുനിന്നും ബോട്ട് പുറപ്പെടുക. രാവിലെ 6.45, 11.30, ഉച്ചക്ക് 1, 3.30, വൈകീട്ട് 5.15 എന്നീ സമയത്താണ് ബോട്ടുകള്‍ കോട്ടയത്തുനിന്നും പുറപ്പെടുക. കോടിമത ബോട്ടുജട്ടിക്ക് സമീപമുള്ള പോലീസ് ക്യാന്‍റീനില്‍ നിന്ന് വളരെ കുറഞ്ഞ ചിലവില്‍ നാടന്‍ ഊണു ലഭിക്കും. ബിരിയാണി അടക്കമുള്ള മറ്റ് ഭക്ഷണങ്ങളും ചെറിയ തുകയ്ക്ക് ലഭ്യമാണ്. രാവിലെ 11.30, ഉച്ചക്ക് ഒരു മണി എന്നീ സമയങ്ങളില്‍ പുറപ്പെടുന്ന ബോട്ടുകളാണ് പൊതുവെ സഞ്ചാരികള്‍ തിരഞ്ഞെടുക്കുക. ഈ യാത്രയെ രണ്ടു രീതിയില്‍ സമീപിക്കാം. ആലപ്പുഴയിലേക്ക് ... Read more

ഏഷ്യയിലെ രാജ്യങ്ങള്‍ക്ക് വിസയില്ലാതെ ലോകം ചുറ്റാം

ലോകത്തിലെ വിനോദസഞ്ചാരത്തിന് പ്രാധാന്യമുള്ള 180 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ നിന്നുള്ളവര്‍ക്ക് മറ്റുരാജ്യങ്ങളിലേക്കുള്ള യാത്രാ വിസ ഫ്രീയാണ്. ഈ രണ്ട് രാജ്യങ്ങളും ഏഷ്യയില്‍ നിന്നുള്ളതാണ്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ജപ്പാനും സിംഗപ്പൂരുമാണ് ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് സംവിധാനമുള്ളത്. 180 രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിസയില്ലാതെ സഞ്ചരിക്കാനാകും. ഇരു രാജ്യങ്ങളും സമാധാനം നിറഞ്ഞ വാണിജ്യ ശക്തിയായത് ഇവിടുത്തെ പൗരന്മാര്‍ വ്യാപാരത്തിലും നിക്ഷേപ പ്രക്രിയയിലും വ്യാപൃതരായിരിക്കുന്നതിനാലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ആന്‍ഡ് ഗ്ലോബലൈസേഷന്‍ സെന്റര്‍ സീനിയര്‍ ഫെലോ ആയ പരാഗ് ഖന്ന പറയുന്നു. രണ്ടാം സ്ഥാനം ജര്‍മനിക്കാണ്. 179 രാജ്യങ്ങളിലേക്കു ഫ്രീ വിസയില്‍ സഞ്ചരിക്കാം. ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ സ്വീഡന്‍ ദക്ഷിണ കൊറിയ എന്നിവയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 178 രാജ്യങ്ങളിലേക്കാണ് ഇവിടെ നിന്നും വിസാ ഫ്രീ സഞ്ചാരമുള്ളത്. നോര്‍വേ, യു.കെ. ഓസ്ട്രിയ നെതര്‍ലാന്‍ഡ്സ് പോര്‍ച്ചുഗല്‍ രാജ്യങ്ങളാണ് പട്ടികയില്‍ നാലാമത്. ഇവിടെ നിന്നും 177 രാജ്യങ്ങളിലേക്ക് ഫ്രീ വിസയില്‍ പോകാം. ... Read more

റാണി പത്മാവതിയുടെ ചിത്തോര്‍ കോട്ടയുടെ വിശേഷങ്ങള്‍

റാണി പത്മാവതിയും രത്തന്‍ സിംഗ് രാജാവും ജീവിച്ച ഓര്‍മകളുറങ്ങുന്ന ചിത്തോര്‍ കൊട്ടാരം. പ്രണയം ബാക്കിവെച്ച അകത്തളങ്ങള്‍, സംഗീതവും നൃത്തവും കൊണ്ട് അലങ്കാരമായിരുന്ന രാജസദസ്സ്. വിവാദങ്ങള്‍ക്കൊടുവില്‍ പത്മാവത് പ്രദര്‍ശനത്തിനെത്തിയപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞത്‌ ചരിത്രമാണ്. അലാവുദ്ദീന്‍ ഗില്‍ജിയും, പത്മാവതിയും, രത്തന്‍ സിങ്ങും നിറഞ്ഞു നിന്ന സിനിമയില്‍ മറ്റൊരു കഥാപാത്രമുണ്ട്, ശരിക്കും ചരിത്രത്തെ അനുഭവിച്ചറിഞ്ഞ ചിത്തോര്‍ കൊട്ടാരം. ഒരു രാജവാഴ്ചയുടെ കഥയറിയാവുന്ന, രാജപുത്രന്‍റെയും റാണിയുടെയും പ്രണയവും മരണവും ഏറ്റുവാങ്ങിയ ജീവിച്ചിരിക്കുന്ന ചരിത്ര സ്മാരകം. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ് ചിത്തോറിലെ റാണി പത്മാവതിയുടെ കൊട്ടാരം ഉള്‍പ്പെടുന്ന കോട്ട. 691 ഏക്കര്‍ സ്ഥലത്താണ് ഈ കോട്ട നില്‍ക്കുന്നത്. ഏഴാം നൂറ്റാണ്ടിന്‍റെ രാജകീയ പ്രൗഢിയില്‍ നിലനില്‍ക്കുന്ന കോട്ട സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമാണ്. ചരിത്ര ശേഷിപ്പുകള്‍ പേറിയാണ് ഇപ്പോഴും കോട്ടയും കൊട്ടാരവും നിലനില്‍ക്കുന്നത്. കൊട്ടക്കുള്ളിലെ ക്ഷേത്രങ്ങളും കൊത്തുപണികളും ഇടനാഴികളും ആരെയും ആവേശം കൊള്ളിക്കും. അക്കാലത്ത് രാജാവും പടയാളികളും ഉപയോഗിച്ചിരുന്ന ആയുധങ്ങളും സഞ്ചാരികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അറുനൂറടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോട്ട ... Read more

വര്‍ണങ്ങള്‍ സമ്മാനിക്കുന്ന നൂഗ് നൂച്ച് വില്ലേജ്

തായ്‌ലന്‍ഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിലൊരു പൂന്തോട്ടമുണ്ട്. കണ്ടാലും കണ്ടാലും കാഴ്ചകള്‍ തീരാത്ത വര്‍ണങ്ങള്‍ നിറഞ്ഞ ഉദ്യാനം. നൂഗ് നൂച്ച് വില്ലേജ് എന്നറിയപ്പെടുന്ന പൂന്തോട്ടമാണ് കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. 600 ഏക്കറിലാണ് ഈ വില്ലെജ് വ്യാപിച്ചു കിടക്കുന്നത്. കുന്‍പിസിറ്റ്, കുന്‍ നൂഗ്നൂച്ച് തന്‍സാജ എന്നിവര്‍ ചേര്‍ന്ന് 1954ലാണ് ബാങ്കോക്ക് പട്ടായയിലുള്ള ഈ സ്ഥലം വാങ്ങിയത്. പ്രകൃതി സ്നേഹിയായ കുന്‍ നൂഗ്നൂച്ച് തരിശായി കിടന്ന ഈ സ്ഥലത്ത് പൂന്തോട്ടം നിര്‍മിക്കാന്‍ തീരുമാനിച്ചു. സ്വന്തം പേരുതന്നെ ഉദ്യാനത്തിനും നല്‍കി. നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. 1980ല്‍ പൊതുജനങ്ങള്‍ക്കായി നൂഗ് നൂച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുറന്നു കൊടുത്തു. ക്രമേണ ഇതു ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ നൂഗ്നൂച്ചിന്‍റെ മകനാണ് ഇതിന്‍റെ അവകാശി. ഫ്രഞ്ച് ഗാര്‍ഡന്‍, യൂറോപ്യന്‍ ഗാര്‍ഡന്‍, സ്റ്റോണ്‍ഹെഞ്ച് ഗാര്‍ഡന്‍, ഇറ്റാലിയന്‍ ഗാര്‍ഡന്‍, ഉറുമ്പ് ടവര്‍, ചിത്രശലഭക്കുന്ന്, ഓര്‍ക്കിഡ് ഗാര്‍ഡന്‍, പൂക്കളുടെ താഴ്വര എന്നിങ്ങനെ ഈ വില്ലേജിനെ പലതായി തിരിച്ചിരിക്കുന്നു. വിശാലമായ കമാനം കടന്നു ചെല്ലുമ്പോള്‍ സഞ്ചാരിയെ ... Read more

നീലക്കുറിഞ്ഞി പൂക്കാറായി: തയ്യാറെടുത്ത് മൂന്നാര്‍

പണ്ട്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വിസ്മയം വരവായി. പൂക്കള്‍ നിറഞ്ഞ നീലപ്പരവതാനി വിരിക്കാന്‍ മൂന്നാറിലെ മലമടക്കുകളും ഒരുങ്ങി. നീലക്കുറിഞ്ഞി കാഴ്ചകള്‍ക്ക് വ്യത്യസ്ത പാക്കേജുകളാണ് വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞി സീസണ്‍. നിയന്ത്രണങ്ങള്‍  നീലക്കുറിഞ്ഞി സീസണില്‍ സ്വകാര്യവാഹനങ്ങള്‍ മൂന്നാര്‍ ടൗണില്‍ നിന്നും ഇരവികുളം പാര്‍ക്ക് ഭാഗത്തേക്ക് അനുവദിക്കില്ല.സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ അവ നിശ്ചിത പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെനിന്നും കെഎസ്ആര്‍ടിസി,ഡിടിപിസി വാഹനങ്ങളില്‍ ഇരവികുളം പാര്‍ക്കിലുള്ള ചെക്ക് പോസ്റ്റില്‍ എത്തണം.തുടര്‍ന്ന്‍ വനം വകുപ്പ് വാഹനങ്ങളിലാണ് പാര്‍ക്കിലേക്ക് പോകേണ്ടത്.ഇതേ നിലയിലാകും തിരിച്ചെത്തേണ്ടതും. കഴിഞ്ഞ നീലക്കുറിഞ്ഞി സീസണിലെ സന്ദര്‍ശകത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.നീലക്കുറിഞ്ഞി സീസണുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തകര്‍പ്പന്‍ പ്രചാരണം കുറിഞ്ഞി സീസണെ ലോക ടൂറിസം മാപ്പില്‍ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാകും പ്രധാന പ്രചാരണം.ടൂറിസം വെബ്സൈറ്റിലേക്കും യു ട്യൂബ് ചാനലിലേക്കും കുറിഞ്ഞിയെക്കുറിച്ച് വിവരങ്ങള്‍ തേടുന്ന പത്തു ലക്ഷം ... Read more

സ്വര്‍ണഇലകള്‍ പൊഴിക്കുന്ന ഒറ്റമരം

ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പോഴിക്കുന്ന ഒറ്റമരം. വര്‍ണ ശോഭയില്‍ മോഹിപ്പിക്കുന്ന ഈ മരം ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ്. 1400 വര്‍ഷം പഴക്കമുണ്ട് ഈ ഒറ്റമരത്തിന്. ജീവിക്കുന്ന ഫോസില്‍ എന്നാണ് മരത്തിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുക. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നത്. സോങ്ഗാന്‍ മലനിരകളിലാണ് ക്ഷേത്രവും മരവുമുള്ളത്. ഇവിടുത്തെ കാലാവസ്ഥയാണ് ഇത്ര വര്‍ഷമായിട്ടും മരത്തെ നശിക്കാതെ കാത്തുസൂക്ഷിക്കുന്നത്. പ്രകൃതിയിലെ ഒരു പ്രതിഭാസവും മരത്തിന്‍റെ ജീവനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. വര്‍ഷം കഴിയുംതോറും മരത്തിന്‍റെ ആരോഗ്യം വര്‍ധിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയുടെ അത്ഭുതമെന്നു വേണമെങ്കില്‍ മരത്തിനെ വിളിക്കാം എന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്. നിലത്തു വീഴുന്ന ഇലകള്‍ നീക്കം ചെയ്യാറില്ല. മരത്തെ ഒന്നുതൊടാം എന്നാഗ്രഹിച്ച് ഗു ഗുന്യായിലേക്ക് ... Read more