Category: Uncategorized

സൗദിയില്‍ തൊഴില്‍ ഉപമന്ത്രി വനിത: സ്ത്രീകള്‍ക്ക് സൈന്യത്തിലും ചേരാം.

ഡോ. തമദര്‍ ബിന്ത് യൂസഫ്‌ അല്‍ റമ്മ. ചിത്രം: അല്‍ അറേബ്യ റിയാദ്: സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖല തുറന്നിട്ട്‌ സൗദി അറേബ്യയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ രാജാവ്. തൊഴില്‍ വകുപ്പ് ഉപമന്ത്രിയായി ഡോ. തമദര്‍ ബിന്ത് യൂസഫ്‌ അല്‍ റമ്മയെ നിയമിച്ചു. ഈ വകുപ്പിന്‍റെ ഉന്നത പദവിയിലെത്തുന്ന ആദ്യ വനിതയാണ്‌ അല്‍ റമ്മ. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും റേഡിയോളജി,മെഡിക്കല്‍ എന്‍ജിനീയറിംഗ് ഡോക്ടറേറ്റ് ധാരിയാണ് അല്‍ റമ്മ.കിംഗ് സൗദ് സര്‍വകലാശാലയില്‍ അധ്യാപികയായിരുന്നു പുതിയ ഉപമന്ത്രി. നേരത്തെ യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ സൌദിയെ പ്രതിനിധീകരിച്ചിട്ടുണ്ട് അല്‍ റമ്മ. സൈനിക മേധാവികളെയും സൗദി ഭരണകൂടം മാറ്റിയിട്ടുണ്ട്. അതിനിടെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ ചേരാമെന്ന സുപ്രധാന പ്രഖ്യാപനവുമായി സൗദി രംഗത്തെത്തി. ആദ്യമായാണ്‌ സൗദി സ്ത്രീകളെ സൈന്യത്തിലെടുക്കുന്നത്. റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക്സൈനിക തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ആധിയൊഴിയാതെ മാലദ്വീപ്: റിസോര്‍ട്ടുകളും ഹോട്ടലുകളും പൂട്ടുന്നു

മാലെ: രാഷ്ട്രീയ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മാലദ്വീപില്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പലതും ആളില്ലാതെ അടച്ചുപൂട്ടുന്നു. സന്ദര്‍ശകര്‍ യാത്ര റദ്ദാക്കുന്നത് പതിവായതോടെയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ പല റിസോര്‍ട്ടുകളും ഹോട്ടലുകളും അടച്ചിടുന്നത്. പ്രതിദിനം നാല്‍പ്പത് ശതമാനം ബുക്കിംഗുകളാണ് മാലദ്വീപില്‍ റദ്ദാക്കുന്നത്. ഇന്ത്യ,ചൈന അടക്കം നിരവധി രാജ്യങ്ങള്‍ അവിടേക്ക് പോകരുതെന്ന് സ്വന്തം പൌരന്മാരോട്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വേനല്‍ക്കാലത്ത് മാലദ്വീപിലേക്ക് വരാന്‍ നിശ്ചയിച്ചിരുന്ന പല ചാര്‍ട്ടര്‍ വിമാനങ്ങളും റദ്ദാക്കിയെന്നാണ് വിവരമെന്ന് വിനോദ സഞ്ചാര മേഖലയിലെ കൂട്ടായ്മയായ എല്‍എഎം അറിയിച്ചു. മാലദ്വീപിലെ അടിയന്തരാവസ്ഥ ഇക്കഴിഞ്ഞ 20നു മുപ്പതു ദിവസം കൂടി നീട്ടിയിരുന്നു. അടിയന്തരാവസ്ഥ നീട്ടുന്നത് നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. തടവിലുള്ള പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഫെബ്രുവരി 2നു സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ പ്രതിസന്ധി ഉടലെടുക്കുന്നത്.

കനകക്കുന്നില്‍ അക്ഷരോത്സവത്തിന് തുടക്കം

വെര്‍ച്ചല്‍ ലോകത്ത് യാത്രാവിവരണ സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ച് സംവദിച്ചു കൊണ്ട് കനക്കുന്നില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് ആരംഭമായി. എഴുത്ത്കാരി ഷെറീന്‍ ഖ്വാദ്രി മോഡറേറ്റര്‍ ആയ ചടങ്ങില്‍ സ്‌കോട്ടിഷ് ചരിത്രകാരനും എഴുത്തുകാരനുമായ വില്യം ഡാല്‍ഡറിംപിള്‍ , എം.പി വീരേന്ദ്രകുമാര്‍,സന്തോഷ് ജോര്‍ജ് കുളങ്ങര എന്നിവരായിരുന്നു മുഖ്യപ്രഭാഷകര്‍. സ്വന്തം പുസ്തകത്തിലെ വരികള്‍ വായിച്ച് അക്ഷരസദസ്സിനെ കൈയ്യിലെടുത്തു. യാത്രാനുഭവങ്ങളെയും ചരിത്രദര്‍ശനങ്ങളെയും കഥകളായി അവതരിപ്പിച്ച് കേഴ്‌വിക്കാരില്‍ വിസ്മയം സൃഷ്ടിച്ചു. സഞ്ചാരസാഹിത്യം പിന്നിലേക്ക് മാറുകിലെന്ന് ഡാല്‍റിംപിള്‍ തെളിയിക്കുകയായിരുന്നു. ഗൂഗിള്‍ ചെയ്ത ലോകത്തെ അറിയുന്ന നവതലമുറയുടെ കാലത്തും സഞ്ചാരസാഹിത്യത്തിന് പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് എം.പി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. യാത്രകളിലൂടെ പകര്‍ന്ന് കിട്ടുന്ന അറിവുകളുടെ വെളിച്ചം ജീവിതവിജയം എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അനുഭവങ്ങളിലൂടെ പറഞ്ഞു.

ബജറ്റ് നാളെ: പ്രതീക്ഷയോടെ ടൂറിസം മേഖല

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് നികുതി പരിഷ്കരണം. ജിഎസ്ടി നടപ്പാക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി.കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നെങ്കിലും ആത്യന്തിക പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തായ്ലാന്‍ഡ്,മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ആഗോള തലത്തിലെ നികുതി കണക്കിലെടുക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്)നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളുടെ നികുതി കുറയ്ക്കുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും.നിലവില്‍ 2500-7500 നിരക്കിലുള്ള ഹോട്ടലുകള്‍ക്കും ... Read more

Japan raises warning level on volcano cluster

Japan’s Meteorological Agency raised the alert on the Zao range (a cluster of volcanoes in northern Japan) from two to one, which means travellers should stay away from the crater. “A number of small earth movements were detected on Tuesday, along with a slight bulging of the ground in one area. There is a possibility of a small-scale eruption,” the agency said in a statement. It also warned of the possibility that volcanic rocks could be thrown as far as 1.2 km in any eruption. They stand at 1,841 metres (6,040 feet) at their highest point.

അഴകിന്‍റെ മലയാളിത്തം; തെന്നിന്ത്യന്‍ സുന്ദരിയുമായി വര്‍ത്തമാനം

തെന്നിന്ത്യന്‍ സൗന്ദര്യറാണി പട്ടം മലയാളി പെണ്‍കൊടിക്ക്.  2018ലെ ദക്ഷിണേന്ത്യന്‍ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് കൊടുങ്ങല്ലൂര്‍ സ്വദേശി   ലക്ഷ്മി മേനോനാണ് .  സൗന്ദര്യ വഴികളെക്കുറിച്ച് ലക്ഷ്മി ടൂറിസം ന്യൂസ് ലൈവ് പ്രതിനിധി നീരജ സദാനന്ദനോട് സംസാരിക്കുന്നു പേഴ്‌സണലി ഞാന്‍ ലക്ഷമി മേനോന്‍ തൃശ്ശൂര്‍ കൊടുങ്ങലൂര്‍ സ്വദേശി. അങ്കമാലി കുസാറ്റ് എന്‍ജിനിയറിംഗ് കോളേജില്‍  ഇലക്ട്രോണിക്‌സ് ആന്‍് കമ്യൂണിക്കേഷന്‍ പഠിച്ചു . പഠനശേഷം മോഡലിംഗിലേക്ക് തിരിഞ്ഞു. സൗന്ദര്യവും ബുദ്ധിവൈഭവും ഒരുപോലെ മാറ്റുരയ്ക്കുന്ന മത്സരമായിരുന്നല്ലോ  എങ്ങനെയായിരുന്നു മത്സരത്തിന്റെ രീതികള്‍ ഓഡിഷനായി ഫോട്ടോസ് അയച്ചു സെലക്ടായപ്പോഴേ സന്തോഷം തോന്നി. പിന്നെ മികച്ച ഗ്രൂമിങ്ങായിരുന്നു ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ലഭിച്ചത്. ഓഡിഷന്‍ ആരംഭിച്ച ദിവസത്തെ കുട്ടികള്‍ ആയിരുന്നില്ല മത്സരത്തിന്റെ അവസാന ദിവസമായപ്പോഴേക്കും. തികച്ചും ഞങ്ങളുടെ കാഴ്ച്ചപ്പാടിനെ തന്നെ മാറ്റുന്ന രീതിലിലായിരുന്നു ക്ലാസുകള്‍. എപ്പോഴാണ്  ലക്ഷമി മോഡലിംഗിലേക്ക് തിരിഞ്ഞത് കോളേജ് ടൈമിലായിരുന്നു, പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണായ്ക്ക് വേണ്ടിയായിരുന്നു ആദ്യ മോഡലിംഗ്. പിന്നെ കോളേജിന് ശേഷം ഒരുപാട് കമ്പനികള്‍ക്ക് വേണ്ടി മോഡലിംഗ് ചെയ്തു. അങ്ങനെയാണ് ... Read more

ദക്ഷിണേന്ത്യന്‍ സുന്ദരിയെ ഇന്ന്‌ അറിയാം

ദക്ഷിണേന്ത്യന്‍ സുന്ദരിയെ കണ്ടെത്താനായി പെഗാസസ്‌ സംഘടിപ്പിക്കുന്ന മിസ്സ് സൗത്ത് ഇന്ത്യ മത്സരം ഇന്ന് വൈകുന്നേരം 6 മണിക്ക് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. ഡോ.അജിത് രവി നടത്തുന്ന 16ാമത് മിസ്സ് സൗത്ത് ഇന്ത്യ മത്സരമാണിത്. മത്സരത്തിന് മുന്നോടിയായി ഗ്രൂമിംങ് സെക്ഷന്‍ ആരംഭിച്ചു. യോഗ,മെഡിറ്റേഷന്‍,വ്യക്തിത്വ വികസനം,സൗന്ദര്യ സംരക്ഷണം,ക്യാറ്റ് വാക്ക് ട്രെയിനിംങ്,ഫോട്ടോഷൂട്ട്,ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങുന്ന ഗ്രൂമിംങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും.മോഡലിംങ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍ സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിങ്ങ് പാനലില്‍ അണിനിരക്കുന്നത്.

ബിറ്റ് കോയിന്‍: ചില അക്കൌണ്ടുകള്‍ മരവിപ്പിച്ചു

;മുംബൈ : ബിറ്റ് കോയിന്‍ വിനിമയവുമായി ബന്ധപ്പെട്ട് സംശയാസ്പദ ഇടപാടുകള്‍ നടന്നെന്ന് കരുതുന്ന ചില അക്കൌണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു.സസ്പെന്‍ഡ് ചെയ്യാത്ത അക്കൌണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എസ്ബിഐ, ആക്സിസ് , എച്ച്ഡിഎഫ് സി, യെസ്, ഐസിഐസിഐ ബാങ്കുകളാണ് അക്കൌണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തത്. ബിറ്റ് കോയിന്‍ ഇടപാടുകാരായ നൂറുകണക്കിന് പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തുന്ന എക്സ്ചെയ്ഞ്ചുകളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയെത്തുടര്‍ന്നാണ്‌ നടപടി. 17 മാസത്തിനിടെ 22,400 കോടി രൂപയുടെ ഇടപാടാണ് ക്രിപ്റ്റോ എക്സ്ചെഞ്ചുകളില്‍ നടന്നതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. യുവനിക്ഷേപകര്‍, റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍,സ്വര്‍ണാഭരണ ശാല ഉടമകള്‍ എന്നിവരാണ് ബിറ്റ്കോയിന്‍ ഇടപാടുകാര്‍ ഏറെയും. മുംബൈ, ഡല്‍ഹി, ബംഗലൂരു, പുണെ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ക്രിപ്റ്റോകറന്‍സി ഇടപാട് ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല. എന്നാല്‍ ഇത് രാജ്യത്തിന് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് ആര്‍ബിഐയുടെയും ധന മന്ത്രാലയത്തിന്റെയും മുന്നറിയിപ്പ്. മാര്‍ച്ചില്‍ അര്‍ജന്റീനയില്‍ ചേരുന്ന ജി20 സമ്മേളനം ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും