Tag: Taj Mahal

Letters of Intent awarded to 9 agencies for 22 monuments

The Ministry of Culture and Archaeological Survey of India (ASI), has conducted the 3rd Award Ceremony of Adopt a Heritage Project at New Delhi for awarding the Letters of Intent to the shortlisted agencies under Phase IV of the project. The project ‘Adopt a Heritage: Apni Dharohar, Apni Pehchaan’ was launched on 27th September 2017, that aims to preserve the rich natural heritage and culture of India, for the smooth promotion of tourism to the country. Under the Phase -4 of the project, around 22 monuments has been undertaken by 9 agencies to ‘protect, preserve and market’ the heritage of ... Read more

താജിനെ ചൊല്ലി തര്‍ക്കം;ഷാജഹാന്റെ ഒപ്പുമായി വരാന്‍ സുപ്രീം കോടതി

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും തമ്മിലുള്ള താജ്മഹലിന്റെ പേരിലുള്ള അവകാശതര്‍ക്കത്തിനിടയില്‍ സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്ത് പണിത താജ്മഹലിന്റെ അവകാശം ചക്രവര്‍ത്തി തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീംകോടതി ഇത് തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീം കോടതി ബര്‍ജി നല്‍കിയത്. ഈ ഹര്‍ജിക്ക് മേലുള്ള വാദം നടക്കുന്നതിനിടെയാണ് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പ് സഹിതമുള്ള രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കാന്‍ ബോര്‍ഡിനോട് സുപ്രീം കോടതി പറഞ്ഞത്. താജ് വഖഫ് ബോര്‍ഡിന്റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. വഖഫ് ബോര്‍ഡിന്റെ മുതിര്‍ന്ന ... Read more

താജ്മഹല്‍ കാണാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം

ഏപ്രില്‍ ഒന്ന് മുതല്‍ താജ്മഹലില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം മൂന്നു മണിക്കൂര്‍ മാത്രം. പ്രണയത്തിന്‍റെ അനശ്വര സ്മാരകത്തില്‍ സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ തീരുമാനം. പുതിയ തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു. സന്ദര്‍ശകരെ നിയന്ത്രിക്കല്‍ സിഐഎസ്എഫിന് വലിയ തലവേദനയാണ്. അവധി ദിവസങ്ങളില്‍ അന്‍പതിനായിരത്തിലേറെപ്പേരാണ് താജ് മഹലില്‍ എത്തുന്നത്. പതിനഞ്ചു വയസിനു താഴെയുള്ളവര്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ അവരുടെ എണ്ണം കണക്കില്‍ വരുന്നുമില്ല.

താജിലും ജന്തര്‍മന്ദറിലും പരസ്യം തെളിയും: പൈതൃക സ്മാരകങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വഴിയൊരുങ്ങുന്നു

താജ് മഹല്‍ അടക്കം രാജ്യത്തെ പൈതൃക സ്മാരകങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വഴിയൊരുങ്ങുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ പൈതൃക സ്മാരക കേന്ദ്രം ദത്തെടുക്കല്‍ പദ്ധതി പ്രകാരം വന്‍ കമ്പനികള്‍ സ്മാരക സംരക്ഷണത്തിന് ക്യൂ നില്‍ക്കുകയാണ്. 105 പൈതൃക സ്മാരകങ്ങളിലാണ് അടിസ്ഥാന സൗകര്യ വികസനത്തിന്‌ വഴിയൊരുങ്ങുന്നത്. ഇവിടെ ശുചിമുറികള്‍,കുടിവെള്ളം,അംഗ പരിമിതര്‍ക്ക് സൗകര്യം,ദീപ വിതാനം,ഭക്ഷണശാല,ശുചിത്വം, ടിക്കറ്റ് വിതരണം എന്നിവയുടെയൊക്കെ ചുമതല നടത്തിപ്പ് ലഭിക്കുന്നവര്‍ക്കാകും. വന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി പദ്ധതിയില്‍ സ്മാരക സൗഹൃദവും ഉള്‍പ്പെടുത്താം. ജിഎം ആര്‍, ഐടിസി എന്നിവരാണ് താജിനായി രംഗത്തുള്ളത്. പരിപാലനം ആര്‍ക്ക് കൈമാറുമെന്ന് വൈകാതെ നിശ്ചയിക്കും. ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ പരിപാലനത്തിന് രംഗത്തുള്ളത് എസ്ബി ഐ ഫൗണ്ടേഷനാണ് ഒഡിഷയിലെ സൂര്യക്ഷേത്രത്തിനു ടികെ ഇന്‍റര്‍നാഷണലാണ് രംഗത്ത്‌. കുത്തബ്മീനാര്‍, കര്‍ണാടകയിലെ ഹമ്പി ക്ഷേത്രം,മഹാരാഷ്ട്രയിലെ അജന്താ ഗുഹ, കശ്മീരിലെ ലേ പാലസ് എന്നിവയ്ക്ക് രംഗത്തുള്ളത് യാത്ര ഓണ്‍ലൈനാണ്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. പുരാവസ്തു വകുപ്പിന്‍റെ മാര്‍ഗരേഖ ലംഘിക്കുന്നെന്നു തോന്നിയാല്‍ ഏതു സമയവും കരാര്‍ റദ്ദാക്കാം.

Ten tourism sites to be developed into iconic destinations: K J Alphons

Colva Beach, Goa The Ministry of Tourism has identified ten prominent tourist sites for development into iconic tourist destinations in the country. The plan was announced during the Budget Announcements of 2018-19. The ministry has identified the sites based on the criteria of footfall, regional distribution, potential for development and ease of implementation. Dholavira The tourism sites which are selected for development are Taj Mahal & Fatehpur Sikri (Uttar Pradesh), Ajanta and Ellora (Maharashtra), Humayun Tomb, Qutub Minar and Red Fort (Delhi), Colva Beach (Goa), Amer Fort (Rajasthan), Somnath and Dholavira (Gujarat), Khajuraho (Madhya Pradesh), Hampi (Karnataka), Mahablipuram (Tamil Nadu), Kaziranga (Assam), Kumarakom (Kerala) and Mahabodhi Temple (Bihar). “The development of iconic ... Read more

താജില്‍ പോക്കറ്റടിയുമായി അധികൃതര്‍ : പ്രതിഷേധവുമായി സംഘടനകള്‍

ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: uptourism ആഗ്ര : താജ് കാണാനുള്ള നിരക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കൂട്ടി. പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. താജ് കാണാനെത്തുന്ന ജനങ്ങള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കാതെ കൊള്ളയടി നടത്തുകയാണ് പുരാവസ്തു വകുപ്പ് എന്നാണ് ആരോപണം. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് നിരക്കുയര്‍ത്തല്‍. നിലവിലെ നിരക്ക് ഇന്ത്യക്കാര്‍ക്ക് 40 രൂപയാണ്. ഇതില്‍ 30 രൂപ പുരാവസ്തു വകുപ്പിനും 10 രൂപ ആഗ്ര വികസന അതോറിറ്റിക്കുമാണ് . ഇത് 50 രൂപയാക്കിയാണ് ഉയര്‍ത്തിയത്‌. 40 രൂപ പുരാവസ്തു വകുപ്പിന് ലഭിക്കും. വിദേശികള്‍ക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്‌. പുരാവസ്തു വകുപ്പും ആഗ്ര വികസന അതോറിറ്റിയും തത്തുല്യമായി വീതിക്കും. ഇത് 1100 രൂപയാക്കി 600 രൂപ വേണമെന്നാണ് പുരാവസ്തു വകുപ്പിന്‍റെ പക്ഷം. രണ്ടു ദിവസം മുന്‍പാണ് തീരുമാനം അറിയിച്ചതെന്നും വിജ്ഞാപനത്തില്‍ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടിയതായും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആഗ്ര സര്‍ക്കിള്‍ തലവന്‍ ഡോ. ഭുവന്‍ വിക്രം ... Read more