Category: Middle East

മൊബൈല്‍ഫോണ്‍ ഹോള്‍ഡറുണ്ടേല്‍ ഒമാനില്‍ കാറിന്പിടിവീഴും

കാറുകളില്‍ ഡ്രൈവര്‍ക്ക് മുന്നിലായി മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കാനുള്ള ഉപകരണം ഇവിടെ സാധാരണമാണ്.എന്നാല്‍ ഒമാനില്‍ ഇത്തരം കാറിന് പിടിവീഴും.15 ഒമാന്‍ റിയാലും ഒരു ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. മാര്‍ച്ച് 1നു പുതിയ ചട്ടം നിലവില്‍ വരുമെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു. നാവിഗേഷനോ മെസ്സേജ് നോക്കാനോ ഫോണ്‍ വിളിക്കാനോ അടക്കം ഡ്രൈവിംഗി നിടെ എന്തിനുപയോഗിച്ചാലും അശ്രദ്ധക്ക്  ഇടയാക്കുന്നതാണെന്ന് ഒമാന്‍ പൊലീസ് വ്യക്തമാക്കി . സീറ്റ് ബെല്‍റ്റ്‌ ധരിക്കാത്തവര്‍,ഉച്ചത്തില്‍ പാട്ട് വെച്ച് കാറോടിക്കുന്നവര്‍,ആംബുലന്‍സിനെയോ സുരക്ഷാ വാഹനങ്ങളെയോ പിന്തുടരുന്നവര്‍, സ്റ്റിയറിംഗ് പിടിക്കാതെ ഓടിക്കുന്നവര്‍ എന്നിവര്‍ക്കും പിഴയുണ്ട്. റോഡില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നവര്‍,മറ്റു വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവര്‍ എന്നിവര്‍ക്ക് ശിക്ഷ മൂന്നു വര്‍ഷം വരെ തടവാണ്. ആംബുലന്‍സിനോ സുരക്ഷാ വാഹനങ്ങള്‍ക്കോ ശല്യമുണ്ടാക്കിയാല്‍ ഏഴു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാകും കാത്തിരിക്കുക.

സുഷമ്മ ഇടപെട്ടു: അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം ഉടന്‍

ന്യൂഡല്‍ഹി: യുഎഇയില്‍ തടവില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനത്തിന് വഴി തെളിഞ്ഞു.വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജിന്‍റെ ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കുന്നത്.പണം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ യുഎഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസ് പിന്‍വലിക്കും. കടം വീട്ടാതെ യുഎഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെ താമസിച്ച് കടംവീട്ടാമെന്നാണ് ധാരണ.ഒരു ബാങ്ക് കൂടി പരാതി പിന്‍വലിച്ചാല്‍ രണ്ടു ദിവസത്തിനകം ജയില്‍ മോചിതനാവും. 2015ല്‍ മൂന്നു വര്‍ഷത്തേക്കാണ് രാമചന്ദ്രനെ ദുബൈ കോടതി ശിക്ഷിച്ചത്.3.40 ദിര്‍ഹത്തിന്‍റെ രണ്ടു ചെക്കുകള്‍ മടങ്ങിയതായിരുന്നു കാരണം.ആയിരം കോടി രൂപയുടെ വായ്പാ തിരിച്ചടവും മുടങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

അബുദാബി ഹൈവേയില്‍ വേഗത കൂട്ടാം

അബുദാബിയിലെ പ്രധാനഹൈവേയില്‍ വേഗതകൂട്ടിപ്പായാം. അല്‍ മഫ്രാക്-അല്‍ ഗുവൈഫാത്   രാജ്യാന്തര പാതയില്‍ അനുവദനീയ വേഗത മണിക്കൂറില്‍ 160കിലോമീറ്ററായി ഉയര്‍ത്തി. കൂടുതല്‍ വേഗത അനുവദിച്ച വിവരം അബുദാബി പൊലീസ് പുറത്തുവിട്ടു.ഈ പാതയില്‍ 161 കിലോമീറ്റര്‍ മുതല്‍ വേഗതയില്‍ പായുന്ന വാഹങ്ങളെ ഇനി റഡാര്‍ പരിധിയില്‍പെടൂ. തീരുമാനം ജനുവരി 24 മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ 140 കിലോമീറ്റരായിരുന്നു രാജ്യാന്തരപാതയിലെ വേഗ പരിധി.

ഭക്ഷണപ്രിയരെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങി

ദുബായ് വാര്‍ഷിക ഭക്ഷ്യ-പാനീയ മേള ‘ഗള്‍ഫുഡ്’ ഫെബ്രുവരി 18 മുതല്‍ 22 വരെ ദുബായ് വേള്‍ഡ് ട്രൈഡ്‌ സെന്‍ററില്‍ നടക്കും. പാനിയങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, എണ്ണ, ധാന്യങ്ങള്‍, ഇറച്ചി, ലോക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. എട്ട് വിപണന കേന്ദ്രങ്ങളിലായി 5000 പ്രദര്‍ശകരെ ഈ വര്‍ഷം പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഹലാല്‍ ഭക്ഷ്യമേള, പാചക മേള, ഗള്‍ഫുഡ് പുരസ്ക്കാരം, പാചക മത്സരം എന്നിവയില്‍ പ്രശസ്തമാണ് ഗള്‍ഫുഡ് ഭക്ഷ്യ-പാനീയ മേള. ആഗോള ഭക്ഷ്യ അജണ്ട നിര്‍മിക്കാന്‍ യുഎഇ പ്രധാന പങ്കു വഹിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഗള്‍ഫുഡ് ഇന്നോവേഷന്‍ അവാര്‍ഡ്‌- 2018 പരിപാടിക്കിടെ പ്രഖ്യാപിക്കും. ഇന്ത്യയില്‍ നിന്നും കശുവണ്ടി, ബസ്മതി അരി എന്നിവ പ്രദര്‍ശിപ്പിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസായങ്ങളുടെയും വേദിയാണ് ഗള്‍ഫുഡ് ഭക്ഷ്യ- പാനീയ മേളയെന്ന് എക്സിബിഷന്‍ ആന്‍ഡ്‌ ഇവന്‍റ് മാനേജ്മെന്‍റ്  സീനിയര്‍ വൈസ് പ്രസിഡന്‍റ്  ട്രിക്സി ലോഹ്മിര്‍മാദ് പറഞ്ഞു.

അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ദുബൈ: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 11 ന് ദുബൈയില്‍ വീഡിയോ ലിങ്ക് വഴിയാകും ഉദ്ഘാടനം. 2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനവേളയിലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ അല്‍ വത്ബയില്‍ 20000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.വ്യവസായി ബിഎം ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്. ദുബൈ ശിവക്ഷേത്രം ദുബൈയില്‍ രണ്ടു ഹിന്ദു ക്ഷേത്രവും ഒരു സിഖ് ഗുരുദ്വാരയുമുണ്ടെങ്കിലും അബുദാബിയില്‍ ഇതാദ്യമാണ്. അബുദാബിയിലും ദുബൈയിലും ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഫെബ്രുവരി 10ന് പ്രധാനമന്ത്രി അബുദാബിയിലെത്തും.അടുത്ത ദിവസം ദുബൈ ഒപ്പെറയില്‍ ഇന്ത്യന്‍ സമൂഹത്തെ  അഭിസംബോധന ചെയ്യും.ഈ പരിപാടിയിലാകും വീഡിയോ വഴി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ദുബൈയില്‍ തുടങ്ങുന്ന ആറാം ലോക ഭരണകൂട ഉച്ചകോടിയില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരിക്കും .പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിനു  ഫെബ്രുവരി 9ന് പലസ്തീനിലാണ്  തുടക്കം. ജോര്‍ദാന്‍ വഴിയാകും പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക.

കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി ജസീറ എയര്‍വെയ്‌സ്

  കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്‌സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ ആന്‍ഡ്രൂ വാര്‍ഡ് പറഞ്ഞു. ജസീറയുടെ ഹൈദ്രബാദ്, അഹമദാബാദ് സര്‍വീസിന് ശേഷം മൂന്നാമത്തെ സര്‍വീസാണ് കൊച്ചിയിലേത്. തിങ്കള്‍, ചൊവ്വ,വ്യാഴം,ഞായര്‍ എന്നിങ്ങനെ ആഴ്ച്ചയില്‍ നാല് ദിവസങ്ങളില്‍ വിമാനങ്ങള്‍ കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് എത്തും. രാത്രിയില്‍ 8.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.10ന് കുവൈറ്റില്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കൊച്ചിയിലെത്തും.

നടുക്കടലില്‍ ചായക്കടയോ! അതിശയക്കട ഉടന്‍ തുറക്കും

ദുബായ് : കടല്‍ യാത്രയില്‍ ഇനി സാഹസികതക്കൊപ്പം ചായയും നുണയാം. ലോകത്തിലെ ആദ്യ ഫ്ലോട്ടിംഗ് കിച്ചണ്‍ ദുബൈയില്‍ വരുന്നു. സ്കൈയിംഗോ ബോട്ട് സവാരിയോ പായ് വഞ്ചിയോ അടക്കം എന്തിലോ മുഴുകട്ടെ ..നടുക്കടലില്‍ ചായയും ഭക്ഷണവും തരാന്‍ അക്വാപോഡ് റെഡി . കഴിഞ്ഞ മേയിലാണ് ഒഴുകും അടുക്കളയുടെ നിര്‍മാണം തുടങ്ങിയത്. കരയില്‍ കാറിലെത്തുന്നവര്‍ക്കാണ് ഭക്ഷണശാലകളെങ്കില്‍ ഞങ്ങള്‍ സമുദ്ര സഞ്ചാരികളെയാണ് ലക്ഷ്യമിടുന്നതെന്ന് അക്വാപോഡ് ആര്‍ക്കിടെക്റ്റ് ഡിസൈന്‍ സ്റ്റുഡിയോ മേധാവി അഹ്മദ് യൂസഫ്‌ പറഞ്ഞു. ആദ്യം ജുമെരിയയിലാകും പ്രവര്‍ത്തനം . അല്‍-സുഫൌ,കൈറ്റ് ബീച്ചുകള്‍ക്ക് കൂടി ഇവിടം പ്രയോജനം ചെയ്യും. ആവശ്യക്കാരുടെ എണ്ണത്തിന് അനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും എത്തിക്കാമെന്നതാണ് ഒഴുകും അടുക്കളയുടെ പ്രത്യേകത. ഓര്‍ഡര്‍ ചെയ്യും വിധം ഒഴുകും അടുക്കളയില്‍ രണ്ടു തരത്തില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ആദ്യത്തേത് പതാക സമ്പ്രദായം അക്വാപോഡില്‍ നിന്നുള്ള സ്പീഡ് ബോട്ടില്‍ സമീപത്തുള്ള സമുദ്ര യാനങ്ങളില്‍ പതാകയും മെനുവും എത്തിക്കുന്നു. ആവശ്യക്കാര്‍ പതാക ഉയര്‍ത്തിയാല്‍ അവിടെ പോയി ഓര്‍ഡര്‍ ശേഖരിക്കും..ഒഴുകും അടുക്കളക്ക് ... Read more

തണുപ്പുകാലം ഖത്തറിന് ഉത്സവകാലം

ശൈത്യം പിറന്നാല്‍ ഖത്തറില്‍ ആഘോഷക്കാലമാണ്. ഖത്തറിന്‍റെ വാണിജ്യമേളകളും വസന്താഘോഷങ്ങളും നടക്കുന്നത് ശൈത്യക്കാലത്താണ്. സ്കൂള്‍ അവധി തുടങ്ങിയതോടെ ആഘോഷം ഇരട്ടിയായി. രാജ്യത്തെ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും, പ്രവാസികള്‍ക്കുമായി വിസ്മയിപ്പിക്കുന്ന കലാവിരുന്നുകളും, വിനോദ പരിപാടികളുമാണ് ഖത്തര്‍ ടൂറിസം അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. പ്രധാന വാണിജ്യമേളയായ ഷോപ്പ് ഖത്തര്‍ പതിമൂന്ന് ഷോപ്പിംഗ്‌ മാളുകളിലാണ് നടക്കുന്നത്. കൂടാതെ രാജ്യത്തിന്‍റെ സാംസ്കാരിക ഗ്രാമമായ കത്താറ കള്‍ച്ചറല്‍ വില്ലേജ്, വിനോദ വാണിജ്യ കേന്ദ്രമായ സൂഖ് വാഖിഫ്, അല്‍ വഖ്റ സൂഖ് എന്നിവിടങ്ങളിലും വസന്താഘോഷങ്ങള്‍ സജീവമാണ്. വ്യാപാര വിപണന മേളകളും, കലാപ്രദര്‍ശനങ്ങളും, അന്താരാഷ്‌ട്ര സമ്മേളനങ്ങളും, കായികപരിപാടികളും നടക്കുന്നുണ്ട്. Picture curtasy: @whatsupdoha ഷോപ്പ് ഖത്തറിന്‍റെ ഭാഗമായി രാജ്യത്തെ ഫാഷന്‍, വസ്ത്ര, സൗന്ദര്യ പ്രേമികള്‍ക്ക് മികച്ച അവസരമാണ് ഒരുക്കിയിരിക്കുന്നത്. വിഖ്യാത ഡിസൈനര്‍മാരുമായും മേക്കപ്പ് കലാകാരന്മാരുമായും നേരിട്ട് സംവദിക്കാനും പുത്തന്‍ വസ്ത്ര ഡിസൈനുകളെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാളുകളില്‍ അമ്പതുശതമാനംവരെ വിലക്കുറവുണ്ട് അല്‍ വഖ്റ സൂഖില്‍ ഫെബ്രുവരി ... Read more

വെളുക്കാന്‍ തേച്ചാല്‍ ശരിക്കും പാണ്ടാവും

ചര്‍മ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. വരുമാനത്തിലെ ചെറിയ ശതമാനമെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി മാറ്റി വെക്കുന്നവരാണ് പലരും. എന്നാല്‍ ‘ഫൈസ’ എന്നു പേരുള്ള സൗന്ദര്യ വര്‍ധക ക്രീം ഉപയോഗിച്ചാല്‍ പണിപാളും. ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതും രാജിസ്റ്റര്‍ ചെയ്യാത്തതുമായ ‘ഫൈസ’ ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി ജനങ്ങള്‍ക്ക്‌ മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ക്രീമിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. ലൈസന്‍സുള്ള ക്രീമിന്‍റെ പട്ടികയില്‍ ഈ ഉല്‍പ്പന്നമില്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്ത്തുക്കള്‍ പലതും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും ദുബായ് മുന്‍സിപ്പാലിറ്റി വ്യക്തമാകി. ചര്‍മത്തിലെ മെലാനിന്‍റെ അളവു കുറയ്ക്കുന്ന ഹൈഡ്രോക്വിനോണ്‍ ഇതിലടങ്ങിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ചര്‍മം കൂടുതല്‍ തിളക്കമുള്ളതായി തോന്നാമെങ്കിലും തുടര്‍ച്ചയായ ഉപയോഗംമൂലം യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുകയും സൂര്യതാപം ഏല്‍ക്കുകയും ചെയ്യും. കൂടാതെ ചര്‍മ കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യതയുമുണ്ട്. ഈ ഉല്‍പ്പന്നം എവിടെയെങ്കിലും വില്‍ക്കുന്നതായി കാണുകയാണെങ്കില്‍ ദുബായ് മുന്‍സിപ്പാലിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറീച്ചു.

അതിഥികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് :പുതിയ പരസ്യ ചിത്രവുമായി ദുബായ് ടൂറിസം

  Picture Courtesy: Youtube ദുബായിയുടെ വിനോദ സഞ്ചാര മേഖലകളിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വീണ്ടും ഷാരൂഖ് ഖാന്‍ . ദുബായ് വിനോദ സഞ്ചാര വിഭാഗത്തിന്‍റെ ബീ മൈ ഗസ്റ്റ് കാമ്പയിന്‍റെ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ഒന്നാം ഘട്ട ഷാരൂഖിന്‍റെ ഒന്നാം ഘട്ട കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ബോളിവുഡ് സംവിധായകന്‍ കബീര്‍ ദാസാണ് വീഡിയോ കാമ്പയിന്‍ സംവിധായകന്‍. Photo Courtesy: VisitDubai ഹൃസ്വ ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കുന്നത്. ലെഗോലാന്‍ഡ് , ബോളിവുഡ് പാര്‍ക്ക് അടക്കം ദുബായിയുടെ തീം പാര്‍ക്കുകള്‍. ദുബായ് അക്വേറിയം , ദുബായ് ഫൗണ്ടന്‍, ദുബായ് പാലസ്, ഡൌണ്‍ ടൌണ്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വീഡിയോ കൂട്ടിക്കൊണ്ടുപോകുന്നു.കൂടാതെ ഹത്തയിലെ മലനിരകള്‍ അടക്കം പ്രകൃതി മനോഹര സ്ഥലങ്ങളും വീഡിയോയിലുണ്ട്. Photo Courtesy: VisitDubai ദുബായ് ടൂറിസവുമായുള്ള പങ്കാളിത്തം ഇത്തവണ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിച്ചെന്നു ഷാരൂഖ് ഖാന്‍ പറഞ്ഞു. ഓരോ സന്ദര്‍ശകനും ഇത് സ്വന്തം സ്ഥലമെന്നു ദുബായില്‍ എത്തിയാല്‍ തോന്നും. ... Read more

സൗദി പുതുവഴിയില്‍ത്തന്നെ : സ്ത്രീകള്‍ക്ക് ഇനി ഒറ്റക്കും സൗദിയിലെത്താം

  Photo Courtesy: Emirates Womanസൗദി രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ പരിഷ്കരണ നടപടികള്‍ അവസാനിക്കുന്നില്ല. 25ഉം അതിനു മേലും പ്രായമുള്ള സ്ത്രീകള്‍ക്ക് ഇനി സൗദിയില്‍ തനിച്ചെത്താം. ഒരു വിലക്കുകളുമില്ല സ്ത്രീകള്‍ തനിച്ചു സൗദിയില്‍ എത്തരുതെന്ന വിലക്ക് നീക്കി. 25ന് താഴെ പ്രായമുള്ള സ്ത്രീകളെ കുടുംബാംഗങ്ങള്‍ അനുഗമിക്കണം . മുപ്പതു ദിവസം വരെ തങ്ങാനാവുന്ന ടൂറിസ്റ്റ് വിസകളാകും  സൗദി വിനോദ സഞ്ചാര – ദേശീയ പൈതൃക കമ്മിഷന്‍ മേധാവി ഒമര്‍ അല്‍ മുബാറക് പറഞ്ഞു. ഹജ്ജ് ,ഉമ്രാ തീര്‍ഥാടനത്തിനും ഇത് ബാധകമാണ്. Photo Courtesy: SeeSaudi ടൂറിസ്റ്റ് വിസകള്‍ ഈ വര്‍ഷം ആദ്യ പാദം മുതല്‍ വിതരണം ചെയ്തു തുടങ്ങും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കമ്മിഷന്‍റെ അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും വിസ നല്‍കും . ഹജ്ജ് , ഉമ്ര എന്നിവ മാത്രമായി വിദേശികളുടെ വരവ് ഒതുങ്ങാതെ വിനോദ സഞ്ചാര മേഖലയില്‍ കൂടി ആകര്‍ഷിക്കുകയാണ് സൗദി ലക്‌ഷ്യം. നേരത്തെ സിനിമാ ശാലകള്‍ തുറക്കാനും ... Read more