Category: Kerala

കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശക്തി ആർജ്ജിക്കണം : ഡോ. ബിനിത പരമേശ്വരൻ

കോവിട് 19 അഥവാ വൈറസ് മൂലം ലോകത്തകമാനം ഭീതിജനകമായ അന്തരീക്ഷത്തിലാണ് ഒരുപക്ഷേ ലോകം നാളിതുവരെ പരിചിതമല്ലാത്ത ഒരു സ്ഥിതി വിശേഷമാണിന്ന്, ശാസ്ത്രലോകം പകച്ചു നിൽക്കുന്നു. എന്നാൽ നമ്മൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ട പല ഘടകങ്ങളും ഒരു പക്ഷേ സ്വന്തമായുള്ളത് ഇന്ത്യയാണ്. ഇവിടെ ശാസ്ത്രീയമായല്ലങ്കിൽ പോലും ആയുർവേദ ജീവിത ശൈലിയോടടുത്തു നിൽക്കുന്ന ഒത്തിരി ഘടകങ്ങൾ ഒരുമിച്ച് ചേർത്ത് വായിക്കേണ്ടതായുണ്ട്. നിത്യ ജീവിതത്തിൽ ഇന്ത്യൻ ജനത കാലാകാലങ്ങളായി നിത്യേന ഉപയോഗിച്ച് വരുന്ന മഞ്ഞളും ഇഞ്ചിയും കുരുമുളകും, വെളുത്തുള്ളിയും ആഹാരത്തിൽ ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ ആഹാര രീതി ഒക്കെ ആദികാലം മുതൽ ഇന്ത്യയിൽ പാലിച്ച് പോകുന്നുണ്ട്. എന്നാൽ യൂറോപ്പിലും അമേരിക്കയിലും നമ്മുടെ മഞ്ഞളിനും ഇഞ്ചിക്കും സവിശേഷ ഗുണമുണ്ടെന്ന് പറഞ്ഞപ്പോഴാണ് നമുക്ക് കാര്യം പിടികിട്ടുന്നത്. ഇത് ആമുഖമായി പറഞ്ഞതിന്റെ അർത്ഥം ആയുർവേദത്തിനും യോഗയ്ക്കും ഇത്തരം സാഹചര്യങ്ങളിലുള്ള അനിതര സാധാരണമായ പ്രസക്തി നാം കാണേണ്ടതുണ്ട്. ഏതൊരു വൈറസിനേയും അതിജീവിക്കാൻ മനുഷ്യശരീരത്തിന് വേണ്ടത് പ്രതിരോധ ശക്തി ആണെന്ന് എല്ലാ വൈദ്യ ശാഖകളും സുസമ്മതരാണ്. ... Read more

കൈ കൊടുക്കേണ്ട ….. കൈയടിക്കാം ടൂറിസം ഹെൽപ്പ് ലൈന്

  കേരളം ടൂറിസം ഡിപ്പാർട്മെന്റ് അവരുടെ ഹെൽപ്‌ഡെസ്‌ക് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി. ഇതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കി കൊടുക്കുകയും, ഭക്ഷ്യ വസ്തുക്കൾ സമയത്തിന് എത്തിച്ചു കൊടുക്കാനും സാധിച്ചു 1 ഇന്നലെ രാത്രി 11.45 ന് എറണാകുളം വെല്ലിംഗ്ഡൻ ഐലന്റിൽ എത്തിയ ഡെൻമാർക് സ്വദേശിയായ വനിത സഞ്ചാരിക്ക് Help Desk ൽ വന്ന ടെലിഫോൺ സന്ദേശ പ്രകാരം എറണാകുളം ജോയിന്റ് ഡയറക്ടറും DTPC സെക്രട്ടറിയും ഇടപെട്ട് ബോൾഗാട്ടി പാലസിൽ താമസ സൗകര്യം ഒരുക്കി നല്കി. അവർക്ക് 20-ാം തീയതി സ്വദേശത്തേക്ക് മടങ്ങി പോകുന്നതിനുള്ള ക്രമീകരണങ്ങൾ ഫോർട്ട് കൊച്ചി സബ് കളക്ടറുമായി ചേർന്ന് ഒരുക്കി നൽകിയിട്ടുണ്ട്. 2 ഇന്നലെ വൈകിട്ട് ഫോർട്ട് കൊച്ചിയിൽ എത്തിയ യു.കെ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ടൂറിസ്റ്റ്കൾക്ക് പോലീസിന്റെയും ആരോഗ്യ വകുപിന്റെയും സഹായത്തോടെ മഹാരാജാസ് ആശുപത്രിയിൽ പരിശോധനയും താമസവും ഒരുക്കി നല്കി. അവർ ഇപ്പോഴും അവിടെ തുടരന്നു. അവർക്ക് ഭക്ഷണവും മറ്റുംനല്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 3 മൂന്നാറിൽ ... Read more

Kumarakom, Hampi chosen as iconic tourist sites

The Ministry of Tourism has identified 17 sites in 12 clusters in the country for developing them as iconic tourist sites, the Minister of State for Culture and Tourism, Prahlad Singh Patel has stated in a written reply in the Lok Sabha on Monday. The 17 sites include the Taj Mahal & Fatehpur Sikri (Uttar Pradesh), Ajanta & Ellora (Maharashtra), Humayun’s Tomb, Red Fort & Qutub Minar (Delhi), Colva (Goa), Amer Fort (Rajasthan), Somnath & Dholavira (Gujarat), Khajuraho (Madhya Pradesh), Hampi (Karnataka), Mahabalipuram (Tamil Nadu), Kaziranga (Assam), Kumarakom (Kerala) and Mahabodhi Temple (Bihar). The Ministry will be developing the above ... Read more

Global business travel hits a rough patch, as Corona fears surge

Travel Planners CEO feels domestic tourism may receive a boost The global travel industry is all set to get hit by $46 billion a month due to the outbreak of the corona virus, according to the Global Business Travel Association, a Washington based trade body. While that figure may eventually turn out to be bit of a stretch, there is no denying that American and European companies have curtailed their business travel to a great extent. GTA carried out a survey on 401 companies, with 65% admitting that they have cancelled meeting or events, keeping in mind the spread of ... Read more

സുസ്ഥിര ടൂറിസം ലീഡേഴ്സില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്ററര്‍ കെ.രൂപേഷ് കുമാറും

K Rupesh Kumar, RT Mission ടൂറിസം മാഗസിനുകളില്‍ ഒന്നായ ലണ്ടനില്‍ നിന്നുള്ള കോണ്ടേനാസ്റ്റ് ട്രാവലര്‍ 50 സുസ്ഥിര ടൂറിസം നേതാക്കളില്‍ ഒരാളായി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു . 50 സുസ്ഥിര ടൂറിസംനേതാക്കളെ തെരഞ്ഞെടുത്തതില്‍ മുപ്പതാമതായാണ് കെ. രൂപേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കാലം മുതല്‍ അതിന്റെ ഭാഗമായ രൂപേഷ് കുമാര്‍ ലോകം ശ്രദ്ധിച്ച കേരള ഉത്തരവാദിത്ത ടൂറിസം മോഡലിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടതില്‍ 4 പേര്‍ കേരളത്തില്‍ നിന്നാണ്. രൂപേഷ് കുമാറിന് പുറമേ സി.ജി.എച്ച് ഹോട്ടല്‍സ് ഉടമ ജോസ് ഡൊമിനിക്ക്, ബ്ലൂയോണ്ടര്‍ ടൂര്‍ കമ്പനി ഉടമ ഗോപിനാഥ് പാറയില്‍, കബനി കമ്യൂണിറ്റി സര്‍വ്വീസസ് സ്ഥാപകന്‍ സുമേഷ് മംഗലശേരി എന്നിവരാണ് സുസ്ഥിര ടൂറിസം നേതാക്കളായി പ്രസ്തുത ലിസ്റ്റില്‍ ഇടം നേടിയത് മലയാളികള്‍. കോണ്ടേ നാസ്റ്റ് ട്രാവറലിന്റെ സുസ്ഥര ടൂറിസം നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദിത്ത ... Read more

ടൂറിസം മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ പ്രാധാന്യം ചര്‍ച്ച ചെയ്യാന്‍ ഐസിടിടി സമ്മേളനം

ലോകത്തെമ്പാടുമുള്ള ടൂറിസം മേഖലയെ നിര്‍ണായകമായി സ്വാധീനിക്കുന്ന നിര്‍മ്മിത ബുദ്ധി ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ എങ്ങനെ പ്രായോഗികമാക്കാമെന്നതിനെക്കുറിച്ച്  കൊച്ചിയില്‍ ചേരുന്ന ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്നോളജി (ഐസിടിടി) ചര്‍ച്ച ചെയ്യും.  സെപ്റ്റംബര്‍ 26, 27 തിയതികളില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ്  സമ്മേളനം. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ (അറ്റോയി), കേരള ടൂറിസത്തിന്‍റെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. ലോകത്തെമ്പാടും വിനോദസഞ്ചാര മേഖലയിലെ  വിവരശേഖരണവും യാത്രാരീതികളും  വിവരസാങ്കേതികവിദ്യയ്ക്ക് വിട്ടുകൊടുക്കുകയാണ് ഇപ്പോള്‍ യാത്രികര്‍ ചെയ്യുന്നത്.  നിര്‍മിതബുദ്ധിയടക്കം വിവരസാങ്കേതികവിദ്യയിലെ വിപ്ലവകരമായ ഈ മാറ്റങ്ങള്‍ നല്കുന്ന അനന്തസാധ്യതകള്‍ ഇന്ത്യയിലും ക്രിയാത്മകമായി എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന വിഷയത്തിലാണ് ഐസിടിടിയിലെ ചര്‍ച്ചകള്‍. അഞ്ഞൂറോളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  വ്യക്തിനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ക്കുള്ളത്. അത്തരം മാനസികാവസ്ഥകളെ എങ്ങനെ വിവരസാങ്കേതികവിദ്യയുടെ പിന്തുണയോടെ മനസിലാക്കിയെടുക്കാമെന്നാണ് ഈ മേഖലയിലുള്ളവര്‍ പരിശോധിക്കുന്നത്.  സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും ടൂറിസം സംബന്ധിയായ വിവരശേഖരണം നടത്തി അതുപയോഗിച്ച് മികച്ച നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും  നല്‍കാന്‍ നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ ആപ്പുകള്‍ക്ക് ... Read more

സഞ്ചാരികൾക്കുവേണ്ടി കേരളത്തിൽനിന്നും ഒരു ട്രാവൽ ആപ്പ്

ഇനി എങ്ങോട്ടു ട്രിപ്പ് പോവണമെന്ന് ചിന്തിച്ചു് സമയം കളയണ്ട. നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലൊമീറ്റർ സഹിതം അറിയാൻ കഴിയുന്ന പുതുപുത്തൻ ആപ്പാണ് ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. മൊബൈലിലെ ജി പി എസ്  സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലൊമീറ്റർ ചുറ്റളവിലുള്ള  എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഇനി ആപ്പിലൂടെ അറിയാം. ഓരോരുത്തരുടെയും  ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോർട്ട് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തു എടുക്കുന്നതിനും ഇതിൽ സാധിക്കും. www.tripuntold.com എന്ന വെബ്‌സൈറ്റ് വഴിതന്നെ മൊബൈലിലും കമ്പ്യൂട്ടറിലും ഇത് ആപ്പ് ആയി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. കേരളത്തിലെയുൾപ്പെടെ ഇന്ത്യയിലെ അധികം അറിയപ്പെടാത്തതും തിരക്കുകുറഞ്ഞതുമായ ടൂറിസ്റ്റ് സ്പോട്ടുകൾവരെ ഇതിനോടകം ട്രിപ്പ് അൺടോൾഡിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. സ്ഥലങ്ങൾക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും, യാത്രാവിവരണങ്ങൾ എഴുതുന്നതിനും സംശയങ്ങൾ ... Read more

ന്യുമാഹിയിലെ ലോറൽ ഗാർഡൻ, ഉദ്യാനപ്രേമികളുടെ സ്വപ്‌നഭൂമി !!

മയ്യഴിപ്പുഴയുടെ മനോഹാരിത പോലെ പ്രകൃതിയെ അതിൻറെ സമസ്‌ത രൂപത്തിലും ഭാവത്തിലും ദൃശ്യാചാരുതയോടെ ആസ്വദിക്കാനാവുന്ന വേറിട്ടൊരിടം! നാട്ടുമ്പുറത്തിൻറെ ലാളിത്യവും തെളിമയുമുള്ള കൊച്ചുമനോഹരതീരം… മയ്യഴിയോട് തൊട്ടുതന്നെ ഏറെ അകലെയല്ലാതെകിടക്കുന്ന ന്യുമാഹിയിലെ ഉസ്സൻമൊട്ടയിൽ നേഷണൽ ഹൈവേയോട് ചേർന്നുകിടക്കുന്ന ലോറൽ ഗാർഡൻ ഉദ്യാനപ്രേമികളെ സ്വാഗതം ചെയ്‌തുകൊണ്ട് ശുഭാരംഭം കുറിച്ചിരിക്കുന്നു. മലയും കുന്നും കൃത്രിമ തടാകവും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും പുൽപ്പരപ്പുകളും നിർമ്മിച്ചുകൊണ്ടുള്ള പതിവ് ലാൻഡ്‌സ്‌കേപ്പിംഗ് രീതികളിൽ നിന്നും വേറിട്ട ശൈലിയിൽ പ്രകൃതിയെ അശേഷം പരുക്കേൽപ്പിക്കാതെ സ്വാഭാവികത്തനിമയിൽ രൂപകൽപ്പന നിർവ്വഹിച്ച ലോറൽ ഗാർഡൻ ഈ അടുത്ത ദിവസം വിപുലമായ ഒരുക്കങ്ങളോടെ സന്ദർശകരെ സ്വാഗതം ചെയ്യുകയുണ്ടായി . വർണ്ണശബളമായ ഉത്‌ഘാടനച്ചടങ്ങിൽ അടുത്തും അയലത്തുമുള്ള പ്രദേശങ്ങളിൽ നിന്നും ആയിരങ്ങൾ ക്ഷണിതാക്കളായെത്തിയവരിൽ ബഹഭുരിഭാഗംപേരും കുടുംബസമേതമുള്ള സന്ദർശകർ. അലങ്കാര സസ്യങ്ങളുടെയും പൂന്തോട്ട നിർമ്മാണ വസ്തുക്കളുടെയും വിപുലമായ വിതരണ കേന്ദ്രം എന്നതിലുപരി കുടുംബസമേതം ഒഴിവുസായാഹ്നങ്ങൾക്ക് നിറംപകരാനും അനുയോജ്യമായ ഒരിടം . രണ്ടര ഏക്കർ വിസ്‌തൃതിയിലുള്ള കുന്നിൻചെരിവിനെ സഞ്ചാരയോഗ്യവും ഹരിതാഭവുമാക്കിയിരിക്കയാണ് പുന്നോൽ സ്വദേശിയും പ്രകൃതിസ്നേഹിയുമായ ജസ്‌ലിം മീത്തൽ എന്ന ... Read more

ഊബറില്‍ വിളിച്ചാല്‍ ഇനി ഓട്ടോയുമെത്തും

ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഇനി ഓട്ടോയുമെത്തും. ഊബര്‍ ഓട്ടോ സര്‍വീസ് ഇന്നലെ മുതല്‍ നഗരത്തില്‍ ആരംഭിച്ചു. കാറിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓട്ടോയില്‍ യാത്ര ചെയ്യാം. ആദ്യ രണ്ട് ട്രിപ്പുകളില്‍ 50 % ഇളവും ലഭിക്കും. ചാര്‍ജ് എത്രയാകുമെന്നു നേരത്തെ അറിയാമെന്നതിനാല്‍ ഡ്രൈവറുമായി തര്‍ക്കിക്കേണ്ട കാര്യവുമില്ല. ഓണ്‍ലൈനായും പണമടയ്ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനമാണ് ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം. നിരക്കു സംബന്ധിച്ചു കൂടുതല്‍ വ്യക്തതയായിട്ടില്ല. നിലവിലെ മീറ്റര്‍ ചാര്‍ജിലും താഴെയായിരിക്കുമോ എന്നാണു അറിയേണ്ടത്. തുടക്കമായതിനാല്‍ ഓട്ടോറിക്ഷകളുടെ എണ്ണവും പരിമിതമാണ്.

വായുമലീകരണം ഒഴിവാക്കാന്‍ കരിയിലപ്പെട്ടികളുമായി തിരുവനന്തപുരം നഗരസഭ

പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ നടപടികളുമായി തിരുവനന്തപുരം നഗരസഭ. വായുമലീകരണം ഒഴിവാക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭ കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചു. കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലീകരണം ഒഴിവാക്കുകയാണ് നടപടിയുടെ ലക്ഷ്യം. വായുമലിനീകരണം ഒഴിവാക്കാനുള്ള നോ ബേണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. അതിനായി നഗരത്തിന്റെ പ്രധാനയിടങ്ങളിലാണ് പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ ശേഖരിക്കുന്ന കരിയിലകള്‍ എയ്‌റോബിക് ബിന്നുകളിലിട്ട് ജൈവവളമാക്കും. ഇതിനായി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായാണ് കരിയിലപ്പെട്ടികള്‍ സ്ഥാപിച്ചത്. വീടുകളില്‍ നിന്നും കരിയിലകള്‍ ശേഖകരിക്കാനും പദ്ധതിയുണ്ട്. കാര്‍ബണ്‍ രഹിത നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുകയാണ് നഗരസഭയുടെ ലക്ഷ്യം.

ചെറിയ പെരുന്നാളിനു പൊളിക്കുവാന്‍ ഈ ഇടങ്ങള്‍

30 ദിവസം നീണ്ടു നിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കും നോയമ്പിനും വിട പറഞ്ഞ് ഇനി ആഘോഷത്തിന്റെ നാളുകളാണ്. പെരുന്നാള്‍ ആഘോഷം പൊടിപൊടിയ്ക്കുവാന്‍ ഒരു യാത്ര പ്ലാന്‍ ചെയ്യാത്തവരായി ആരും കാണില്ല എന്നുതന്നെ പറയാം… ഇതാ കുടുംബത്തോടൊന്നിച്ച് പെരുന്നാളിന് പോകുവാന്‍ പറ്റിയ കേരളത്തിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം… പാല്‍ക്കുളമേട് ഇത്തവണത്തെ പെരുന്നാളിന് വ്യത്യസ്തമായ സ്ഥലങ്ങളിലൂടെയായാലോ യാത്ര…അങ്ങനെയാമെങ്കില്‍ ആദ്യം പരിഗണിയ്ക്കുവാന്‍ പറ്റിയ ഇടം പാല്‍ക്കുളമേട് തന്നെയാണ്. സമുദ്ര നിരപ്പില്‍ നിന്നും3125 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ അറിയപ്പെടാത്ത അത്ഭുതമാണ് പാല്‍ക്കുളമേട്. വെള്ളച്ചാട്ടങ്ങളും ആകാശമിറങ്ങി വരുന്ന കോടമഞ്ഞും അപ്രതീക്ഷിതമായെത്തുന്ന ആനക്കൂട്ടവും ഒക്കെയാണ് ഈ യാത്രയുടെ ത്രില്ല് എന്നതിനാല്‍ ചെറുപ്പക്കാരാണ് ഇവിടെക്ക് പോകുന്നവരില്‍ അധികവും. ഓഫ് റോഡിങ്ങും സാഹസികതയും ചേര്‍ന്ന് ഒരുഗ്രന്‍ ട്രിപ്പായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമേയില്ല. തൂവാനം വെള്ളച്ചാട്ടം കാടിനുള്ളിലെ യാത്രകളാണ് വേണ്ടതെങ്കില്‍ തൂവാനത്തിന് പോകാം. പതഞ്ഞൊഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിലേക്ക് കാടുകയറിയുള്ള യാത്രയിലാണ് ഇതിന്റെ രസമിരിക്കുന്നത്. ഏതു കാലത്തും നിറഞ്ഞൊഴുകുന്നതിനാല്‍ വിശ്വസിച്ച് ഇവിടേക്ക് വരാം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലായാണ് തൂവാനം ... Read more

ഗതാഗത നിയമ ലംഘനം; നാല് മാസം കൊണ്ട് റദ്ദാക്കിയത് 9577 ലൈസന്‍സ്

കേരളത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നാല് മാസം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത് 9577 ലൈസന്‍സ്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍വരെയുള്ള നാല് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ റദ്ദാക്കിയത് വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്തതിനായിരുന്നു. വാഹനമോടിക്കുന്നതിനിടെയുള്ള ഫോണ്‍വിളിയുടെ പേരില്‍ 777 പേരുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. പരമാവധി ആറ് മാസം വരെ ലൈസന്‍സ് റദ്ദാക്കാന്‍. മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ 584 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു. അമിതവേഗത്തിന്റെ പേരില്‍ 431 പേരുടെയും ലൈസന്‍സും അമിതഭാരം കയറ്റിയതിന് 177 പേരുടെയും സിഗ്‌നല്‍ തെറ്റിച്ചതിന് 53 പേരുടെയും ലൈസന്‍സുകളും നാല് മാസത്തിനിടെ കേരളത്തില്‍ റദ്ദാക്കിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എന്നാല്‍ 2017ലും 2018ലും ഏറ്റവുമധികം ലൈസന്‍സുകള്‍ റദ്ദാക്കിയത് മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരിലാണ്. 2017 ല്‍ 8548 പേര്‍ക്കും 2018 ല്‍ 11,612 പേര്‍ക്കും ഇക്കാരണത്താല്‍ ലൈസന്‍സ് നഷ്ടമായി. എന്നാല്‍ ഈ വര്‍ഷം അമിത വേഗവും അമിത ... Read more

കൊട്ടാരക്കര-സുള്ള്യ സൂപ്പര്‍ ഡീലക്‌സ് ഓടിത്തുടങ്ങി

കൊട്ടാരക്കരയില്‍ നിന്നും കര്‍ണാടകയിലെ സുള്ള്യയിലേക്ക് കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ് സര്‍വീസ് തുടങ്ങി. കൊട്ടാരക്കരയില്‍ നിന്നും വൈകുന്നേരം 5. 25ന് പുറപ്പെടുന്ന ബസ് രാവിലെ 5. 50ന് സുള്ള്യയില്‍ എത്തും. കോട്ടയം, മുവാറ്റുപുഴ ,തൃശ്ശൂര്‍, കോഴിക്കോട് ,കണ്ണൂര്‍, കാസര്‍ഗോഡ്, പഞ്ചിക്കല്‍ വഴിയാണ് യാത്ര. തിരികെ സുള്ള്യയില്‍ നിന്നും വൈകുന്നേരം 5.30 പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20നു കൊട്ടാരക്കരയിലും എത്തും. സുള്ള്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മടിക്കേരി, കൂര്‍ഗ് യാത്രികര്‍ക്കുമൊക്കെ ഏറെ പ്രയോജനപ്പെടുന്നതാണ് പുതിയ സര്‍വ്വീസ്. കൊട്ടാരക്കര മുതല്‍ മുവാറ്റുപുഴ വരെയുള്ള എല്ലാ ബസ് സ്റ്റാന്റിലും റിസര്‍വേഷന്‍ ഉള്‍പ്പടെ ബോര്‍ഡിങ് പോയിന്റ് ഏര്‍പെടുത്തിട്ടുണ്ട് . 641 രൂപയാണ് കൊട്ടാരക്കരയില്‍ നിന്ന് സുള്ള്യ വരെയുള്ള ടിക്കറ്റ് ചാര്‍ജ് . Online.Keralartc.Com വഴിയും ടിക്കറ്റ് റിസര്‍വ് ചെയ്യാം.

ടൈംസ് സ്‌ക്വയറില്‍ ഇടം പിടിച്ച് കേരളത്തിന്റെ ഹ്യൂമന്‍ ബൈ നേച്ചര്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിലും കേരളത്തിന്റെ ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ എന്ന പരസ്യക്യാമ്പയിന്‍ ഇടംപിടിച്ചു. സംസ്ഥാന ടൂറിസം വകുപ്പാണ് ആഗോളാടിടിസ്ഥാനത്തിലുള്ള ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറഞ്ഞ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്താന്‍ തക്കശേഷിയുള്ള മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’. ദിവസേന ധാരാളം പേര്‍ ഒരുമിച്ചുകൂടുന്ന ടൈംസ് സ്‌ക്വയര്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. അവിടെയുള്ള കേരളത്തിന്റെ പരസ്യം പ്രതിദിനം 1.5 ദശലക്ഷം ആളുകള്‍ കാണുമെന്നാണ് കരുതുന്നത്. 2019 ഫിബ്രവരിയിലാണ് ഡെല്‍ഹിയില്‍വെച്ച് ‘ഹ്യൂമന്‍ ബൈ നേച്ചര്‍’ ക്യാമ്പയിന് തുടക്കം കുറിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട് പറയുന്ന 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്റ്റാര്‍ക് കമ്മ്യൂണിക്കേഷന്‍ ആണ് നിര്‍മ്മിച്ചത്. തനിമയും വൈവിധ്യവും ഒരേപോലെ ഇഴചേര്‍ത്ത് തയ്യാറാക്കിയ ചിത്രത്തില്‍ കേരളത്തിന്റെ പ്രധാന ഭൂപ്രദേശങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. കേരളത്തനിമയുടെ പരിഛേദം തന്നെയാണ് ഓരോ ഫ്രെയിമുകളും. കനേഡിയന്‍ സ്വദേശിയായ ജോയ് ലോറന്‍സാണ് മനോഹരമായ ... Read more

നിറക്കൂട്ടിലലിഞ്ഞ കിളിമാനൂര്‍ കൊട്ടാരം

നിറക്കൂട്ടുകള്‍ കൊണ്ട് ലോകത്തിന്റെ ശ്രദ്ധയിലെത്തിയ ഒരു കൊട്ടാരം…പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിച്ചിരുത്തുന്ന കിളിമാനൂര്‍ കൊട്ടാരത്തെക്കുറിച്ച് കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. രാജാക്കന്മാര്‍ക്കിടയിലെ ചിക്രകാരനും ചിത്രകാരന്മാര്‍ക്കിടയിലെ രാജാവെന്നും അറിയപ്പെടുന്ന രാജാരവിവര്‍മ്മയുടെ ജന്മഗൃഹവും പണിപ്പുരയുമൊക്കെ ആയിരുന്ന കിളിമാനൂര്‍ കൊട്ടാരം മുഖം മിനുക്കി കാത്തിരിക്കുകയാണ്. ചരിത്രവഴികള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടയിടമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ വിശേഷങ്ങളിലേക്ക്. കിളിമാനൂര്‍ കൊട്ടാരം നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള കിളിമാനൂര്‍ കൊട്ടാരത്തെ പ്രശസ്തമാക്കുന്നത് രാജാ രവിവര്‍മ്മയാണ്. ചിത്രകലാ കുലപതിയായിരുന്ന രാജാ രവി വര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ പിറവിയെടുത്ത ഈ മണ്ണ് ചിത്രകലയുടെ മാത്രമല്ല, തിരുവിതാംകൂറിന്റെ ചരിത്രം തേടിയെത്തുന്നവരുടെ കൂടിയും പ്രിയ സങ്കേതമായി മാറിയിട്ടുണ്ട്. കൊട്ടാരത്തിന്റെ കഥ നാനൂറിലധികം വര്‍ഷത്തെ പഴക്കമുള്ള ഈ കൊട്ടാരത്തിന്റെ കഥ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പെട്ടതാണ്. 1739 ല്‍ കൊട്ടാരക്കര രാജാവിനു വേണ്ടി ഡച്ച് പീരങ്കിപ്പണ വേണാച് ആക്രമിക്കുകയുണ്ടാ.ി എന്നാല്‍ ഡച്ചുകാരെ കിളിമാനൂര്‍ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂര്‍ സൈന്യം പരാജയപ്പെടുത്തി. എന്നാല്‍ വലി തമ്പുരാന്‍ വീരചരമമടഞ്ഞു. വിജയം അംഗീകരിച്ച മാര്‍ത്താണ്ഡ വര്‍മ്മ ... Read more