സഞ്ചാരികൾക്കുവേണ്ടി കേരളത്തിൽനിന്നും ഒരു ട്രാവൽ ആപ്പ്

ഇനി എങ്ങോട്ടു ട്രിപ്പ് പോവണമെന്ന് ചിന്തിച്ചു് സമയം കളയണ്ട. നിങ്ങളുടെ അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകൾ കിലൊമീറ്റർ സഹിതം അറിയാൻ കഴിയുന്ന പുതുപുത്തൻ ആപ്പാണ് ട്രിപ്പ് അൺടോൾഡ് എന്ന സ്ഥാപനം പുറത്തിറക്കിയിരിക്കുന്നത്. മൊബൈലിലെ ജി പി എസ്  സംവിധാനത്തിന്റെ സഹായത്തോടുകൂടി നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ 100 കിലൊമീറ്റർ ചുറ്റളവിലുള്ള  എല്ലാ ടൂറിസ്റ്റ് സ്പോട്ടുകളും ഇനി ആപ്പിലൂടെ അറിയാം.
ഓരോരുത്തരുടെയും  ഇഷ്ടാനുസരണം സ്ഥലങ്ങൾ കണ്ടെത്താം എന്നതും ആപ്പിന്റെ പ്രതേകതയാണ്. ഫാമിലി, അഡ്വഞ്ചർ, റൊമാന്റിക്, ഹെറിറ്റേജ്, പീസ് എന്നിങ്ങനെ നിങ്ങളുടെ ഇഷ്ടാനുസരണം സ്ഥലങ്ങൾ ഫിൽറ്റർ ചെയ്യുന്നതിനും ഹിൽ സ്റ്റേഷൻ, ബീച്ച്, ഫോർട്ട് തുടങ്ങി ഒരു വിഭാഗം സ്ഥലങ്ങൾ മാത്രം ലിസ്റ്റ് ചെയ്തു എടുക്കുന്നതിനും ഇതിൽ സാധിക്കും. www.tripuntold.com എന്ന വെബ്‌സൈറ്റ് വഴിതന്നെ മൊബൈലിലും കമ്പ്യൂട്ടറിലും ഇത് ആപ്പ് ആയി ഇൻസ്റ്റാൾ ചെയ്യാൻ കഴിയും.
കേരളത്തിലെയുൾപ്പെടെ ഇന്ത്യയിലെ അധികം അറിയപ്പെടാത്തതും തിരക്കുകുറഞ്ഞതുമായ ടൂറിസ്റ്റ് സ്പോട്ടുകൾവരെ ഇതിനോടകം ട്രിപ്പ് അൺടോൾഡിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു. സ്ഥലങ്ങൾക്ക് ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിനും, യാത്രാവിവരണങ്ങൾ എഴുതുന്നതിനും സംശയങ്ങൾ മറ്റു സഞ്ചാരികളോട് ചോദിച്ചു ഉത്തരം കണ്ടെത്തുനിന്നതിനും ആപ്പ് വഴി സാധിക്കും. പുതിയ സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതും സഞ്ചാരികൾ തന്നെയാണ്. ഗൂഗിൾ മാപ്പ് ഉൾപ്പടെ എല്ലാ വിവരങ്ങളും ഒറ്റയടിക്ക് അറിയാൻ കഴിയുമെന്നതും സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറെ സഹായകരമാണ്.