Category: Kerala

ഇരവികുളം മുതല്‍ പെരിയാര്‍ വരെ…കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ

ജൈവ സമ്പത്തിന്റെയും പ്രകൃതി ഭംഗിയുടെയും കാര്യത്തില്‍ ദൈവം നേരിട്ട് തിരഞ്ഞെടുത്ത് മാറ്റിനിര്‍ത്തിയ നാടെന്ന് കേരളത്തെ വിശേഷിപ്പിക്കാം. പശ്ചിമഘട്ടവും വനങ്ങളും കുന്നും മലകളും 44 നദികളും ഒക്കെയായി ഹരിത പൂങ്കാവനമാണ് നമ്മുടെ കേരളം. ആവോളം ആസ്വദിക്കുവാനും അടിച്ചു പൊളിച്ചു നടക്കുവാനും വേണ്ടതെല്ലാം 14 ജില്ലകളിലായി ഇവിടെയുണ്ട്. ചരിത്രമോ സംസ്‌കാരമോ പ്രകൃതി ഭംഗിയോ എന്തു തന്നെയായാലും അതിനെല്ലാം വേണ്ടത് ഇവിടെയുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ കൂടെ ഒരിക്കലും വിട്ടു പോകുവാന്‍ പാടില്ലാത്ത ഒന്നുകൂടി ഇവിടെയുണ്ട്. നമ്മുടെ ദേശീയോദ്യാനങ്ങള്‍. ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള ഇവിടുത്തെ ദേശീയോദ്യാനങ്ങള്‍ തീര്‍ച്ചായയും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. കേരളത്തിലെ ദേശീയോദ്യാനങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം… ദേശീയോദ്യാനമെന്നാല്‍ സംരക്ഷിത പൊതു വിഹാര മേഖലകളാണ് ദേശീയോദ്യാനം എന്നറിയപ്പെടുന്നത്. ഒരു പ്രത്യേക പ്രദേശത്തെ ആവാസ വ്യവസ്ഥ, വന്യജീവികള്‍, സസ്യജാലങ്ങള്‍ തുടങ്ങിയവയെ ഭരണകൂടത്തിന്റെ ചുമതലയില്‍ സംരക്ഷിക്കുന്ന ഇടമാണ് ദേശീയോദ്യാനം. കേരളത്തിലെ ദേശീയോദ്യാനങ്ങള്‍ ആകെ വിസ്തൃതിയുടെ 28 ശതമാനവും വനപ്രദേശമുള്ള കേരളത്തില്‍ 7 ദേശീയോദ്യാനങ്ങളാണുള്ളത്. ആനമുടി ചോല ... Read more

അടുത്ത സീസണില്‍ പുതിയ കോവളം

വരുന്ന ടൂറിസം സീസണില്‍ എത്തുന്ന സഞ്ചാരികള്‍ കാണാന്‍ പോകുന്നതു പുതിയ കോവളം തീരം. 20 കോടി രൂപയുടെ സമഗ്ര തീര വികസന പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങും. 3 മാസം മുന്‍പ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്ത വികസന പദ്ധതി സാങ്കേതിക അനുമതി വൈകുന്നതിനാല്‍ തുടങ്ങാന്‍ വൈകുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ചില ഭാഗത്തെ ഭൂമി ലഭ്യത സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളാണു കാരണമെന്നും ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. 2 ഘട്ടങ്ങളിലുള്ള വികസനം ഒരേ സമയം പൂര്‍ത്തിയാകുന്ന വിധത്തിലാണ് ആസൂത്രണം. സമുദ്ര-ഹവ്വാ, ലൈറ്റ്ഹൗസ്-ഹവ്വാ ബീച്ചുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള നവീന നടപ്പാതയാണു പ്രധാനം. സാധാരണ ഇരിപ്പിടങ്ങള്‍ക്കു പകരം ബോട്ട് മാതൃകയില്‍ കസേരയും തെങ്ങിന്‍തടിയില്‍ നടപ്പാലവുമെന്നതാണു മറ്റൊന്ന്. ഒപ്പം ലേസര്‍ ഷോയുമുണ്ടാവും. സ്വാഗത കവാടവും കല്‍മണ്ഡപങ്ങളും പൂന്തോട്ടങ്ങളും സഞ്ചാരികളെ വരവേല്‍ക്കാനുണ്ടാവും. ഓരോ ബീച്ചിലും ടോയ്ലറ്റ് സമുച്ചയം, കോഫീഷോപ്പ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാവും. ഇവ കൂടാതെ സൈക്കിള്‍ട്രാക്ക്, റോളര്‍സ്‌കേറ്റിങ് ഏരിയ എന്നിവ പുതുമയാണ്. പൊലീസ് ഔട്ട് പോസ്റ്റ്, ... Read more

നാഗമ്പം പാലം പൊളിക്കുന്നു; നാളെ വരെ ട്രെയിന്‍ ഗതാഗതമില്ല

നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12.40നു വൈദ്യുതി ലൈന്‍ ഓഫ് ചെയ്തതോടെയാണു പാലം പൊളിക്കല്‍ തുടങ്ങിയത്. 10 ഘട്ടങ്ങളിലായി പാലം മുറിച്ചെടുക്കുകയാണു ചെയ്യുന്നത്. ഇതിനുള്ള ക്രെയിന്‍ ഇന്നലെ രാവിലെ തന്നെ പാലത്തിനു സമീപത്ത് എത്തിച്ചു. പാലത്തിനു താഴത്തെ റെയില്‍ പാളം മൂടിയിട്ടു. ഇനി നാളെ പുലര്‍ച്ചെ 12.40 വരെ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം ഇല്ല. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകളും കോട്ടയം വഴിയുള്ള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഇന്നു കോട്ടയം വഴി കടന്നു പോകേണ്ട 24 ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിട്ടു. കോട്ടയം, ആലപ്പുഴ റൂട്ടിലെ 7 പാസഞ്ചര്‍, മെമു ട്രെയിനുകള്‍ നാളെ ഓടില്ല. മറ്റു പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പാലം പൊളിക്കുന്നതു നാഗമ്പടത്തെ പുതിയ റയില്‍വേ മേല്‍പാലം വഴിയുള്ള വാഹന ഗതാഗതത്തെ ബാധിക്കില്ല. നേരത്തേ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പാലം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. നാളെ റദ്ദാക്കുന്ന ... Read more

ബേക്കല്‍ കോട്ട നിര്‍മ്മിച്ച ഇക്കേരി വംശത്തിന്റെ യഥാര്‍ഥ കഥയും ചരിത്രവും ഇതാ

കര്‍ണ്ണാടകയുടെ ചരിത്രയിടങ്ങള്‍ തേടിയുള്ള യാത്രയില്‍ മിക്കപ്പോഴും കടന്നു വരിക ഹംപിയും ബദാമിയും പട്ടടയ്ക്കലും മൈസൂരും ഒക്കെയാണ്. മല്‍നാടിന്റെ ഭംഗിയില്‍ പുരാതന ക്ഷേത്രങ്ങളും വിട്ടുപോകരുതാത്ത ചരിത്ര കഥകളുമായി നില്‍ക്കുന്ന ഇക്കേരി ഹംപിയോടും ബദാമിയോടും ഒപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരിടമാണ്. കോലഡിയിലെ നായ്കന്മാരുടെ കേന്ദ്രമായിരുന്ന ഇക്കേരിയ്ക്ക് നമ്മുടെ നാടുമായും ബന്ധങ്ങളുണ്ട്. ഇക്കേരിയുടെ വിശേഷങ്ങളിലേക്ക്… ഇക്കേരി കര്‍ണ്ണാടകയുടെ ചരിത്രത്തിലെ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഇടമായ ഇക്കേരി എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട നാട് കൂടിയാണ്. ഷിമോഗ ജില്ലയില്‍ സാഗര്‍ എന്ന സ്ഥലത്തിനടുത്താണ് ധീര യോദ്ധക്കന്മാരുടെ ചോരവീണ കഥപറയുന്ന ഇക്കേരി സ്ഥിതി ചെയ്യുന്നത്. ഇക്കേരി എന്നാല്‍ കന്നഡ ഭാഷയില്‍ ഇക്കേരി എന്ന വാക്കിനര്‍ഥം രണ്ട് തെരുവുകള്‍ എന്നാണ്. ഇക്കേരി നായ്ക്കന്മാര്‍ ഒരു കാലത്ത് ഇവിടുത്തെ പ്രഹലരായ ഭരണാധികാരികളായിരുന്നു ഇക്കേരി നായ്ക്കന്മാര്‍. മധ്യകാലഘട്ടത്തില്‍ കര്‍ണ്ണാടക ഭരിച്ചിരുന്ന ഇവര്‍ കേലാഡി നായക്കന്മാര്‍, ബെഡ്‌നോര്‍ നായ്ക്കന്മാര്‍, ഇക്കേരി രാജാക്കന്മാര്‍ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. 1560 മുതല്‍ 1640 വരെ ഇവിടം ഇക്കേരി നായ്കന്മാരുടെ ... Read more

ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് വിസ്താര എയര്‍ലൈന്‍സ്

വിസ്താര എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഓഫറിനനുസരിച്ച് യാത്രക്കാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കില്‍ പത്തു ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. airvistara.com എന്ന വെബ്‌സൈറ്റ് വഴി എക്കണോമി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഡിസ്‌കൗണ്ട് വിവരം ട്വിറ്ററിലൂടെയാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്. ഈ സ്‌കീമിനു കീഴില്‍, 60 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും ഈ ഡിസ്‌കൗണ്ടിന് അര്‍ഹതയുണ്ട്. ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇളവ് ബാധകമാകൂ. വിസ്താരയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച്, മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിസ്ഥാന ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. എക്കണോമി സ്റ്റാന്‍ഡേര്‍ഡ്, എക്കണോമി ഫ്‌ലെക്‌സി നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക. എക്കണോമി ലൈറ്റ്, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവ് ബാധകമല്ല. ഇതുകൂടാതെ എക്കണോമി സ്റ്റാന്‍ഡേര്‍ഡ് 15 കിലോഗ്രാം ... Read more

കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലായ് ഏഴിന്

കരിപ്പൂരില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളുടെ സമയക്രമം നിശ്ചയിച്ചു. ആദ്യവിമാനം ജൂലായ് ഏഴിന് രാവിലെ ഏഴരയ്ക്ക് കരിപ്പൂരില്‍നിന്ന് പുറപ്പെടും. സൗദി എയര്‍ ലൈന്‍സിന്റെ എസ്.വി. 5749 വിമാനമാണ് ആദ്യസര്‍വീസ് നടത്തുക. കരിപ്പൂരില്‍നിന്ന് ഇത്തവണ മദീനയിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുക. ആദ്യവിമാനം ഉച്ചയ്ക്ക് 1.05-ന് മദീനയിലെത്തും. ജൂലായ് ഏഴുമുതല്‍ 20 വരെയാണ് കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വീസുള്ളത്. 300 തീര്‍ഥാടകരാണ് വിമാനത്തിലുണ്ടാവുക. ഏഴിന് രണ്ട് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. രണ്ടാമത്തെ വിമാനം 3.05-ന് പുറപ്പെടും. എട്ട്, 10, 11, 12, 13, 16, തീയതികളില്‍ മൂന്ന് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. ഒമ്പത്, 14, 15, 17, 19 തീയതികളില്‍ രണ്ടുവിമാനങ്ങളാണുണ്ടാവുക. 18-ന് ഒരു വിമാനവും 20-ന് നാലു വിമാനങ്ങളും സര്‍വീസ് നടത്തും. മൊത്തം 35 ഹജ്ജ് വിമാനസര്‍വീസുകള്‍ കരിപ്പൂരില്‍നിന്നുണ്ടാകും. പുലര്‍ച്ചെ 3.10 മുതല്‍ 9.20 വരയൊണ് ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുക.

വാട്ടര്‍ മെട്രോ : 3 ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി

വാട്ടര്‍ മെട്രോയുടെ ഭാഗമായി മൂന്ന് ബോട്ടുജെട്ടികള്‍ക്ക് നിര്‍മാണക്കരാറായി. വൈറ്റില, എരൂര്‍, കാക്കനാട് ബോട്ട് ജെട്ടികള്‍ക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. 750 കോടി രൂപയുടെ വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍വരുന്ന ആധുനിക എസി ഫെറികളാകും ഇവ മൂന്നും. നാല് കരാറുകാര്‍ പങ്കെടുത്ത ടെന്‍ഡറില്‍ 29.67 കോടി രൂപയ്ക്കാണ് മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ നേടിയത്. ബോട്ട് ജെട്ടികളുടെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. വാണിജ്യാവശ്യകേന്ദ്രം കൂടി ഉള്‍പ്പെടുന്നതരത്തില്‍ 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും വൈറ്റില ബോട്ട് ജെട്ടിയുടെ നിര്‍മാണം. മൂന്ന് ജെട്ടികളില്‍ ഏറ്റവും വലുതും ഇതുതന്നെയാകും. വാട്ടര്‍മെട്രോയുടെ ഓപ്പറേറ്റിങ് സ്‌റ്റേഷനും വൈറ്റിലയില്‍ത്തന്നെയാകും. ഇതിനായി വൈറ്റില മൊബിലിറ്റി ഹബ് സമിതിയില്‍നിന്ന് വാട്ടര്‍ മെട്രോയ്ക്കായി 123 സെന്റ് അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍, ബോള്‍ഗാട്ടി ബോട്ട് ജെട്ടികളുടെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനുള്ള സ്ഥലങ്ങള്‍ ... Read more

കാഴ്ച്ചയുടെ നിറവസന്തമൊരുക്കി രാജാപ്പാറമേട്

  പ്രകൃതി സൗന്ദര്യത്താല്‍ നിറഞ്ഞുനില്‍ക്കുന്ന രാജാപ്പാറമേട് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രകൃതി മനോഹാരിതയ്‌ക്കൊപ്പം നാടിന്റെ ഐതിഹ്യ പെരുമയും രാജാപ്പാറമേട്ടിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശാന്തന്‍പാറയ്ക്ക് സമീപമുള്ള രാജാപ്പാറമേടില്‍ തമിഴ്‌നാട്ടിലെ തോണ്ടാമാന്‍ രാജവംശത്തിലെ രാജാവ് ഏറെ നാള്‍ ഒളിവില്‍ താമസിച്ചതയാണ് ഐതിഹ്യം. പുതുക്കോട്ട കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന രാജാവ് ശത്രുക്കളുടെ ആക്രമണത്തില്‍നിന്നും താല്‍ക്കാലിക രക്ഷ നേടിയാണ് ഇവിടെയെത്തിയത്. തന്റെ വാസസ്ഥാനത്തിന് ചുറ്റും മണ്‍കോട്ട തീര്‍ത്തും ഒരു വംശത്തിന്റെ മുഴുവന്‍ സമ്പത്ത് ഇവിടുത്തെ വന്‍ മലയുടെ ചെരുവില്‍ പാറയില്‍ തീര്‍ത്ത അറയില്‍ കാത്തുവച്ചുമാണ് രാജാവ് കഴിഞ്ഞത്. അറയുടെ കല്ലുകൊണ്ടുള്ള വാതില്‍ തുറക്കാന്‍ ഒരു ചങ്ങലയും സ്ഥാപിച്ചു. സമീപത്തുള്ള തടാകത്തിലാണ് ചങ്ങലയുടെ മറ്റേയറ്റം ഒളിപ്പിച്ചിരിക്കുന്നത്. ചങ്ങല വലിച്ചാല്‍ മലയിലെ കല്‍ കതക് തുറക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഈ വമ്പന്‍ മലയ്ക്ക് കതകു പലകമേടെന്നും രാജാവ് താമസിച്ച സ്ഥലത്തിന് രാജാപ്പാറ എന്നും പേരുവന്നു. എന്നാല്‍, ഇന്നും ചങ്ങലയും കതകും കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. മൂന്നാര്‍ തേക്കടി സംസ്ഥാനപാതയില്‍നിന്നും രണ്ട് ... Read more

വേനലവധിയില്‍ താരമായി വൈശാലി ഗുഹ

ഇന്ദ്രനീലിമയോലും ഈ മിഴി പൊയ്കകളില്‍… ഇന്നും മലയാളികളുടെ ചുണ്ടില്‍ ഒഴുകിയെത്തുന്ന ഈ ഗാനം ഉണര്‍ത്തിയ പ്രണയകാഴ്ചകള്‍ വര്‍ണനാതീതമാണ്. വൈശാലിയും ഋഷ്യശൃംഗനും അനുരാഗത്തിന്റെ പുതിയ തരംഗങ്ങള്‍ തീര്‍ത്ത വൈശാലി ഗുഹയിലേക്ക് ഇന്നും സഞ്ചാരികളുടെ തിരക്കാണ്. വേനലവധിയായതോടെ നൂറ്കണക്കിന് പേരാണ് ദിവസവും എത്തുന്നത്. ഗുഹയുടെ ഇരുളറയില്‍നിന്നും ചെറുതോണി അണക്കെട്ടിന്റെ കാഴ്ച ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുതിയ അനുഭവമാണ് നല്‍കുന്നത്. അണക്കെട്ട് നിര്‍മിക്കുന്നതിനായി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരാനായി പണിത ഗുഹയാണ് ഇപ്പോള്‍ വൈശാലി ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്. 1970 കളിലാണ് ഇതിന്റെ നിര്‍മാണം. ഗുഹയ്ക്ക് 550 മീറ്റര്‍ നീളമാണുള്ളത്. ഗുഹ വിസ്മൃതിയിലാണ്ട് കിടക്കുമ്പോള്‍ 1988ലാണ് ഭരതന്‍ അദ്ദേഹത്തിന്റെ വൈശാലി എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഋഷ്യശൃംഗന്റെ പര്‍ണശാലയ്ക്കടുത്തുള്ള ഗുഹയാണ് സിനിമയുടെ ചിത്രീകരണത്തിനുശേഷം ‘വൈശാലി ഗുഹ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കുറവന്‍ മലകളില്‍നിന്ന് അര മണിക്കൂര്‍ നടന്നാല്‍ വൈശാലി ഗുഹയിലെത്താം. ഒരിക്കലും കണ്ടാല്‍ മതിവരാത്ത കാഴ്ചകളുടെ വിരുന്നാണ് വൈശാലി ഗുഹയില്‍ പ്രകൃതി ... Read more

മനം മയക്കുന്ന വനക്കാഴ്ച്ചകളൊരുക്കി പറമ്പിക്കുളം

ഏഷ്യന്‍ തേക്കുകളില്‍ പ്രധാനി കന്നിമാര തേക്കും ഡാമുകളും വന്യജീവികളും ഒരുക്കുന്ന കാടിന്റെ വശ്യതയാണ് മറ്റു കടുവാ സങ്കേതങ്ങളില്‍ നിന്നും പറമ്പിക്കുളത്തെ വേറിട്ടുനിര്‍ത്തുന്നത്. പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലാണെങ്കിലും പറമ്പിക്കുളത്തെത്താന്‍ സഞ്ചാരികള്‍ തമിഴ്‌നാട്ടിലെ സേത്തുമട വഴി ആനമല കടുവാ സങ്കേതത്തിലൂടെ ടോപ്സ്ലിപ്പ് എന്ന പുല്‍മേടു കടക്കണം. പറമ്പിക്കുളത്ത് ആദിവാസി ഊരുകളുമായി ബന്ധപ്പെട്ടുള്ള 40 കിലോമീറ്റര്‍ ദൂരമാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ ആനമല കടുവാ സങ്കേതം മുതല്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിന്റെ എല്ലാ ഭാഗങ്ങളിലും പുള്ളിമാന്‍, കേഴമാന്‍, കാട്ടുപോത്ത് (ഇന്ത്യന്‍ ഗോര്‍), ആന തുടങ്ങിയവയുണ്ടാവും. ബ്രിട്ടിഷ് ഭരണ കാലത്ത് മരം കടത്തുന്നതിനും യാത്രയ്ക്കുമായി ഉപയോഗിച്ചിരുന്ന ട്രാംവേയും അവയുടെ ശേഷിപ്പുകളും ചിത്രങ്ങളുമെല്ലാം ആസ്വാദനത്തിനൊപ്പം അറിവും നല്‍കും. വന്യമൃഗങ്ങളെ വളരെ അടുത്തു നിന്നു കാണാനുളള സൗകര്യവും പറമ്പിക്കുളത്തുണ്ട്. സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തില്‍ കയറ്റി സഫാരിയുണ്ട്. കുടുംബവുമായി എത്തുന്നവര്‍ക്ക് താമസ സൗകര്യമുള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകളും വനം വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിന് ആനപ്പാടിയില്‍ ഇന്‍ഫര്‍മേഷന്‍ ... Read more

പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചി ട്രൈബല്‍ കോംപ്ലക്‌സ്

  കേരളത്തിലെ പട്ടികവര്‍ഗക്കാര്‍ തയാറാക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണനത്തിനൊരു കേന്ദ്രം, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങള്‍ക്കൊരു പുതിയ വേദി, വംശീയ ഭക്ഷണത്തിന് പ്രചാരം, ഗോത്രവര്‍ഗത്തിന്റെ തനിമ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന ട്രൈബല്‍ കോംപ്ലക്‌സ് കൊച്ചിയിലെ പൈതൃക ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങുകയാണ്. ഫോര്‍ഷോര്‍ റോഡിലെ 1.18 ഏക്കറിലുയരുന്ന ട്രൈബല്‍ കോംപ്ലക്‌സ് 2229. 22 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 8 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കുന്നത്. 3 നില കെട്ടിടത്തില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, ഡോര്‍മിറ്ററി തുടങ്ങിയ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്ന തൊഴില്‍ സംരംഭമാക്കി സ്ഥാപനത്തെ മാറ്റാനാണ് പട്ടികവര്‍ഗ വികസന വകുപ്പ് ലക്ഷ്യമിടുന്നത്. ജൂലൈ ആദ്യവാരത്തോടെ ട്രൈബല്‍ കോംപ്ലക്‌സ് തുറക്കാനാകുമെന്ന് ജില്ലാ ട്രൈബല്‍ ഓഫിസര്‍ ജി. അനില്‍കുമാര്‍ പറഞ്ഞു. പട്ടികവര്‍ഗക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 8 ഷോപ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മുളകൊണ്ടുള്ള ഉല്‍പന്നങ്ങള്‍, തടിയില്‍ തീര്‍ത്ത ശില്‍പങ്ങള്‍, വനവിഭവങ്ങള്‍, തേന്‍, മുളയരി, റാഗി, ... Read more

കാസര്‍ഗോഡെത്തുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

കാസര്‍കോഡ്…കേരളത്തിലാണെങ്കിലും വ്യത്യസ്തമായ ഒരു സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന നാട്. സപ്തഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ഈ നാട് സഞ്ചാരികളെ എന്നും കൊതിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടകളുടെയും കുന്നുകളുടെയും നാട് മാത്രമല്ല, ദൈവങ്ങളുടെയ നാട് കൂടിയാണ് ഈ നാട്ടുകാര്‍ക്ക് കാസര്‍കോഡ്. ബേക്കല്‍കോട്ടയുടെ പേരില്‍ മാത്രം ലോക സഞ്ചാര ഭൂപടത്തില്‍ തന്നെ ഇടം നേടിയ കാസര്‍കോഡിനെക്കുറിച്ച് പറയുവാനാണെങ്കില്‍ ഏറെയുണ്ട്. ഒരു സഞ്ചാരിയുടെ ട്രാവല്‍ ലിസ്റ്റില് എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് കാസര്‍കോഡിനെ ഉള്‍പ്പെടുത്തണം എന്നു നോക്കാം… സപ്തഭാഷകളുടെ നാട് കേരളത്തിലെ മറ്റ് 13 ജില്ലകളില്‍ പോയാലും ലഭിക്കാത്ത വ്യത്യസ്തമായ അനുഭവങ്ങള്‍ കാസര്‍കോഡ് ജില്ലയില്‍ നിന്നു ലഭിക്കും എന്നതില്‍ സംശയമില്ല. ഔദ്യോഗിക ഭാഷയായ മലയാളം ഉള്‍പ്പെടെ ഏഴു ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. കന്നഡ, തുളു, കൊങ്കണി,ബ്യാരി, മറാത്തി, കൊറഡ ഭാഷ, തമിഴ്, ഹിന്ദി എന്നീ ഭാഷകളാണ് ഇവിട ഉപയോഗിക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലും ആതിഥ്യ മര്യാദയിലും ഒക്കെ ഇവിടെയിത് കാണാം. തടാകത്തില് നിധി സൂക്ഷിക്കുന്ന നാട് കാസര്‍കോഡ് എന്ന പേരു വന്നതിനു പിന്നില്‍ ... Read more

ബേക്കൽ ബീച്ചിൽ ആർട്ട് വോക്ക് ഒരുങ്ങുന്നു

ബേക്കൽ ബീച്ചിൽ ഒരുങ്ങി വരുന്ന ‘ആർട്ട് വോക്ക്’ൽ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും വേറിട്ട അനുഭവം നൽകാൻ ഉതകും വിധം നാനൂറ് മീററർ നീളത്തിലുള്ള നടപ്പാതയിലും പാതയോരങ്ങളിലും ചിത്രകാരന്മാരുടെയും ശില്പികളുടെയും കലാസൃഷ്ടികളാണ് സജ്ജമാകുന്നത്‌. ഇന്ററാക്റ്റീവ് ആർട്ടിന് പ്രാധാന്യം നൽകുന്ന പരിപാടികളും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർക്കൊപ്പം പ്രാദേശിക കലാകാരന്മാർക്ക് കൂടി മികച്ച അവസരം നൽകുന്നതാണ് പദ്ധതി.പന്ത്രണ്ട് ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കൽ ബീച്ച് പാർക്കിനെ ‘Art Beach’ തീം ആസ്പദമാക്കി ദീർഘകാല അടിസ്ഥാനത്തിൽ വികസിപ്പിക്കാനുള്ള ലക്ഷ്യവും ബിആർഡിസി ക്കുണ്ട്. ബേക്കൽ ടൂറിസം മേഖലയിലെ സൌന്ദര്യ വൽക്കരണ- വികസന സങ്കല്പങ്ങൾക്ക് പുതിയ പാത തുറക്കുന്നതിനും പുതിയ ദൃശ്യ സംസ്കാരം രൂപപ്പെടുന്നതിനും ഉതകുന്നതാകും ‘ആർട്ട് വോക്ക്’ എന്ന് ടൂറിസം വ്യവസായ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. സന്ദർശകർക്കുപരിയായി വിനോദ സഞ്ചാരികളെ ടൂറിസം കേന്ദ്രത്തിലേക്ക് ആകർഷിക്കാൻ സാധിക്കണം എന്ന ലക്ഷ്യത്തോടു കൂടിയാണ് ‘ആർട്ട് വോക്ക്’ നടപ്പിലാക്കി വരുന്നത്.

കാണാനേറെയുള്ള പാലക്കാടന്‍ വിസ്മയങ്ങള്‍

ഭാഷ കൊണ്ടും രുചികൊണ്ടും സംസ്‌കാര ശൈലികൊണ്ടുമൊക്കെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഒരല്പം വിട്ടുനില്‍ക്കുന്ന നാടാണ് പാലക്കാട്. കേരളം കന്യാകുമാരി കൊടുത്ത് വാങ്ങിയതാണ് പാലക്കാട് എന്നൊരു പേരുണ്ടെങ്കിലും ഈ നെല്ലറ നമ്മുടെ സ്വന്തമാണ്. ഒടിയനും യക്ഷിയും ഒക്കെ നിറഞ്ഞു നിന്ന കഥകളിലെ പാലക്കാട് യാത്രയില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണങ്ങള്‍ അധികമൊന്നും നിരത്തേണ്ട. പാലക്കാടന്‍ കാഴ്ചകള്‍ എന്നതു തന്നൊണ് ഓരോ പാലക്കാട് യാത്രയുടെയും ഹൈലൈറ്റ്. ഇതാ പാലക്കാട് യാത്രയ്ക്ക് പ്രേരിപ്പിക്കുന്ന 10 കാരണങ്ങള്‍… പാലക്കാട് കോട്ട പാലക്കാടിന്റെ ചരിത്രത്തില്‍ മാറ്റി വയ്ക്കുവാന്‍ പറ്റാത്ത ഒരിടമാണ് പാലക്കാട് കോട്ട. അചഞ്ചലമായ സൈനിക ബുദ്ധിയുടെ അടയാളമായി നിലകൊള്ളുന്ന കോട്ട യപദ്ധകഥകള്‍ക്കും തന്ത്രങ്ങള്‍ക്കും ഒക്കെ പ്രസിദ്ധമാണ്. 756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂര്‍ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്. തന്റെ ശത്രുവായ കോഴിക്കോട സാനൂതിരിയുടെ ഉപദ്രവങ്ങളില്‍ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോള്‍ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചന്‍ വിചാരിച്ചിരുന്നത്. അന്നത്തെ കാലത്ത് ... Read more

ഊബറിനും ഒലയ്ക്കും പിന്നാലെ പുത്തന്‍ മലയാളി സംരംഭം ‘പിയു’

  ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്. അധിഷ്ഠിതമായാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ഡ്രൈവര്‍മാരില്‍നിന്ന് 26 ശതമാനം കമ്മിഷന്‍ ഈടാക്കുമ്പോള്‍ പിയു കമ്മിഷന്‍ വാങ്ങില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം മൊത്തം 19,200 രൂപ വരും. പിയു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഒരു യാത്രികന്‍ മറ്റ് അഞ്ചു പേര്‍ക്ക് അത് ശുപാര്‍ശ ചെയ്യുകയും അവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ഒരു യാത്രയെങ്കിലും നടത്തുകയും ചെയ്താല്‍ ആദ്യ യാത്രികന്‍ ഗോള്‍ഡന്‍ കസ്റ്റമര്‍ ആകും. മാസം നാല് യാത്രകള്‍ എങ്കിലും നടത്തുന്ന ഗോള്‍ഡന്‍ കസ്റ്റമര്‍ ആര്‍.പി.എസ്. ആനുകൂല്യത്തിന് അര്‍ഹനാകും. ആര്‍.പി.എസ്. (റൈഡ് പ്രോഫിറ്റ് ഷെയര്‍) സ്‌കീം ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സാമ്പത്തിക ആനുകൂല്യം ... Read more